ആലപ്പുഴ:അമ്ബലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ വിജിലൻസ് റെയ്ഡ്.ക്ഷേത്രത്തിലെ പായസ കൗണ്ടറിലാണ് വിജിലൻസ് റെയ്ഡ് നടത്തിയത്. വിവിധ പേരുകളില്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്തു വാങ്ങുന്ന പായസം, ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫിസിനു മുൻവശത്തുവച്ച് ഏജന്റുമാര്‍ വലിയ വിലയ്ക്ക് ഭക്തര്‍ക്കു വില്‍ക്കുന്നതായി പരിശോധനയില്‍ കണ്ടെത്തി.
ഇതോടെ കൗണ്ടറില്‍ നിന്ന് പായസം ലഭിക്കാത്ത ഭക്തര്‍ കൊള്ള വിലയ്ക്ക് പായസം വാങ്ങാൻ നിര്‍ബന്ധിതനാകുന്നു. ദേവസ്വം അസിസ്റ്റന്റ് കമ്മിഷണര്‍, കൗണ്ടര്‍ ജീവനക്കാര്‍ എന്നിവര്‍ കരിഞ്ചന്തയില്‍ പായസം വില്‍ക്കുന്നതിന് പണം കൈപ്പറ്റി ഒത്താശ ചെയ്യുന്നെന്നാണു വിജിലൻസിന്റെ അനുമാനം.