KeralaNEWS

രക്ഷപെട്ടു ! കണ്ണൂരിൽ കാര്‍ഗോ വിമാന സര്‍വീസിന് ചിങ്ങപ്പിറവിയില്‍ തുടക്കമാകും

കണ്ണൂർ:വിമാനത്താവളത്തില്‍ രാജ്യാന്തര കാര്‍ഗോ വിമാന സര്‍വീസിന് ചിങ്ങപ്പിറവിയില്‍ തുടക്കമാകും.അഞ്ചുവര്‍ഷത്തോളമായ കാത്തിരിപ്പിനു ശേഷമാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് രാജ്യാന്തര കാര്‍ഗോ സംവിധാനം യാഥാര്‍ത്ഥ്യമാകുന്നത്.

ഉത്തരമലബാറിന് പുതുവത്സര സമ്മാനവുമായി കൊച്ചി ആസ്ഥാനമായ ദ്രാവിഡൻ ഏവിയേഷൻ സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡ് കമ്ബനിയാണ് സംസ്ഥാനത്ത് ആദ്യ എയര്‍ കാര്‍ഗോ ഫ്രൈറ്റര്‍ സര്‍വീസ് ആരംഭിക്കുന്നത്.

നിലവില്‍ പാസഞ്ചര്‍ എയര്‍ ക്രാഫ്റ്റില്‍ യാത്രക്കാരുടെ ലഗേജുകള്‍ കഴിഞ്ഞാണ് ചരക്ക് ഇടപാട് നടക്കുന്നത്. യാത്രക്കാരുടെ ലഗേജുകള്‍ കാരണം കൂടുതല്‍ ചരക്കുകള്‍ വഹിക്കാൻ വിമാനകമ്ബനി അധികൃതര്‍ തയ്യാറാകാറില്ല.ഇത് മിക്കപ്പോഴും വലിയ സാമ്ബത്തിക നഷ്ടത്തിന് ഇടയാക്കാറുണ്ട്. ഇക്കാരണത്താല്‍ കാര്‍ഗോ ഇടപാടിന് അന്യസംസ്ഥാനങ്ങളെയാണ് ഉത്പാദകരും വിതരണക്കാരുമടക്കം ആശ്രയിച്ചുവരുന്നത്.

Signature-ad

കാര്‍ഗോ സര്‍വീസിനായി മാത്രം സംവിധാനമൊരുക്കിയ ബോയിംഗ് 737700 വിമാനത്തിന് 18 ടണ്‍ ഭാരശേഷിയുണ്ട്. കൈത്തറി, ഖാദി, കരകൗശലം, വെങ്കലശില്പ നിര്‍മ്മാണം, മണ്‍ പാത്ര നിര്‍മ്മാണം, പായ നിര്‍മ്മാണം,, മുളയുത്പന്നങ്ങള്‍, തുടങ്ങി ഉത്തരമലബാറിന്റെ പരമ്ബരാഗത മേ ഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്കും ചാര്‍ട്ടര്‍ എയര്‍ ക്രാഫ്റ്റ് സംവിധാനം ഗുണകരമാവും,കണ്ണൂരിലെ ജി.എസ്.എ കണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഫൈറ്റ് ഫോര്‍വാഡിംഗ് ആന്റ് ലോജിസ്റ്റിക്സ് കമ്ബനി (കിഫാല്‍ )ക്കാണ് കണ്ണൂരിലെ ചരക്കു നീക്കത്തിന്റെ ഏകോപന ചുമതല.

കണ്ണൂര്‍ വിമാനത്താവളം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് പ്രതീക്ഷയായി കാര്‍ഗോ സര്‍വീസ് ആരംഭിക്കുന്നത്. 2420 കോടി രൂപയോളം ചെലവില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ വിമാനത്താളത്തില്‍ നിന്ന് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത് കേവലം രണ്ടു വിമാനക്കമ്ബനികള്‍ മാത്രമാണ്. വിമാന സര്‍വീസുകള്‍ കുറഞ്ഞതോടെ നിരക്കുകള്‍ കുത്തനെ കൂടി. ദൈനംദിന ചെലവുകള്‍ നടത്തിക്കൊണ്ടുപോകാൻ പോലും വിമാനത്താവള കമ്ബനി പ്രയാസപ്പെടുന്ന അവസരത്തിലാണ് കാർഗോ വിമാന സർവീസിന് തുടക്കമാകുന്നത്.

ചരക്കു നീക്കത്തിനുള്ള ആദ്യ പറക്കല്‍ ് 17ന് വൈകീട്ട് നാല് മണിക്ക് ഷാര്‍ജയിലേക്കാണ്. 18ന് രാത്രി ഒൻപത് മണിക്ക് ദോഹയിലേക്കാണ് അടുത്ത യാത്ര. ആഴ്ചയില്‍ രണ്ട് സര്‍വീസ് എന്ന ക്രമത്തില്‍ തുടക്കത്തില്‍ ഈ രണ്ട് ഗള്‍ഫ് രാജ്യങ്ങളിലേക്കാണ് ചരക്കുനീക്കമെങ്കിലും യൂറോപ്പ്, ഏഷ്യ പസഫിക്, ആഫ്രിക്ക, അമേരിക്ക തുടങ്ങിയ സ്ഥലങ്ങളിലേക്കും സര്‍വീസ് നട ത്തും. ഓണം പ്രമാണിച്ച്‌ ഈമാസം 23 മുതല്‍ 27 വരെ തുടര്‍ച്ചയായി അഞ്ച് ദിവസം സര്‍വീസ് നടത്തും. പ്രവാസികള്‍ക്കായി ഓണാഘോഷത്തിനുള്ള പൂക്കള്‍, പഴം, പച്ചക്കറി, വാഴയില തുടങ്ങിയവയാണ് ആദ്യ വിമാനത്തില്‍ കയറ്റി അയക്കുന്നത്. കാര്‍ഷിക വിളകളും ഫലവൃക്ഷാദികളും മറ്റു നാടൻ വിഭവങ്ങളും മറുനാടൻ മലയാളികള്‍ക്ക് ഗുണമേന്മയോടെ കിട്ടാൻ ഇത് സഹായിക്കും .

Back to top button
error: