Month: August 2023
-
NEWS
ദുബായിൽ ഡ്രൈവർമാരുടെ ഒഴിവുകൾ; മാസം ഒന്നരലക്ഷം രൂപ വരെ ശമ്പളം
ദുബായ്:റോഡ്‌സ് ആൻഡ് ട്രാൻസ്‌പോര്‍ട്ട് അതോറിറ്റിയുടെ (ആര്‍ടിഎ) കീഴിലുള്ള ദുബായ് ടാക്സി കോര്‍പ്പറേഷൻ (ഡിടിസി) ഡ്രൈവർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.വാക്ക്-ഇൻ ഇന്റര്‍വ്യൂ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. ലിമോസിൻ ഡ്രൈവര്‍ തസ്തികയില്‍ ജോലിക്ക് അപേക്ഷിക്കുന്ന ഒരാള്‍ക്ക് കുറഞ്ഞത് രണ്ട് വര്‍ഷം ഡ്രൈവിംഗില്‍ പരിചയം ആവശ്യമാണ്. കൂടാതെ അവരുടെ മാതൃരാജ്യത്തെയോ യുഎഇയിലെയോ അല്ലെങ്കില്‍ ജിസിസി ഡ്രൈവിംഗ് ലൈസൻസോ ഉണ്ടായിരിക്കേണ്ടതാണ്. ഈ യോഗ്യതയുള്ള അപേക്ഷകര്‍ക്ക് ഡിടിസി പ്രതിമാസ വരുമാനം 7,000 ദിര്‍ഹമാണ് (1,57,848 രൂപ) ശമ്ബളമായി ലഭിക്കുക സ്കൂള്‍ ബസ് ഡ്രൈവര്‍(പുരുഷൻ) തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ 23 നും 45 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. ഈ ഉദ്യോഗാര്‍ത്ഥികള്‍ക്ക് യുഎഇ ഹെവി വെഹിക്കിള്‍ നമ്ബര്‍ 6 ഡ്രൈവിംഗ് ലൈസൻസ് നിര്‍ബന്ധമാണ്. ഈ യോഗ്യകളുള്ള സ്കൂള്‍ ബസ് ഡ്രൈവര്‍ അപേക്ഷകര്‍ക്ക് പ്രതിമാസം 2,700 ദിര്‍ഹം (60,881 രൂപ) ശമ്ബളം നല്‍കും. ബസ് സൂപ്പര്‍വൈസര്‍, എസ്കോര്‍ട്ട്എന്നീ തസ്തികകളിലേക്ക് 23 നും 45 നും ഇടയില്‍ പ്രായമുള്ള വനിതാ ഉദ്യോഗാര്‍ത്ഥികളെ ആണ് ക്ഷണിച്ചിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം…
Read More » -
Kerala
പയ്യന്നൂരില്‍ വയോധിക കിണറ്റില്‍ മരിച്ച നിലയില്‍
കണ്ണൂർ:പയ്യന്നൂരില്‍ വയോധികയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോറോം കൂര്‍ക്കരിയിലെ പരേതനായ ദാമോദരന്റെ ഭാര്യ തയ്യില്‍ തമ്ബായിയെ(73)യാണ് വീടിന് സമീപത്തെ കിണറ്റില്‍മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാത്രിയില്‍ ഭക്ഷണം കഴിച്ച ശേഷം മകന്റെ മകളുടെ കൂടെ ഉറങ്ങാന്‍ കിടന്ന ഇവരെ കാണാതാവുകയായിരുന്നു. തുടര്‍ന്നുളള അന്വേഷണത്തിലാണ് വീടിന് സമീപത്തെ കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Read More » -
India
കന്യാകുമാരിയിൽ അമ്മയേയും രണ്ട് പെണ്‍മക്കളേയും മരിച്ച നിലയില്‍ കണ്ടെത്തി
കന്യാകുമാരി ജില്ലയിലെ അഞ്ചുഗ്രാമത്തില്‍ അമ്മയേയും രണ്ട് പെണ്‍മക്കളേയും മരിച്ച നിലയില്‍ കണ്ടെത്തി.അഞ്ചുഗ്രാമം അഴകപുരം ഇന്ദിരാനഗര്‍ സ്വദേശി യേശുദാസന്റെ ഭാര്യ അനിത (45)യേയും 19,16 വയസ്സുള്ള പെണ്‍കുട്ടികളെയുമാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെയാണ് മൂന്നുപേരേയും മരിച്ചനിലയില്‍ കണ്ടെത്തിയത്. വീടിന്റെ വാതില്‍ ഏറെ സമയം കഴിഞ്ഞിട്ടും തുറക്കാത്തതിനാല്‍ അയല്‍വാസികള്‍ ജനല്‍ വഴി നോക്കിയപ്പോഴാണ് തുങ്ങിയ നിലയില്‍ കണ്ടത്. തുടര്‍ന്ന് അഞ്ച്ഗ്രാമം പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തി മൃതദേഹങ്ങള്‍ ആശാരിപ്പള്ളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അനിതയുടെ ഭര്‍ത്താവ് യേശുദാസൻ പത്ത് വര്‍ഷം മുൻപ് മരിച്ചിരുന്നു. പത്തൊമ്ബത് വയസ്സുള്ള മൂത്തമകള്‍ കോളേജ് വദ്യാര്‍ത്ഥിനിയും ഇളയമകള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുമാണ്.
Read More » -
Kerala
ഓണത്തിന് വാഹനങ്ങള്‍ ഉപയോഗിച്ചുള്ള ആഘോഷം വിലക്കി മോട്ടാര്‍ വാഹന വകുപ്പ്
കോഴിക്കോട്:കോളേജുകളിലും സ്‌കൂളുകളിലും ഓണത്തിന് വാഹനങ്ങള്‍ ഉപയോഗിച്ചുള്ള ആഘോഷം വിലക്കി മോട്ടാര്‍ വാഹന വകുപ്പ്.വാഹനങ്ങള്‍ ഉപയോഗിച്ചുള്ള ആഘോഷങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് ഉത്തരമേഖലാ ഡെപ്യൂട്ടി ട്രാൻസ്‌പോര്‍ട്ട് കമ്മീഷണര്‍ ആര്‍ രാജീവ് അറിയിച്ചു. കാര്‍, ജീപ്പ്, ബെെക്ക് എന്നിവയ്ക്ക് രൂപമാറ്റം വരുത്തി റാലി, റേസ് എന്നിവ സംഘടിപ്പിക്കുന്ന വാഹനങ്ങള്‍ക്കും ഉടമകള്‍ക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഇതുമായി ബന്ധപ്പെട്ട് സ്കൂളുകളിലും കോളേജുകളിലും മിന്നല്‍ പരിശോധനകള്‍ നടത്തും. രക്ഷിതാക്കളും അദ്ധ്യാപകരും ഇത്തരം പരിപാടികള്‍ നടത്തുന്നതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും ആര്‍ രാജീവ് വ്യക്തമാക്കി. നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അതാത് സ്ഥലത്തെ ഓഫീസുകളില്‍ അറിയിച്ചാല്‍ ഉടൻ നടപടി സ്വീകരിക്കുന്നതാണെന്നും ഡെപ്യൂട്ടി ട്രാൻസ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.
Read More » -
Kerala
മിമിക്രി താരം വിതുര തങ്കച്ചന് വാഹനാപകടത്തില്‍ പരുക്ക്
തിരുവനന്തപുരം: പ്രശസ്ത മിമിക്രി താരം വിതുര തങ്കച്ചന് വാഹനാപകടത്തില്‍ പരുക്ക്.പരിപാടി അവതരിപ്പിച്ച് തിരികെ വരുന്നതിനിടെ വിതുരക്ക് സമീപം വെച്ചു തങ്കച്ചന്‍ സഞ്ചാരിച്ചിരുന്ന കാര്‍ ജെസിബിക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ തങ്കച്ചന്റെ നെഞ്ചിനും കഴുത്തിനും പരുക്കേറ്റു.ഉടന്‍ തന്നെ തങ്കച്ചനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
Read More » -
India
സ്വാതന്ത്ര്യദിനത്തിലും സ്വാതന്ത്ര്യമില്ലാതെ ജനങ്ങൾ; ഡൽഹിയിൽ 144 പ്രഖ്യാപിച്ചു
ന്യൂഡൽഹി:സ്വാതന്ത്ര്യദിനത്തിലും സ്വാതന്ത്ര്യമില്ലാതെ തലസ്ഥാന നഗരിയിലെ ജനങ്ങൾ.ഡൽഹിയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു.സ്വാതന്ത്ര്യദിനാഘോഷം കണക്കിലെടുത്ത് രാജ്ഘട്ട്, ചെങ്കോട്ട,ഐടിഒ തുടങ്ങിയ പ്രദേശങ്ങളില്‍ സെക്ഷന്‍ 144 ഏര്‍പ്പെടുത്തിയതായി ഡല്‍ഹി പോലീസിന്റെ സെന്‍ട്രല്‍ ഡിസ്ട്രിക്‌ട് ഡിസിപിയാണ് അറിയിച്ചത്. സാധാരണ ഇത്തരം അവസരങ്ങളിൽ രണ്ടു ദിവസം മുൻപ് മാത്രമാണ് നിരോധനാജ്ഞ പ്രഖ്യാപിക്കുന്നത്.ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗിനെതിരെ ഒളിമ്ബിക്‌സ് മെഡല്‍ ജേതാക്കളായ സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, ബജ്രംഗ് പുനിയ എന്നിവര്‍ ഇന്ന് ഉച്ചയ്ക്ക് 12.30 ന് രാജ്ഘട്ടില്‍ വാര്‍ത്താസമ്മേളനം നടത്താനിരിക്കെയാണ് രാവിലെ തന്നെ രാജ്ഘട്ട്, ചെങ്കോട്ട എന്നിവിടങ്ങളില്‍ ഡല്‍ഹി പോലീസ് സെക്ഷന്‍ 144 പ്രഖ്യാപിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയം. ഈ പ്രദേശങ്ങളില്‍ ആളുകള്‍ കൂട്ടംകൂടാനും സമരങ്ങളും സത്യഗ്രഹങ്ങളും നടത്താനും അനുവദിക്കില്ലെന്നും പോലീസ് അറിയിച്ചു.ഡല്‍ഹി അതിര്‍ത്തിയില്‍ നിന്ന് പ്രവേശിക്കുന്ന വാഹനങ്ങളുടെ പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്.
Read More » -
Kerala
വയനാട്ടിൽ ലഹരിയിൽ കിറുങ്ങിനടന്ന അഞ്ച് പെൺകുട്ടികളെ കോളജിൽ നിന്നും പുറത്താക്കി
വയനാട്:പുൽപ്പള്ളിയിൽ ആൺകുട്ടികളോടൊപ്പം ലഹരിമരുന്നടിച്ചു കിറുങ്ങി നടന്ന അഞ്ച് വിദ്യാർത്ഥിനികളെ കോളജിൽ നിന്നും പുറത്താക്കി.പുൽപള്ളി പഴശ്ശി രാജ കോളേജിലെ വിദ്യാർത്ഥിനികളെയാണ് കോളേജിൽനിന്നും, കോളേജ് ലേഡീസ് ഹോസ്റ്റലിൽ നിന്നും ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ സസ്‌പെൻഡ് ചെയ്തത്. വിദ്യാർത്ഥിനികളുടെ ഭാഗത്തു നിന്നുണ്ടായ പെരുമാറ്റം കോളേജിന്റെ സൽപ്പേരിനു വലിയ കളങ്കം ഉണ്ടാക്കിയെന്നു പ്രിൻസിപ്പൽ പറഞ്ഞു. സസ്പെൻഷനിലായ വിദ്യാർത്ഥിനികളോടൊപ്പം ഉണ്ടായിരുന്ന ആൺകുട്ടികൾ പഴശ്ശി രാജ കോളേജിൽ പഠിക്കുന്നവരോ, കോളേജുമായി ഏതെങ്കിലും രീതിയിൽ ബന്ധമുള്ളവരോ അല്ലെന്നും പ്രിൻസിപ്പൽ അറിയിച്ചു. പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ട് തുടർനടപടികൾക്കായി പോലീസ്, എക്സ് സൈസ് വിഭാഗങ്ങൾക്ക് വിവരം കൈമാറിയിട്ടുണ്ടെന്നും കോളേജ് അധികൃതർ അറിയിച്ചു.വിനോദ സഞ്ചാര കേന്ദ്രത്തില്‍ ലഹരിമൂത്ത് നടക്കാനാകാതെ കിടക്കുന്ന വിദ്യാര്‍ത്ഥി – വിദ്യാര്‍ത്ഥിനികളുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.വയനാട് മുള്ളൻക്കൊല്ലിയിലായിരുന്നു സംഭവം. കര്‍ണാടക അതിര്‍ത്തിയായ മച്ചൂരിലെ കബനി നദീ തീരത്ത് എത്തിയ യുവതി യുവാക്കളാണ് അമിത ലഹരിയില്‍ എഴുന്നേറ്റ് നില്‍ക്കാനാകാത്ത അവസ്ഥയില്‍ ആയത്. സംഭവം ശ്രദ്ധയില്‍പെട്ട നാട്ടുകാരാണ് ഇവരുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്.…
Read More » -
India
ദേശീയ പതാക ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ദേശീയ പതാക ഉപയോഗിക്കുന്ന അവസരങ്ങളില്‍ ഫ്ലാഗ് കോഡ് കര്‍ശനമായി പാലിക്കണം.കോട്ടണ്‍, പോളിസ്റ്റര്‍, നൂല്‍, സില്‍ക്ക്, ഖാദി എന്നിവ ഉപയോഗിച്ച് കൈകൊണ്ടുണ്ടാക്കിയതോ മെഷീൻ നിര്‍മിതമോ ആയ ദേശീയ പതാകയാണ് ഉപയോഗിക്കേണ്ടത്. ദീര്‍ഘ ചതുരാകൃതിയിലാകണം ദേശീയ പതാക. നീളവും ഉയരവും 3:2 അനുപാതത്തിലായിരിക്കണം. ആദരവും ബഹുമതി ലഭിക്കത്തക്കവിധമാകണം പതാക സ്ഥാപിക്കേണ്ടത്. കേടുപാടുള്ളതോ അഴുക്കുള്ളതോ ആയ പതാക ഉപയോഗിക്കരുത്. ഒരു കൊടിമരത്തില്‍ മറ്റു പതാകകള്‍ക്കൊപ്പം ദേശീയ പതാക ഉയര്‍ത്തരുത്. ദേശീയ പതാകയേക്കാള്‍ ഉയരത്തില്‍ മറ്റു പതാകകള്‍ സ്ഥാപിക്കരുത്. വ്യക്തികള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവര്‍ക്കു ദേശീയ പതാക എല്ലാ ദിവസും ഉയര്‍ത്താം. വിശേഷ അവസരങ്ങള്‍, ആഘോഷങ്ങള്‍ എന്നിവയിലും ഉപയോഗിക്കാം. ദേശീയ പതാകയുടെ അന്തസും ബഹുമാനവും നിലനിര്‍ത്തിയാകണം ഇത്. അതേസമയം പൊതു ഇടങ്ങളിലും വ്യക്തികളുടെ വീടുകളിലും ദേശീയ പതാക പകലും രാത്രിയും പ്രദര്‍ശിപ്പിക്കാൻ അനുവദിച്ചു 2002ലെ ഫ്ലാഗ് കോഡ് ഭേദഗതി വരുത്തിയിട്ടുണ്ട്. ഫ്ലാഗ് കോഡ് സെക്ഷൻ -9ന്‍റെ പാര്‍ട്ട് 3ല്‍ പ്രതിപാദിച്ചിരിക്കുന്നവരുടേത് ഒഴികെ മറ്റു വാഹനങ്ങളില്‍…
Read More » -
Kerala
പ്രണയവും ഒടുങ്ങാത്ത കൊലകളും ; നൗഷിദ് രേഷ്മയെ കൊല്ലുന്നതിനു മുൻപും പീഡനത്തിനിരയാക്കി
കൊച്ചി: പ്രണയവും കൊലകളും അവസാനിക്കുന്നില്ല.അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമായിരുന്നു ഇന്നലെ രാത്രിയിൽ കൊച്ചിയിൽ നടന്നത്.കൊല്ലപ്പെട്ടത് ചങ്ങനാശേരി ചീരന്‍വേലിയില്‍ രവിയുടെ മകള്‍ രേഷ്മ (26) യും കൊന്നത് കോഴിക്കോട് തലയാട് തോട്ടത്തില്‍വീട്ടില്‍ നൗഷിദു(30) മാണ്. കലൂരിലെ ഓയോ ഹോട്ടലില്‍ കെയര്‍ ടേക്കറാണ് നൗഷിദ്.കൊലയ്ക്കു കാരണം രേഷ്മയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന പ്രതിയുടെ സംശയമായിരുന്നു.കലൂര്‍ പൊറ്റക്കുഴി റോഡിലെ മസ്ജിദ് ലൈനില്‍ നൗഷിദ് ജോലി ചെയ്യുന്ന ഓയോ ഹോട്ടലില്‍ ഇന്നലെ രാത്രി 10.30-നായിരുന്നു സംഭവം. ലാബ് അറ്റന്‍ഡറായി ജോലി ചെയ്യുന്ന രേഷ്മയെ ഹോട്ടലിലേക്ക് ഇയാള്‍ വിളിച്ചുവരുത്തുകയായിരുന്നു.പിന്നീട് ശാരീരിക ബന്ധത്തിലേർപ്പെട്ട ശേഷമായിരുന്നു കൊലപാതകം. 2019 ല്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്.തുടര്‍ന്ന് പ്രണയത്തിലായി.കുറച്ചുകാലം ഇരുവരും ഒരുമിച്ചു താമസിച്ചിരുന്നു. രേഷ്മയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന നൗഷിദിന്‍റെ സംശയമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്.ബുധനാഴ്ച ഹോട്ടലില്‍ വച്ച് ഇരുവരും തമ്മില്‍ ഇതിനെച്ചൊല്ലി തര്‍ക്കത്തിലേര്‍പ്പെട്ടു.തുടര്‍ന്ന് നൗഷിദ് കത്തിയെടുത്ത് രേഷ്മയുടെ കഴുത്തിലും ദേഹമാസകലവും കുത്തുകയായിരുന്നു. വലതുകഴുത്തിനേറ്റ ആഴത്തിലുള്ള മുറിവാണ് രേഷ്മയുടെ മരണകാരണം.ഓയോ ഹോട്ടലിലെ മറ്റൊരു ജീവനക്കാരന്‍ കണ്‍ട്രോള്‍ റൂമില്‍…
Read More » -
Kerala
മാസപ്പടി വിവാദം നിയമസഭയിൽ ഉന്നയിക്കാതെ യുഡിഎഫ് പിൻമാറിയപ്പോൾ മാത്യു കുഴൽനാടന്റെ ഒറ്റയാൾ പോരാട്ടം
തിരുവനന്തപുരം : മാസപ്പടി വിവാദം നിയമസഭയിൽ ഉന്നയിക്കാതെ യുഡിഎഫ് പിൻമാറിയ വേളയിൽ മാത്യു കുഴൽനാടന്റെ ഒറ്റയാൾ പോരാട്ടം. പണം കൈപ്പറ്റിയവരിൽ യുഡിഎഫ് നേതാക്കളുടെ പേരുമുണ്ടെന്ന് വ്യക്തമായതോടെ യുഡിഎഫ് പിൻമാറിയെങ്കിലും മാസപ്പടി വിഷയം മാത്യു കുഴൽനാടൻ എംഎൽഎ ഒറ്റയ്ക്ക് സഭയിൽ ഉന്നയിച്ചു. എന്നാൽ പ്രതിപക്ഷം പിന്തുണയ്ക്കാൻ തയ്യാറായില്ല. സ്വജന പക്ഷപാതം മാത്രമല്ല സ്വാധീനം ഉപയോഗിക്കുന്നതും അഴിമതിയാണെന്ന് മാത്യു കുഴൽനാടൻ സഭയിൽ പറഞ്ഞു. എന്നാൽ കോഴ വിവാദം സഭയിൽ പറഞ്ഞ് തുടങ്ങിയതോടെ തന്നെ സ്പീക്കർ ഷംസീർ ഇടപെട്ട് തടയിട്ടു. എന്തും വിളിച്ച് പറയാവുന്ന വേദിയല്ല സഭയെന്ന് സ്പീക്കർ പറഞ്ഞതോടെ സഭയിൽ സംസാരിക്കാനുള്ള അവകാശം നിഷേധിക്കുന്നത് എന്തിനാണെന്നും ആരെയാണ് അങ്ങ് ഭയപ്പെടുന്നതെന്നും കുഴൽനാടനും തിരിച്ച് ചോദിച്ചു. സംസാരം തടസപ്പെടുത്താൻ ശ്രമിച്ച സ്പീക്കറോട് കുഴൽനാടൻ കയർത്തു. വായ്ക്ക് തോന്നിയത് കോതക്ക് പാട്ടെന്ന പോലെ ആരൊക്കെ എന്തൊക്കെ സഭയിൽ പറയുന്നു. എന്നാൽ ഈ വിഷയം സംസാരിക്കും മുൻപെ തന്നെ തടയുന്നു. ആരുടേയും പേര് പറഞ്ഞില്ല പിന്നെ എന്തിന് ബഹളം.…
Read More »