KeralaNEWS

ഗര്‍ഭിണിയായ നഴ്‌സിനെ ഡോക്ടർ മർദ്ദിച്ച സംഭവം; ആഗസ്റ്റ് 10 മുതൽ തൃശൂരിൽ നഴ്സുമാരുടെ അനിശ്ചിതകാല പണിമുടക്ക്

തൃശൂർ:ഗര്‍ഭിണിയായ നഴ്‌സിനെ നൈൽ ആശുപത്രി ഉടമയും ഡോക്ടറുമായ അലോക് മര്‍ദ്ദിച്ച വിഷയത്തില്‍ റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷ്ണറുമായി യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു.വിഷയത്തില്‍ ലേബര്‍ കോടതിയെ സമീപിക്കാനാണ് അസോസിയേഷന്റെ തീരുമാനം.

ഈ മാസം 10-ാം തീയതി മുതല്‍ തൃശ്ശൂര്‍ ജില്ലയില്‍ സ്വകാര്യ ആശുപത്രിയിലെ മുഴുവന്‍ നഴ്‌സുമാരും വിഷയത്തില്‍ പ്രതിഷേധിച്ച്‌ പണിമുടക്കും. അവശ്യസര്‍വീസിനും നഴ്‌സുമാര്‍ തയ്യാറാവില്ല എന്ന് യുഎന്‍എ ദേശീയ സെക്രട്ടറി സുദീപ് വ്യക്തമാക്കി.

Signature-ad

ജൂലൈ 27ന് നഴ്‌സുമാരെ പിരിച്ചുവിട്ട സംഭവത്തില്‍ ലേബർ കമ്മീഷണറുമായി ചര്‍ച്ച നടക്കുന്നതിനിടെ ഡോ. അലോക്  ഗര്‍ഭിണിയായ നഴ്‌സിനെ ചവിട്ടിയെന്നാണ് ആരോപണം.

Back to top button
error: