KeralaNEWS

ആവേശത്തിന്റെ നെറുകയിൽ;ഓളപ്പരപ്പിലെ ഒളിമ്ബിക്സ് ഇന്ന്

ആലപ്പുഴ:നാടിനെയൊന്നാകെ ആവേശത്തിലാക്കി പുന്നമടക്കായൽ ഒരുങ്ങി.ഓളപ്പരപ്പിലെ ഒളിമ്ബിക്സ് ഇന്നാണ്.69-ാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് ആലപ്പുഴയിലെ പുന്നമടക്കായലില്‍ ഇന്ന് ഉച്ചക്ക് 12 മണിക്ക് തിരിതെളിയും.

ഇത്തവണ 72 വള്ളങ്ങള്‍ ആണ് പോര്‍ക്കളത്തില്‍ ഉള്ളത്. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. സന്ദര്‍ശകര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ഹൈക്കോടതി ചീഫ് ജസ്റ്റിസ്,സതേണ്‍ എയര്‍ കമാന്‍റിങ് ഇന്‍ ചീഫ് എന്നിവരെ കൂടാതെ മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും എംഎല്‍എമാരും ഉദ്‌ഘാടന ചടങ്ങിനെത്തും.

2017 ന് ശേഷം ആദ്യമായാണ് നെഹ്‌റു ട്രോഫി ടൂറിസം കലണ്ടര്‍ പ്രകാരം തന്നെ ഓഗസ്റ്റ് 12ന് തിരിച്ചെത്തുന്നത് എന്ന പ്രത്യേകത ഇക്കുറിയുണ്ട്.കഴിഞ്ഞ വര്‍ഷം സിബിഎല്ലിന്‍റെ ഭാഗമായായിരുന്നു മത്സരം. ഇത്തവണ പ്രത്യേകമായാണ് മത്സരം സംഘടിപ്പിക്കുന്നത്. വലിയ പ്രചാരണമാണ് ഇക്കുറി സര്‍ക്കാര്‍ നടത്തിയത്.കേരളത്തിന് പുറത്തേക്കും പ്രചരണം സംഘടിപ്പിച്ചിരുന്നു.

പുന്നമടക്കായലില്‍ വള്ളം കളി കാണാനെത്തുന്നവര്‍ക്കായി അയല്‍ ജില്ലകളിലെ കെഎസ്‌ആര്‍ടിസി ഡിപ്പോകളില്‍ നിന്ന് രാവിലെ ആലപ്പുഴയിലേക്കും വൈകുന്നേരം തിരികെയും പ്രത്യേക സര്‍വീസുകളുണ്ടാകും. ഇതിന് പുറമെ വള്ളം കളി കാണുന്നതിനായി കെഎസ്‌ആര്‍ടിസി ബജറ്റ് സെല്ലിന്‍റെ നേതൃത്വത്തില്‍ പ്രത്യേക പാക്കേജ് ടൂറിസം സംവിധാനവും ഒരുക്കിയിട്ടുണ്ട്

Back to top button
error: