IndiaNEWS

മുസ്‌ലിങ്ങളെയും ക്രിസ്‌ത്യാനികളെയും നിരോധിച്ച്‌ മധ്യപ്രദേശിലെ ധൗറ ഗ്രാമപഞ്ചായത്ത്‌

ഭോപ്പാൽ:മധ്യപ്രദേശിലെ അശോക്‌നഗര്‍ ജില്ലയില്‍ ധൗറ ഗ്രാമപഞ്ചായത്തില്‍ മുസ്‌ലിങ്ങള്‍ക്കും ക്രിസ്‌ത്യാനികള്‍ക്കും പ്രവേശനം നിരോധിച്ചു. ലൗ ജിഹാദിനെ ചെറുക്കാനാണെന്നാണ് വിശദീകരണം. ഗ്രാമത്തിലുടനീളം ഇത് സംബന്ധിച്ച പോസ്റ്ററുകളും ബാനറുകളും പതിച്ചിട്ടുണ്ട്.
പഞ്ചായത്ത്‌ തലവന്‍റെയും ബിജെപി ജില്ല പ്രസിഡന്‍റിന്‍റെയും നിര്‍ദേശ പ്രകരമാണ് നടപടി.

കച്ചവടത്തിനായി വരുന്നവര്‍ ആധാര്‍ കാര്‍ഡ് കാണിച്ച്‌ മതമേതാണെന്ന്‌ ഗ്രാമീണരെ ബോധ്യപ്പെടുത്തിയാല്‍ മാത്രമേ ഗ്രാമത്തിനകത്തേയ്‌ക്ക് കടക്കാൻ കഴിയു. സമീപ കാലത്തായി ഗ്രാമത്തില്‍ ഉണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഇത്തരമൊരു തീരുമാനം എന്ന് ഗ്രാമീണര്‍ പറയുന്നു.

Signature-ad

ഗ്രാമസഭ ചേര്‍ന്നപ്പോള്‍ ബിജെപി ജില്ല പ്രസിഡന്‍റ് ബാബുലു യാദവ്‌ ആണ്‌ ഈ പദ്ധതി രൂപികരിച്ചത്‌. ‘ഇന്ത്യയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഹിന്ദു സഹോദരിമാരെയും പെണ്‍മക്കളെയും സംരക്ഷിക്കാൻ ആണ്‌ ഇത്തരത്തില്‍ പദ്ധതികള്‍ രൂപികരിച്ചത്‌’ -ബാബുലു യാദവ്‌ പറഞ്ഞു.

Back to top button
error: