കോട്ടയം: വൈക്കത്ത് വയോധികരായ ദമ്ബതികളെ വാടകവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.വൈക്കം തലയോലപ്പറമ്ബ് മനക്കച്ചിറ കാളിവേലില്‍ സൂര്യേന്ദ്രൻ 65, ഭാര്യ രമണി 58 എന്നിവരെയാണ് ഇന്ന് രാവിലെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അസുഖബാധിതരായ പണിക്കു പോകാൻ കഴിയാതിരുന്ന ഇവര്‍ സമീപവാസികളുടെ കാരുണ്യത്തിലാണ് കഴിഞ്ഞു വന്നിരുന്നത്.ഇവര്‍ക്ക് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ കടവും, ഓണ ഫണ്ടില്‍ പണം നല്‍കാനുള്ളതായും വിവരമുണ്ട്.
ഇരുവരുടെയും ആദ്യവിവാഹം ഒഴിഞ്ഞതാണ്. 20 വര്‍ഷമായി ഒരുമിച്ച് താമസിക്കുന്ന ഇവര്‍ക്ക് കുട്ടികള്‍ ഇല്ല.എന്നാൽ മുമ്ബുള്ള വിവാഹത്തില്‍ ഇരുവര്‍ക്കും മക്കള്‍ ഉണ്ട്.