Month: August 2023
-
NEWS
കിമ്മിന്റെ ഗിമ്മിക്കുകള്‍ തുടരുന്നു; സൈനിക മേധാവിയെ പുറത്താക്കി, വധിച്ചെന്നും സൂചന
പ്യോങ്യാങ്: സൈനിക മേധാവിയെ പുറത്താക്കി ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. കൂടുതല്‍ യുദ്ധസന്നാഹങ്ങള്‍ ഒരുക്കാനുള്ള നടപടിയുടെ ഭാഗമായാണ് സൈനിക മേധാവിയെ പുറത്താക്കിയത്. ജനറല്‍ പാക് സു ഇല്ലിനെയാണ് സ്ഥാനത്ത് നിന്ന് മാറ്റിയത്. റി യോങ് ജില്‍ ആണ് പുതിയ സൈനിക മേധാവി. നിലവില്‍ ഇദ്ദേഹം രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയാണ്. യുദ്ധത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുക്കാന്‍ വേഗത്തിലാക്കാനും ആയുധ നിര്‍മ്മാണം വര്‍ധിപ്പിക്കാനും സൈനിക അഭ്യാസങ്ങള്‍ വിപുലീകരിക്കാനും കിം നിര്‍ദേശം നല്‍കിയതായി ഉത്തര കൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു. സെന്‍ട്രല്‍ മിലിറ്ററി കമ്മീഷന്‍ യോഗത്തില്‍ സംസാരിക്കവെയാണ് കിം നിര്‍ദേശം നല്‍കിയത്. അതേസമയം, പാക് സു ഇല്ലിനെ പൊതുവേദികളില്‍ കാണുന്നില്ലെന്നും അദ്ദേഹത്തെ വധശിക്ഷയ്ക്ക് വിധേയനാക്കി എന്നും ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ആഴ്ച ആയുധ നിര്‍മ്മാണ ശാലകള്‍ സന്ദര്‍ശിച്ച കിം, ഉത്പാദനം വര്‍ധിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. യുക്രൈന്‍ യുദ്ധത്തില്‍ ഉത്തര കൊറിയ റഷ്യയ്ക്ക് ആയുധങ്ങള്‍ നല്‍കുന്നതായി നേരത്തെ അമേരിക്ക…
Read More » -
Kerala
കബറിടത്തിലേക്ക് തീര്‍ത്ഥാടനം; ഉമ്മന്‍ചാണ്ടിയുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് വ്യാജ പ്രചാരണം
കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഔദ്യോഗിക മൊബൈല്‍ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചാരണമെന്ന് പരാതി. കോലഞ്ചേരി മീമ്പാറ കുരിശുംതൊട്ടിയില്‍ നിന്നും ഉമ്മന്‍ചാണ്ടിയുടെ കബറിടത്തിലേക്ക് തീര്‍ത്ഥാടനം പുറപ്പെടുന്നു എന്ന തരത്തിലാണ് പ്രചാരണം. വ്യാജ പ്രചാരണം നടത്തിയ വ്യക്തിക്കെതിരെ അഡ്വ. സജോ സക്കറിയയാണ് പുത്തന്‍കുരിശ് പോലീസില്‍ പരാതി നല്‍കിയത്. കബറിടത്തിലേക്കുള്ള തീര്‍ത്ഥാടനം 15 ന് വെളുപ്പിന് പുറപ്പെടുമെന്ന പോസ്റ്റിന് താഴെ കൂടുതല്‍ വിവരങ്ങള്‍ക്ക് എന്ന് എഴുതിയശേഷം നല്‍കിയിരിക്കുന്നത് ഉമ്മന്‍ചാണ്ടിയുടെ ഫോണ്‍ നമ്പര്‍ ആണ്. സമൂഹമാധ്യമത്തില്‍ പോസ്റ്റ് ഇട്ട് കലാപം ഉണ്ടാക്കാന്‍ ശ്രമിച്ച ആള്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് മീമ്പാറയില്‍ നിന്നും കുറിഞ്ഞിയിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ഉമ്മന്‍ ചാണ്ടിക്കായി പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ പ്രത്യേക കബറിടമാണ് ഒരുക്കിയിരിക്കുന്നത്. പള്ളിമുറ്റത്തു വൈദികരുടെ കബറിടത്തിനു സമീപത്തായാണ് ഉമ്മന്‍ ചാണ്ടിയുടെ കബറിടം. പള്ളി സെമിത്തേരിയില്‍ കരോട്ട് വള്ളക്കാലില്‍ കുടുംബത്തിന്റെ കല്ലറയുണ്ടെങ്കിലും ഉമ്മന്‍ ചാണ്ടി മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്കും പുതുപ്പള്ളി പള്ളിക്കും നാടിനും നല്‍കിയ…
Read More » -
India
കൊങ്കണ്‍ പാതയില്‍ മോഷണം തുടര്‍ക്കഥയാകുന്നു; യാത്രക്കാർ സൂക്ഷിക്കുക
മഡ്ഗാവ്:കൊങ്കണ്‍ മേഖലയിലെ തീവണ്ടികളില്‍ സ്ഥിരമായി നടക്കുന്ന കവര്‍ച്ചയില്‍ പൊറുതി മുട്ടി യാത്രക്കാർ.സംഭവങ്ങളിൽ തുടർനടപടികൾ കൈക്കൊള്ളാണോ,പരാതി നൽകിയാൽ സ്വീകരിക്കാനോ അധികൃതർ തയ്യാറാകുന്നില്ലെന്ന് യാത്രക്കാർ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം എറണാകുളത്ത് നിന്ന് പുറപ്പെട്ട മംഗള എക്സ്പ്രസ്സില്‍ തൃശൂരില്‍ നിന്ന് കയറിയ ശങ്കര്‍ മേനോനും ഇന്ദുലേഖക്കുമാണ് ബാഗ് അടക്കം വിലപ്പെട്ട സാധനങ്ങള്‍ നഷ്ടപ്പെട്ടത്. ടി ടി ആറിന് പരാതി നല്‍കിയെങ്കിലും സ്വീകരിക്കാൻ തയ്യാറായില്ലെന്നാണ് ശങ്കര്‍ മേനോൻ പറയുന്നത്. കാലങ്ങളായി കൊങ്കണ്‍ റൂട്ടില്‍ നടക്കുന്ന കവര്‍ച്ചകള്‍ തുടര്‍ക്കഥയാകുമ്ബോഴും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള ഒരു നടപടിയും റെയില്‍വേയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നാണ് ഭൂരിഭാഗം പേരും പരാതിപ്പെടുന്നത്. മംഗള എക്സ്പ്രസില്‍ തൃശൂരില്‍ നിന്ന് കയറിയ ദമ്ബതികള്‍ക്ക് രത്‌നഗിരിയില്‍ വച്ചാണ് രാവിലെ ഏഴു മണിക്ക് ശേഷം പണവും സ്വര്‍ണവും മൊബൈല്‍ ഫോണും, എ ടി എം കാര്‍ഡും അടക്കം വിലപ്പെട്ട സാധനങ്ങള്‍ നഷ്ടപ്പെട്ടത്.റെയില്‍വേ അധികൃതരുടെ അനാസ്ഥയാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാൻ കാരണമെന്ന് യാത്രക്കാർ പറഞ്ഞു.
Read More » -
Crime
മോഷ്ടിച്ച ബൈക്കില്‍ കറങ്ങി മാല, മൊബൈല്‍ മോഷണം; ഡല്‍ഹി സ്വദേശികള്‍ പിടിയില്‍
കാസര്‍കോട്: മോഷ്ടിച്ച ബൈക്കില്‍ സ്ത്രീകളുടെ മാലയും മൊബൈലും കവരുന്ന ഇതര സംസ്ഥാനക്കാരായ മോഷ്ടാക്കള്‍ ഒടുവില്‍ വലയില്‍. മോഷ്ടിച്ച മൊബൈല്‍ വില്‍ക്കാനെത്തിയപ്പോഴാണ് ഡല്‍ഹി സ്വദേശികളായ ബേക്കല്‍ ജങ്ഷനില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരുമായ അസ്ലം ഖാന്‍ (22), ഫര്‍ഹാന്‍ (19) എന്നിവരെ കാഞ്ഞങ്ങാട് പോലീസ് അറസ്റ്റു ചെയ്തത്. ഡല്‍ഹി പോലീസ് സ്റ്റേഷനില്‍ വാഹന മോഷണ കേസുള്ള ഇരുവരും ഓഗസ്റ്റ് തുടക്കത്തിലാണ് കാസര്‍കോട് ജില്ലയിലെത്തിയത്. പിന്നീട് കാസര്‍കോടും പരിസരപ്രദേശത്തുമായി നിരവധി മോഷണങ്ങള്‍ നടത്തി. സ്ത്രീകളെ ലക്ഷ്യംവച്ച് മോഷ്ടിച്ച ബൈക്കിലെത്തി ഞൊടിയിടയില്‍ മൊബൈലും മാലയും കവരുന്നതാണ് രീതി. ചുരുങ്ങിയ കാലയളവില്‍ തന്നെ ബൈക്ക്, മൊബൈല്‍ ഫോണ്‍ മോഷണങ്ങള്‍ പതിവാക്കി. കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ടുബൈക്കുകള്‍ കവര്‍ന്ന പ്രതികള്‍ ഇതേ ബൈക്കിലെത്തി സ്ത്രീകളുടെ കയ്യില്‍നിന്ന് മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തു. ഓഗസ്റ്റ് രണ്ടിനാണ് പ്രതികള്‍ ആദ്യമായി ബൈക്ക് മോഷ്ടിച്ചത്. ഇതില്‍ കോട്ടിക്കുളത്ത് എത്തിയ പ്രതികള്‍ റോഡരികില്‍ നില്‍ക്കുകയായിരുന്ന അധ്യാപികയായ തൃക്കരിപ്പൂരിലെ പി.പി ഷൈമയുടെ മൊബൈല്‍ തട്ടിപ്പറിച്ച് രക്ഷപ്പെട്ടു. വിവരമറിഞ്ഞ്…
Read More » -
Crime
തന്റെ ശാരീരികസ്ഥിതിയെക്കുറിച്ച് സുഹൃത്തുക്കളോട് മോശം പറഞ്ഞു; യുവതിയുടെ കൊലപാതകത്തിനു പിന്നില്‍ പക
കൊച്ചി: കലൂരിലെ ഹോട്ടല്‍ മുറിയില്‍ യുവതിയെ കൊലപ്പെടുത്തിയത് തന്നെപ്പറ്റി മോശമായി പറഞ്ഞതിലുള്ള പകമൂലെന്ന് പ്രതി നൗഷാദ്. തന്റെ ശാരീരികസ്ഥിതിയെ കുറിച്ച് സുഹൃത്തുക്കളോട് യുവതി അപകീര്‍ത്തികരമായി പറഞ്ഞു. തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നാണ് പ്രതിയുടെ മൊഴി. ഇന്നലെ രാത്രിയാണ് കലൂരിലെ ഹോട്ടല്‍ മുറിയില്‍ ചങ്ങനാശേരി സ്വദേശിയായ രേഷ്മ (27) കുത്തേറ്റ് മരിച്ചത്. നേരത്തെയും യുവതി തന്റെ ശാരീരികസ്ഥിതിയെക്കുറിച്ച് മോശമായി സുഹൃത്തുക്കളോട് പറഞ്ഞിരുന്നതായി നൗഷാദ് പറഞ്ഞു. ആവര്‍ത്തിക്കരുതെന്ന് താക്കീത് നല്‍കിയിട്ടും രേഷ്മ പിന്നെയും തുടര്‍ന്നു. ഇന്നലെ ഉച്ചയ്ക്ക് നൗഷാദ് രേഷ്മയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. കൊലപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് വിളിച്ചുവരുത്തിയതെന്നും പോലീസ് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം യുവതിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പോലീസ് പറഞ്ഞു. കോഴിക്കോട് ബാലുശേരി സ്വദേശി നൗഷാദ് (31) ആണ് യുവതിയെ കൊലപ്പെടുത്തിയത്. കഴുത്തിന് പുറകില്‍ കുത്തേറ്റ രേഷ്മ സംഭസ്ഥലത്തുവച്ചു തന്നെ മരിച്ചു. സമൂഹമാധ്യമത്തിലൂടെ രേഷ്മയുമായി മൂന്ന് വര്‍ഷത്തിലേറെയായി അടുപ്പമുണ്ടെന്നും രണ്ടു ദിവസമായി തന്റെ കൂടെയുണ്ടെന്നുമാണ് നൗഷിദ് മൊഴി നല്‍കിയതെന്നും എന്നാല്‍ പിന്നീട്…
Read More » -
Kerala
മോഷണം; അമ്മയും മകനും അറസ്റ്റിൽ
പേരൂര്‍ക്കട: വീട്ടിൽ നിന്നും സ്വര്ണാഭരണങ്ങൾ കവർന്ന കേസിൽ അമ്മയും മകനും വലിയതുറ പോലീസിന്‍റെ പിടിയിലായി.കരിങ്കുളം പുല്ലുവിള പുതിയതുറ പുരയിടത്തില്‍ ജയ (47), മകൻ ക്രിസ്റ്റി എന്നുവിളിക്കുന്ന വര്‍ഗീസ് (21) എന്നിവരാണ് അറസ്റ്റിലായത്. വലിയതുറ സ്റ്റേഷന്‍ പരിധിയില്‍ കണ്ണാന്തുറ ജി.വി. രാജ തെരുവില്‍ വാടകയ്ക്കു താമസിക്കുന്ന കൃഷ്ണമൂര്‍ത്തിയുടെ വീട്ടിലായിരുന്നു മോഷണം.അലമാരയില്‍ സൂക്ഷിച്ചിരുന്ന ആറുപവന്‍ സ്വര്‍ണാഭരണങ്ങള്‍, 2000 രൂപ എന്നിവയാണ് ഇരുവരും കവര്‍ന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇരുവരും അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ കരിക്കകം വിനായക നഗറില്‍ നിന്നാണ് വര്‍ഗീസിനെ കസ്റ്റഡിയിലെടുത്തത്. ജയയെ പുതിയതുറയിലെ വീട്ടില്‍നിന്നു കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Read More » -
Kerala
ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ച് വീട്ടമ്മ മരിച്ചു
കൊച്ചി:അടുക്കളയില്‍ ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.ചന്തിരൂർ ബിസ്മില്ലാ മൻസില്‍ ജമീല (68) ആണ് മരിച്ചത്. എറണാകുളം മെഡിക്കല്‍ സെന്‍ററില്‍ ചികിത്സയിലിരിക്കെയാണ് മരണം. ചന്തിരൂർ പുളിയ്ക്കപ്പറമ്ബില്‍ കുടുംബാംഗമാണ്. കബറടക്കം ഇന്ന് പോസ്റ്റുമോര്‍ട്ടത്തിനു ശേഷം 12.30-ന് വെരൂര്‍ ജുമാമസ്ജിദില്‍ നടക്കും.ഭര്‍ത്താവ് ഷംസുദിൻ. മക്കള്‍: ഷൈജു, സനുജ. മരുമക്കള്‍: അസ്ക്കര്‍, സമദ്.
Read More » -
Kerala
മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയ്ക്കും പെണ്‍കുഞ്ഞ് പിറന്നു
തിരുവനന്തപുരം: കോര്‍പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കും കുഞ്ഞ് പിറന്നു. ഇന്നു രാവിലെയാണ് ആര്യ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. തിരുവനന്തപുരം എസ്എടി ആശുപത്രിയിലായിരുന്നു പ്രസവം. 2022 സെപ്റ്റംബര്‍ നാലിനാണ് ആര്യയും കോഴിക്കോട് ബാലുശേരി എംഎല്‍എയായ സച്ചിന്‍ദേവും വിവാഹിതരായത്. നിയമസഭയിലെ പ്രായം കുറഞ്ഞ അംഗമാണ് സച്ചിന്‍ ദേവ്, രാജ്യത്തെ പ്രായം കുറഞ്ഞ മേയറാണ് ആര്യ. ബാലസംഘത്തില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചതു മുതലുള്ള സംഘടനാ പരിചയമാണ് വിവാഹത്തിലെത്തിയത്. തിരുവനന്തപുരം ഓള്‍ സെയ്ന്റ്‌സ് കോളജില്‍ വിദ്യാര്‍ഥിയായിരിക്കെ 21 ാം വയസ്സിലാണ് ആര്യ മേയറായത്.
Read More » -
Crime
മണിപ്പൂരില്‍ വീണ്ടും കൂട്ടബലാത്സംഗം; പരാതിയുമായി മെയ്തെയ് യുവതി
ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. മെയ് മൂന്നിന് നടന്ന സംഭവത്തില്‍ ബിഷ്ണൂപൂര്‍ പോലീസ് കേസ് എടുത്തു. ചുരാചന്ദ് പൂരിലാണ് 37 വയസുകാരി കൂട്ടബലാത്സംഗത്തിന് ഇരയായത്. ഇന്നലെയാണ് മെയ്തെയ് വിഭാഗത്തില്‍പ്പെട്ട യുവതി പോലീസില്‍ മൊഴി നല്‍കിയത്. മണിപ്പൂര്‍ കലാപത്തില്‍ നിരവധി സ്ത്രീകള്‍ ബലാത്സംഗത്തിനിരയായതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇന്റര്‍നെറ്റ് സേവനം റദ്ദാക്കിയതിനാല്‍ വിവരങ്ങള്‍ പുറത്തറിഞ്ഞിരുന്നില്ല. മേയ് മൂന്നിന് താനും മറ്റുള്ളവരും ചുരാചന്ദ്പൂരിലെ വീടുകളില്‍ നിന്ന് പലായനം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ കുക്കിവിഭാഗത്തില്‍പ്പെട്ടവര്‍ തന്നെ കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു. അതേസമയം, മണിപ്പുര്‍ കലാപവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ സംഖ്യമായ ഇന്ത്യാ മുന്നണി കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മറുപടി പറയും. ലോക്‌സഭയില്‍ വൈകിട്ട് നാല് മണിയോടെയാണ് പ്രധാനമന്ത്രിയുടെ മറുപടി. അവിശ്വാസപ്രമേയത്തിന്‍മേല്‍ സഭയില്‍ ഇന്ന് വോട്ടെടുപ്പ് നടക്കാനും സാധ്യതയുണ്ട്. അവിശ്വാസപ്രമേയ…
Read More » -
Kerala
പുതുപ്പള്ളിയില്‍ ഇടതു സ്ഥാനാര്‍ഥിയാകില്ല; വാര്‍ത്തകള്‍ നിഷേധിച്ച് ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തന്‍
കോട്ടയം: പുതുപ്പള്ളിയില്‍ ഇടതു സ്ഥാനാര്‍ഥിയാകുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കോണ്‍ഗ്രസ് നേതാവും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവുമായ നിബു ജോണ്‍. ഈ ആവശ്യവുമായി ഒരു പാര്‍ട്ടിയും തന്നെ സമീപിച്ചിട്ടില്ലെന്നും തദ്ദേശ തിരഞ്ഞെടുപ്പിലടക്കം മത്സരിച്ചത് ഉമ്മന്‍ ചാണ്ടിയുടെ നിര്‍ബന്ധത്താലാണെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനെന്ന് അറിയപ്പെടുന്ന ആളാണ് നിബു ജോണ്‍. ”അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞ് മടങ്ങുമ്പോഴാണ് ഇത്തരത്തില്‍ ഒരു വാര്‍ത്ത കാണുന്നത്. വാര്‍ത്ത വന്ന് ഒരു മണിക്കൂറിനുള്ളില്‍ സിപിഎം നേതൃത്വം തന്നെ അത് നിഷേധിച്ചിട്ടുണ്ട്. നിലവില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുമായി സഹകരിച്ചാണ് മുന്നോട്ടു പോകുന്നത്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഞാന്‍ വരുന്നതു തന്നെ ഉമ്മന്‍ ചാണ്ടി നിര്‍ബന്ധിച്ചതു കൊണ്ടാണ്” നിബു ജോണ്‍ പറഞ്ഞു. ആരു സ്ഥാനാര്‍ഥിയായാലും ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്നും ചാണ്ടി ഉമ്മനായി മുഴവന്‍സമയ പ്രചാരണത്തിനു രംഗത്തുണ്ടെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, ചാണ്ടി ഉമ്മനെതിരേ മത്സരിക്കാന്‍ സിപിഎം നിബു ജോണിനെ സമീപിച്ചെന്ന തരത്തില്‍ വാര്‍ത്തകള്‍ ഇന്നലെ പുറത്തുവന്നിരുന്നു. മണര്‍കാട്ട് നിന്നുള്ള വ്യവസായിയുടെയും മുന്‍…
Read More »