IndiaNEWS

മണിപ്പൂരിനെക്കുറിച്ച്‌ ഒരക്ഷരം പോലും പറയാതെ അവിശ്വാസ പ്രമേയത്തില്‍ മോദിയുടെ മറുപടി

ന്യൂഡൽഹി:മണിപ്പൂരിനെക്കുറിച്ച്‌ ഒരക്ഷരം പോലും പറയാതെ അവിശ്വാസ പ്രമേയത്തില്‍ പ്രധാനമന്ത്രി മോദിയുടെ മറുപടി.എന്‍ഡിഎ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പറഞ്ഞാണ് മോദി പ്രസംഗം തുടങ്ങിയത്.ഇതിനിടെ മണിപ്പൂര്‍ വിഷയമുന്നയിച്ച്‌ പ്രതിപക്ഷം ബഹളം വെച്ചു.ഇതോടെ പ്രതിപക്ഷത്തേയും കോണ്‍ഗ്രസിനേയും വിമർശിച്ചായി മോദിയുടെ പ്രസംഗം.

കാഴ്ചപ്പാടോ നേതൃത്വമോ ഇല്ലാത്തവരാണ് കോണ്‍ഗ്രസ് എന്നായിരുന്നു വിമര്‍ശനം. ഇന്ത്യ നിര്‍മിച്ച വാക്‌സിനില്‍ പോലും ഇവര്‍ക്ക് വിശ്വാസമില്ല. വിദേശ വാക്‌സിനാണ് വിശ്വാസം. ഇന്ത്യയിലെ ജനങ്ങളെ പോലും വിശ്വാസമില്ല. കോണ്‍ഗ്രസ് ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.
തമിഴ്നാട്ടിലെ ജനങ്ങള്‍ പറയുന്നത് കോണ്‍ഗ്രസ് എന്നാല്‍ അവിശ്വാസം എന്നാണ്. ബംഗാളിലെ ജനങ്ങളും ഇത് തന്നെ പറയുന്നു.

ഉത്തര്‍പ്രദേശ്, ബിഹാര്‍, ഗുജറാത്ത് സംസ്ഥാങ്ങളിലെ ജനങ്ങള്‍ക്കും കോണ്‍ഗ്രസില്‍ വിശ്വാസമില്ല. ത്രിപുരയിലെയും ഒഡീഷയിലെയും ജനങ്ങള്‍ കോണ്‍ഗ്രസിനെ പുറത്താക്കിയെന്നും മോദി പറഞ്ഞു. സര്‍ക്കാരിനെ പുകഴ്ത്തിയും പ്രതിപക്ഷത്തെ ഇകഴ്ത്തിയും സംസാരം തുടര്‍ന്ന മോദി സംഘര്‍ഷത്തില്‍ പുകയുന്ന മണിപ്പൂരിനെക്കുറിച്ച്‌ ഒരക്ഷരം പോലും പറയാന്‍ തയ്യാറായില്ല.അതേസമയം സ്വയം പുകഴ്ത്താനും മറന്നില്ല.

Signature-ad

2024 ല്‍ എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് മോദി പറഞ്ഞു. മൂന്നാം ഊഴത്തില്‍ ഇന്ത്യ ലോകത്തിലെ മൂന്നാം സാമ്ബത്തിക ശക്തി ആയി മാറുമെന്നും മോദി പറഞ്ഞു.

Back to top button
error: