KeralaNEWS

കെഎസ്‌ആര്‍ടിസി ബസ്സിനുള്ളില്‍ 17കാരന് നേരെ ലൈംഗിക അതിക്രമം;42 കാരൻ അറസ്റ്റിൽ

കോട്ടയം:കെഎസ്‌ആര്‍ടിസി ബസ്സിനുള്ളില്‍ 17കാരന് നേരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തില്‍ പത്തനംതിട്ട  സ്വദേശിയായ 42കാരൻ പിടിയിൽ. തിരുവല്ല പോലീസാണ് ഇയാളെ പിടികൂടിയത്.

പത്തനംതിട്ട മൈലപ്ര മേക്കൊഴൂര്‍ പനയ്ക്കര വീട്ടില്‍ പികെ ഷിജു ആണ് പിടിയിലായത്.തിരുവനന്തപുരത്തു നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസ്സില്‍ ചൊവ്വാഴ്ച വൈകിട്ട് 4 മണിയോടെയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ആയൂരില്‍ നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന ഹയര്‍ സെക്കൻഡറി വിദ്യാര്‍ത്ഥിയാണ് ലൈംഗികാതിക്രമം നേരിട്ടത്.

അടൂരില്‍ നിന്നും ബസ്സില്‍ കയറിയ ഷിജു വിദ്യാര്‍ത്ഥിക്കൊപ്പം സീറ്റില്‍ ഇരുന്നു യാത്ര ചെയ്യുകയായിരുന്നു. ബസ് പുറപ്പെട്ട് അല്പ സമയത്തിനുള്ളില്‍ ഷിജു കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തുകയായിരുന്നു.

Signature-ad

ഷിജുവിന്റെ പ്രവര്‍ത്തികള്‍ സഹിക്കാൻ വയ്യാതായതോടെ ചെങ്ങന്നൂരിന് സമീപം വെച്ച്‌ കുട്ടി ബഹളം വെക്കുകയായിരുന്നു. ഇതോടെ ബസ്സില്‍ നിന്നും ഇറങ്ങി രക്ഷപ്പെടാൻ ശ്രമിച്ച ഷിജുവിനെ ബസ് ജീവനക്കാരും മറ്റ് യാത്രക്കാരും ചേര്‍ന്ന് തടഞ്ഞു വെച്ച്‌ തിരുവല്ല കെഎസ്‌ആര്‍ടിസി സ്റ്റാൻഡില്‍ വെച്ച്‌ പോലീസിന് കൈമാറുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: