IndiaNEWS

അത്താഴത്തിന് കോഴിക്കറി; പട്ടിക വര്‍ഗ വനിത മെട്രിക് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ

മംഗളൂരു:വിജയനഗര ഹോസ്പറ്റ് ടൗണിലെ പട്ടിക വര്‍ഗ വനിത മെട്രിക് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ. അത്താഴത്തിന് കോഴിക്കറി കഴിച്ച 32 വിദ്യാര്‍ഥിനികളെ ഭക്ഷ്യ വിഷബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വയറുവേദന, ഛര്‍ദ്ദി, വയറിളക്കം, ബോധക്ഷയം തുടങ്ങി പലതരം അസ്വസ്ഥതകളാണ് ഇവര്‍ക്ക് അനുഭവപ്പെടുന്നത്. 148 കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റലില്‍ 131 പേരാണ് ബുധനാഴ്ച മാംസാഹാരം കഴിച്ചതെന്ന് ഹോസ്റ്റല്‍ അധികൃതര്‍ പറഞ്ഞു.കോഴിക്കറി കഴിച്ച എല്ലാവര്‍ക്കും അസ്വസ്ഥത ഉണ്ടായെങ്കിലും 32 പേര്‍ ഒഴികെ ബാക്കിയുള്ളവര്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വൈകുന്നേരത്തോടെ ആശുപത്രി വിട്ടു. വിഷബാധയേറ്റവരുടെ രക്ത സാമ്ബിളുകള്‍, ആഹാര അവശിഷ്ടങ്ങള്‍ എന്നിവ പരിശോധനക്ക് അയച്ചു.

Back to top button
error: