Month: August 2023
-
India
സ്വാതന്ത്ര്യദിനം; ഡൽഹിയിൽ 144 പ്രഖ്യാപിച്ച് പോലീസ്
ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി രാജ്യതലസ്ഥാനമായ ഡല്‍ഹിയിലെങ്ങും സുരക്ഷ ശക്തമാക്കി പോലീസ്.ഇതിനോടനുബന്ധിച്ച് വിവിധ മേഖലകളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്.രാജ്ഘട്ട്, ഐടിഒ, ചെങ്കോട്ട എന്നീ പ്രദേശങ്ങളിലാണ് 144 പ്രഖ്യാപിച്ചിട്ടുള്ളത്. സ്വാതന്ത്ര്യദിനാഘോഷം കണക്കിലെടുത്ത് രാജ്ഘട്ട്, ചെങ്കോട്ട തുടങ്ങിയ പ്രദേശങ്ങളില്‍ സെക്ഷന്‍ 144 ഏര്‍പ്പെടുത്തിയതായി ഡല്‍ഹി പോലീസിന്റെ സെന്‍ട്രല്‍ ഡിസ്ട്രിക്‌ട് ഡിസിപി ട്വീറ്റ് ചെയ്തു.ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗിനെതിരെ ഒളിമ്ബിക്‌സ് മെഡല്‍ ജേതാക്കളായ സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, ബജ്രംഗ് പുനിയ എന്നിവര്‍ ഇന്ന് ഉച്ചയ്ക്ക് 12.30 ന് രാജ്ഘട്ടില്‍ വാര്‍ത്താസമ്മേളനം നടത്താനിരിക്കെയാണ് രാജ്ഘട്ട്, ചെങ്കോട്ട എന്നിവിടങ്ങളില്‍ ഡല്‍ഹി പോലീസ് സെക്ഷന്‍ 144 പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പ്രദേശങ്ങളില്‍ ആളുകള്‍ കൂട്ടംകൂടാനും സമരങ്ങളും സത്യഗ്രഹങ്ങളും നടത്താനും അനുവദിക്കില്ലെന്നും പോലീസ് അറിയിച്ചു.ഡല്‍ഹി അതിര്‍ത്തിയില്‍ നിന്ന് പ്രവേശിക്കുന്ന വാഹനങ്ങളുടെ പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്.
Read More » -
Kerala
പ്ലസ് വണ്‍ ജില്ലാന്തര മാറ്റം: നാളെ വരെ അപേക്ഷിക്കാം
തിരുവനന്തപുരം: പ്ലസ് വണ്ണിന് മെറിറ്റ് ക്വാട്ടയിലും സ്പോര്‍ട്സ് ക്വാട്ടയിലും പ്രവേശനം നേടിയവര്‍ക്ക് ജില്ലയിലും പുറത്തുമുള്ള സ്‌കൂളുകളിലേക്കും മറ്റൊരു വിഷയ കോമ്പിനേഷനിലേക്കും മാറുന്നതിന് ഇന്നു മുതല്‍ അപേക്ഷിക്കാം. ഇന്നു രാവിലെ 10 മുതല്‍ നാളെ വൈകീട്ട് നാലു മണി വരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം. ഒന്നാം ഓപ്ഷനില്‍ പ്രവേശനം നേടിയവര്‍ക്കും അവസാന ട്രാന്‍സ്ഫര്‍ അലോട്ട്മെന്റിനായി അപേക്ഷിക്കാം. ഇതിനായി നിലവില്‍ സ്‌കൂളുകളിലുള്ള ഒഴിവുകളുടെ വിവരങ്ങള്‍ ഇന്നു രാവിലെ ഒമ്പതിന് പ്രവേശന വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഇതിനുശേഷം ഇതുവരെ അലോട്ട്മെന്റ് ലഭിക്കാത്തവര്‍ക്ക് ഒഴിവുള്ള സീറ്റുകളില്‍ സ്പോട്ട് അഡ്മിഷന് അവസരം നല്‍കാനാണ് തീരുമാനം. അലോട്ട്മെന്റ് ഈ മാസം 21 ന് അവസാനിപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.
Read More » -
Crime
നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ഒരുപോലെ തലവേദന; അസ്ഫാക് നാട്ടുക്കൂട്ടം ഇടപെട്ട് പുറന്തള്ളിയ ‘അസുരവിത്ത്’
എറണാകുളം: ആലുവയിലെ അഞ്ചുവയസ്സുകാരിയുടെ കൊലപാതകക്കേസിലെ പ്രതി അസ്ഫാക് ആലത്തിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. പ്രതിയെ അന്വേഷണ സംഘം എറണാകുളം പോക്‌സോ കോടതിയില്‍ ഹാജരാക്കും. തത്കാലം കസ്റ്റഡി കാലാവധി നീട്ടി വാങ്ങേണ്ട എന്നാണ് തീരുമാനം. ആവശ്യമുണ്ടെങ്കില്‍ പിന്നീട് അപേക്ഷ നല്‍കി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങും. കസ്റ്റഡി കാലാവധി കഴിഞ്ഞതോടെ അസ്ഫാക് ആലത്തെ ആലുവ സബ് ജയിലിലടയ്ക്കും. അസ്ഫാക്കിന്റെ മുന്‍കാല വിവരങ്ങള്‍ തേടി ഡല്‍ഹിയിലും ബിഹാറിലുമെത്തിയ അന്വേഷണ സംഘം രണ്ട് ദിവസങ്ങള്‍ക്കകം തിരിച്ചെത്തും. മദ്യപനും സാമൂഹികവിരുദ്ധനുമായ അസ്ഫാക്കിനെ നാട്ടുകാരുടെ ആവശ്യപ്രകാരം വീട്ടില്‍നിന്നു പുറത്താക്കിയതാണെന്ന് ബന്ധുക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്. പ്രതി നേരത്തേ ജോലി ചെയ്തിരുന്ന ഖാസിപുര്‍ മത്സ്യമാര്‍ക്കറ്റിലെത്തി പോലീസ് വിവരങ്ങള്‍ ശേഖരിച്ചു. ഖാസിപുര്‍ ഡെയറി ഫാം പോലീസ് സ്റ്റേഷനില്‍ 2018 ലെ പോക്‌സോ കേസിലെ പ്രതിയാണ് അസ്ഫാക്. ഈ കേസിലെ പത്ത് വയസ്സുകാരിയായ ഇരയെയും പിതാവിനെയും കണ്ട് മൊഴി ശേഖരിച്ചിട്ടുണ്ട്. 2018-ല്‍ പോക്‌സോ കേസില്‍ ഉള്‍പ്പെട്ട ശേഷം ഒരു വര്‍ഷത്തോളം അസ്ഫാക് ഖാസിപുരില്‍ ജോലി…
Read More » -
India
വന്ദേഭാരത് എക്സ്‌പ്രസിന്റെ ശുചിമുറിയിൽ പുകവലിച്ച ആളെ വാതിൽ തകർത്ത് സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി
വന്ദേഭാരത് എക്സ്‌പ്രസിന്റെ ശുചിമുറിയിൽ പുകവലിച്ച ആളെ വാതിൽ തകർത്ത് സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.ട്രെയിനില്‍ സിഗരറ്റിന്റെ പുക ഉയര്‍ന്നതോടെ ഫയര്‍ അലാറം മുഴങ്ങുകയായിരുന്നു. ശുചിമുറിയില്‍ നിന്നാണ് പുക ഉയരുന്നതെന്ന് തിരിച്ചറിഞ്ഞ റെയില്‍വേ പോലീസ് ഉദ്യോസ്ഥര്‍ ശുചിമുറിയുടെ ജനല്‍ പാളി തകര്‍ത്തപ്പോഴാണ് അതിനുള്ളില്‍ ഒരാൾ പുകവലിക്കുന്നത് കണ്ടത്.തുടർന്ന് ഇയാളെ കസ്റ്റിഡിയിലെടുക്കുകയായിരുന്നു ആന്ധ്രാപ്രദേശിലെ തിരുപ്പതിയില്‍ നിന്ന് സെക്കന്തരാബാദിലേക്ക് പോകുന്ന വന്ദേഭാരത് ട്രെയിനിലായിരുന്നു സംഭവം.ഇയാൾ പുകവലിച്ചതോടെ ട്രെയിനിൽ തീപ്പിടിത്തം സൂചിപ്പിക്കുന്ന അലാറം മുഴങ്ങി.പിന്നാലെ ഓട്ടോമാറ്റിക് അഗ്നിശമന ഉപകരണം കമ്ബാര്‍ട്ടുമെന്റില്‍ എയറോസോള്‍ സ്പ്രേ ചെയ്തുകൊണ്ട് പ്രവര്‍ത്തിക്കാൻ തുടങ്ങി.മൂന്ന് കമ്ബാര്‍ട്ട്മെന്റുകള്‍ ആകെ പുക പടര്‍ന്നു.ഇതോടെ ആളുകൾ പരിഭ്രാന്തരായി ഒച്ചവെച്ചു. ഇതിനിടയിൽ യാത്രക്കാരിലാരോ കമ്ബാര്‍ട്ടുമെന്റിലെ എമര്‍ജൻസി ഫോണ്‍ ഉപയോഗിച്ച് ട്രെയിൻ ഗാര്‍ഡിനെ വിവരം അറിയിക്കുകയും ചെയ്തു.ഇതോടെ മനുബുലു സ്റ്റേഷനു സമീപം ട്രെയിൻ നിന്നു.തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കാര്യം പിടിക്കിട്ടിയത്.ഇയാളെ കസ്റ്റിഡിയിലെടുത്തതിന് ശേഷം യാത്ര പുനഃസ്ഥാപിച്ചു. സി-13 കോച്ചിലാണ് സംഭവം നടന്നതെന്ന് റെയില്‍വേ അറിയിച്ചു.
Read More » -
Kerala
”വീട്ടിലെ തേങ്ങാ വിറ്റ കാശുകൊണ്ടാണോ രാഷ്ടീയ പ്രവര്‍ത്തനം? വാങ്ങിയത് സംഭാവന, ഒരു തെറ്റുമില്ല”
തിരുവനന്തപുരം: വീണാ വിജയന് മാസപ്പടി വാങ്ങിയെന്നത് ഗുരുതരമായ അഴിമതി ആരോപണമായതുകൊണ്ടാണ്, അടിയന്തര പ്രമേയമായി നിയമസഭയില്‍ ഉന്നയിക്കാതിരുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അഴിമതി ആരോപണം റൂള്‍ 15 പ്രകാരം സഭയില്‍ ഉന്നയിക്കാനാവില്ല. അതു മറ്റ് അവസരം വരുമ്പോള്‍ ഉന്നയിക്കുമെന്നും സതീശന്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ ശശിധരന്‍ കര്‍ത്തയുടെ കമ്പനിയില്‍നിന്നു പണം വാങ്ങിയത് സംഭാവനയാണെന്നും സതീശന്‍ പറഞ്ഞു. വീണാ വിജയനെതിരെയുള്ളത് ഗുരുതരമായ അഴിമതി ആരോപണമാണ്. മുഖ്യമന്ത്രി പദവി ദുരുപയോഗം ചെയ്ത് പണം സമ്പാദിച്ചെന്നാണ് ആക്ഷേപം. അഴിമതി ആരോപണം റൂള്‍ 15 പ്രകാരം സഭയില്‍ ഉന്നയിക്കാനാവില്ല. അതുകൊണ്ടാണ് അടിയന്തര പ്രമേയമായി കൊണ്ടുവരാത്തത്. അഴിമതി ആരോപണം ഉന്നയിക്കാന്‍ റൂള്‍സ് ഒഫ് പ്രൊസീജിയറില്‍ മറ്റ് വഴികളുണ്ട്. അത് അവസരം കിട്ടുമ്പോള്‍ ഉന്നയിക്കുമെന്ന് സതീശന്‍ പറഞ്ഞു. ഇന്നലെയാണ് വീണയ്ക്കെതിരായ വാര്‍ത്ത വന്നത്. ഇന്നലെ സഭയില്‍ ബില്ലുകളുടെ ചര്‍ച്ചയായിരുന്നു. അതിനിടയില്‍ എങ്ങനെയാണ് ഈ വിഷയം ഉന്നയിക്കുക? ഇന്ന് റൂള്‍ 15 പ്രകാരം ഉന്നയിച്ചാല്‍ അപ്പോള്‍…
Read More » -
Movie
‘ബാംഗ്ലൂര്‍ ഡേയ്സ്’ ഹിന്ദി റീമേക്ക്; പ്രിയാ വാര്യര്‍, അനശ്വര ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക്
അഞ്ജലി മേനോന്റെ സംവിധാനത്തില്‍ 2014-ല്‍ പുറത്തിറങ്ങി തരംഗമായ ചിത്രമാണ് ‘ബാംഗ്ലൂര്‍ ഡേയ്സ്’. ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, നിവിന്‍ പോളി, നസ്രിയ, നിത്യ മേനോന്‍, പാര്‍വതി എന്നിവര്‍ മുഖ്യവേഷങ്ങളിലെത്തിയ ചിത്രം തമിഴ്, തെലുങ്ക് ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ടിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്. ബോളിവുഡിലെ സൂപ്പര്‍ ഹിറ്റ് ചിത്രം ‘യാരിയാ’ന്റെ രണ്ടാം ഭാഗമായാണ് ‘ബാംഗ്ലൂര്‍ ഡേയ്സി’ന്റെ ഹിന്ദി പതിപ്പ് എത്തുക. ‘യാരിയാന്‍ 2’ എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്. മലയാളത്തിലെ യുവനായികമാരായ അനശ്വര രാജനും പ്രിയ വാര്യരുമാണ് ചിത്രത്തില്‍ നായികമാരായെത്തുന്നത്. ദിവ്യ ഖോസ്ല കുമാര്‍, മീസാന്‍ ജാഫ്രി, പേള്‍ വി. പുരി, യാഷ് ദാസ് ഗുപ്ത, വാരിന ഹുസൈന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ‘യാരിയാന്‍’ ആദ്യഭാഗം സംവിധാനം ചെയ്ത ദിവ്യ കുമാര്‍ ഖോസ്ലയാണ് രണ്ടാം ഭാഗവും ഒരുക്കുന്നത്. ടി സീരീസ് നിര്‍മിക്കുന്ന ചിത്രം മെയ് 12, 2023-ന് തിയറ്ററുകളില്‍ എത്തും. 2016-ലാണ് ‘ബാംഗ്ലൂര്‍ ഡേയ്സി’ന്റെ തമിഴ്,…
Read More » -
Kerala
”പോലീസിന് ആളെ തല്ലിക്കൊല്ലാന്‍ അധികാരമില്ല; താനൂര്‍ കസ്റ്റഡിമരണത്തില്‍ വീഴ്ചയുമില്ല”
തിരുവനന്തപുരം: താനൂരില്‍ ലഹരി കേസില്‍ പിടികൂടിയ താമിര്‍ ജിഫ്രിയെന്ന യുവാവിന്റെ മരണത്തില്‍ പോലീസിന്റെ ഭാഗത്ത് ഒരു തരത്തിലുള്ള വീഴ്ചയും ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിന് നോട്ടീസിന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. എംഡിഎംകെ അടക്കം പിടിച്ചെടുത്ത പശ്ചാത്തലത്തിലാണ് അഞ്ചുപേരെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. അഞ്ചു പേരെയും നിയമവിധേയമായിത്തന്നെയാണ് പോലീസ് കസ്റ്റഡിയില്‍ സൂക്ഷിക്കുകയും, ചോദ്യം ചെയ്യുകയും ചെയ്തത്. ജിഫ്രിയുടെ മരണം ഉണ്ടായപ്പോള്‍ കസ്റ്റഡിയില്‍ സംഭവിച്ച മരണം എന്ന നിലയില്‍, സര്‍ക്കാരിന്റെ നയപരമായ നിലപാട് എന്ന തരത്തില്‍ കേസ് സിബിഐക്ക് വിടാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. കസ്റ്റഡി മരണം സംസ്ഥാന ഏജന്‍സി അന്വേഷിക്കേണ്ട എന്നാണ് സര്‍ക്കാര്‍ തീരുമാനം. എസ്.പി വഴിവിട്ട് പ്രവര്‍ത്തിച്ചോ എന്ന് പരിശോധിച്ച് നടപടിയെടുക്കും. എസ്.പിക്ക് എതിരായ ആരോപണവും സിബിഐ അന്വേഷിക്കും. പോലീസിന് ആളെ തല്ലിക്കൊല്ലാനുള്ള അധികാരമില്ല. ഇക്കാര്യത്തില്‍ എല്ലാവര്‍ക്കും ഒരേ അഭിപ്രായമാണ്. കസ്റ്റഡിയില്‍ എടുക്കുന്നവരെ മര്‍ദ്ദിക്കുകയോ, മരണമോ സംഭവിച്ചാല്‍ ഗുരുതര നടപടി സ്വീകരിക്കും. താനൂര്‍ സംഭവത്തില്‍ കൃത്യമായ അന്വേഷണം…
Read More » -
Kerala
‘മാസപ്പടി’ പട്ടികയില്‍ യു.ഡി.എഫ് നേതാക്കളും; പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിക്കില്ല
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് മാസപ്പടി നല്‍കിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിയമസഭയില്‍ അടിയന്തര പ്രമേയമില്ല. മാസപ്പടി ഉത്തരവില്‍ പ്രമുഖ യു.ഡി.എഫ് നേതാക്കളുടെ പേരുകള്‍ ഉള്‍പ്പെട്ടതോടെയാണ് പ്രതിപക്ഷം ഇത് രാഷ്ട്രീയ ആയുധമാക്കാത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊച്ചിന്‍ മിനറല്‍സ് ആന്റ് റൂട്ടൈല്‍ ലിമിറ്റഡ് (സി.എം.ആര്‍.എല്‍) എന്ന സ്വകാര്യ കമ്പനിയാണ് വീണയ്ക്ക് മാസപ്പടി നല്‍കിയത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 1.72 കോടി രൂപയാണ് ലഭിച്ചതെന്നാണ് കണ്ടെത്തല്‍.പണം നല്‍കിയത് പ്രമുഖ വ്യക്തിയുമായുള്ള ബന്ധത്തിന്റെ പേരിലാണെന്നാണ് ആദായ നികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ന്യൂഡല്‍ഹി ബെഞ്ച് പറയുന്നത്. വീണാ വിജയന്റെ ഇടപാടുകള്‍ വ്യക്തമാക്കുന്ന ഉത്തരവില്‍ മുഖ്യമന്ത്രിയുടെ പേരും ഉണ്ട്. കൂടാതെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും അടക്കമുള്ള പ്രതിപക്ഷ നേതാക്കളും പണം കൈപ്പറ്റിയതായി പറയുന്നുണ്ട്. എന്നാല്‍, ഓരോരുത്തര്‍ക്കും എത്ര രൂപ കിട്ടിയെന്ന് പറയുന്നില്ല. ബിസിനസ് സുഗമമാക്കാന്‍ വേണ്ടിയാണ് രാഷ്ട്രീയക്കാര്‍ക്ക് പണം നല്‍കിയതെന്ന് കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് സി.എഫ്.ഒ: കെ.എസ് സുരേഷ്‌കുമാര്‍ മൊഴി നല്‍കിയതായി…
Read More » -
Kerala
മതവിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചെന്ന് കേസ്; ഷാജന്‍ സ്‌കറിയയ്ക്ക് മുന്‍കൂര്‍ജാമ്യം
കൊച്ചി: മതവിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചെന്ന കേസില്‍ മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനല്‍ ഉടമയും എഡിറ്ററുമായ ഷാജന്‍ സ്‌കറിയക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. നിലമ്പൂര്‍ പോലീസെടുത്ത കേസിലാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. ഈ മാസം 17 ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് കെ ബാബുവാണ് ജാമ്യ ഹര്‍ജി പരിഗണിച്ചത്. നിലമ്പൂര്‍ നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്‌കറിയ നല്‍കിയ പരാതിയില്‍ ആയിരുന്നു ഷാജന്‍ സ്‌കറിയക്കെതിരെ പൊലീസ് കേസെടുത്തത്. ഷാജനെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി മാധ്യമപ്രവര്‍ത്തകന്‍ ജി. വിശാഖന്റെ ഫോണ്‍ പിടിച്ചെടുത്ത പോലീസ് നടപടിയെ ഹൈക്കോടതി നേരത്തെ വിമര്‍ശിച്ചിരുന്നു. പ്രതി അല്ലാത്ത ആളുടെ മൊബൈല്‍ ഫോണ്‍ എങ്ങനെ പിടിച്ചെടുക്കുമെന്നായിരുന്നു കോടതിയുടെ ചോദ്യം. അദ്ദേഹം ഒരു മാധ്യമപ്രവര്‍ത്തകനാണ്. ക്രിമിനല്‍ കേസില്‍ പ്രതിയാണെങ്കില്‍ കോടതിക്ക് മനസിലായേനെ എന്നും കോടതി പറഞ്ഞിരുന്നു. ഫോണ്‍ പിടിച്ചെടുത്ത നടപടിയില്‍ റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദ്ദേശം നല്‍കിയിരുന്നു. മാധ്യമപ്രവര്‍ത്തകന്റെ അടിസ്ഥാന അവകാശം ലംഘിക്കപ്പെട്ടുവെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
Read More » -
Kerala
സ്വര്‍ണവിലയില്‍ വന്‍ഇടിവ്; ഒരു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്ക്
കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണ വില കുറഞ്ഞു. ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്ന് മാത്രം കുറഞ്ഞത്. ഇന്നലെയും ചൊവ്വാഴ്ചയും പവന് 80 രൂപ വീതം കുറഞ്ഞിരുന്നു. ഇതോടെ കഴിഞ്ഞ ഒരു മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില്‍പന നടക്കുന്നത്. പവന് 43,760 രൂപയും ഗ്രാമിന് 5,470 രൂപയുമാണ് ഇന്നത്തെ വിപണി വില. ഇതിന് മുമ്പ് ജൂലൈ മാസം 12-ാം തീയ്യതിയാണ് സ്വര്‍ണ വില ഇതിലും താഴെയുണ്ടായിരുന്നത്. ജൂലൈ 12ന് 5465 രൂപയായിരുന്നു സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
Read More »