നിത്യജീവിതത്തിൽ വളരെ പ്രധാനപ്പെട്ട സ്ഥാനമാണ് പച്ചക്കറികള്‍ക്കുള്ളത്.ആഹാരത് തിന്റെ പോഷകമൂല്യം വര്‍ദ്ധിപ്പിക്കാനും രുചിക്കും പച്ചക്കറികള്‍ അത്യന്താപേക്ഷിതമാണ്.,പ്രായപൂര്‍ത്തി യായ ഒരാള്‍ പ്രതിദിനം 85 ഗ്രാം പഴങ്ങള്‍ 300 ഗ്രാം പച്ചക്കറികള്‍ എന്നിങ്ങനെ കഴിക്കണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
സ്വന്തം ആവശ്യങ്ങള്‍ക്കുള്ള പച്ചക്കറികൾ ലഭ്യമായ ശുദ്ധജലം, അടുക്കളയിലെയോ കുളിമുറിയില്‍ നിന്നോ ഉള്ള പാഴ്ജലം എന്നിവ ഉപയോഗിച്ച് നമ്മുടെ അടുക്കളത്തോട്ടത്തില്‍ തന്നെ ഉണ്ടാക്കിയെടുക്കാവുന്നതേയുള്ളൂ .വീടിനു പിന്നിലോ മുന്നിലോ ഉള്ള ചെറിയ സ്ഥലം തന്നെ ഇതിന് ധാരാളം.ഇതിനു സൗകര്യമില്ലാത്തവർക്ക് ടെറസ്സിലുമാകാം.നമുക്കാവശ്യമായ പച്ചക്കറികള്‍ ലഭ്യമാക്കുവാനും,ഉപയോഗിക്കാത്ത ജലം കെട്ടിക്കിടക്കുന്നത് തടയാനും
പരിസര മലിനീകരണം ഒഴിവാക്കാനും കീടങ്ങളെ നിയന്ത്രിക്കാനുമൊക്കെ ഇതുവഴി സാധിക്കുന്നു.അതിലുപരി ഇതുവഴി ലഭിക്കുന്ന മാനസിക സന്തോഷം പറഞ്ഞറിയിക്കാത്തതാണ്.
ഭക്ഷ്യ സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തിലേക്ക് നാം എത്തണമെങ്കിൽ എല്ലാവരും ചെറിയ രീതിയിലെങ്കിലും മണ്ണിലോ ടെറസിലോ അടുക്കളത്തോട്ടം ഒരുക്കേണ്ടത് അത്യന്താപേക്ഷിതമാണ്.സവാള, ഉരുളക്കിഴങ്ങ് തുടങ്ങി കേരളത്തില്‍ വളര്‍ത്താന്‍ ബുദ്ധിമുട്ടുള്ളവ(ഇന്ന് ഇതും കേരളത്തിൽ പലയിടത്തും കൃഷി ചെയ്യുന്നുണ്ട്) ഒഴിവാക്കി ബാക്കി പച്ചക്കറികളും പഴങ്ങളും ഇലക്കറികളുമെല്ലാം നമുക്ക് ടെറസ്സിലോ വീട്ടുമുറ്റത്തോ തന്നെ വളര്‍ത്തിയെടുക്കാവുന്നതേയുള്ളൂ .തൊടിയിലാണ് കൃഷിത്തോട്ടം ഒരുക്കുന്നതെങ്കിൽ നന്നായി കിളച്ച് മണ്ണ് ഇളക്കണം. പൊതുവെ നമ്മുടെ നാട്ടിൽ അമ്ലത കൂടിയ മണ്ണ് കാണുന്നതിനാൽ കുമ്മായം അഥവാ ഡോളോമൈറ്റ് ചേർക്കുന്നതും നല്ലതാണ്.സെന്റിൽ രണ്ട് കിലോ കുമ്മായം ചേർത്ത് രണ്ടാഴ്ചയ്ക്കുശേഷം ജൈവവളങ്ങൾ ആയ ചാണകം അല്ലെങ്കിൽ ആട്ടിൻകാഷ്ഠം,എല്ലുപൊടി വേപ്പിൻപിണ്ണാക്ക് എന്നിവ ചേർത്ത് ഇളക്കി വിത്ത് അതിലേക്ക് നടാം. മട്ടുപ്പാവിൽ കൃഷി ചെയ്യുന്നവർ ചട്ടിയിലോ ഗ്രോ ബാഗിലോ പച്ചക്കറി നട്ടു വളർത്താവുന്നതാണ്.ഉപയോഗശൂന്യമായ പ്ലാസ്റ്റിക് പാത്രങ്ങൾ, പെയിന്റ് പാട്ടകൾ തെർമോകോൾ എന്നിവ ഉപയോഗിച്ചും കൃഷി ചെയ്യാവുന്നതേയുള്ളൂ.നടീൽ മിശ്രിതം തയ്യാറാക്കാൻ രണ്ടുഭാഗം മണ്ണ് ഒരു ഭാഗം ട്രൈക്കോഡർമ സമ്പുഷ്ട ചാണകം, ഒരു ഭാഗം മണൽ, ഒരു ഭാഗം ചകിരി ചോറ് എന്നിവ കൂടിക്കലർന്നതാണ് ഗുണം.അതുപോലെ മുരിങ്ങ, കറിവേപ്പ് തുടങ്ങിയ ദീർഘകാല പച്ചക്കറികൾ മണ്ണിൽ തന്നെ നേരിട്ട് നടുന്നതാണ് ഉചിതം.ഗുണമേന്മയുള്ള വിത്തോ തൈകളോ മാത്രം പച്ചക്കറി തോട്ടത്തിൽ ഉപയോഗിക്കുക.നല്ല പ്രതിരോധ ശേഷിയുള്ള വിത്തിനങ്ങൾ ലഭിക്കാൻ അംഗീകാരമുള്ള സ്വകാര്യ സ്ഥാപനങ്ങളെയോ കേരള കാർഷിക സർവ്വകലാശാല, കൃഷിഭവൻ തുടങ്ങിയ സ്ഥാപനങ്ങളെയോ ആശ്രയിക്കുക. വിത്ത് പാക്കറ്റ് വാങ്ങിക്കുമ്പോൾ കാലാവധി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുക.
#രാസ_വളങ്ങൾ പച്ചക്കറികളെ മാത്രമല്ല മനുഷ്യരുടെ ആരോഗ്യത്തിനേയും ബാധിക്കുന്നു. അതുകൊണ്ട് തന്നെ പച്ചക്കറികൾക്ക് രാസ വളത്തിനേക്കാളുപരിയായി ജൈവ വളമാണ് നല്ലത്. ഇതിന് പണച്ചിലവ് അധികമില്ലെന്നുള്ളതും പ്രത്യേകതയാണ്.
#പച്ചക്കറികൾക്ക് പോഷകമായി നൽകാവുന്ന വിവിധ #ജൈവ_വളങ്ങൾ(വീട്ടിൽ തന്നെ ലഭ്യമായവ)
#മുട്ടത്തോട് –
നമ്മുടെ ശരീരത്തിന് ആവശ്യമായ #കാൽസ്യത്തിന്റെയും #പൊട്ടാസ്യത്തിന്റെയും നല്ല ഉറവിടമായതിനാൽ പ്രഭാതഭക്ഷണത്തിന് മുട്ട കഴിക്കുന്നത് മനുഷ്യർക്ക് ആരോഗ്യകരമായത് പോലെ, നമ്മുടെ സസ്യങ്ങളും അവ ഉപയോഗിക്കുന്നു. പ്രത്യേകിച്ച്, #തക്കാളി, #കുരുമുളക്, #വഴുതന തുടങ്ങിയ ചെടികൾക്ക് മുട്ടത്തോടിന്റെ വളം ഗുണം ചെയ്യും. പച്ചക്കറി ചെടികളുടെ ചുവട്ടിൽ ചതച്ച മുട്ടത്തോടുകൾ ഇടുന്നത് #സ്ലഗ്ഗുകളെ അകറ്റി നിർത്താൻ സഹായിക്കും. കൂടാതെ, മിക്ക ചെടികളിലും പൂക്കൾ അഴുകുന്നത് തടയാൻ സഹായിക്കുന്നു. മുട്ടത്തോടുകൾ ചതച്ച് പച്ചക്കറി ചെടികൾക്ക് ചുറ്റും വിതറുക.
#വാഴത്തോലുകൾ –
മൂന്ന് പ്രധാന സസ്യ പോഷകങ്ങളിൽ ഒന്നായ പൊട്ടാസ്യത്തിന്റെ സമ്പന്നമായ ഉറവിടമാണ് വാഴത്തോലുകൾ. #നൈട്രജൻ, #ഫോസ്ഫറസ് എന്നിവയാണ് മറ്റ് രണ്ടെണ്ണം. അതിനാൽ, എളുപ്പത്തിൽ പ്രകൃതിദത്ത വളത്തിനായി നിങ്ങൾ നടുന്ന ഒരു കുഴിയിൽ കുറച്ച് വാഴത്തോലുകൾ ഇടുക.
#മരത്തിന്റെ_ഇലകൾ –
കൊഴിഞ്ഞു വീഴുന്ന ഇലകൾ ശേഖരിക്കുക. ഇലകളിൽ #ധാതുക്കൾ അടങ്ങിയിട്ടുണ്ട്, ഇവ #മണ്ണിരകളെ ആകർഷിക്കുന്നു, ഈർപ്പം നിലനിർത്തുന്നു, കനത്ത മണ്ണിനെ ലഘൂകരിക്കാൻ സഹായിക്കുന്നു. നിങ്ങൾക്ക് രണ്ട് തരത്തിൽ ഇലകൾ ഉപയോഗിക്കാം: ഒന്നുകിൽ അവയെ മണ്ണിൽ സംയോജിപ്പിക്കുക, അല്ലെങ്കിൽ നിങ്ങളുടെ ചെടികൾക്ക് വളം നൽകാനും #കളകളെ കുറയ്ക്കാനും ഒരു പുതയായി ഉപയോഗിക്കുക.
#പക്ഷി/ മൃഗവളം –
#ചാണകം,# ആട്ടിൻപുഴുക്ക, #കോഴിക്കാഷ്ഠം എന്നിവ മികച്ച ജൈവവളങ്ങളാണ്.
വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനായി സസ്യങ്ങൾക്ക് നൽകുന്ന സംയുക്തങ്ങളാണ് വളങ്ങൾ.അവ സാധാരണയായി #മണ്ണ്, ചെടിയുടെ #വേരുകൾ, അല്ലെങ്കിൽ #ഇലകൾ വഴി ആഗിരണം ചെയ്യുന്നു.
വാൽക്കഷണം: ആഗസ്റ്റ് മാസത്തിലെ നാലാമത്തെ ഞായറാഴ്ച്ച ലോക അടുക്കളത്തോട്ടദിനമായി ആചരിക്കുന്നു…….
(ഫോട്ടോയ്ക്ക് കടപ്പാട്)