Month: August 2023
-
Local
ബസ് കാറിൽ തട്ടി എന്ന് ആരോപണം, മേല്‍പാലത്തിന് മുകളില്‍ വെച്ച് ബസിന്റെ താക്കോല്‍ ഊരിയെടുത്ത് മുങ്ങിയ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍
കാഞ്ഞങ്ങാട്: ബസ് കാറില്‍ തട്ടിയതിനെ ചൊല്ലി ബസ് ഡ്രൈവറെ കയ്യേറ്റം ചെയ്യുകയും താക്കോലും മൊബൈല്‍ ഫോണും തട്ടിപ്പറിച്ച് രക്ഷപ്പെടുകയും ചെയ്തെന്ന കേസില്‍ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പി കെ ജാസിറിനെ (38) യാണ് ഇന്‍സ്‌പെക്ടര്‍ കെ പി ഷൈനും സംഘവും അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പടന്നക്കാട് മുതല്‍ പുതിയകോട്ട വരെയുള്ള നൂറോളം സിസിടിവി കാമറകള്‍ പരിശോധിച്ചതില്‍ നിന്നും 15 കാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ അടിസ്ഥാനപ്പെടുത്തി നടത്തിയ അന്വേഷണത്തിലാണ് കാറിനെ കുറിച്ച് സൂചന ലഭിച്ചത്. പിന്നീട് കാറിന്റെ ഉടമ അജാനൂര്‍ സ്വദേശി നാസറാണെന്ന് പൊലീസ് കണ്ടെത്തി. നാസറിനെ ചോദ്യം ചെയ്തപ്പോഴാണ് കാര്‍ ഓടിച്ചതും ബസ് ഡ്രൈവറെ അക്രമിച്ചതും ജാസിറാണെന്ന് വെളിപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. പടന്നക്കാട് മേല്‍പാലത്തില്‍ വെച്ചാണ് സംഭവം നടന്നത്. കാഞ്ഞങ്ങാട് നിന്ന് പയ്യന്നൂരിലേക്ക് പോവുകയായിരുന്ന കെ എല്‍ 58 എന്‍ 2537 നമ്പര്‍ ബസ് കാറില്‍ ഉരസിയെന്ന് ആരോപിച്ച്…
Read More » -
Movie
ജെൻ്റിൽമാൻ 2 ടൈറ്റിൽ മോഷൻ പോസ്റ്റർ പുറത്തു വിട്ടു, സോഷ്യൽ മീഡിയായിൽ തരംഗമായി
സി. കെ അജയ്കുമാർ മലയാളിയായ മെഗാ പ്രൊഡ്യൂസർ കെ.ടി കുഞ്ഞുമോൻ നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ സിനിമയായ ജെൻ്റിൽമാൻ 2 ടൈറ്റിൽ മോഷൻ പോസ്റ്റർ സംഗീത സംവിധായൻ ‘ ഓസ്കർ ജേതാവ് ‘ എം.എം കീരവാണി തൻ്റെ സോഷ്യൽ മീഡിയായിലൂടെ റിലീസ് ചെയ്തു . നാനി നായകനായ ‘ ആഹാ കല്യാണം’ എന്ന ജനപ്രിയ സിനിമയിലൂടെ ശ്രദ്ധേയനായ എ. ഗോകുൽ കൃഷ്ണയാണ് ജെൻ്റിൽമാൻ 2 സംവിധായകൻ. കീരവാണി പാശ്ചാത്തലമൊരുക്കിയ തീം മ്യുസിക്കിൻ്റെ അകമ്പടിയോടെയാണ് ടൈറ്റിൽ മോഷൻ പോസ്റ്റർ എത്തിയിട്ടുള്ളത്. ഈ തീം മ്യുസിക്ക് തന്നെ ചിത്രത്തെ കുറിച്ച് വലിയ പ്രതീക്ഷ നൽകുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ വലിയ വരവേൽപ്പാണ് ആരാധകരിൽ നിന്നും മോഷൻ പോസ്റ്ററിനു ലഭിച്ചത് . തൊണ്ണൂറുകളിൽ പണം വാരി വിതറി ബ്രഹ്മാണ്ഡ മേക്കിങ്ങിലൂടെ ഇന്ത്യൻ സിനിമയുടെ തന്നെ മുഖച്ഛായ മാറ്റിയ ട്രെൻഡ് സെറ്റർ ചിത്രമായിരുന്നു കുഞ്ഞുമോൻ നിർമ്മിച്ച ‘ജെൻ്റിൽമാൻ.’ ഇന്ത്യൻ സിനിമയിലെ മുൻനിര സംവിധായകരോടൊപ്പം ഷങ്കറിന് സ്ഥാനം നേടാൻ…
Read More » -
India
തെര.കമ്മിഷണര്‍മാരുടെ നിയമനം: ചീഫ് ജസ്റ്റിസിനെ തഴഞ്ഞ് മന്ത്രിയെ ഉള്‍പ്പെടുത്താന്‍ കേന്ദ്ര നീക്കം
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനത്തില്‍ സമിതിയില്‍ നിന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കാന്‍ ബില്ലുമായി കേന്ദ്രസര്‍ക്കാര്‍. രാജ്യസഭയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനം, സര്‍വീസ് കാലാവധി തുടങ്ങിയവ സംബന്ധിച്ച ബില്‍ കൊണ്ടുവന്നത്. അടുത്തിടെ ജസ്റ്റിസ് കെ.എം ജോസഫിന്റെ നേതൃത്വത്തിലുള്ള സുപ്രീംകോടതി അഞ്ചംഗ ബെഞ്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനത്തിന് പുതിയ സമിതി രൂപീകരിച്ചത്. ഇലക്ഷന്‍ കമ്മീഷണര്‍മാരെ നിയമിക്കുന്നത് പ്രധാനമന്ത്രി, ലോക്സഭ പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന സമിതിയാണ് രൂപീകരിച്ചത്. കേന്ദ്രസര്‍ക്കാരായിരുന്നു അതുവരെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിച്ചിരുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ശിപാര്‍ശ രാഷ്ട്രപതി അംഗീകരിച്ച് നിയമനം നടത്തുന്നതായിരുന്നു പതിവ്. സുപ്രീം കോടതി നിയോഗിച്ച പുതിയ സമിതിയെ മറികടക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ ബില്‍ കൊണ്ടുവന്നത്. പുതിയ ബില്ലില്‍, സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ സമിതിയില്‍ നിന്നും ഒഴിവാക്കി. പകരം പ്രധാനമന്ത്രി നിര്‍ദേശിക്കുന്ന ഒരു കേന്ദ്രമന്ത്രി സമിതിയില്‍ അംഗമാകും. പ്രധാനമന്ത്രി, ലോക്സഭ പ്രതിപക്ഷ നേതാവ്, കേന്ദ്രമന്ത്രി എന്നിവരുള്‍പ്പെടുന്ന സമിതിയുടെ അധ്യക്ഷന്‍ പ്രധാനമന്ത്രിയാണ്. തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ കണ്ടെത്തുന്നതിന് കേന്ദ്ര കാബിനറ്റ്…
Read More » -
Crime
പ്രവാസിയുവതിയെ മദ്യം നല്‍കി പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചെന്ന് പരാതി
പത്തനംതിട്ട: യുവതിയെ മദ്യംനല്‍കി പീഡിപ്പിച്ചശേഷം ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന പരാതിയില്‍ രണ്ടുപേര്‍ക്കെതിരേ പോലീസ് കേസെടുത്തു. കോട്ടയം സ്വദേശി ബിനു, സുഹൃത്ത് ഉമേഷ് എന്നിവര്‍ക്കെതിരെയാണ് തിരുവല്ല പോലീസ് കേസെടുത്തത്. പ്രവാസിയായ തിരുവല്ല സ്വദേശിനി നല്‍കിയ പരാതിയിലാണ് പോലീസ് നടപടി. കഴിഞ്ഞ മാസം 28-നാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. വിദേശത്തുവെച്ച് പരിചയപ്പെട്ട ബിനു അന്നേദിവസം തിരുവല്ല കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഹോട്ടലില്‍ മുറിയെടുത്തിരുന്നു. തുടര്‍ന്ന് ഇയാള്‍ യുവതിയെ ഹോട്ടല്‍മുറിയിലേക്ക് വിളിച്ചുവരുത്തി. ഹോട്ടലിലെത്തിയ യുവതിക്ക് മദ്യവും നല്‍കി. ഇരുവരും മദ്യപിക്കുന്നതിനിടെയാണ് ബിനുവിന്റെ സുഹൃത്തായ ഉമേഷും മുറിയിലേക്കെത്തിയത്. പിന്നാലെ ഇരുവരും ചേര്‍ന്ന് പീഡിപ്പിച്ചെന്നും ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നുമാണ് പരാതിയില്‍ പറയുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് ഒരുസുഹൃത്ത് വഴിയാണ് ഈ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് യുവതിയുടെ ശ്രദ്ധയില്‍പ്പെട്ടത്. വാട്സാപ്പ് ഗ്രൂപ്പുകളിലും ചില അശ്ലീലവെബ്സൈറ്റുകളിലും യുവതിയുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിക്കുന്നതായി സുഹൃത്ത് വിളിച്ചറിയിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ പ്രചരിക്കുന്നത് ഹോട്ടലില്‍നിന്ന് പകര്‍ത്തിയ ദൃശ്യങ്ങളാണെന്ന് യുവതിക്ക് ബോധ്യമായി. തുടര്‍ന്ന് ഇക്കാര്യം…
Read More » -
Kerala
മമ്മൂട്ടിയുടെ ‘കെയർ ആൻഡ് ഷെയർ ഫൗണ്ടേഷ’ന്റെ ‘ആശ്വാസം’ പദ്ധതി കേരളമാകെ വ്യാപിക്കുന്നു, ഇടുക്കിയിലും കോഴിക്കോട്ടും വിതരണോദ്ഘാടനം കഴിഞ്ഞ ദിവസം നടന്നു
മമ്മൂട്ടി നേതൃത്വം നൽകുന്ന ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഫൗണ്ടേഷന്റെയും ആലുവ രാജഗിരി ആശുപത്രിയുടെയും സംയുക്ത സംരംഭമായ ആശ്വാസം പദ്ധതി ഓരോ ജില്ലയിലേയും ഗുണഭോക്താകളിൽ എത്തിക്കൊണ്ടിരിക്കുന്നു. ഇടുക്കി ജില്ലാതല വിതരണോദ്ഘാടനം പീരുമേട് ഡി.വൈ.എസ്.പി ജെ. കുര്യാക്കോസ് മലങ്കര ഓർത്തഡോക്സ് സഭ മെത്രാപ്പോലീത്ത സക്കറിയ മാർ സേവേറിയോസിനു നൽകി നിർവഹിച്ചു. കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപുഴ അധ്യക്ഷത വഹിച്ചു. നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ ആരംഭിച്ച ഏറ്റവും പുതിയ പദ്ധതിയാണ് ആശ്വാസം. ഓക്സിജൻ സിലിണ്ടർ ആവശ്യമായി വരുന്ന കിടപ്പുരോഗികൾക്കും അവരെ പരിചരിക്കുന്ന സ്ഥാപനങ്ങൾക്കും സൗജന്യമായി ഓക്സിജൻ കോൺസെൻട്രേറ്ററുകൾ നൽകുന്ന പദ്ധതിയാണ് ആശ്വാസം. ഓക്സിജൻ കോൺസെൻട്രേറ്ററുകൾ സൗജന്യമായി നൽകുമ്പോൾ ശ്വാസ സംബന്ധമായ അസുഖങ്ങളുള്ള കിടപ്പിലായ രോഗികൾക്ക് ജീവന്റെ നിലനിൽപിന് ഏറ്റവും ആവശ്യമായ ജീവവായു ആണ് നൽകുന്നതെന്നും അത് ഒരു തികഞ്ഞ കാരുണ്യ പ്രവർത്തനമാണെന്നും മെത്രാപ്പോലീത്ത…
Read More » -
Kerala
യുനാനി ചികിത്സ കരളിനെയും കിഡിനികളെയും തകർക്കും; സിദ്ദിഖിന് പറ്റിയത് അതാണ്:ഡോക്ടര്‍ സുല്‍ഫി നൂഹു
കോഴിക്കോട്:യുനാനി ചികിത്സ കരളിനെയും കിഡിനികളെയും തകർക്കുമെന്നും സിദ്ദിഖിന് പറ്റിയത് അതാണെന്നും ഐ എം എ സംസ്ഥാന പ്രസിഡന്റ് ഡോക്ടര്‍ സുല്‍ഫി നൂഹു.യൂനാനി ചികിത്സാ രീതി മിത്ത് മാത്രമാണെന്നും അദ്ദേഹം പറഞ്ഞുു.സംവിധായകൻ സിദ്ദിഖിന്റെ മരണവുമായി ബന്ധപ്പെട്ടാണ് സുല്‍ഫി നൂഹുവിന്റെ പ്രതികരണം. യൂനാനി ചികിത്സാരീതി അന്ധവിശ്വാസമാണെന്നും അത് ശാസ്ത്രീയ ചികിത്സാരീതിയല്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.സിദ്ദിഖ് ഏതോ യൂനാനി മരുന്നുകള്‍ തുടര്‍ച്ചയായി കഴിച്ചുകൊണ്ടിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടെന്നും യൂനാനി മരുന്നുകളില്‍ പലതും അടങ്ങിയിരിക്കുന്ന ഹെവി മെറ്റലുകള്‍ ലിവറിനെയും കിഡ്നിയും തകര്‍ക്കുമെന്നുള്ളത് ശാസ്ത്രമാണെന്നും അത് മിത്തല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം മിത്തുകളില്‍ വിശ്വസിക്കുന്നത് മൂലം ഉണ്ടാകുന്ന അപകട മരണങ്ങള്‍ കേരളത്തില്‍ തുടര്‍ക്കഥയാകുന്നുവെന്നും ഡോക്ടര്‍ വ്യക്തമാക്കി.
Read More » -
Kerala
ഓണക്കാലത്ത് ബജറ്റ് ടൂറിസം പദ്ധതിയുമായി കൊല്ലം കെഎസ്‌ആര്‍ടിസി
കൊല്ലം:ഓണക്കാലത്ത് ബജറ്റ് ടൂറിസം പദ്ധതി അവതരിപ്പിച്ച് കൊല്ലം കെഎസ്‌ആര്‍ടിസി. 30 ഉല്ലാസയാത്രകളാണ് കെഎസ്‌ആര്‍ടിസിയുടെ ബജറ്റ് ടൂറിസം സെല്‍ യാത്രക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്.ഈ മാസം 13നാണ് ആദ്യ യാത്ര. ഓഗസ്റ്റ് 13ന് രാവിലെ അഞ്ചു മണിക്ക് മൂന്നാറിലേക്കാണ് ആദ്യ യാത്ര പുറപ്പെടുക. ഇതിനായി യാത്ര കൂലിയും താമസവും ഉള്‍പ്പെടെ 1450 രൂപയാണ് വരുന്നത്. കൂടാതെ അന്നു തന്നെ കോന്നി-കുംഭാവുരട്ടി യാത്രയുമുണ്ട്. 14-ന് രാത്രി പത്തു മണിക്ക് തൃശൂര്‍ നാലമ്ബല യാത്രയും കെഎസ്‌ആര്‍ടിസി ഒരുക്കിയിട്ടുണ്ട്. 15ന് കോട്ടയം നാലമ്ബലയാത്രയുണ്ടാകും. അതേദിവസം അമ്ബനാട് ഹില്‍സിലേക്കം യാത്രയുണ്ട്. അമ്ബനാട്-പാലരുവി-തെന്മല യാത്രക്കായി പ്രവേശന ടിക്കറ്റുള്‍പ്പെടെ 770 രൂപയാണ്. 14,19.27,30 ദിവസങ്ങളില്‍ പുലര്‍ച്ച അഞ്ചു മണിക്ക് കൊല്ലം കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്ന് ഗവിയിലേക്ക് ഉല്ലാസയാത്രയുണ്ടാകും.ഇതില്‍ പ്രവേശന ടിക്കറ്റ്, ഭക്ഷണം, താമസം ഉള്‍പ്പെടെ ഒരാളില്‍നിന്ന് ഈടാക്കുക 1650 രൂപയാണ്.
Read More » -
Kerala
”കേരളത്തിലെ പുതിയ നികുതി ‘വീണാ സര്‍വീസ് ടാക്സ്’; പിരിക്കുന്നത് മുഖ്യമന്ത്രിയുടെ മകള്‍”
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി.വീണയ്ക്ക് കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് (സിഎംആര്‍എല്‍) എന്ന സ്വകാര്യ കമ്പനിയില്‍നിന്ന് 3 വര്‍ഷത്തിനിടെ മാസപ്പടിയായി 1.72 കോടി രൂപ ലഭിച്ചെന്ന ആരോപണത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. എന്ത് അടിസ്ഥാനത്തിലാണ് വീണയ്ക്ക് ഈ പണം ലഭിച്ചതെന്ന് രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു. ഇത് ‘വീണ സര്‍വീസ് ടാക്‌സ്’ ആണെന്നും കേന്ദ്രമന്ത്രി പരിഹസിച്ചു. ”ഇന്ന് നമ്മള്‍ ക്വിറ്റ് ഇന്ത്യ സമരത്തിന്റെ വാര്‍ഷികം ആഘോഷിക്കുമ്പോള്‍, കേരളത്തിലെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ മകള്‍, ‘വീണാ സര്‍വീസ് ടാക്‌സ്’ എന്ന പേരില്‍ പുതിയ തരം നികുതി ഏര്‍പ്പെടുത്തിയതു പോലെയാണ് വിവിധ കമ്പനികളില്‍നിന്നു പണം വാങ്ങുന്നത്” – രാജീവ് ചന്ദ്രശേഖര്‍ പരിഹസിച്ചു. വിവിധ കമ്പനികള്‍ നിയമവിധേയമല്ലാത്ത പണം പിണറായി വിജയന്റെ മകളുടെ കമ്പനിയില്‍ നിക്ഷേപിച്ചതായും കേന്ദ്രമന്ത്രി ആരോപിച്ചു. ”2004-09 കാലഘട്ടത്തിലെ യുപിഎ ഭരണത്തില്‍ ഇടതു പാര്‍ട്ടികള്‍ക്ക് നിര്‍ണായക റോളുണ്ടായിരുന്നു. ഇക്കാലത്താണ് 2ജി, കല്‍ക്കരി പോലുള്ള വന്‍കിട അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നുവന്നത്. സോഫ്റ്റ്വെയറുമായും…
Read More » -
India
മിനിമം ബാലൻസില്ല;രാജ്യത്തെ ബാങ്കുകള്‍ ഉപയോക്താക്കളില്‍നിന്ന് ഊറ്റിയെടുത്തത് 35,000 കോടി രൂപ !!
ന്യൂഡൽഹി:മിനിമം ബാലൻസ് നിലനിര്‍ത്താത്തത്, അധിക എടിഎം വിനിമയം, എസ്‌എംഎസ് സര്‍വീസ് ചാര്‍ജ് തുടങ്ങിയ ഇനത്തില്‍ രാജ്യത്തെ ബാങ്കുകള്‍ ഉപയോക്താക്കളില്‍നിന്ന് ഊറ്റിയെടുത്തത് 35,000 കോടി രൂപ !! കേന്ദ്ര ധനമന്ത്രാലയം രാജ്യസഭയിലാണ് ഇക്കാര്യം അറിയിച്ചത്. 2018 മുതല്‍ പൊതുമേഖലാ ബാങ്കുകളും അഞ്ച് പ്രധാന സ്വകാര്യ ബാങ്കുകളുമാണ് പിഴയിനത്തില്‍ ഇത്രയും തുക ഈടാക്കിയത്. അക്കൗണ്ടില്‍ മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരില്‍ പൊതുമേഖലാ ബാങ്കുകളും സ്വകാര്യ ബാങ്കുകളായ ആക്‌സിസ് ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഇൻഡസ് ഇന്ത്യ ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ഐ.ഡി.ബി.ഐ ബാങ്ക് എന്നിവയും ഈടാക്കിയത് 21,000 കോടി രൂപയാണ്. അധിക എടിഎം ട്രാൻസാക്ഷൻസ് ഇനത്തില്‍ 8000 കോടി രൂപയും എസ്‌എംഎസ് സേവന ഇനത്തില്‍ 6000 കോടി രൂപയും ശേഖരിച്ചതായി ധനസഹമന്ത്രി ഭഗ്‌വത് കരാട് പാര്‍ലമെന്റിനെ അറിയിച്ചു. സേവിങ്‌സ് ബാങ്കുകളില്‍ മിനിമം ബാലൻസ് ഇല്ലെങ്കില്‍ പിഴ ചുമത്താമെന്ന റിസര്‍വ് ബാങ്ക് സര്‍ക്കുലറിന്റെ അടിസ്ഥാനത്തിലാണ് ബാങ്കുകള്‍ പണം ഈടാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. അതേസമയം, പ്രധാൻമന്ത്രി ജൻധൻ യോജ്‌ന…
Read More » -
Crime
70,000 രൂപയ്ക്ക് ‘വാങ്ങിയ’ ഭാര്യ ഒളിച്ചോട്ടം പതിവാക്കി; സഹികെട്ടപ്പോള്‍ കൊന്ന് കാട്ടില്‍ത്തള്ളി
ന്യൂഡല്‍ഹി: യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം വനത്തില്‍ തള്ളിയ സംഭവത്തില്‍ ഭര്‍ത്താവും ബന്ധുക്കളും അറസ്റ്റില്‍. ബിഹാര്‍ സ്വദേശിനിയെന്ന് കരുതുന്ന സ്വീറ്റി എന്ന യുവതിയെ കൊലപ്പെടുത്തിയ കേസിലാണ് ഭര്‍ത്താവ് ധരംവീര്‍ സിങ്, ഇയാളുടെ ബന്ധുക്കളായ അരുണ്‍, സത്യവാന്‍ എന്നിവരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. ഇടയ്ക്കിടെ വീട് വിട്ടിറങ്ങുന്ന ഭാര്യയുടെ സ്വഭാവം ഇഷ്ടപ്പെടാത്തതിനാലാണ് കൃത്യം നടത്തിയതെന്നാണ് മുഖ്യപ്രതിയായ ധരംവീര്‍ സിങ്ങിന്റെ മൊഴി. സ്വീറ്റിയുടെ കുടുംബത്തെക്കുറിച്ച് യാതൊരു അറിവും ഇല്ലായിരുന്നു. ഒരു സ്ത്രീയില്‍നിന്ന് 70,000 രൂപ നല്‍കി ധരംവീര്‍ സ്വീറ്റിയെ വാങ്ങി വിവാഹം കഴിക്കുകയായിരുന്നുവെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്. ശനിയാഴ്ചയാണ് ഡല്‍ഹി ഫത്തേഹ്പുര്‍ ബേരിയിലെ വനമേഖലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയതായി പോലീസിന് വിവരം ലഭിച്ചത്. പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും മൃതദേഹം തിരിച്ചറിയാനായില്ല. ഇതോടെ പരിസരത്തെ സിസി ടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു. ഈ ദൃശ്യങ്ങളില്‍നിന്നാണ് ശനിയാഴ്ച പുലര്‍ച്ചെ ഒരു ഓട്ടോറിക്ഷ പ്രദേശത്ത് എത്തിയതായി കണ്ടെത്തിയത്. സംശയാസ്പദമായി കണ്ടെത്തിയ ഈ ഓട്ടോറിക്ഷയെ…
Read More »