തിരുവനന്തപുരം:ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധികള്‍ പ്രദര്‍ശന വസ്തുക്കളല്ലെന്നും അവ ഒരിക്കലും മ്യൂസിയത്തില്‍ പൊതു പ്രദര്‍ശനത്തിന് കൊണ്ടുപോകരുതെന്നും തിരുവിതാംകൂര്‍ രാജകുടുംബത്തിലെ മുതിര്‍ന്ന അംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായി.
നിധികള്‍ രാജകുടുംബവും മറ്റുള്ളവരും വര്‍ഷങ്ങളായി ദൈവത്തിന് സമര്‍പ്പിച്ചിരുന്നതാണ്. അവയെ ഒരു വിനോദസഞ്ചാര കേന്ദ്രത്തില്‍ പ്രദര്‍ശിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായി പറഞ്ഞു. തന്റെ അറിവില്‍, ഇന്ത്യയില്‍ മറ്റെവിടെയും ക്ഷേത്രങ്ങളിലെ നിധികളോ സ്വര്‍ണ്ണമോ മ്യൂസിയങ്ങളില്‍ പ്രദര്‍ശനത്തിനായി വെച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധികള്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കാനുള്ള നീക്കത്തെ ചെറുക്കുമെന്ന് കഴിഞ്ഞ ദിവസം ബിജെപിയും അറിയിച്ചിരുന്നു.നിധികള്‍ പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദേശം എ പി അനില്‍ കുമാറും കടകംപള്ളി സുരേന്ദ്രനുമാണ് സഭയില്‍ അവതരിപ്പിച്ചത്.