KeralaNEWS

ഓണത്തിന് തോവാളയിലേക്ക് പോകേണ്ട; കാട്ടാക്കടയില്‍  പൂത്തുലഞ്ഞ് ചെണ്ടുമല്ലി പാടങ്ങള്‍ !

തിരുവനന്തപുരം: അത്തപ്പൂക്കളമിടാൻ ഇത്തവണ പൂക്കൾ തേടി മലയാളികൾക്ക് തോവാളയിലേക്ക് പോകേണ്ട ആവശ്യമില്ല. കാട്ടാക്കടയില്‍ എവിടെ നോക്കിയാലും പൂത്തുലഞ്ഞു നിൽക്കുന്ന ചെണ്ടുമല്ലി പാടങ്ങളുടെ കാഴ്ചയാണുള്ളത്.
കാട്ടാക്കടയിലെ പള്ളിച്ചല്‍ പഞ്ചായത്ത് ഉള്‍പ്പെടെ ആറ് പഞ്ചായത്തുകളിലെ പൂകൃഷിയാണ് നാടിന്‍റെ മുഖച്ഛായ മൊത്തത്തില്‍ മാറ്റിമറിച്ചത്. അതില്‍ത്തന്നെ ഏറ്റവും കൂടുതല്‍ കൃഷി നടത്തിയിരിക്കുന്നത് പള്ളിച്ചല്‍ പഞ്ചായത്തിലാണ്. 13 വ്യത്യസ്ത ഇടങ്ങളിലായി 26 ഏക്കര്‍ സ്ഥലത്താണ് ഇവിടെ ചെണ്ടുമല്ലി കൃഷി ചെയ്ത് വൻ വിജയം നേടിയിരിക്കുന്നത്.
സര്‍ക്കാരിന്‍റെ ‘എന്‍റെ നാട്, എന്‍റെ ഓണം’ പദ്ധതിയുടെ ഭാഗമായാണ് പള്ളിച്ചല്‍ പഞ്ചായത്ത്  ചെണ്ടുമല്ലി കൃഷി നടത്തിയത്. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ പ്രവര്‍ത്തകരാണ് ചെണ്ടുമല്ലി കൃഷി നടത്തിയത്.പ്രദേശത്ത ഒന്നാകെ ഓറഞ്ചും മഞ്ഞയും നിറങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ് ഇവിടുത്തെ പൂക്കാലം.

Back to top button
error: