കൊല്ലം:കൊച്ചിക്ക് പിന്നാലെ കൊല്ലത്തും വാട്ടര്‍ മെട്രോ വരുന്നു.വിനോദസഞ്ചാരം കൂടി ലക്ഷ്യമാക്കിയാണ് കൊല്ലം വാട്ടര്‍ മെട്രോ പദ്ധതി ആവിഷ്കരിക്കുന്നത്. കൊച്ചിയില്‍ വൻ വിജയമായ സാഹചര്യത്തിലാണ് വാട്ടര്‍ മെട്രോ പദ്ധതി കൊല്ലത്തേക്ക് കൂടി എത്തിക്കുന്നത്.
വെള്ളത്താല്‍ ചുറ്റപ്പെട്ട കൊല്ലത്തെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് പദ്ധതി വികസിപ്പിക്കുക.ആദ്യഘട്ടത്തില്‍ മണ്‍റോതുരുത്തിലേക്കാവും വാട്ടര്‍ മെട്രോ സര്‍വീസ്.പിന്നീട് പരവൂരിലേക്കും ചവറയിലേക്കും പദ്ധതി നീട്ടും.ജില്ലയിലെ ഉള്‍നാടൻ ജലഗതാഗതത്തിനും വിനോദസഞ്ചാരത്തിനും വാട്ടര്മേട്രോയുടെ വരവോടെ പുത്തനുണര്‍വാകുമെന്നാണ് പ്രതീക്ഷ