Month: August 2023
-
Kerala
കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ കെഎസ്ആർടിസി ബസിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ നീറ്റാണിമ്മല്ലിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു.കൊണ്ടോട്ടിയിലേക്ക് വരികയായിരുന്ന യുവാക്കള്‍ സഞ്ചരിച്ച സ്കൂട്ടറില്‍ എതിരെ വന്ന കെ.എസ്.ആര്‍.ടി.സി ബസ് ഇടിക്കുകയായിരുന്നു. ഉച്ചക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്.മേലേ പുതുക്കാട് സ്വദേശികളായ ടി.വി നിഹാല്‍(19), അംജദ്(19) എന്നിവരാണ് മരിച്ചത്. അപകടം നടന്നയുടൻ ഇരുവരേയും നാട്ടുകാര്‍ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read More » -
Kerala
28 മത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലേക്കുള്ള എൻട്രികള്‍ ക്ഷണിച്ചു
തിരുവനന്തപുരം:28 മത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലേക്കുള്ള എൻട്രികള്‍ ക്ഷണിച്ചു.ഡിസംബര്‍ എട്ടു മുതല്‍ 15 വരെ തിരുവനന്തപുരത്താണ് ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്. ആഗസ്റ്റ് 11 മുതല്‍ ഓണ്‍ലൈനായി മേളയിലേക്ക് എൻട്രികള്‍ സമര്‍പ്പിക്കാം. 2023 സെപ്റ്റംബര്‍ 11ന് സിനിമകള്‍ സമര്‍പ്പിക്കാം.2022 സെപ്റ്റംബര്‍ ഒന്നിനും 2023 ആഗസ്റ്റ് 31നുമിടയില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രങ്ങളാണ് ചലച്ചിത്രമേളയിലേക്ക് പരിഗണിക്കുന്നത്. അന്താരാഷ്ട്ര മത്സര വിഭാഗം, ഇന്ത്യൻ സിനിമ നൗ, മലയാളം സിനിമ ടുഡേ എന്നീ വിഭാഗങ്ങളിലേക്കുള്ള എൻട്രികള്‍ iffk.in എന്ന വെബ്സൈറ്റ് വഴി സമര്‍പ്പിക്കാം.
Read More » -
India
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജ്യത്ത് വനിതാ പ്രധാനമന്ത്രി; കര്‍ണാടകയിലെ ജ്യോതിഷിയുടെ പ്രവചനം ഇങ്ങനെ
ബംഗളൂരു:2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജ്യത്ത് വനിതാ പ്രധാനമന്ത്രിയുണ്ടാകുമെന്ന് കർണാടകയിലെ ജ്യോതിഷി.തുമക്കൂരു തിപ്തൂര്‍ നൊവനിയക്കരെ ശനി ക്ഷേത്രത്തിലെ ഡോ.യശ്വന്ത് ഗുരുജിയുടേതാണ് പ്രവചനം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്നും രാജ്യത്ത് കൂട്ടുകക്ഷി സര്‍കാര്‍ അധികാരത്തില്‍ എത്തുമെന്നും യശ്വന്ത് പ്രവചിക്കുന്നു. അതിനിടെ വിജയപുരയില്‍നിന്നുള്ള ബിജെപി എംഎല്‍എ ബസനഗൗഡ പാട്ടീല്‍ യത്‌നാല്‍ കര്‍ണാടക നിയമസഭയിലെ പ്രതിപക്ഷ നേതാവാകുമെന്നും യശ്വന്ത് പ്രവചിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് മൂന്ന് മാസം ആകുമ്ബോഴും പ്രതിപക്ഷ നേതാവിനെ ബിജെപി പ്രഖ്യാപിച്ചിട്ടില്ല.കഴിഞ്ഞ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വമ്ബന്‍ വിജയം പ്രവചിച്ച് ശ്രദ്ധ നേടിയ ആളാണ് യശ്വന്ത് ഗുരുജി. നക്ഷത്രങ്ങളുടെ സ്ഥാനത്തിലുണ്ടാകുന്ന മാറ്റം കാരണമാണ് രാജ്യത്ത് അധികാരമാറ്റം സംഭവിക്കുക. 2024 ഫെബ്രുവരിയിലെ ശിവരാത്രി മഹോത്സവത്തിനുശേഷം രാജ്യത്ത് നേതൃമാറ്റം ഉണ്ടാകും. ഇതിനു മുന്നോടിയായി തിരഞ്ഞെടുപ്പ് നടത്തിയാല്‍ നരേന്ദ്ര മോദി ഭരണം നിലനിര്‍ത്തുമെന്നും യശ്വന്ത് പറയുന്നു.
Read More » -
LIFE
നെടുമുടി വേണു അവസാനമായി അഭിനയിച്ച ചിത്രം കോപത്തിന്റെ ഓഡിയോ ലോഞ്ച്
മലയാളത്തിന്റെ അതുല്യ നടനായിരുന്ന നെടുമുടി വേണു അവസാനമായി അഭിനയിച്ച ചിത്രം കോപത്തിന്റെ ലിറിക്കൽ വീഡിയോ ലോഞ്ച് തിരുവനന്തപുരം പ്രസ് ക്ളബ്ബിൽ നടന്ന ചടങ്ങിൽ പ്രകാശിതമായി. ലോഞ്ച് കർമ്മം നിർവ്വഹിച്ചത് നടനും കേരള ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാനുമായ പ്രേംകുമാറായിരുന്നു. തന്റെ പഴയ വീട്ടിൽ സ്വന്തം പെൻഷനെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ഒരു സാധുവാണ് ഗണപതി അയ്യർ. ചെറുമകൾ മീനാക്ഷി മാത്രമാണ് സ്വന്തമെന്ന് പറയാനായി അദ്ദേഹത്തിനുള്ളത്. അപകടത്തിൽ ഒരു കാൽ നഷ്ടപ്പെട്ട മീനാക്ഷിക്കു വേണ്ടി മാത്രമാണ് അയ്യർ ജീവിക്കുന്നത്. പക്വതയില്ലാത്ത പ്രായത്തിലൂടെ കടന്നുപോകുന്ന മീനാക്ഷിയുടെ വൈവിധ്യ മനോവികാരങ്ങൾക്കനുസരിച്ച് നിലപാട് എടുക്കുന്ന മുത്തച്ഛൻ. അവർ തമ്മിലുള്ള ആത്മബന്ധത്തിന്റെ ഇഴയടുപ്പത്തിലൂടെയാണ് ചിത്രത്തിന്റെ കഥാസന്ദർഭങ്ങൾ മുന്നോട്ടു സഞ്ചരിക്കുന്നത്. നെടുമുടി വേണുവിനു പുറമെ മീനാക്ഷിയെ അവതരിപ്പിക്കുന്നത് അഞ്ജലികൃഷ്ണയാണ്. ഒപ്പം ആലിഫ് ഷാ, അലൻ ബ്ളസീന, സാജൻ ധ്രുവ്, ശ്യാം നമ്പൂതിരി, വിദ്യാ വിശ്വനാഥ്, ദാവീദ് ജോൺ , സംഗീത് ചിക്കു , വിനോദ് എന്നിവരും കഥാപാത്രങ്ങളാകുന്നു. ബാനർ –…
Read More » -
Kerala
തിരുനെല്ലി പനവല്ലിയിൽ വീണ്ടും കടുവ; ജനവാസ മേഖലയിലിറങ്ങി പശുക്കിടാവിനെ കൊന്നു
പനവല്ലി: വയനാട് ജില്ലയിലെ തിരുനെല്ലി പനവല്ലിയിൽ വീണ്ടും കടുവ ഇറങ്ങി. പുലർച്ചെ ജനവാസ മേഖലയിലിറങ്ങിയ കടുവ പശുക്കിടാവിനെ കൊന്നു. പനവല്ലി തെങ്ങുംമൂട്ടിൽ സന്തോഷിന്റെ കിടാവിനെയാണ് കൊന്നത്. പുലർച്ചെ പശുവിനെ കറക്കാൻ ഇറങ്ങിയ സമയത്താണ് കടുവ കിടാവിനെ പിടിക്കുന്നത് കണ്ടത്. ബഹളം വച്ചതോടെ കടുവ ഓടി മറഞ്ഞു. തിരുനെല്ലിയിൽ നിന്ന് വനം ഉദ്യോഗസ്ഥർ എത്തി കാൽപ്പാടുകളും ആക്രമണരീതിയും പരിശോധിച്ച് വന്നത് കടുവ എന്ന് സ്ഥിരീകരിച്ചു. പുലർച്ചെ മൂന്നുമണിയോടെ മറ്റൊരു വീട്ടിലും കടുവയെത്തിയതായി നാട്ടുകാർ പറയുന്നു. പട്ടിയുടെ കുരകേട്ട് ഇറങ്ങി നോക്കിയപ്പോൾ കടുവ ഓടിമറഞ്ഞതായി നാട്ടുകാർ പറയുന്നത്. കഴിഞ്ഞ വർഷം മാർച്ച് മാസത്തിൽ പനവല്ലിക്ക് സമീപ ഗ്രാമമായ കുറുക്കൻ മൂലയിൽ കടുവയുടെ ആക്രമണത്തിൽ നിരവധി വളർത്തുമൃഗങ്ങളെ കൊന്നിരുന്നു. രണ്ട് മാസത്തെ ഇടവേളയിൽ 17 വളർത്തുമൃഗങ്ങളെ കൊന്ന കടുവയെ പിടികൂടാൻ വലിയ രീതിയിൽ പ്രതിഷേധമടക്കം ഇവിടെ നടന്നിരുന്നു. പത്തുദിവസത്തിലധികം വലിയ രീതിയിലുള്ള സജ്ജീകരണങ്ങളിലൊരുക്കി തെരച്ചിൽ നടത്തിയ ശേഷവും കടുവയെ കണ്ടെത്താതെ വന്നതോടെ തെരച്ചിൽ അവസാനിപ്പിച്ചിരുന്നു. അഞ്ചു…
Read More » -
രാജ്യദ്രോഹക്കുറ്റം പൂർണ്ണമായി റദ്ദാക്കും, ക്രിമിനല്‍ നിയമം പരിഷ്കരിക്കുന്ന പുതിയ ബില്ലുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
ദില്ലി: ക്രിമിനൽ നിയമം പരിഷ്കരിക്കുന്ന പുതിയ ബില്ലുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഐപിസി, സി ആർ പി സി, ഇന്ത്യൻ എവിഡൻസ് ആക്ട് എന്നിവയ്ക്ക് പകരം ബില്ലുകളാണ് അവതരിപ്പിക്കുന്നത്. പുതിയ ബില്ലിൽ രാജ്യദ്രോഹക്കുറ്റം പൂർണ്ണമായി റദ്ദാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. പുതിയ നിയമങ്ങളുടെ പേരിലും സവിശേഷതയുണ്ട്. ഭാരതീയ ന്യായ സംഹിത – 2023, ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത, ഭാരതീയ സാക്ഷ്യ ബിൽ എന്നിങ്ങനെയാണ് നിയമങ്ങൾക്ക് പേരിട്ട് അവതരിപ്പിച്ചത്. നീതി ഉറപ്പിക്കാനാണ് മാറ്റമെന്ന് അമിത് ഷാ ബില്ലിനേക്കുറിച്ച് പറഞ്ഞു. 19ാം നൂറ്റാണ്ടിലെ നിയമങ്ങൾക്ക് പകരമാണ് പുതിയ നിയമം. പരിശോധന നടപടികൾക്ക് വീഡിയോ ദൃശ്യങ്ങൾ തെളിവായി ശേഖരിക്കും. കോടതികളിൽ വേഗത്തിൽ കേസുകൾ തീർപ്പാക്കാൻ നിയമം സഹായിക്കും. പരാതിക്കാരന് 90 ദിവസത്തിനുള്ളിൽ തൽസ്ഥിതി റിപ്പോർട്ട് കിട്ടും. ബില്ലുകൾ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മറ്റിക്ക് വിടുമെന്ന് ഷാ വിശദമാക്കി. പുതിയ ബില്ലിന്റെ സെക്ഷൻ 150 ൽ രാജ്യത്തിനെതിരായ പ്രവർത്തനങ്ങളെ സംബന്ധിച്ചും പറയുന്നുണ്ട്. ഐപിസി,…
Read More » -
Kerala
വീണാ വിജയന് കൊടുത്തതിലും കൂടുതൽ തുക പിണറായി വിജയന് കൊടുത്തു, നടക്കുന്നത് എൽഡിഎഫ്- യുഡിഎഫ് കൊടുക്കൽ വാങ്ങൽ: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ
തിരുവനന്തപുരം: കള്ളൻമാരുടേയും കൊള്ളക്കാരുടെയും മുന്നണിയായി കേരളത്തിലെ ഐഎൻഡിഐഎ മുന്നണി മാറിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. 96 കോടി രൂപയാണ് പ്രകൃതി സമ്പത്തുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട വ്യവസായം നടത്തുന്ന വ്യക്തി ഐഎൻഡിഐഎ മുന്നണിയിലെ പ്രമുഖ രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും നൽകിയത്. സുതാര്യമായി ബിസിനസ് സ്ഥാപനം നടത്തുന്നതാണെങ്കിൽ എന്തിനാണ് അദ്ദേഹം പണം കൊടുത്തതെന്നും തിരുവനന്തപുരം മാറനല്ലൂരിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം ചോദിച്ചു. വീണാ വിജയന് കൊടുത്തതിലും കൂടുതൽ തുക പിണറായി വിജയന് കൊടുത്തു എന്നാണ് പുതിയ വിവരം. പിവി എന്നാൽ പിണറായി വിജയനാണ്. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി എന്നിവരോടൊപ്പം പണം കിട്ടിയവരുടെ ലിസ്റ്റിൽ പിണറായി വിജയനുമുണ്ട്. ഇത് എൽഡിഎഫ്- യുഡിഎഫ് കൊടുക്കൽ വാങ്ങലാണ്. വലിയ അഴിമതിയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 96 കോടി രൂപ കൈക്കൂലി കൊടുത്തെങ്കിൽ ആയിരക്കണക്കിന് കോടി രൂപയുടെ ഡീലാണ് നടന്നിരിക്കുന്നതെന്ന് ഉറപ്പാണ്. എല്ലാവരും ഒരുമിച്ച് നടത്തിയത് കൊണ്ട് പറഞ്ഞുതീർക്കാമെന്നാണ് ഭരണ-പ്രതിപക്ഷ കക്ഷികൾ കരുതുന്നത്. എന്നാൽ അത് നടപ്പില്ല. അഴിമതിയുടേയും…
Read More » -
ലോകായുക്തയുടെ സമയം കളയുന്നുവെന്ന് മൂന്നംഗ ബഞ്ച് വിമർശനം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന കേസിൽ ഹർജിക്കാരന് ഇന്നും ലോകായുക്തയുടെ രൂക്ഷ വിമർശനം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന കേസിൽ ഹർജിക്കാരന് ഇന്നും ലോകായുക്തയുടെ രൂക്ഷ വിമർശനം. ഹർജിയുടെ സാധുത വീണ്ടും പരിശോധിക്കുമെന്ന ലോകായുക്ത നിലപാടിനെതിരെ ഹർജിക്കാരൻ നല്കിയ ഇടക്കാല ഹർജിയാണ് വിമർശനത്തിനിടയാക്കിയത്. ഡിവിഷൻ ബഞ്ചിൻറെ ഉത്തരവിൽ വ്യക്തത വേണമെന്നും ഇടക്കാല ഹർജിയിൽ പറഞ്ഞിരുന്നു. ഹർജിക്കാരൻ ലോകായുക്തയുടെ സമയം കളയുന്നുവെന്ന് മൂന്നംഗ ബഞ്ച് വിമർശിച്ചു. കേസ് നീട്ടിക്കൊണ്ട് പോകുന്നതിൽ എന്തെങ്കിലും കുത്തിത്തിരിപ്പ് ലക്ഷ്യമുണ്ടാകും. മൂന്നംഗ ബഞ്ചിന് വീണ്ടും ആരോപണങ്ങൾ അന്വേഷിക്കാൻ കഴിയുമെന്നും ലോകായുക്ത നിരീക്ഷിച്ചു. ഡിവിഷൻ ബഞ്ച് ഉത്തരവ് ഹർജിക്കാരൻറെ അഭിഭാഷകനെ കൊണ്ട് മൂന്നംഗ ബഞ്ച് വീണ്ടും വായിപ്പിച്ചു . കാര്യങ്ങളിൽ വ്യക്തത വന്നതിനാൽ ഇടക്കാല ഹർജി പിൻവലിക്കുന്നുണ്ടോയെന്ന് ലോകായുക്ത ചോദിച്ചു .ദുരിതാശ്വാസ നിധിയിൽ തുക അനുവദിക്കാനുള്ള തീരുമാനം മന്ത്രി സഭാ യോഗത്തിൻ്റെ ആണെന്നും വ്യക്തിപരമായ തീരുമാനമല്ലെന്നും അതിനാൽ ലോകായുക്ത പരിധിയിൽ വരുന്നതാണോ എന്ന് പരിശോധിക്കണമെന്നും സ്പെഷൽ’പബ്ളിക് പ്രോസിക്യൂട്ടർ വാദിച്ചു
Read More » -
Crime
പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്ന പ്രബലജാതിക്കാരായ സഹപാഠികൾക്കെതിരെ പരാതി; തിരുനെൽവേലിയിൽ ദളിത് സഹോദരങ്ങളെ വെട്ടിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ആറ് പേർ അറസ്റ്റിൽ
തമിഴ്നാട്: തിരുനെൽവേലിയിൽ ദളിത് സഹോദരങ്ങളെ വെട്ടിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ആറ് പേർ അറസ്റ്റിൽ. അറസ്റ്റിലായവരിൽ 4 പേർ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികളാണ്. തിരുനെൽവേലിയിലെ വള്ളിയൂർ എന്ന സ്ഥലത്തുള്ള സ്കൂളിൽ നടന്ന സംഭവങ്ങളുടെ തുടർച്ച ആയിട്ടാണ് ഈ സംഭവങ്ങളൊക്കെ ഉണ്ടായത്. അവിടെയുള്ള പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്ന ദളിത് വിദ്യാർത്ഥിയെ പ്രബല ജാതിയിൽ പെട്ട വിദ്യാർത്ഥികൾ സ്ഥിരമായി ശല്യപ്പെടുത്തുകയായിരുന്നു. സിഗററ്റ് ഉൾപ്പെടെ വാങ്ങി നൽകണമെന്ന് ആവശ്യപ്പെട്ട് ഈ വിദ്യാർത്ഥിയെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. ഉപദ്രവം പതിവായതോടെ വിദ്യാർത്ഥി സ്കൂളിൽ പോകുന്നത് നിർത്തി. തുടർന്ന് മാതാപിതാക്കൾ സ്കൂളിലെത്തി പ്രധാന അധ്യാപകന് പരാതി നൽകി. ഇതിലുള്ള പകയാണ് ബുധനാഴ്ച ഇവരുടെ വീട്ടിൽ കയറിയുള്ള ആക്രമണത്തിലേക്ക് എത്തിയത്. ഈ ആക്രമണം തടയാൻ ശ്രമിക്കുമ്പോൾ ഈ വിദ്യാർത്ഥിയുടെ 19 വയസ്സുള്ള സഹോദരിയെയും അരിവാൾ കൊണ്ട് വെട്ടുകയായിരുന്നു. അക്രമത്തിന് പിന്നാലെ നടന്ന അന്വേഷണത്തിനൊടുവിലാണ് ഇപ്പോൾ പ്രായപൂർത്തിയാകാത്ത ആറ് പേർ അറസ്റ്റിലായിരിക്കുന്നത്. ഇതിൽ നാലുപേർ 12ാം ക്ലാസ് വിദ്യാർത്ഥികളാണ്. രണ്ട് പേർ പഠനം ഇടക്ക്…
Read More »
