ഗുരുവായൂർ: ക്ഷേത്രത്തിന് സമീപം 7.5ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ.ബ്രഹ്മകുളം പടിഞ്ഞാറെപുരക്കല്‍ മിഥുന്‍ ആണ് അറസ്റ്റിലായത്.ഓണത്തിന് മുന്നോടിയായി നടത്തുന്ന പ്രത്യക പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.
വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് മിഥുന്‍ എക്സൈസ് നിരീക്ഷണത്തിലായിരുന്നു.തുടർന്
ചാവക്കാട് എക്സൈസ് റെയിഞ്ച് ഇന്‍സ്പെക്ടര്‍ സി.എച്ച്.ഹരികുമാറിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ പി.എല്‍.ജോസഫ്, കെ.ഹബീബ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സി.കെ.റാഫി, എ.എന്‍. ബിജു, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ പി.കെ.നീന ഡ്രൈവര്‍ അബ്ദുല്‍ റഫീഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.