NEWSWorld

വിമാന യാത്രയ്ക്കിടെ സ്വയംഭോഗം;ഇന്ത്യൻ ഡോക്ടർ അമേരിക്കയിൽ അറസ്റ്റിൽ

ന്യൂയോർക്ക്:വിമാനയാത്രക്കിടെ പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മുന്നില്‍ സ്വയംഭോഗം ചെയ്തതിന് ഇന്ത്യൻ  ഡോക്ടറെ അമേരിക്കയിൽ അറസ്റ്റ് ചെയ്തു.ഹവായിയില്‍ നിന്ന് ബോസ്റ്റണിലേക്കുള്ള വിമാന യാത്രക്കിടെയാണ് ഡോക്ടറായ സുദീപ്ത മൊഹന്തി 14കാരിയുടെ മുന്നില്‍ സ്വയംഭോഗം ചെയ്തത്.
അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്ബിഐയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ 90 ദിവസത്തെ തടവും തുടര്‍ന്ന് ഒരു വര്‍ഷത്തെ നല്ലനടപ്പ് ശിക്ഷയും ലഭിക്കും. 5,000 ഡോളര്‍ പിഴയുമൊടുക്കണം.
മസാച്യുസെറ്റ്സിലെ കേംബ്രിഡ്ജിലാണ് ഇയാള്‍ താമസിക്കുന്നത്.ഇയാളുടെ അറസ്റ്റ് സ്ഥിരീകരിച്ച്‌ എഫ്ബിഐ ബോസ്റ്റണ്‍ വിഭാഗം ട്വീറ്റ് ചെയ്തു

Back to top button
error: