Month: August 2023

  • India

    മണിക്കൂറുകളുടെ വ്യത്യാസത്തിൽ അമ്മയും മകനും റോഡപകടങ്ങളിൽ മരിച്ചു

    അമ്മ ബൈക്കപകടത്തിൽ മരിച്ച വിവരമറിഞ്ഞ് കാറില്‍ നാട്ടിലേക്ക് പുറപ്പെട്ട മകനും അപകടത്തില്‍പെട്ട് മരിച്ചു.മധ്യപ്രദേശില്‍ നിന്നാണ് അത്യന്തം വേദനാജനകമായ വാര്‍ത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് അമ്മയും മകനും വിത്യസ്ത  അപകടങ്ങളിലായി മരിച്ചത്.55കാരിയായ റാണി ദേവി ആണ് രേവ ജില്ലയില്‍ വച്ച്‌ ബൈക്ക് അപകടത്തില്‍ മരിച്ചത്. ബുധനാഴ്ച ഇളയ മകന്‍ സണ്ണിക്കൊപ്പം ബൈക്കിൽ യാത്ര ചെയ്യവേ മറ്റൊരു ബൈക്ക് ഇവരെ ഇടിക്കുകയായിരുന്നു. മകന്‍ പരുക്കുകളോടെ രക്ഷപ്പെട്ടെങ്കിലും അമ്മയുടെ ജീവന്‍ രക്ഷിക്കാനായില്ല.ഇതറിഞ്ഞ് ഇന്‍ഡോറില്‍ നിന്നും കാറില്‍ നാട്ടിലേക്കു വരുന്നതുവഴിയാണ് രണ്ടാമത്തെ മകനായ സൂരജ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. ടയര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നു നിയന്ത്രണം നഷ്ടമായ കാര്‍ ഒരു ട്രകില്‍ ഇടിച്ചാണ് സൂരജ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തും ഡ്രൈവറും പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. അമ്മയെയും മകനെയും സ്വന്തം നാടായ രേവ ജില്ലയിലെ ജാത്രിയില്‍ ഒന്നിച്ചു സംസ്‌കരിച്ചു.

    Read More »
  • Kerala

    ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധികള്‍ പ്രദര്‍ശന വസ്തുക്കളല്ല: അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായി

    തിരുവനന്തപുരം:ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധികള്‍ പ്രദര്‍ശന വസ്തുക്കളല്ലെന്നും അവ ഒരിക്കലും മ്യൂസിയത്തില്‍ പൊതു പ്രദര്‍ശനത്തിന് കൊണ്ടുപോകരുതെന്നും തിരുവിതാംകൂര്‍ രാജകുടുംബത്തിലെ മുതിര്‍ന്ന അംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായി. നിധികള്‍ രാജകുടുംബവും മറ്റുള്ളവരും വര്‍ഷങ്ങളായി ദൈവത്തിന് സമര്‍പ്പിച്ചിരുന്നതാണ്. അവയെ ഒരു വിനോദസഞ്ചാര കേന്ദ്രത്തില്‍ പ്രദര്‍ശിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായി പറഞ്ഞു. തന്റെ അറിവില്‍, ഇന്ത്യയില്‍ മറ്റെവിടെയും ക്ഷേത്രങ്ങളിലെ നിധികളോ സ്വര്‍ണ്ണമോ മ്യൂസിയങ്ങളില്‍ പ്രദര്‍ശനത്തിനായി വെച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധികള്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കാനുള്ള നീക്കത്തെ ചെറുക്കുമെന്ന് കഴിഞ്ഞ ദിവസം ബിജെപിയും അറിയിച്ചിരുന്നു.നിധികള്‍ പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദേശം എ പി അനില്‍ കുമാറും കടകംപള്ളി സുരേന്ദ്രനുമാണ് സഭയില്‍ അവതരിപ്പിച്ചത്.

    Read More »
  • India

    അത്താഴത്തിന് കോഴിക്കറി; പട്ടിക വര്‍ഗ വനിത മെട്രിക് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ

    മംഗളൂരു:വിജയനഗര ഹോസ്പറ്റ് ടൗണിലെ പട്ടിക വര്‍ഗ വനിത മെട്രിക് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ. അത്താഴത്തിന് കോഴിക്കറി കഴിച്ച 32 വിദ്യാര്‍ഥിനികളെ ഭക്ഷ്യ വിഷബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയറുവേദന, ഛര്‍ദ്ദി, വയറിളക്കം, ബോധക്ഷയം തുടങ്ങി പലതരം അസ്വസ്ഥതകളാണ് ഇവര്‍ക്ക് അനുഭവപ്പെടുന്നത്. 148 കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റലില്‍ 131 പേരാണ് ബുധനാഴ്ച മാംസാഹാരം കഴിച്ചതെന്ന് ഹോസ്റ്റല്‍ അധികൃതര്‍ പറഞ്ഞു.കോഴിക്കറി കഴിച്ച എല്ലാവര്‍ക്കും അസ്വസ്ഥത ഉണ്ടായെങ്കിലും 32 പേര്‍ ഒഴികെ ബാക്കിയുള്ളവര്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വൈകുന്നേരത്തോടെ ആശുപത്രി വിട്ടു. വിഷബാധയേറ്റവരുടെ രക്ത സാമ്ബിളുകള്‍, ആഹാര അവശിഷ്ടങ്ങള്‍ എന്നിവ പരിശോധനക്ക് അയച്ചു.

    Read More »
  • Kerala

    പത്തനംതിട്ടയിൽ ലഹരിമരുന്ന് സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി; ഒരാളുടെ നില ഗുരുതരം

    പത്തനംതിട്ട: ലഹരിമരുന്ന് സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ മൂന്നു പേർക്ക് പരിക്കേറ്റു.ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.ഏനാദിമംഗലം കുന്നിടയിലാണ് സംഭവം.പ്രദേശത്ത് പോലീസ് ക്യാമ്പ് ചെയ്യുകയാണ്. സംഭവത്തില്‍ കാപ്പാ കേസ് പ്രതികളായ വിഷ്ണു വിജയന്‍, ഉല്ലാസ്, ഉല്ലാസിന്റെ സഹോദരനായ ഉന്മേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ രാത്രിയാണ് ഇരു സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്.ഉല്ലാസിന്റെ സഹോദരനാണ് ഗുരുതര പരിക്ക്.ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലഹരി മരുന്നിന്റെ ഇടപാടുകളുമായി ബന്ധപ്പെട്ട വിഷയമാണ് സംഘർഷത്തിലേക്ക് നയിച്ചത്.

    Read More »
  • Kerala

    കാണം വിറ്റും ഓണം ഉണ്ണണം! കടം വാങ്ങിയെങ്കിലും ഓണത്തിന് മുമ്പ് സപ്ലൈകോയിൽ ഭക്ഷ്യധാന്യങ്ങൾ എത്തിക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്

    തിരുവനന്തപുരം: ഓണത്തിന് മുന്നോടിയായി ഈ മാസം 18ന് മുമ്പ് തന്നെ മുഴുവൻ ഭക്ഷ്യധാന്യങ്ങളും സപ്ലൈകോയിൽ എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആ‍ർ അനിൽ. സപ്ളൈക്കോയ്ക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഫണ്ട് കിട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണം. കടം വാങ്ങിയോ വ്യാപാരികളോട് അവധി പറഞ്ഞോ ഓണം ഫെയറിലേക്കുള്ള സാധനങ്ങളെത്തിക്കുമെന്നും മന്ത്രി പറഞ്ഞു. സബ്സിഡിയുള്ള ഭക്ഷ്യ സാധനങ്ങൾക്ക് സപ്ലൈക്കോ മാർക്കറ്റുകളിൽ വലിയ ക്ഷാമമാണ് അനുഭവപ്പെടുന്നത്. എട്ട് വർഷമായി വിലകൂടിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം നിലനിൽക്കെയാണ് സപ്ലൈക്കോ വിപണിയിലെ പ്രതിസന്ധി. സബ്സിഡിയുള്ള 13 ഇനങ്ങളിൽ പകുതി സാധനങ്ങളും പലയിടത്തും കിട്ടാനില്ല. ഈ സാഹചര്യത്തിൽ വലിയ വിമർശനം ഉയർന്നതോടെയാണ് ഭക്ഷ്യധാന്യങ്ങളെത്തിക്കാൻ സർക്കാർ ഇടപെടൽ. അതേ സമയം, ഓണം പ്രമാണിച്ച് സർക്കാർ അനുവദിച്ചിട്ടുള്ള സ്പെഷ്യൽ അരിയുടെ വിതരണം ഇന്ന് ആരംഭിച്ചു. വെള്ള, നീല കാർഡുടമകൾക്ക് 10.90 രൂപ നിരക്കിൽ അഞ്ച് കിലോ വീതം സ്പെഷ്യൽ പുഴുക്കലരിയാകും വിതരണം ചെയ്യുക. പൊതുവിപണിയില്‍ വിലക്കയറ്റം രൂക്ഷമായതിന് പുറമേ സപ്ലൈകോ ഔട്ട്ലെറ്റുകളില്‍ സബ്സിഡി ഇനങ്ങള്‍ കിട്ടാനില്ലെന്ന…

    Read More »
  • Kerala

    വീട്ടമ്മയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച ശേഷം സ്വർണ്ണമാല കവർന്ന യുവാവ് അറസ്റ്റിൽ

    മാഹി: കാമുകിയെ ‍ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച ശേഷം  സ്വര്‍ണമാല മോഷ്ടിച്ച സംഭവത്തിൽ യുവാവ് പൊലീസ് പിടിയില്‍. വയനാട് മീനങ്ങാടി സ്വദേശി മിര്‍ഷാദി(44)നെയാണ് സംഭവത്തിൽ പോലീസ് പിടികൂടിയത്. ജൂലൈ 28നാണ് കേസിനാസ്പദമായ സംഭവം. മാഹിയിലെ ലോഡ്ജില്‍ മുറിയെടുത്ത ശേഷം വടകര സ്വദേശിനിയും മധ്യവയസ്കയുമായ കാമുകിയെ വിളിച്ചുവരുത്തി പീഡിപ്പിക്കുകയും പിന്നീട് മദ്യം നല്‍കി ബോധരഹിതയാക്കിയ ശേഷം മൂന്ന് പവനോളം തൂക്കം വരുന്ന മാല മോഷ്ടിക്കുകയുമായിരുന്നു. മോഷ്ടിച്ച സ്വര്‍ണം പയ്യന്നൂരിലെ ജ്വല്ലറിയില്‍ 1,19,000 രൂപക്ക് ഇയാള്‍ അതേ ദിവസം തന്നെ വില്‍ക്കുകയും ചെയ്തു. മാല നഷ്ടപ്പെട്ട സ്ത്രീ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് മാഹി സി.ഐ ബി.എം. മനോജിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വടകരയിൽ നിന്നും പ്രതി അറസ്റ്റിലായത്.

    Read More »
  • മണിപ്പൂരിലെ സമാധാനം തല്ലിക്കെടുത്തി സംസ്ഥാനത്തെ രണ്ടാക്കി മാറ്റിയത് ബിജെപി, കലാപം അവസാനിപ്പിക്കാൻ പ്രധാനമന്ത്രിക്ക് താത്പര്യമില്ല, തമാശ പറഞ്ഞ് ചിരിക്കുന്നു: രാഹുൽ ഗാന്ധി

    ദില്ലി: മണിപ്പൂരിൽ കലാപം അവസാനിപ്പിക്കൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താത്പര്യം ഇല്ലായിരുന്നുവെന്ന് രാഹുൽ ഗാന്ധിയുടെ വിമർശനം. സൈന്യത്തിന് രണ്ട് ദിവസത്തിൽ അവസാനിപ്പിക്കാമായിരുന്ന പ്രശ്നമായിരുന്നു. മണിപ്പൂരിൽ ഇന്ത്യ ഇല്ലാതാകുമ്പോൾ നരേന്ദ്ര മോദി പാർലമെന്റിൽ ഇരുന്ന് തമാശ പറഞ്ഞ് ഊറിച്ചിരിക്കുകയായിരുന്നുവെന്നും രാഹുൽ കുറ്റപ്പെടുത്തി. അവിശ്വാസ പ്രമേയത്തിന് പ്രധാനമന്ത്രി നടത്തിയ മറുപടി പ്രസംഗത്തെ കുറിച്ചായിരുന്നു വിമർശനം. ദില്ലിയിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് പ്രധാനമന്ത്രിയെ നിശിതമായി വിമർശിച്ച് രാഹുൽ ഗാന്ധി രംഗത്ത് വന്നത്. മണിപ്പൂരിലെ സമാധാനം തല്ലിക്കെടുത്തി സംസ്ഥാനത്തെ രണ്ടാക്കി മാറ്റിയത് ബിജെപിയാണെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. മണിപ്പൂരിൽ കുട്ടികൾ മരിക്കുന്നു സ്ത്രീകൾ പീഡനത്തിന് ഇരയാകുന്നുവെന്നൊക്കെ പറയുമ്പോൾ പ്രധാനമന്ത്രി ചിരിക്കുകയും തമാശ പറയുകയുമാണ്. ഇത് പ്രധാന മന്ത്രിക്ക് യോജിച്ചതല്ല. കോൺഗ്രസ് അല്ല വിഷയം മണിപ്പൂരാണ്. രാജ്യം ദുഃഖത്തിൽ ആയിരിക്കുമ്പോൾ പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നുള്ള ഇത്തരം പ്രവർത്തനങ്ങൾ ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂരിൽ കണ്ടതും കേട്ടതും താൻ മുൻപ് എവിടെയും കേട്ടിട്ടില്ല. മണിപ്പൂരിൽ ഇന്ത്യയെ കൊന്നുവെന്ന് ബിജെപി പറയുന്ന…

    Read More »
  • Kerala

    ഓണത്തിന് തോവാളയിലേക്ക് പോകേണ്ട; കാട്ടാക്കടയില്‍  പൂത്തുലഞ്ഞ് ചെണ്ടുമല്ലി പാടങ്ങള്‍ !

    തിരുവനന്തപുരം: അത്തപ്പൂക്കളമിടാൻ ഇത്തവണ പൂക്കൾ തേടി മലയാളികൾക്ക് തോവാളയിലേക്ക് പോകേണ്ട ആവശ്യമില്ല. കാട്ടാക്കടയില്‍ എവിടെ നോക്കിയാലും പൂത്തുലഞ്ഞു നിൽക്കുന്ന ചെണ്ടുമല്ലി പാടങ്ങളുടെ കാഴ്ചയാണുള്ളത്. കാട്ടാക്കടയിലെ പള്ളിച്ചല്‍ പഞ്ചായത്ത് ഉള്‍പ്പെടെ ആറ് പഞ്ചായത്തുകളിലെ പൂകൃഷിയാണ് നാടിന്‍റെ മുഖച്ഛായ മൊത്തത്തില്‍ മാറ്റിമറിച്ചത്. അതില്‍ത്തന്നെ ഏറ്റവും കൂടുതല്‍ കൃഷി നടത്തിയിരിക്കുന്നത് പള്ളിച്ചല്‍ പഞ്ചായത്തിലാണ്. 13 വ്യത്യസ്ത ഇടങ്ങളിലായി 26 ഏക്കര്‍ സ്ഥലത്താണ് ഇവിടെ ചെണ്ടുമല്ലി കൃഷി ചെയ്ത് വൻ വിജയം നേടിയിരിക്കുന്നത്. സര്‍ക്കാരിന്‍റെ ‘എന്‍റെ നാട്, എന്‍റെ ഓണം’ പദ്ധതിയുടെ ഭാഗമായാണ് പള്ളിച്ചല്‍ പഞ്ചായത്ത്  ചെണ്ടുമല്ലി കൃഷി നടത്തിയത്. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ പ്രവര്‍ത്തകരാണ് ചെണ്ടുമല്ലി കൃഷി നടത്തിയത്.പ്രദേശത്ത ഒന്നാകെ ഓറഞ്ചും മഞ്ഞയും നിറങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ് ഇവിടുത്തെ പൂക്കാലം.

    Read More »
  • Business

    ടൂ വീലര്‍ ജിഎസ്‍ടി നിരക്കുകൾ കുത്തനെ കുറയ്ക്കുമോ? ആകാംക്ഷയില്‍ വാഹനലോകം!

    ഇന്ത്യയിലെ ഗ്രാമീണ വിപണികളുടെ ഇഷ്‍ട വാഹനങ്ങളാണ് എൻട്രി-ലെവൽ മോട്ടോർസൈക്കിളുകള്‍. സാധാരണക്കാരന്‍റെ കീശയ്ക്കും മനസിനും ഇണങ്ങുന്ന ഗതാഗത മാര്‍ഗമാണ് ഇതെന്നതാണ് ഈ ജനപ്രിയതയ്ക്കുള്ള മുഖ്യ കാരണം. സാധാരണഗതിയിൽ രാജ്യത്തെ ഇരുചക്ര വാഹന നിര്‍മ്മാതാക്കള്‍ക്ക് മികച്ച വരുമാനം നല്‍കുന്ന വിഭാഗം കൂടിയാണ് കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ മാർക്കറ്റ്. എന്നാല്‍ അടുത്ത കാലത്തായി ഈ വിഭാഗത്തില്‍ കച്ചവടം കുറവാണ്. ഇത്തരം ബൈക്കുകളുടെ വില വര്‍ദ്ധനവും ഇന്ധന വിലയിലെ വര്‍ദ്ധനവും മറ്റും കാരണം ഈ സെഗ്മെന്റില്‍ വില്‍പ്പന കുത്തനെ ഇടിഞ്ഞിരിക്കുന്നു. ഒരു എന്‍ട്രി ലെവല്‍ ബൈക്ക് വാങ്ങണമെങ്കില്‍ ഇക്കാലത്ത് പലര്‍ക്കും താങ്ങാനാവാത്ത അവസ്ഥയാണ്.  എൻട്രി-ലെവൽ മോട്ടോർസൈക്കിള്‍ ടൂവീലറുകളുടെ ജിഎസ്‍ടി നികുതി വളരെ കൂടുതലായതിനാലാണ് സാധാരണക്കാര്‍ക്കുപോലും താങ്ങാനാകാത്ത സ്ഥിതിയിലേക്ക് ഈ ടൂവീലര്‍ സെഗ്മെന്‍റ് എത്തിയത്. നിലവില്‍ എന്‍ട്രി ലെവല്‍ ഇരുചക്രവാഹനങ്ങള്‍ക്ക് 28 ശതമാനം ജിഎസ്‍ടിയാണ് ഈടാക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ഈ ജിഎസ്‍ടി നികുതി കുത്തനെ കുറയാനുള്ള സാഹചര്യം ഒരുങ്ങാന്‍ പോകുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. എൻട്രി ലെവൽ ഇരുചക്ര വാഹനങ്ങളുടെ ചരക്ക്…

    Read More »
  • Kerala

    ദേവസ്വം ജീവനക്കാര്‍ കരിഞ്ചന്തയില്‍ പായസം വില്‍ക്കുന്നു; അമ്ബലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ  വിജിലൻസ് റെയ്ഡ് 

    ആലപ്പുഴ:അമ്ബലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ  വിജിലൻസ് റെയ്ഡ്.ക്ഷേത്രത്തിലെ പായസ കൗണ്ടറിലാണ് വിജിലൻസ് റെയ്ഡ് നടത്തിയത്. വിവിധ പേരുകളില്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്തു വാങ്ങുന്ന പായസം, ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫിസിനു മുൻവശത്തുവച്ച്‌ ഏജന്റുമാര്‍ വലിയ വിലയ്ക്ക് ഭക്തര്‍ക്കു വില്‍ക്കുന്നതായി പരിശോധനയില്‍ കണ്ടെത്തി. ഇതോടെ കൗണ്ടറില്‍ നിന്ന് പായസം ലഭിക്കാത്ത ഭക്തര്‍ കൊള്ള വിലയ്ക്ക് പായസം വാങ്ങാൻ നിര്‍ബന്ധിതനാകുന്നു. ദേവസ്വം അസിസ്റ്റന്റ് കമ്മിഷണര്‍, കൗണ്ടര്‍ ജീവനക്കാര്‍ എന്നിവര്‍ കരിഞ്ചന്തയില്‍ പായസം വില്‍ക്കുന്നതിന് പണം കൈപ്പറ്റി ഒത്താശ ചെയ്യുന്നെന്നാണു വിജിലൻസിന്റെ അനുമാനം.

    Read More »
Back to top button
error: