IndiaNEWS

ഇരുചക്ര വാഹനത്തിലെത്തിയ യുവാവ് നടുറോഡില്‍ യുവതിയുടെ വസ്ത്രമഴിച്ചു

മ്മയോടൊപ്പം ഇരുചക്ര വാഹനത്തിലെത്തിയ യുവാവ് നടുറോഡില്‍ യുവതിയുടെ വസ്ത്രമഴിച്ചു.ഹൈദരാബാദിലെ ജവഹര്‍ നഗര്‍ ഏരിയയിലാണ്  സംഭവം.ഞായറാഴ്ച രാത്രി എട്ട് മണിയോടെ തുണിക്കടയില്‍ നിന്ന് മടങ്ങുകയായിരുന്ന യുവതിയുടെ നേർക്കായിരുന്നു യുവാവിന്റെ പരാക്രമം.

 യുവാവ് അനുചിതമായ രീതിയില്‍ സ്പര്‍ശിച്ചതോടെ യുവതി എതിര്‍‍ത്തു.ഇതിൽ പ്രകോപിതനായ യുവാവ് നടുറോഡില്‍ യുവതിയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറുകയായിരുന്നു.ഇരുചക്രവാഹനത്തില്‍ അതുവഴി പോവുകയായിരുന്ന മറ്റൊരു സ്ത്രീ ഇയാളെ തടയാൻ ശ്രമിച്ചെങ്കിലും ഇവര്‍ക്കുനേരെയും ഇയാള്‍ പാഞ്ഞടുത്തു. ഇതിനിടെ പൊലീസ് സ്ഥലത്തെത്തി യുവാവിനെ കീഴ്‌പ്പെടുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഈ സമയമത്രയും‌ യുവതി നഗ്നയായി റോഡില്‍ കിടന്നു.

ഓടിക്കൂടിയ സ്ത്രീകള്‍ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് യുവതിയെ പൊതിഞ്ഞു. അതേസമയം, മകനെ തടയാനോ സ്ത്രീയെ സംരക്ഷിക്കാനോ പുരുഷന്റെ അമ്മ ശ്രമിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. വിവിധ വകുപ്പുകള്‍ ചുമത്തി യുവാവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: