Month: August 2023
-
Crime
തൃശൂരിൽ ഭാര്യയെ കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ചു കൊന്ന സംഭവം: സുലുവിന്റെ ജീവനെടുത്തത് ഭർത്താവിന്റെ സംശയരോഗം
തൃശൂർ: ചേറൂരിൽ ഭാര്യയെ കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ചു കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കല്ലടിമൂല സ്വദേശിനി സുലു (46) ആണു കൊല്ലപ്പെട്ടത്. ഭർത്താവായ ഉണ്ണികൃഷ്ണനാണ് സുലുവിനെ കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസമായിരുന്നു നാടിനെ നടുക്കിയ സംഭവം. മൂന്ന് ദിവസം മുമ്പാണ് ഉണ്ണികൃഷ്ണൻ ഗൾഫിൽ നിന്ന് നാട്ടിലെത്തിയത്. ഭാര്യക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയമാണു കൊലപാതകത്തിനു കാരണമായതെന്നു പൊലീസ് പറഞ്ഞു. ഉണ്ണികൃഷ്ണൻ പലപ്പോഴായി ഭാര്യക്ക് ഒരു കോടി രൂപയോളം അയച്ചുകൊടുത്തതായി പറയുന്നു. ഈ തുക സുലുവിന്‍റെ കൈയിൽ ഇല്ലാതിരുന്നതും കൂടാതെ മൂന്നു ലക്ഷം രൂപ കടം വരുത്തിവച്ചതുമാണു കൊലപാതകത്തിനു പ്രേരിപ്പിച്ചത്. ചേറൂരിൽ ഒറ്റപ്പെട്ട പ്രദേശത്താണ് ഇവരുടെ വീട്. അയൽപക്കക്കാരുമായി ബന്ധമില്ലാതെയായിരുന്നു ജീവിതം. രണ്ടു മക്കളും കേരളത്തിനു പുറത്താണ് പഠിക്കുന്നത്. വീട്ടിൽ സുലു മാത്രമാണു താമസിച്ചിരുന്നത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം തൃശൂർ മെഡിക്കൽ കോളജിലേക്കു മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുക്കും. സംഭവശേഷം രാത്രി 12.30 ഓടെ ഇവരുടെ ഭർത്താവ് ഉണ്ണികൃഷ്ണൻ (50) വിയ്യൂർ പൊലീസ്…
Read More » -
Crime
ഓൺലൈൻ ഗെയിം കളിക്കാൻ പണത്തിനായി യുപി സ്കൂളിലെ കമ്പ്യൂട്ടർ ലാബിൽനിന്ന് ലാപ്ടോപ് മോഷ്ടിച്ചു; വിൽപ്പനയ്ക്ക് ശ്രമിക്കവേ യുവാക്കൾ പിടിയിൽ
പാലക്കാട്: യുപി സ്കൂളിലെ കമ്പ്യൂട്ടർ ലാബിൽ നിന്ന് ലാപ്ടോപ് മോഷ്ടിച്ച യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കഞ്ചേരി വാൽക്കുളമ്പ് പിട്ടുക്കാരിക്കുളമ്പ് എംഎംയുപി സ്കൂളിലെ മൂന്ന് ലാപ്ടോപുകളാണ് പ്രതികൾ അതിക്രമിച്ച് കയറി മോഷ്ടിച്ചത്. സംഭവത്തിൽ അലൻ എം ഷാജി(23), വിമൽ(19) എന്നിവർ അറസ്റ്റിലായി. ഓഗസ്റ്റ് നാലിന് രാത്രിയാണ് പ്രതികൾ മോഷണം നടത്തിയത്. ഏഴാം തീയതി അധികൃതർ സ്കൂൾതുറന്ന് നോക്കിയപ്പോഴാണ് മോഷണം നടന്നതായി ശ്രദ്ധയിൽപ്പെട്ടത്. പിന്നീട് പ്രധാനാധ്യാപകന്റെ പരാതിയിൽ വടക്കഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. മോഷ്ടിച്ച ലാപ്ടോപ്പ് വിൽപ്പന നടത്താൽ ശ്രമിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് പ്രതികളെ പിൻതുടർന്നെത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പ്രതികളുടെ പക്കൽനിന്ന് മോഷ്ടിച്ച ലാപ്ടോപ്പുകൾ പൊലീസ് കണ്ടെടുത്തു. പ്രതികൾ ഓൺലൈൻ ഗെയിം കളിക്കുന്നതിന് പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് പ്രതികൾ മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു. ആലത്തൂർ ഡിവൈഎസ്പിയുടെ യുടെ നിർദ്ദേശ പ്രകാരം വടക്കഞ്ചേരി പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ കെപി ബെന്നിയുടെ നേതൃത്വത്തിൽ എസ് ഐ ജീഷ്മോൻ വർഗീസ്, സിപിഒമാരായ…
Read More » -
Kerala
പുനർഗേഹം പദ്ധതിയിലൂടെ ഇതുവരെ 5,534 കുടുംബങ്ങളുടെ പുനരധിവാസം ഉറപ്പാക്കി, കൈമാറിയത് 390 ഫ്ലാറ്റുകൾ, 944 ഫ്ലാറ്റുകള്‍ നിര്‍മാണത്തിലെന്ന് മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: പുനർഗേഹം പദ്ധതിയിലൂടെ ഇതുവരെ 5,534 കുടുംബങ്ങളുടെ പുനരധിവാസം ഉറപ്പാക്കുവാൻ കഴിഞ്ഞതായി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. തീരദേശത്ത് വേലിയേറ്റ രേഖയിൽ നിന്നും 50 മീറ്റർ പരിധിക്കുള്ളിൽ അധിവസിക്കുന്ന മുഴുവൻ കുടുംബങ്ങളെയും സുരക്ഷിത മേഖലയിൽ പുനരധിവസിപ്പിക്കുന്ന പദ്ധതിയുടെ ആകെ അടങ്കൽ തുക 2,450 കോടി രൂപയാണ്. 2020ൽ ആരംഭിച്ച പുനർഗേഹം പദ്ധതി പ്രകാരം നിലവിൽ അപ്പീൽ അപേക്ഷകൾ ഉൾപ്പെടെ 21,220 ഗുണഭോക്താക്കളാണുള്ളത്. ഇതിൽ 8,743 കുടുംബങ്ങൾ മാത്രമാണ് സുരക്ഷിത മേഖലയിൽ മാറി താമസിക്കുവാൻ സന്നദ്ധത അറിയിച്ചിട്ടുള്ളത്. മാറി താമസിക്കുവാൻ സന്നദ്ധത അറിയിച്ചതിൽ 4,200 കുടുംബങ്ങൾ സ്വന്തം നിലയിൽ ഭൂമി കണ്ടെത്തുകയും 3,472 കുടുംബങ്ങൾ ഭൂമി രജിസ്ട്രേഷൻ പൂർത്തീകരിച്ച് ഭവന നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലുമാണ്. പുനർഗേഹം പദ്ധതി പ്രകാരം തിരുവനന്തപുരം ജില്ലയിൽ കാരോട്, ബീമാപള്ളി, മലപ്പുറം ജില്ലയിൽ പൊന്നാനി, കൊല്ലം ജില്ലയിൽ ക്യു.എസ്.എസ്. കോളനി എന്നിവിടങ്ങളിലായി 390 ഫ്ലാറ്റുകൾ നിർമ്മാണം പൂർത്തീകരിച്ച് ഗുണഭോക്താക്കൾക്ക് കൈമാറിയിട്ടുണ്ട്. കൂടാതെ ആലപ്പുഴ ജില്ലയിലെ മണ്ണംപുറം, തിരുവനന്തപുരം…
Read More » -
Kerala
തൃശൂരിലെ ധനകാര്യ സ്ഥാപനമായ പുരം ഫിൻസെർവിൽ പണം നിക്ഷേപിച്ച് വഞ്ചിക്കപ്പെട്ടവർ വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തി
തൃശൂർ: തൃശൂരിലെ ധനകാര്യ സ്ഥാപനമായ പുരം ഫിൻസെർവിൽ പണം നിക്ഷേപിച്ച് വഞ്ചിക്കപ്പെട്ടവർ വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തി. പൂരം ഫിൻസെർവിന്റെ ആസ്ഥാനത്തായിരുന്നു പ്രതിഷേധം. പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്നാണ് പ്രതിഷേധക്കാരുടെ ആക്ഷേപം. പന്ത്രണ്ട് ശതമാനം പലിശ വാഗ്ദാനത്തിൽ അഞ്ചു ലക്ഷം മുതൽ അമ്പത് ലക്ഷം വരെ നിക്ഷേപിച്ചു കുടുങ്ങിയ നിരവധിപേരാണ് സമരവുമായി പൂരം ഫിൻസെർവിന് മുന്നിലെത്തിയത്. റിസർവ്വ് ബാങ്കിന്റെ ലൈസൻസിൽ പ്രവർത്തിക്കുന്ന ബാങ്കിതര ധനകാര്യ സ്ഥാപനമായതിനാലാണ് നിക്ഷേപകർ കൂട്ടത്തോടെ ഇവിടേക്ക് എത്തിയത്. മൂവായിരത്തിലേറെ നിക്ഷേപകരിൽ നിന്ന് പണം സ്വീകരിച്ചിട്ടുണ്ടെന്നാണ് സമര സമിതി ആരോപിക്കുന്നത്. കാലാവധി കഴിഞ്ഞിട്ടും പണം മടക്കി നൽകാതെ വന്നതോടെയാണ് നിക്ഷേപകർ കൂട്ടത്തോടെ പരാതിയുമായി പൊലീസിനെയും റിസർവ്വ് ബാങ്കിനെയും സമീപിച്ചത്. പരാതി നൽകി ഒരു കൊല്ലത്തിലേറെയായിട്ടും ബാങ്ക് ഡയറക്ടർമാരായ അനിൽ, സുനിൽ എന്നീ സഹോദരന്മാരെ പൊലീസ് സംരക്ഷിക്കുകയാണെന്നാണ് നിക്ഷേപകർ ആരോപിക്കുന്നത്. ഇവർക്കെതിരെ നടപടിയുണ്ടായില്ലെങ്കിൽ തുടർ സമരമല്ലാതെ മറ്റു വഴിയില്ലെന്നും നിക്ഷേപകർ പറയുന്നു. ഇരുനൂറു കോടിയിലേറെ നിക്ഷേപം സ്വീകരിച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. …
Read More » -
Crime
അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കോട്ടയത്ത് മകൻ അറസ്റ്റിൽ
കോട്ടയം: അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകനെ പോലീസ് അറസ്റ്റ് ചെയ്തു. മുട്ടമ്പലം കളരിക്കൽ തോപ്പ് ഭാഗത്ത് പുതുപ്പറമ്പ് വീട്ടിൽ മധു എന്ന് വിളിക്കുന്ന രാജേഷ് പി.കെ (52) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ വെളുപ്പിനെ വീട്ടിൽ വച്ച് അമ്മയെ ചീത്ത വിളിക്കുകയും,മർദ്ദിക്കുകയും,കത്രിക കൊണ്ട് ആക്രമിക്കുകയുമായിരുന്നു. അമ്മയും മകനുമിടയിൽ കുടുംബ പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇതിന്റെ പേരിലാണ് ഇയാൾ അമ്മയെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. പരാതിയെ തുടർന്ന് കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്. ഓ യൂ.ശ്രീജിത്ത്,എസ്.ഐ തോമസ് എബ്രഹാം, അനിൽ കുമാർ സി.പി.ഓ മാരായ യേശുദാസ്, അജേഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Read More » -
Crime
പോക്സോ കേസിൽ ബസ് കണ്ടക്ടർ കടുത്തുരുത്തിയിൽ അറസ്റ്റിൽ
കടുത്തുരുത്തി: പോക്സോ കേസിൽ സ്വകാര്യ ബസ് കണ്ടക്ടറായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളൂർ ഇറുമ്പയം ഭാഗത്ത് വെട്ടിക്കൽ വീട്ടിൽ ധനുസ് (28) എന്നയാളെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത അതിജീവിതയെ പ്രലോഭിപ്പിച്ച് ലൈംഗികാതിക്രമം നടത്താൻ ശ്രമിക്കുകയായിരുന്നു. പരാതിയെ തുടർന്ന് കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. കടുത്തുരുത്തി സ്റ്റേഷൻ എസ്.എച്ച്.ഓ സജീവ് ചെറിയാൻ, എസ്.ഐ അരുൺകുമാർ പി.എസ്, എ.എസ്.ഐ ശ്രീലതാമ്മാൾ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
Read More » -
Crime
ബാംഗ്ലൂരിൽ നേഴ്സിങ്ങിന് അഡ്മിഷനുവേണ്ടി പലിശ രഹിത ലോൺ തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയ സംഭവം: യുവാവ് അറസ്റ്റിൽ
മുണ്ടക്കയം: ബാംഗ്ലൂരിൽ നേഴ്സിങ്ങിന് അഡ്മിഷനുവേണ്ടി പലിശ രഹിത ലോൺ തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട കൊല്ലമുള മണ്ണടിശാല ഭാഗത്ത് കലതിക്കാട്ട് വീട്ടിൽ ലിജിൻ കെ. ലിറ്റി (27) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ മുണ്ടക്കയം സ്വദേശിനിയായ വീട്ടമ്മയിൽ നിന്നും ഇവരുടെ മകൾക്ക് ബാംഗ്ലൂരിലെ ശ്രീമതി ലക്ഷ്മി ദേവി കോളേജ് ഓഫ് നേഴ്സിങ് എന്ന സ്ഥാപനത്തിൽ അഡ്മിഷൻ ശരിയാക്കി നൽകാമെന്നും, ഈ കോഴ്സിന്റെ ഫീസ് ആയ 6,95,000 രൂപ ബാംഗ്ലൂരിലുള്ള സ്വകാര്യ സ്ഥാപനം വഴി പലിശരഹിത വായ്പയായി തരപ്പെടുത്തി നൽകാമെന്നും പറഞ്ഞു വിശ്വസിപ്പിച്ച് ഇവരിൽ നിന്നും പലപ്പോഴായി 1,63,500 രൂപ കബളിപ്പിച്ചു തട്ടിയെടുക്കുകയായിരുന്നു. ഇയാൾ ഇവരിൽനിന്ന് വാങ്ങിയ തുക ഒന്നും തന്നെ കോളേജിൽ അടക്കാതെയും, അഡ്മിഷൻ കാര്യത്തിനായി ഇവരിൽ നിന്നും വാങ്ങിയ സർട്ടിഫിക്കറ്റുകൾ തിരികെ നൽകാതിരുന്നതിനെയും തുടർന്ന് വീട്ടമ്മ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയെ തുടർന്ന് മുണ്ടക്കയം പോലീസ് കേസ്…
Read More » -
Crime
സമയ തർക്കത്തിന്റെ പേരിൽ സ്വകാര്യ ബസ് കണ്ടക്ടറെ മർദ്ദിച്ച കേസ്: പ്രധാന പ്രതി അറസ്റ്റിൽ
കോട്ടയം: സമയ തർക്കത്തിന്റെ പേരിൽ സ്വകാര്യ ബസ് കണ്ടക്ടറെ മർദ്ദിച്ച കേസിലെ പ്രധാന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മണർകാട് അരീപ്പറമ്പ് ഗവൺമെന്റ് സ്കൂളിന് സമീപം തെക്കിയിൽ വീട്ടിൽ ജസ്റ്റിൻ ബാബു (29) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേർന്ന് നാഗമ്പടം ബസ്റ്റാൻഡിൽ വച്ച് കഴിഞ്ഞദിവസം വൈകിട്ട് സ്വകാര്യ ബസ് കണ്ടക്ടറായ കടനാട് സ്വദേശി അമൽ ജെയിംസിനെ മർദ്ദിക്കുകയായിരുന്നു. ബസ് ഓടിക്കുന്നതിന്റെ സമയവുമായി ബന്ധപ്പെട്ട് മറ്റൊരു സ്വകാര്യ ബസ്സിലെ ജീവനക്കാരനായ ഇയാളുമായി തർക്കം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ സ്വകാര്യ ബസ് കണ്ടക്ടറെ മർദ്ദിച്ചത്. പരാതിയെ തുടർന്ന് കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഈ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഷിബിൻ ചാക്കോ, അമീൻ എന്നിവരെ കഴിഞ്ഞദിവസം പിടികൂടിയിരുന്നു.തുടർന്നാണ് ജസ്റ്റിൻ ബാബുവും പോലീസിന്റെ പിടിയിലാകുന്നത്. കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ യൂ.ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു.
Read More » -
Crime
കാഞ്ഞിരപ്പള്ളിയിൽ പണി നടന്നുകൊണ്ടിരിക്കുന്ന വീട്ടിൽനിന്ന് വീട്ടുസാമഗ്രികൾ മോഷ്ടിച്ച കേസിൽ ഒരാൾ അറസ്റ്റിൽ
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പുളിമാവ് ഭാഗത്ത് പണി നടന്നുകൊണ്ടിരിക്കുന്ന വീട്ടിൽ നിന്നും വീട്ടുസാമഗ്രികൾ മോഷ്ടിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കൂവപ്പള്ളി തട്ടാരുപറമ്പിൽ വീട്ടിൽ സാജു ജോസഫ് (39) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളി പുളിമാവ് ഭാഗത്ത് പണി നടന്നുകൊണ്ടിരിക്കുന്ന വീട്ടിൽ സൂക്ഷിച്ചിരുന്ന ഇരുമ്പ് ഗേറ്റും, വീൽ ബേസും, പ്ലാസ്റ്റിക് വീപ്പയും ഉൾപ്പെടെ ഇരുപതിനായിരത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ചു കൊണ്ടുപോവുകയായിരുന്നു. പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാവിനെ കണ്ടെത്തി പിടികൂടുകയുമായിരുന്നു. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്.ഓ നിർമൽ ബോസ്, എസ്.ഐ രാജേഷ് റ്റി.ജി, ബേബി ജോൺ, അനിൽ തോമസ് സി.പി.ഓ മാരായ സുനിമോൻ,വിമൽ, സിജു എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് പെരുവന്താനം സ്റ്റേഷനിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Read More » -
Crime
കൂവപ്പള്ളിയിൽ ഷാപ്പിനുള്ളിൽ പെപ്പർ സ്പ്രേ ആക്രമണം: യുവാവ് അറസ്റ്റിൽ
കാഞ്ഞിരപ്പള്ളി: ഷാപ്പ് ജീവനക്കാരനെ പെപ്പർ സ്പ്രേ ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കൂവപ്പള്ളി മണ്ണാറക്കയം കറിപ്ലാവ് ഭാഗത്ത് കൊല്ലംകുന്നേൽ വീട്ടിൽ ബ്ലെസ്സൺ (34) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ വൈകുന്നേരം കൂവപ്പള്ളി മണ്ണാറക്കയം ഭാഗത്തുള്ള ഷാപ്പിനുള്ളിൽ ബഹളം വെച്ച് ചീത്ത വിളിച്ചതിനെ ഷാപ്പ് ജീവനക്കാരൻ ചോദ്യം ചെയ്യുകയും ഇയാളോട് പുറത്തുപോകാൻ പറയുകയുമായിരുന്നു. ഇതിലുള്ള വിരോധം മൂലം ബ്ലെസ്സൺ കയ്യിൽ കരുതിയിരുന്ന കുരുമുളക് സ്പ്രേ ജീവനക്കാരന്റെ മുഖത്ത് അടിക്കുകയും, തുടർന്ന് തന്റെ കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് ജീവനക്കാരനെ ആക്രമിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാൾ കാഞ്ഞിരപ്പള്ളി സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ്. ഇയാൾക്ക് പൊൻകുന്നത്തും, കാഞ്ഞിരപ്പള്ളിയിലും ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്.ഓ നിർമ്മൽ ബോസ്, എസ്.ഐ രാജേഷ് റ്റി.ജി, ഗോപകുമാർ, സുനിൽ, എ.എസ്.ഐ അനീഷ്, സി.പി.ഓ…
Read More »