KeralaNEWS

ഓണക്കാലത്ത് ബജറ്റ് ടൂറിസം പദ്ധതിയുമായി കൊല്ലം കെഎസ്‌ആര്‍ടിസി

കൊല്ലം:ഓണക്കാലത്ത് ബജറ്റ് ടൂറിസം പദ്ധതി അവതരിപ്പിച്ച്‌ കൊല്ലം കെഎസ്‌ആര്‍ടിസി. 30 ഉല്ലാസയാത്രകളാണ് കെഎസ്‌ആര്‍ടിസിയുടെ ബജറ്റ് ടൂറിസം സെല്‍ യാത്രക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്.ഈ മാസം 13നാണ് ആദ്യ യാത്ര.

ഓഗസ്റ്റ് 13ന് രാവിലെ അഞ്ചു മണിക്ക് മൂന്നാറിലേക്കാണ് ആദ്യ യാത്ര പുറപ്പെടുക. ഇതിനായി യാത്ര കൂലിയും താമസവും ഉള്‍പ്പെടെ 1450 രൂപയാണ് വരുന്നത്. കൂടാതെ അന്നു തന്നെ കോന്നി-കുംഭാവുരട്ടി യാത്രയുമുണ്ട്. 14-ന് രാത്രി പത്തു മണിക്ക് തൃശൂര്‍ നാലമ്ബല യാത്രയും കെഎസ്‌ആര്‍ടിസി ഒരുക്കിയിട്ടുണ്ട്. 15ന് കോട്ടയം നാലമ്ബലയാത്രയുണ്ടാകും. അതേദിവസം അമ്ബനാട് ഹില്‍സിലേക്കം യാത്രയുണ്ട്. അമ്ബനാട്-പാലരുവി-തെന്മല യാത്രക്കായി പ്രവേശന ടിക്കറ്റുള്‍പ്പെടെ 770 രൂപയാണ്.

Signature-ad

14,19.27,30 ദിവസങ്ങളില്‍ പുലര്‍ച്ച അഞ്ചു മണിക്ക് കൊല്ലം കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്ന് ഗവിയിലേക്ക് ഉല്ലാസയാത്രയുണ്ടാകും.ഇതില്‍ പ്രവേശന ടിക്കറ്റ്, ഭക്ഷണം, താമസം ഉള്‍പ്പെടെ ഒരാളില്‍നിന്ന് ഈടാക്കുക 1650 രൂപയാണ്.

Back to top button
error: