Month: August 2023

  • Food

    കരളിന് അത്യുത്തമം; വെണ്ടക്കയുടെ പശപശപ്പ് കാര്യമാക്കേണ്ട

    വെണ്ടയ്‌ക്ക എന്ന് കേള്‍ക്കുമ്ബോള്‍ തന്നെ ഓര്‍മ്മ വരിക അതിന്റെ പശപ്പശപ്പ് ആയിരിക്കും.ഇക്കാരണത്താല്‍ തന്നെ അധികം പേരും വെണ്ടയ്‌ക്ക വിരോധികളായി തുടരുന്നു.എന്നാല്‍ വെണ്ടയ്‌ക്കയെ മാറ്റി നിര്‍ത്തുന്നവര്‍ നിരവധി ആരോഗ്യഗുണങ്ങളെയാണ് പടിക്ക് പുറത്ത് നിര്‍ത്തുന്നത്. ഉയർന്ന ഫൈബർ കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിൽ ഒന്നാം സ്ഥാനത്താണ് വെണ്ടയ്ക്ക. ഇതിൽ അടങ്ങിയിരിക്കുന്ന പെക്റ്റിൻ എന്ന എൻസൈം ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും നല്ല കൊളസ്ട്രോൾ വർധിപ്പിക്കാനും അതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു. ഇത് കോശങ്ങളിലെ ഓക്‌സിഡേറ്റീവ് നാശത്തെ തടയുകയും ക്യാൻസർ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഇത് അനീമിയയും തടയുന്നു. വെണ്ടയ്ക്കയുടെ പശപശപ്പ് കൊളസ്ട്രോളിനെ ബന്ധിപ്പിക്കുകയും കരളിലേക്ക് എത്തുന്ന വിഷവസ്തുക്കളെ വഹിക്കുന്ന ബൈൽ ആസിഡിനെ പുറത്തെടുക്കുകയും ചെയ്യുന്നു. ദഹന പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കാനും കുടലിന്റെ ആരോഗ്യത്തെ കാക്കാനും വെണ്ടയ്‌ക്ക മികച്ചതാണ്. വിറ്റാമിൻ സി, കെ, ഫോളേറ്റ്, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയുടെ കേന്ദ്രമാണ് ഇത്. ആര്‍ത്തവകാലത്തെ അമിത രക്തസ്രാവത്തെ കുറയ്‌ക്കാനും ലൈംഗികാരോഗ്യം മെച്ചപ്പെടുത്താനും വെണ്ടയ്‌ക്ക നല്ലതാണ്. ഗര്‍ഭിണികളുടെയും മുലയൂട്ടുന്ന അമ്മമാര്‍ക്കും കണ്ണുംപൂട്ടി വെണ്ടയ്‌ക്ക കഴിക്കാവുന്നതാണ്.…

    Read More »
  • India

    മരണത്തിന്റെ കോട്ടയായി രാജസ്ഥാനിലെ കോട്ട; ആറ് മാസത്തിനുള്ളിൽ ജീവനൊടുക്കിയത് 19 വിദ്യാര്‍ത്ഥികൾ

    ജയ്പൂർ:മത്സര പരീക്ഷകളുടെ പരിശീലനത്തിന് പേരുകേട്ട രാജസ്ഥാനിലെ കോട്ടയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ ആത്മഹത്യയാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ഈ വര്‍ഷം മാത്രം കോട്ടയില്‍ 19 വിദ്യാര്‍ത്ഥികളാണു ജീവനൊടുക്കിയത്. ഐഐടി – ജെഇഇയ്ക്കു പ്രവേശന പരീക്ഷയ്ക്കായി വേണ്ടി തയാറെടുത്തുകൊണ്ടിരുന്ന പതിനേഴുകാരനായ മനീഷ് പ്രജാപതിയാണ് ഇന്നലെ ജീവനൊടുക്കിയത്. പിതാവ് കോട്ടയിലെത്തി മനീഷിനെ കണ്ടു മടങ്ങിയതിനു പിന്നാലെയാണ് മുറിയിലെ ഫാനില്‍ ബെഡ്ഷീറ്റ് ഉപയോഗിച്ച്‌ കുട്ടി തൂങ്ങി മരിച്ചത്. ഉത്തര്‍പ്രദേശിലെ അസംഗഡ് സ്വദേശിയായ മനീഷ് നാലു മാസം മുന്‍പ് കോട്ടയിലെത്തിയത്. മികച്ച രീതിയില്‍ പഠനം മുന്നോട്ടു കൊണ്ട് പോകാൻ മനീഷിനു കഴിഞ്ഞിരുന്നില്ലെന്നാണ് വിവരം. ഇന്നലെ പിതാവ് മനീഷിനെ കാണാനായി കോട്ടയിലെ മഹാവീര്‍ നഗറിലെ മനീഷിന്റെ ഹോസ്റ്റലില്‍ എത്തിയിരുന്നു. അദ്ദേഹം വൈകുന്നേരത്തോടെ നാട്ടിലേക്ക് മടങ്ങി. യാത്രയ്ക്കിടെ രാത്രി എട്ടു മണിക്കു മകനെ ഫോണില്‍ വിളിച്ചെങ്കിലും എടുത്തില്ല. തുടര്‍ന്ന് ഹോസ്റ്റലില്‍ വിളിച്ചു വിവരം അറിയിച്ചതോടെ ഹോസ്റ്റൽ അധികൃതർ നടത്തിയ പരിശോധനയിലാണ് മനീഷിനെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.…

    Read More »
  • Kerala

    ഫർഹാനയെ പലർക്കും കാഴ്ച വച്ച് ഷിബിലി ഇതിനുമുൻപും പണം തട്ടിയിരുന്നു; നഗ്നനാക്കി ഫോട്ടോ എടുക്കാൻ ശ്രമിച്ചപ്പോൾ സിദ്ദീഖ് എതിർത്തതോടെ ചുറ്റിക കൊണ്ട് അടിച്ചുകൊന്നു

    തിരൂരിലെ ഹോട്ടലുടമ സിദ്ദീഖിന്റെ കൊലപാതകം ഹണിട്രാപ്പ് ശ്രമത്തിനിടെ.പ്രതികൾ സിദ്ദീഖിനെ നഗ്നനാക്കി ഫോട്ടോ എടുക്കാൻ ശ്രമിച്ചപ്പോൾ സിദ്ദീഖ് എതിർത്തതോടെ ചുറ്റിക കൊണ്ട് അടിച്ചതാണ് മരണ കാരണം. ഷിബിലിയാണ് ചുറ്റിക കൊണ്ട് തലക്കും നെഞ്ചിലും അടിച്ചത്. ചുറ്റിക എടുത്തുനൽകിയത് ഫർസാനയാണ്.എതിർപ്പുണ്ടായാൽ നേരിടാൻ തയാറായിതന്നെയാണ് പ്രതികൾ എത്തിയിരുന്നത്.ഹണി ട്രാപ്പിലൂടെ സാമ്പത്തിക നേട്ടമായിരുന്നു പ്രതികളുടെ ലക്ഷ്യം. കൊലയ്ക്ക് ശേഷമാണ് കട്ടറും ട്രോളി ബാഗും വാങ്ങിയത്.കൊലയ്ക്കു ശേഷം മൃതദേഹം ട്രോളിബാഗിൽ അട്ടപ്പാടി ചുരത്തിൽ ഉപേക്ഷിക്കുകയായിരുന്നു. മേയ് 18 നാണ് കോഴിക്കോട് ഒളവണ്ണയി​ലെ ചിക്ക് ബേക്ക് ഹോട്ടലുടമ മലപ്പുറം തിരൂർ പി സി പടി സ്വദേശി മേച്ചേരി സിദ്ദീഖിനെ (58) കാണാതായത്. കേസിൽ മുഖ്യപ്രതി വല്ലപ്പുഴ സ്വദേശി ഷിബിലി (22), പെൺസുഹൃത്ത് ഫർഹാന (18), ആഷിഖ് എന്നിവ​രെ പൊലീസ് പിടികൂടിയിരുന്നു. കൊലപാതകം നടന്ന കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ സിദ്ദീഖിനൊപ്പം മൂവരും ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു.ഫർഹാനയും ഷിബിലിയും തമ്മിൽ 7-ാം ക്ലാസ് മുതൽ പ്രണയത്തിലായിരുന്നു.ഫർഹാനയെ പലർക്കും കാഴ്ച വച്ച് ഷിബിലി ഇതിനുമുൻപും പണം…

    Read More »
  • Health

    വിശപ്പില്ലായ്മ പരിഹരിക്കാൻ വീട്ടുവൈദ്യം

    വിശപ്പില്ലായ്മ പരിഹരിക്കാൻ  സഹായിക്കുന്ന ചില വീട്ടുവൈദ്യങ്ങളുണ്ട്  അവ എന്തൊക്കെയാണെന്ന് നോക്കാം… ഒരു ഗ്ലാസ് ചൂടുവെള്ളത്തിൽ  ഒരു ടീസ്പൂൺ  ത്രിഫലചൂർണ്ണം  ചേർത്ത് രാവിലെ വെറും വയറ്റിൽ കഴിക്കുക  ഇന്തുപ്പും . തിപ്പലിയും   പൊടിച്ച് മോരിൽ ചേർത്ത് കഴിക്കുന്നത് വിശപ്പില്ലായ്മ  പരിഹരിക്കാൻ വളരെ നല്ലതാണ് കുരുമുളക്.  ജീരകം എന്നിവ പൊടിച്ച് ഒരുനുള്ളു  വീതം  ഒരു സ്പൂൺ ഇഞ്ചിനീരിൽ ചേർത്ത് ദിവസം രണ്ടു നേരം കഴിക്കുന്നതും വിശപ്പില്ലായ്മ പരിഹരിക്കാൻ വളരെ നല്ലതാണ്. കടുക്കാത്തോട് പൊടിച്ച് ശർക്കര ചേർത്ത് ദിവസവും കഴിക്കുന്നതും വിശപ്പുണ്ടാകാൻ സഹായിക്കും ചുക്ക് പൊടിച്ച് അതിന്റെ ഇരട്ടി ശർക്കരയും ചേർത്ത് രാവിലെയും വൈകിട്ടും ആഹാരത്തിനു മുൻപ് കഴിക്കുന്നത് വിശപ്പുണ്ടാകാൻ സഹായിക്കും    കടുക്ക .നെല്ലിക്ക. താന്നിക്ക .എന്നിവ ശർക്കര ചേർത്ത് പതിവായി വൈകിട്ട് ആഹാരത്തിനുശേഷം കഴിക്കുന്നതും വിശപ്പ്‌ ഉണ്ടാകാൻ സഹായിക്കും.

    Read More »
  • Kerala

    മലപ്പുറം എസ്.പിയുടെ പേര് സുജിത് ദാസെന്നല്ല, സംഘിദാസ് എന്നാണ്:പി കെ ഫിറോസ്

    മലപ്പുറം എസ്.പിയുടെ പേര് സുജിത് ദാസെന്നല്ല, സംഘിദാസ് എന്നാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്.സംഘികള്‍ക്കു ദാസ്യം ചെയ്യലാണ് അയാളുടെ പണിയെന്നും ഫിറോസ് പറഞ്ഞു. താനൂരിലെ താമിര്‍ ജിഫ്രിയുടെ കസ്റ്റഡി മരണത്തില്‍ പ്രതിഷേധിച്ച്‌ യൂത്ത് ലീഗ് നടത്തിയ പൊലീസ് സ്റ്റേഷൻ മാര്‍ച്ചിലാണ് ഫിറോസിന്റെ വിമർശനം.മലപ്പുറം എസ്.പിയെ സസ്‌പെൻഡ് ചെയ്യണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.മലപ്പുറം ജില്ലയില്‍ കുറേ കേസുണ്ടാക്കലാണ് എസ്.പിയുടെ പണിയെന്നും ഫിറോസ് ആരോപിച്ചു. “ഇവിടെയുള്ള ചെറുപ്പക്കാരെ പൊലീസ് സ്റ്റേഷനിലേക്കു വിളിച്ചുവരുത്തുന്നു. അതിന് എസ്.പി ഒത്താശ ചെയ്യുന്നു. മലപ്പുറം ജില്ലയില്‍ കുറേ കേസുണ്ടാക്കുകയാണ് ഈ എസ്.പിയുടെ പണി. മലപ്പുറം ജില്ലയില്‍ മാത്രം കേസ് കൂട്ടണമെന്ന് ഒരു എസ്.പി നിര്‍ദേശം നല്‍കണമെങ്കില്‍ അയാള്‍ക്ക് പ്രത്യേക താല്‍പര്യമുണ്ടാകും.”-ഫിറോസ് കുറ്റപ്പെടുത്തി. ‘എസ്.പിയുടെ പേര് സുജിത് ദാസല്ല, സംഘിദാസ് എന്നാണ്. സംഘികള്‍ക്കു ദാസ്യം ചെയ്യലാണ് അയാളുടെ പണി. പാലക്കാട്ട് ഒരു ആന ചെരിഞ്ഞപ്പോള്‍ അത് മലപ്പുറത്താണെന്ന് പ്രചാരണം നടത്തിയത് ഒരു കേന്ദ്രമന്ത്രിയാണ്.മലപ്പുറത്തുള്ളവര്‍ ക്രിമിനലുകളാണെന്നും മൃഗങ്ങളെയും മനുഷ്യരെയും കൊല്ലുന്നവരാണെന്നും രാജ്യം…

    Read More »
  • Kerala

    തിരുവനന്തപുരം – മംഗലാപുരം മാവേലി എക്സ്പ്രസിന്റെ തിരൂര്‍ സ്റ്റോപ്പ്‌ പുനസ്ഥാപിച്ചു

    തിരൂർ:തിരുവനന്തപുരം – മംഗലാപുരം മാവേലി എക്സ്പ്രസിന്റെ തിരൂര്‍ സ്റ്റോപ്പ്‌ പുനസ്ഥാപിച്ചു.നിലവില്‍ മാവേലി എക്സ്പ്രസ് കുറ്റിപ്പുറം വിട്ടുകഴിഞ്ഞാല്‍ അടുത്ത സ്റ്റോപ്പ് കോഴിക്കോടാണ്. കോവിഡ് നിയന്ത്രണത്തിനുശേഷം ഓടിത്തുടങ്ങിയപ്പോള്‍ ഭൂരിഭാഗം ട്രെയിനുകളുടെയും സ്റ്റോപ്പുകള്‍ വെട്ടിക്കുറച്ചിരുന്നു. ഈ സ്റ്റോപ്പുകളാണ് ഇപ്പോള്‍ പുനഃസ്ഥാപിക്കുന്നത്. അതേസമയം മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള മാവേലി എക്സ്പ്രസിന്‍റെ തിരൂര്‍ സ്റ്റോപ്പ് നേരത്തെ തന്നെ പുനഃസ്ഥാപിച്ചിരുന്നു. ഇതുകൂടാതെ ഫറോക്കിലും മാവേലി എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിച്ചിരുന്നു. അതേസമയം കണ്ണൂര്‍ – യെസ്വന്ത്പൂര്‍ – കണ്ണൂര്‍ എക്സ്പ്രസിന്(16527/16528) പരപ്പനങ്ങാടി സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിലെ ബംഗളൂരു യാത്രക്കാര്‍ക്ക് ഈ ട്രെയിൻ പ്രയോജപ്പെടും. തിരുവനന്തപുരം-മംഗലാപുരം-തിരുവനന്തപുരം മലബാര്‍ എക്സ്പ്രസിന് കുറ്റിപ്പുറത്ത്  സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

    Read More »
  • Kerala

    അച്ഛൻ വിറ്റ ലോട്ടറി ടിക്കറ്റില്‍ മകന് ഒന്നാം സമ്മാനം

    മൂവാറ്റുപുഴ:: അച്ഛനോടു വാങ്ങിയ ലോട്ടറി ടിക്കറ്റിൽ മകന് ഒന്നാം സമ്മാനം.അച്ഛന്റെ കയ്യില്‍ നിന്നു വാങ്ങിയ ലോട്ടറി ടിക്കറ്റുകള്‍ക്ക് 5,000 രൂപയുടെയും 500 രൂപയുടെയും സമ്മാനം ആദ്യം അടിച്ചിരുന്നു.ഈ ടിക്കറ്റുകള്‍ അച്ഛനു തന്നെ നല്‍കി സമ്മാനത്തുകയില്‍ ഒരു ഭാഗവും ബാക്കി തുകയ്ക്കു ലോട്ടറി ടിക്കറ്റുകളും വാങ്ങി. ഈ ടിക്കറ്റുകളില്‍ ഒന്നിനാണു ഒന്നാം സമ്മാനം ലഭിച്ചത്’. മൂവാറ്റുപുഴ കടാതി കൃഷ്ണ വിലാസത്തില്‍ രവീന്ദ്രനില്‍ നിന്നു മകൻ രാജേഷ് കുമാര്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണു (പിഎ 409074 ) വ്യാഴാഴ്ച നറുക്കെടുത്ത കാരുണ്യ പ്ലസ് ലോട്ടറിയുടെ 80 ലക്ഷത്തിന്റെ ഒന്നാം സമ്മാനം ലഭിച്ചത്. ടിക്കറ്റിനു ഒന്നാം സമ്മാനം ലഭിച്ചതില്‍ സന്തോഷം ഉണ്ടെങ്കിലും ആദ്യം ഇക്കാര്യം ആരോടും രാജേഷ്കുമാര്‍ പറഞ്ഞില്ല. അച്ഛൻ രവീന്ദ്രനാകട്ടെ മകനു ലോട്ടറി അടിച്ച വിവരം അറിഞ്ഞെങ്കിലും ഇന്നലെയും ഒന്നും സംഭവിക്കാത്ത പോലെ ലോട്ടറി ടിക്കറ്റ് വിൽപ്പന തുടര്‍ന്നു.

    Read More »
  • Food

    മലബന്ധം ഒഴിവാക്കാൻ റോബസ്റ്റ  ഷേക്ക്

    മലബന്ധത്തിന് റോബസ്റ്റ പഴം ഏറെ നല്ലതാണ്.പ്രത്യേകിച്ച് റോബസ്റ്റ ഷേക്ക്.റോബസ്റ്റ പഴം കൊണ്ട് ഷേക്ക് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. റോബ‌സ്റ്റ പഴം – 1 എണ്ണം പാൽ – 1 കപ്പ് തിളപ്പിച്ച് ആറിയത് വാനില എസൻസ് – 1 ടീസ്പൂൺ തേൻ – 2 ടേബിൾസ്പൂൺ   പഴം ചെറുതായി അരിഞ്ഞ് ഒരു മിക്സിയുടെ ജാറിലേക്ക് ഇടുക ശേഷം പാൽ, വാനില എസൻസ്, തേൻ എന്നിവ ചേർത്ത് രണ്ട് മിനിറ്റ് മിക്സിയിൽ നന്നായി അടിച്ചെടുക്കുക.ശേഷം ഒരു ഗ്ലാസിലേക്ക് ഒഴിച്ച് കുടിക്കാം. സ്വാദിഷ്ടമായ റോബസ്റ്റ ഷേക്ക് റെഡി.

    Read More »
  • Health

    സ്ത്രീകളിൽ ഹൃദയാഘാതം വർധിക്കുന്നു, കാരണങ്ങൾ അനവധി; ഞെട്ടിക്കുന്ന വസ്തുതകൾ മനസിലാക്കുക

       കന്നട നടി സ്പന്ദന ഹൃദയാഘാതം മൂലം ബാങ്കോക്കില്‍ വച്ച് അന്തരിച്ചത് നാലു നാൾ മുമ്പാണ്. നടന്‍ വിജയരാഘവേന്ദ്രയുടെ ഭാര്യയാണ്. അവധിക്കാലം ചെലവഴിക്കാൻ  എത്തിയപ്പോള്‍ ബാങ്കോക്കില്‍  വച്ച് നെഞ്ച് വേദന അനുഭവപ്പെട്ടു. ഉടന്‍  ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതം കൂടുതൽ കാണാറുള്ളത് സാധാരണ പുരുഷന്മാരിലാണ്. ഹൃദയത്തിന്റെ പ്രധാന ധമനികളായ ഇടത് ധമനികളാണ് ഹൃദയാഘാതം ഉണ്ടാക്കുന്നത്. ഹൃദയത്തിലേക്കുള്ള രക്തം പമ്പ് ചെയ്യുന്നത് ഇത് വഴിയാണ്. പ്രായം കൂടുമ്പോഴോ സംരക്ഷണം കുറയുമ്പോഴോ രക്തം പമ്പ് ചെയ്യാതെ വരുന്നു. അപ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്. ആർത്തവ വിരാമം സംഭവിക്കാത്ത സ്ത്രീകളിൽ ഹൃദയാഘാതം വളരെ കുറവാണെന്നാണ് പൊതുവെ വിലയിരുത്തിയിരുന്നത്. മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സ്ത്രീകളിൽ ഹൃദയാഘാതത്തിന്റെ അളവ് വർധിക്കാനുള്ള സാധ്യതയുണ്ട്. അമേരിക്കയിൽ നടത്തിയ ഒരു പഠനത്തിൽ പറയുന്നത് ‘സ്ത്രീകളിൽ ഹൃദയാഘാതം ഗുരുതരമാണെന്നും പുരുഷന്മാരെക്കാൾ കൂടുതൽ മരണനിരക്ക് സ്ത്രീകൾക്കാണ്’ എന്നുമാണ്. ഇത് ഞെട്ടിപ്പിക്കുന്ന കാര്യമാണെങ്കിലും ഇതിന് തെളിവുകളുണ്ടെന്ന് പ്രമുഖ ഹൃദ്രോഗ വിദഗ്ധനായ ഡോ. കൗശൽ ഛത്രപതി പറയുന്നു: “സ്ത്രീകൾക്ക് പുരുഷന്മാരെക്കാൾ വ്യാപകമായ…

    Read More »
  • NEWS

    ഉദ്യമങ്ങള്‍ പാതിവഴിയിൽ ഉപേക്ഷിക്കരുത്, പൂര്‍ണ്ണതയിലെത്തിച്ചാൽ വിജയം തീർച്ച

    വെളിച്ചം     രാജാവിന് ആ യുദ്ധത്തില്‍ ഒരു കണ്ണ് നഷ്ടപ്പെട്ടു. എങ്കിലും അദ്ദേഹം യുദ്ധം വിജയിച്ചു. കാലം കടന്നുപോയി. അദ്ദേഹത്തിന്റെ ഭരണം ആ രാജ്യത്തിന്റെ സുവര്‍ണ്ണകാലമായി എഴുതപ്പെട്ടു. ഒരിക്കല്‍ തന്റെ പൂര്‍വ്വികരുടെ ചിത്രങ്ങള്‍ കണ്ടപ്പോള്‍ അതുപോല തന്റെയും മനോഹരമായ ഒരു ചിത്രം വരപ്പിക്കണം എന്ന് രാജാവിന് തോന്നി. അതിനായി രാജ്യത്തെ ചിത്രകാരന്മാരെയെല്ലാം വിവരം അറിയിച്ചു. ചിത്രകാരന്മാര്‍ ചിത്രം വരച്ചെങ്കിലും അദ്ദേഹത്തിന്റെ വികൃതമായ കണ്ണ് കൂടി വരയക്കുമ്പോള്‍ ചിത്രത്തിന് ഒട്ടും ഭംഗിയില്ലാതായി. നിരവധി പേര്‍ ആ ഉദ്യമത്തില്‍ നിന്നും പിന്മാറി. ചിത്രം വരച്ചവരെല്ലാം അദ്ദേഹത്തിന്റെ കോപത്തിന് പാത്രമാവുകയും ചെയ്തു. അയല്‍ രാജ്യത്തെ ഒരു ചിത്രകാരന്‍ രാജാവിനെ കാണാന്‍ തീരുമാനിച്ചു. പക്ഷേ, ഇതറിഞ്ഞ എല്ലാവരും അയാളെ നിരുത്സാഹപ്പെടുത്തി. ‘രാജാവിന്റെ കോപത്തിന് ഇരയാകരു’തെന്ന് എല്ലാവരും ഉപദേശിച്ചു. പക്ഷേ അയാള്‍ രാജാവിന്റെ ചിത്രം വരയ്ക്കാന്‍ ആരംഭിച്ചു. ചിത്രം പൂര്‍ത്തിയായപ്പോള്‍ രാജാവും പരിവാരങ്ങളും മറ്റ് ചിത്രകാരന്മാരുമെല്ലാം അവിടെയത്തി. ചിത്രം കണ്ട എല്ലാവരും അതിശയിച്ചു. രാജാവ് കുതിരപ്പുറത്തിരുന്ന് ഒരു…

    Read More »
Back to top button
error: