IndiaNEWS

കൊങ്കണ്‍ പാതയില്‍ മോഷണം തുടര്‍ക്കഥയാകുന്നു; യാത്രക്കാർ സൂക്ഷിക്കുക

മഡ്ഗാവ്:കൊങ്കണ്‍ മേഖലയിലെ തീവണ്ടികളില്‍ സ്ഥിരമായി നടക്കുന്ന കവര്‍ച്ചയില്‍ പൊറുതി മുട്ടി യാത്രക്കാർ.സംഭവങ്ങളിൽ തുടർനടപടികൾ കൈക്കൊള്ളാണോ,പരാതി നൽകിയാൽ സ്വീകരിക്കാനോ അധികൃതർ തയ്യാറാകുന്നില്ലെന്ന് യാത്രക്കാർ ആരോപിക്കുന്നു.

കഴിഞ്ഞ ദിവസം എറണാകുളത്ത് നിന്ന് പുറപ്പെട്ട മംഗള എക്സ്പ്രസ്സില്‍ തൃശൂരില്‍ നിന്ന് കയറിയ ശങ്കര്‍ മേനോനും ഇന്ദുലേഖക്കുമാണ് ബാഗ്‌ അടക്കം വിലപ്പെട്ട സാധനങ്ങള്‍ നഷ്ടപ്പെട്ടത്. ടി ടി ആറിന് പരാതി നല്‍കിയെങ്കിലും സ്വീകരിക്കാൻ തയ്യാറായില്ലെന്നാണ് ശങ്കര്‍ മേനോൻ പറയുന്നത്.

കാലങ്ങളായി കൊങ്കണ്‍ റൂട്ടില്‍ നടക്കുന്ന കവര്‍ച്ചകള്‍ തുടര്‍ക്കഥയാകുമ്ബോഴും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള ഒരു നടപടിയും റെയില്‍വേയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നാണ് ഭൂരിഭാഗം പേരും പരാതിപ്പെടുന്നത്.

Signature-ad

മംഗള എക്സ്പ്രസില്‍ തൃശൂരില്‍ നിന്ന് കയറിയ ദമ്ബതികള്‍ക്ക് രത്‌നഗിരിയില്‍ വച്ചാണ് രാവിലെ ഏഴു മണിക്ക് ശേഷം പണവും സ്വര്‍ണവും മൊബൈല്‍ ഫോണും, എ ടി എം കാര്‍ഡും അടക്കം വിലപ്പെട്ട സാധനങ്ങള്‍ നഷ്ടപ്പെട്ടത്.റെയില്‍വേ അധികൃതരുടെ അനാസ്ഥയാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാൻ കാരണമെന്ന് യാത്രക്കാർ പറഞ്ഞു.

Back to top button
error: