Month: August 2023

  • Kerala

    ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പുതുപ്പള്ളിയില്‍ ക്ഷേമ പെന്‍ഷനുകള്‍ വാങ്ങിയിരുന്നവർ 21,007, ഇന്ന് 34,932 ഗുണഭോക്താക്കൾ; ക്ഷേമപെന്‍ഷന്‍ തുകകളും കണക്കുകളും തമ്മിലുള്ള താരമത്യക്കുറിപ്പുമായി തോമസ് ഐസക്ക്

    തിരുവനന്തപുരം: ഉമ്മൻചാണ്ടി ഭരണക്കാലത്തെയും ഇടതുമുന്നണി ഭരണക്കാലത്തെയും ക്ഷേമപെൻഷൻ തുകകൾ തമ്മിലുള്ള താരമത്യക്കുറിപ്പുമായി മുൻമന്ത്രി തോമസ് ഐസക്ക്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ പുതുപ്പള്ളിയിൽ ക്ഷേമ പെൻഷനുകൾ വാങ്ങിയിരുന്നവരുടെ എണ്ണം 21,007 ആയിരുന്നു. ഇന്ന് മണ്ഡലത്തിൽ 34,932 ഗുണഭോക്താക്കളുണ്ടെന്ന് തോമസ് ഐസക്ക് പറഞ്ഞു. തോമസ് ഐസക്കിന്റെ കുറിപ്പ്: ”ശ്രീ. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോൾ പുതുപ്പള്ളിയിൽ ക്ഷേമ പെൻഷനുകൾ വാങ്ങിയിരുന്നവരുടെ എണ്ണം 21007 ആയിരുന്നു. ഇന്നോ? 34932 ഗുണഭോക്താക്കൾ. 13925 പേർ പുതുപ്പള്ളിയിൽ കൂടുതലായി പെൻഷൻ വാങ്ങുന്നു. 66 ശതമാനമാണ് വർദ്ധന. ഇവർക്ക് ഇന്ന് 1600 രൂപ വീതം പെൻഷനുണ്ട്. ശ്രീ. ഉമ്മൻ ചാണ്ടിയുടെ ഭരണം അവസാനിച്ചപ്പോൾ 600 രൂപയായിരുന്നു പെൻഷൻ. 1000 രൂപ പെൻഷൻ പിണറായി സർക്കാർ വർദ്ധിപ്പിച്ചു. ശ്രീ. ഉമ്മൻ ചാണ്ടിയുടെ കാലത്തോ? വെറും 100 രൂപയാണ് വർദ്ധന. അതും 18 മാസം കുടിശികയാക്കിയിട്ടാണ് ഭരണം അവസാനിപ്പിച്ചത്.” ”വിഎസ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ പെൻഷൻ 120 രൂപയായിരുന്നു. അതു തന്നെ 28…

    Read More »
  • Crime

    കലൂരില്‍ യുവതിയെ കൊലപെടുത്തിയത് അതിക്രൂരമായി; കൊലയ്ക്ക് മുമ്പ് പെൺകുട്ടിയെ വിചാരണ നടത്തി ദൃശ്യങ്ങൾ മെൈബൈലിൽ പകര്‍ത്തി; ബാലുശേരി സ്വദേശി അറസ്റ്റില്‍

    കൊച്ചി: എറണാകുളം കലൂരിൽ യുവതിയെ കൊലപെടുത്തിയത് അതിക്രൂരമായിയെന്ന് പൊലീസ്. കൊലപാതകത്തിന് മുമ്പ് പ്രതി പെൺകുട്ടിയെ മുറിയിൽ വച്ച് വിചാരണ നടത്തി ദൃശ്യം മെൈബൈൽ ഫോണിൽ പകർത്തുകയും ചെയ്തെന്ന് പൊലീസ് പറയുന്നു. കഴുത്തിലും വയറിലുമേറ്റ മുറിവാണ് യുവതിയുടെ മരണകാരണം. സംഭവത്തിൽ കോഴിക്കോട് ബാലുശേരി സ്വദേശി നൗഷിദിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതി ഇന്ന് കോടതിയിൽ ഹാജരാക്കും. കലൂരിൽ ഇന്നലെ രാത്രി യുവതി കുത്തേറ്റ് മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. ചങ്ങനാശേരി സ്വദേശി രേഷ്മയാണ് കൊല്ലപെട്ടത്. കലൂരിലെ അപ്പാർട്ട്മെൻറിൽ രാത്രി ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു കൊലപാതകം. സൗഹൃദം അവസാനിപ്പിക്കാൻ വിസമ്മതിച്ചതിനെച്ചൊല്ലിയുള്ള വാക്ക് തർക്കത്തിനിടെ കൊലപെടുത്തിയെന്നാണ് പ്രതി നൗഷിദ് പൊലീസിനോട് പറഞ്ഞിട്ടുള്ളത്. സംഭവത്തിൽ അപ്പാർട്ടുമെൻറിലെ കെയർ ടേക്കർ കോഴിക്കോട് ബാലുശേരി സ്വദേശി നൗഷിദിനെ പൊലീസ് ഇന്നലെ രാത്രി തന്നെ കസ്റ്റഡിയിലെടുത്തു. കുത്തേറ്റ് ഗുരുതരാവസ്ഥയിലായ രേഷ്മയെ ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കാതെ മാറിനിന്ന നൗഷിദിനെ പൊലീസെത്തിയാണ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്തതിൽ നൗഷിദ് കുറ്റം സമ്മതിച്ചു.

    Read More »
  • Business

    മൂന്ന് പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകൾ പുറത്തിറക്കുമെന്ന് ഏതർ

    ഓഗസ്റ്റ് 11ന് മൂന്ന് പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകൾ പുറത്തിറക്കുമെന്ന് ഏതർ എനർജി ഔദ്യോഗികമായി പ്രഖ്യാപിച്ചു. കമ്പനിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കിട്ട ഒരു ടീസറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വരാനിരിക്കുന്ന മോഡലുകളിൽ ഒന്ന്, ആതറിന്റെ ഉൽപ്പന്ന നിരയിലെ ഏറ്റവും താങ്ങാനാവുന്ന വേരിയന്റായി സ്ഥാനം പിടിച്ചിരിക്കുന്ന ഏതർ 450S ആയിരിക്കും. ആതർ 450X-ന്റെ അപ്‌ഡേറ്റ് ചെയ്‌ത പതിപ്പ് അനാവരണം ചെയ്‌തേക്കാം. അല്ലെങ്കിൽ പ്രോ പാക്കില്ലാതെ ഒരു ചെറിയ ബാറ്ററിയോടെ 450X വേരിയന്റ് അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പുതിയ ഏതര്‍ 450S ന് 1,29,999 രൂപയാണ് വില (എക്സ്-ഷോറൂം ബെംഗളൂരു, സംസ്ഥാന സബ്‌സിഡികൾ ഒഴികെ). ഒല S1, വിദ V1 പ്രോ, ടിവിഎസ് ഐക്യൂബ് S തുടങ്ങിയ ഇലക്ട്രിക് സ്‌കൂട്ടറുകളുമായുള്ള മത്സരത്തിൽ ഈ വില നേരിട്ട് ഇടംപിടിക്കുന്നു. കാഴ്‍ചയില്‍ ഏതര്‍ 450S 450X-നോട് സാദൃശ്യം പുലർത്തുന്നു. ഒറ്റ ചാർജിൽ 115 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്ന ചെറിയ 3kWh ബാറ്ററി 450S ഫീച്ചർ ചെയ്യുന്ന ബാറ്ററി…

    Read More »
  • Kerala

    ഗുരുവായൂരപ്പന് വഴിപാടായി സ്വർണ കിരീടം സമർപ്പിച്ച് തമിഴ് നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഭാര്യ

    തൃശൂര്‍: ഗുരുവായൂരപ്പന് വഴിപാടായി സ്വർണ കിരീടം സമർപ്പിച്ച് തമിഴ് നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഭാര്യ ദുർഗ്ഗ. പതിനാല് ലക്ഷത്തിലേറെ രൂപ വിലവരുന്ന സ്വർണ കിരിടമാണ് സമർപ്പിച്ചത്. ശിവജ്ഞാനം എന്ന കോയമ്പത്തൂർ സ്വദേശിയായ വ്യവസായിയാണ് ഇതിനുള്ള ഒരുക്കങ്ങൾ നടത്തിയത്. 32 പവൻ തൂക്കം വരുന്നതാണ് ഈ സ്വർണ കിരീടം. കിരീടത്തിനൊപ്പം ചന്ദനം അരക്കുന്ന മെഷീനും സമർപ്പിച്ചു. രണ്ട് ലക്ഷം രൂപ വിലവരുന്നതാണ് ഈ മെഷീൻ. ആര്‍.എം എഞ്ചിനീയറിങ് ഉടമയും തൃശൂര്‍ സ്വദേശിയുമായ കെ.എം രവീന്ദ്രനാണ് ഈ മെഷീന്‍ തയ്യാറാക്കിയത്. വ്യാഴാഴ്ച ഉച്ചപൂജാ നേരത്ത് 11.35 ഓടെ ദുർഗ്ഗ സ്റ്റാലിൻ ക്ഷേത്രത്തിൽ എത്തിയാണ് സമർപ്പണം നടത്തിയത്. നേരത്തെ തന്നെ കിരീടം തയ്യാറാക്കുന്നതിനുള്ള അളവ് ക്ഷേത്രത്തിൽ നിന്നും വാങ്ങിയിരുന്നു. ദുർഗ്ഗ സ്റ്റാലിൻ നേരത്തെ പലതവണ ക്ഷേത്ര ദർശനം നടത്തിയിട്ടുണ്ട്.

    Read More »
  • Kerala

    ഓണാഘോഷത്തോടനുബന്ധിച്ച് കോളേജുകളിലും സ്കൂളുകളിലും വാഹനങ്ങൾ ഉപയോഗിച്ചുള്ള ആഘോഷങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എംവിഡി

    കോഴിക്കോട്: ഓണാഘോഷത്തോടനുബന്ധിച്ച് കോളേജുകളിലും സ്കൂളുകളിലും കേന്ദ്രീകരിച്ച് വാഹനങ്ങൾ ഉപയോഗിച്ചുള്ള ആഘോഷങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് കോഴിക്കോട് ഉത്തരമേഖലാ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ ആർ. രാജീവ് അറിയിച്ചു. രൂപമാറ്റം വരുത്തിയ ബൈക്കുകൾ, കാറുകൾ, ജീപ്പുകൾ എന്നീ വാഹനങ്ങൾ ഉപയോഗിച്ച് റാലി, റേസ് എന്നിവ സംഘടിപ്പിക്കുന്ന വാഹനങ്ങൾക്കും ഉടമകൾക്കുമെതിരെ ശക്തമായ നടപടികൾ സ്വീകരിക്കും. സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് മിന്നൽ പരിശോധനകൾ നടത്തും. രക്ഷിതാക്കളും അധ്യാപകരും ഇത്തരം പരിപാടികൾ നടത്തുന്നതിനെതിരെ ജാഗ്രത പുലർത്തണമെന്നും നിയമ ലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ അതാത് സ്ഥലത്തെ ഓഫീസുകളിൽ അറിയിച്ചാൽ ഉടൻ തന്നെ നടപടി സ്വീകരിക്കുന്നതാണെന്നും ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഓണാഘോഷം അതിരുവിടുമെന്ന നി​ഗമനത്തെ തുടർന്നാണ് എംവിഡിയുടെ മുന്നറിയിപ്പ്. കഴിഞ്ഞ വർഷം സെൻറ് ഓഫ് ആഘോഷങ്ങൾക്കിടെ അപകടകരമായി വാഹനങ്ങളോടിച്ചതിന് കോഴിക്കോട്ട് പത്ത് വിദ്യാർത്ഥികൾക്കെതിരെ മോട്ടോർവാഹന വകുപ്പ് കേസ് എടുത്തിരുന്നു. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജ് ഹയർസെക്കൻഡറി സ്കൂളിലും, മുക്കം കള്ളൻതോട് എംഇഎസ് കോളേജിലെയും ആഘോഷപരിപാടികളാണ് അതിരുകടന്നത്.…

    Read More »
  • Kerala

    എൻഎസ്എസ് നാമജപ ഘോഷയാത്ര അന്വേഷണത്തിന് സ്റ്റേ, 4 ആഴ്ച്ചത്തേക്ക് തുടർ നടപടികൾ ഹൈക്കോടതി തടഞ്ഞു

    കൊച്ചി: എൻഎസ്എസ് നാമജപ ഘോഷയാത്ര അന്വേഷണത്തിന് സ്റ്റേ. 4 ആഴ്ച്ചത്തേക്ക് തുടർ നടപടികൾ ഹൈക്കോടതി തടഞ്ഞു. എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാർ നൽകിയ ഹർജിയിൽ ആണ് നടപടി. മിത്ത് പരാമർശത്തിൽ സ്പീക്കർ എ എൻ ഷംസീറിനെതിരെ എൻഎസ്എസ് തിരുവനന്തപുരത്ത് നടത്തിയ നാമജപയാത്രക്കെതിരെയാണ് കേസെടുത്തത്. കേസിന് ആധാരമായ കാര്യങ്ങളൊന്നും നാമജപഘോഷയാത്രയിൽ ഉണ്ടായിട്ടില്ലെന്ന് പ്രതികൾ കോടതിയിൽ വാദിച്ചു. സംസ്ഥാന സർക്കാരും കടുത്തനടപടി ഉണ്ടാവില്ലെന്ന് ഹൈക്കോടതിയിൽ അറിയിച്ചു. കേസിനെതിരെ എൻഎസ്എസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. തിരുവനന്തപുരത്ത് പാളയം ഗണപതിക്ഷേത്രം മുതൽ പഴവങ്ങാടിവരെ നടത്തിയ യാത്രക്കെതിരെ കൻറോൺമെൻ്റ് പൊലീസാണ് കേസെടുത്തത്.പൊലീസ് മുന്നറിയിപ്പ് അവഗണിച്ച് അന്യായമായി സംഘടിച്ചതിനും ഗതാഗതതടസ്സം ഉണ്ടാക്കിയതിനുമാണ് കേസ്. യാത്രക്ക് നേതൃത്വം നൽകിയ എൻഎസ്എസ് വൈസ് പ്രസിഡണ്ട് സംഗീത് കുമാർ ഒന്നാം പ്രതി, ഒപ്പം കണ്ടാലറിയാവുന്ന ആയിരത്തോളം പേർക്കുമെതിരെയാണ് കേസ്. നാമജപഘോഷ യാത്രക്കെതിരെ കേസെടുത്തത് എൻഎസ്എസ് നേതൃത്വത്തെ കൂടുതൽ പ്രകോപിപ്പിച്ചിരുന്നു. ഇങ്ങിനെയെങ്കിൽ മുഴുവൻ വിശ്വാസികൾക്കുമെതിരെ കേസെടുക്കേണ്ടിവരുമെന്നായിരുന്നു ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ പ്രതികരണം. മിത്ത്…

    Read More »
  • NEWS

    വീടിന് വേണ്ടിയെടുത്ത ലോൺ അടച്ചുതീർക്കണം, സ്വന്തമായി ബിസിനസ് തുടങ്ങണം… ചുമട്ടുതൊഴിലാളിയായ പ്രവാസിക്ക് മഹ്സൂസിലൂടെ 10 ലക്ഷം ദിർഹം

    മഹ്സൂസിലൂടെ ഈ ആഴ്ച്ച സമ്മാനം നേടിയത് രണ്ട് പ്രവാസികൾ. ഇന്ത്യയിൽ നിന്നുള്ള വെങ്കട മഹ്സൂസിന്റെ 56-ാമത് മില്യണയർ ആയി. ​ഗ്യാരണ്ടീഡ് റാഫ്ൾ ഡ്രോയിലൂടെ ഒരു മില്യൺ ദിർഹമാണ് സമ്മാനം. പാകിസ്ഥാനിൽ നിന്നുള്ള പ്രവാസിയായ മുഹമ്മദ് 50,000 ദിർഹം മൂല്യമുള്ള സ്വർണ്ണനാണയങ്ങളാണ് നേടിയത്. നേരത്തെ പ്രഖ്യാപിച്ച ​ഗോൾഡൻ സമ്മർ ഡ്രോ ഓഫറിലൂടെയാണ് മുഹമ്മദിന്റെ വിജയം.13 വർഷമായി വെങ്കട യു.എ.ഇയിൽ ജീവിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ നാല് മക്കളിൽ ഒരാൾ ഒരു ഡെലവറി സർവീസ് കമ്പനിയിൽ ജീവനക്കാരനാണ്. യു.എ.ഇയിലെ ഒരു സൂപ്പർമാർക്കറ്റ് ചെയിനിൽ പോർട്ടർ ആയി ജോലി നോക്കുകയാണ് വെങ്കട. ഞായറാഴ്ച്ച രാവിലെയാണ് മഹ്സൂസിലൂടെ ജീവിതം തന്നെ മാറ്റിമറിച്ച സമ്മാനം തനിക്ക് ലഭിച്ചത് വെങ്കട അറിഞ്ഞത്. “ഇത് ജീവിതത്തിൽ ഒരിക്കലും എനിക്ക് അനുഭവിക്കാൻ അവസരം കിട്ടാത്ത നിമിഷമാണ്. ഇത്രയും വലിയൊരു തുക സമ്മാനം ലഭിക്കുന്നത് ആദ്യമായാണ്. മഹ്സൂസിന് നന്ദി. ഒപ്പം എനിക്ക് അഭിമാനമുണ്ട്, ആദ്യം കുറച്ചു തവണ ശ്രമിച്ചിട്ടും സമ്മാനങ്ങൾ കിട്ടാത്തതു കൊണ്ട് ഞാൻ മഹ്സൂസ് എടുക്കുന്നത്…

    Read More »
  • Business

    യുപിഐ ഇടപാടുകളിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വരുന്നു! നിര്‍ണായക പ്രഖ്യാപനം നടത്തി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

    മുബൈ: രാജ്യത്തെ പണമിടപാട് രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന സംവിധാനമാണ് യുപിഐ. അടിക്കടിയുള്ള പരിഷ്കാരങ്ങളിലൂടെ യുപിഐ ഇടപാടുകളെ കൂടുതൽ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ ബാങ്കുകളുടെയും ഫിൻടെക് സ്ഥാപനങ്ങളുടെയും ഭാഗത്തു നിന്ന് നിരന്തരം ഉണ്ടാവുന്നുണ്ട്. അടുത്തിടെയാണ് പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കാതെ തന്നെ യുപിഐ പണമിടപാടുകൾ നടത്താവുന്ന പ്ലൻ ഇന്നുകൾ അവതരിപ്പിക്കുമെന്ന് നാഷണൽ പേയ്മെന്റ് കോർപറേഷൻ അറിയിച്ചത്. ഇക്കൂട്ടതിൽ ഏറ്റവുമൊടുവിലത്തെ പ്രഖ്യാപനമാണ് ഇന്ന് രാവിലെ നടപ്പു സാമ്പത്തിക വർഷത്തെ പണ നയം സംബന്ധിച്ച് സംസാരിക്കവെ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് നടത്തിയത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനപ്പെടുത്തിയുള്ള കോൺവർസേഷനൽ പേയ്മെന്റ് സംവിധാനം യുപിഐ ഇടപാടുകളിൽ നടപ്പാക്കുന്നത് പരിഗണിക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്. ആർട്ടിഫിഷ്യൽ സംവിധാനങ്ങളുമായുള്ള സംഭാഷണങ്ങളിലൂടെ ഉപയോക്താക്കൾക്ക് പണമിടപാട് നടത്താൻ ഇതിലൂടെ സാധിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. സാങ്കേതികവിദ്യയിലെ ഏറ്റവും പുതിയ മാറ്റങ്ങൾ ഉപയോക്താക്കളുടെ സൗകര്യങ്ങൾക്കായി പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമാണ് എഐ അടിസ്ഥാനപ്പെടുത്തിയുള്ള യുപിഐ ഇടപാടുകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനപ്പെടുത്തി പ്രവർത്തിക്കുന്ന ആശയവിനിമയ പ്ലാറ്റ്ഫോമുകളിൽ…

    Read More »
  • Health

    എല്ലാവരും ഭയത്തോടെ നോക്കികാണുന്ന രോ​ഗമാണ് കാൻസർ; എല്ലാ മുഴകളും കാൻസറല്ല, ഏത് മുഴയാണ് അപകടകാരി ?

    എല്ലാവരും ഭയത്തോടെ നോക്കികാണുന്ന രോ​ഗമാണ് കാൻസർ. യാതൊരു നിയന്ത്രണവുമില്ലാതെ ശരീര കോശങ്ങൾ ക്രമാതീതമായി ഇരട്ടിക്കുന്ന അവസ്ഥയ്ക്ക് പറയുന്ന പേരാണ് കാൻസർ. കൃത്യസമയത്ത് രോ​ഗനിർണയം നടത്തി ചികിത്സ തേടലാണ് കാൻസർ പ്രതിരോധത്തിൽ പ്രധാനം എന്ന് പറയുന്നത്. 2020ൽ 10 ദശലക്ഷത്തിലധികം കാൻസർ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ അവ നിസ്സാരമാക്കാതെ ടെസ്റ്റുകൾ നടത്തി കാൻസറാണോ എന്ന് ഉറപ്പുവരുത്തേണ്ടതും പ്രധാനമാണ്. അസാധാരണമായ കാൻസർ കോശങ്ങൾ ശരീരത്തിൽ മറ്റെവിടെയെങ്കിലും വ്യാപിക്കുന്നു. അവിടെ അവ മുഴകളായി വികസിക്കുന്നു. മുഴ രൂപപ്പെടുന്ന അനേകം നിരവധി കാൻസറുകളുണ്ട്. സ്പർശനത്തിലൂടെ എല്ലാ അർബുദങ്ങളും കണ്ടുപിടിക്കാൻ കഴിയില്ല. എല്ലാ മുഴകളും കാൻസറാണെന്ന് പറയാൻ കഴിയില്ല. ചില മുഴകൾ ദോഷകരമല്ലാത്തവയാണ് (അർബുദമില്ലാത്തവ). അവ പടരുകയോ സമീപത്തുള്ള കോശങ്ങളെ ആക്രമിക്കുകയോ ചെയ്യുന്നില്ല. എന്താണ് മുഴകൾ? ഒരു സാധാരണ മനുഷ്യശരീരത്തിൽ ജീവിതകാലം മുഴുവൻ കോശങ്ങൾ വളരുകയും പെരുകുകയും ചെയ്യുന്നു. പഴയ കോശങ്ങൾ നശിക്കുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്യാം. കൂടാതെ പുതിയ കോശങ്ങൾ ഉത്പാദിപ്പിക്കപ്പെടുകയയും ചെയ്യുന്നു. ചിലപ്പോൾ…

    Read More »
  • Kerala

    വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി വിവാദം: പാർലമെന്റിൽ രാഹുൽ ഗാന്ധി, സ്മൃതി ഇറാനിക്ക് ഫ്ലൈയിങ് കിസ് നല്കിയെന്ന ആരോപണം പോലെ ശുദ്ധ അസംബന്ധം; എ.എ. റഹീം

    ദില്ലി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി വിവാദത്തിൽ പ്രതികരണവുമായി സിപിഎം എംപി എ.എ. റഹീം. പാർലമെന്റിൽ വെച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, സ്മൃതി ഇറാനിക്ക് ഫ്ലൈയിങ് കിസ് നല്കിയെന്ന ആരോപണം പോലെ ശുദ്ധ അസംബന്ധമാണെന്ന് എ എ റഹീം പ്രതികരിച്ചു. ആരെങ്കിലും സ്വന്തം അക്കൗണ്ടിലൂടെ കൈക്കൂലി വാങ്ങുമോയെന്ന ചോദ്യമുന്നയിച്ച റഹീം, ആരോപണത്തെ രാഷ്ട്രീയമായി നേരിടുമെന്നും വ്യക്തമാക്കി. വീട്ടിൽ ഇരിക്കുന്നവരെ അധിക്ഷേപിക്കുന്നത് നിർത്തണമെന്നും റഹീം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്ക് കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് എന്ന കമ്പനിയിൽനിന്ന് മാസപ്പടി ഇനത്തിൽ 3 വർഷത്തിനിടെ 1.72 കോടി രൂപ കിട്ടിയെന്നതിന്റെ രേഖകൾ പുറത്ത് വന്നതാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ഒരു സേവനവും കിട്ടാതെ തന്നെ കമ്പനി വീണയ്ക്ക് പണം നൽകിയത് പ്രമുഖ വ്യക്തിയുമായുള്ള ബന്ധം കാരണമാണെന്നാണ് ആദായ നികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തൽ. വീണയിൽ നിന്ന് ഐടി, മാർക്കറ്റിങ് കൺസൽറ്റൻസി…

    Read More »
Back to top button
error: