ഭോപ്പാൽ:മദ്ധ്യപ്രദേശിൽ 100 കോടി രൂപയുടെ ക്ഷേത്രം നിര്‍മ്മിക്കാനൊരുങ്ങി ബിജെപി സര്‍ക്കാർ.ക്ഷേത്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തറക്കല്ലിടും. 14-ാം നൂറ്റാണ്ടിലെ കവിയും ദലിത് സാമൂഹിക പരിഷ്കര്‍ത്താവുമായ സന്ത് രവിദാസിന്റെ പേരിലാണ് ക്ഷേത്രം നിര്‍മ്മിക്കുന്നത്.
സംസ്ഥാനത്തെ ദളിത്‌വിഭാഗത്തെ പാര്‍ട്ടിയോടടുപ്പിക്കുകയാണ് ഈ ക്ഷേത്ര നിര്‍മ്മാണത്തിലൂടെ ബി ജെ പി ലക്ഷ്യമിടുന്നത്. സാഗറില്‍ 20മുതല്‍ 25ശതമാനം വരെ ദളിതരാണ്.10,000 ചതുരശ്ര അടിയില്‍ നാഗ ശെെലിയിലാണ് ക്ഷേത്രം നിര്‍മ്മിക്കുന്നത്.
ഒരു മ്യൂസിയവും ക്ഷേത്രത്തോടനുബന്ധിച്ച് നിര്‍മ്മിക്കും. മ്യൂസിയത്തില്‍ നാല് ഗാലറികള്‍ ഉണ്ടാകും. അതില്‍ ഒന്നില്‍ രവിദാസിന്റെ തത്ത്വചിന്ത, സാഹിത്യം എന്നിവ അടങ്ങിയ ലൈബ്രറിയും സ്ഥാപിക്കും.ലൈബ്രറിക്ക് പുറമെ സംഗത് ഹാള്‍, ജല്‍ കുണ്ഡ്, ഭക്ത് നിവാസ് എന്നിവയും നിര്‍മ്മിക്കും.