Month: August 2023
-
Kerala
കുളിമുറിയിലെ ഗീസറില്‍ നിന്നുള്ള വിഷവാതകം;മൂന്നാറിലെത്തിയ 2 വിദ്യാര്‍ത്ഥികളെ ശുചിമുറിക്കുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തി
മൂന്നാർ:വിനോദ സഞ്ചാരത്തിനായി മൂന്നാറിലെത്തിയ 2 വിദ്യാര്‍ത്ഥികളെ റിസോർട്ടിലെ ശുചിമുറിക്കുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തി.വെള്ളം ചൂടാക്കുന്നതിനുപയോഗിക്കുന്ന ഗ്യാസ് ഗീസറില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ചതാകാം കാരണമെന്നാണ് പ്രാഥമിക നിഗമനം. ചെന്നൈ ഊത്തു കോട്ട വിശ്വേശ്വര മള്‍ട്ടിക്കുലേഷൻ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളായ ജിജോ റാം (15), പി.മദനൻ (15) എന്നിവരെയാണ് അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഇവരെ ഉടൻ തന്നെ ടാറ്റാ ഹൈറേഞ്ച് ആശുപത്രിയിലെത്തിച്ചു. ഇരുവരും അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ വിശദമാക്കി. ഇന്നലെ രാവിലെയാണ് 89 കുട്ടികളും 15 അധ്യാപകരുമടങ്ങുന്ന സംഘം പഴയ മൂന്നാറിലെ റിസോര്‍ട്ടിലെത്തിയത്. മുറികളിലെത്തി ഫ്രഷായ ശേഷം എല്ലാവരും ഭക്ഷണം കഴിക്കുന്നതിനായി റിസോര്‍ട്ടിൻ്റെ ഭക്ഷണശാലയിലെത്തിഎപ്പോഴാണ് രണ്ടു വിദ്യാര്‍ത്ഥികളെ കാണാതായത്. തുടര്‍ന്ന് അധ്യാപകര്‍ നടത്തിയ തിരച്ചിലിലാണ് രണ്ടു പേരെയും അബോധാവസ്ഥയില്‍ മുറിയുടെ ശുചി മുറിയില്‍ കണ്ടെത്തിയത്.ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിലെത്തിക്കുകയായിരുന്നു.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Read More » -
Kerala
ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് കെ റയിൽ ഏറ്റെടുക്കാൻ ബിജെപി;ഇ ശ്രീധരന്റെ റിപ്പോര്ട്ട് കോര്‍ കമ്മിറ്റിയില്‍ അവതരിപ്പിക്കും
തൃശൂർ:വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപായി കെ റയിൽ ഏറ്റെടുക്കാൻ ബിജെപി.ഇതിന്റെ ഭാഗമായി ഇ ശ്രീധരന്റെ റിപ്പോര്ട്ട് കോര്‍ കമ്മിറ്റിയില്‍ അവതരിപ്പിക്കും. പദ്ധതി എങ്ങനെ കേരളത്തില്‍ നടപ്പാക്കണമെന്നത് യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.അതേസമയം പുതുപ്പള്ളി സ്ഥാനാര്‍ത്ഥി സാധ്യത പട്ടിക 2 പേരിലേക്ക് ബിജെപി ചുരുക്കി.ജന. സെക്രട്ടറി ജോര്‍ജ് കുര്യന്‍, കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ എന്നിവരാണ് പരിഗണനയിലുള്ളത്. പേരുകള്‍ സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തിന് കൈമാറും. എന്നാല്‍ എന്‍ ഹരിയുടെ പേരും സജീവ പരിഗണനയിലാണ്. അന്തിമ തീരുമാനം ദേശീയ നേതൃത്വത്തിന്റെതാണ്.
Read More » -
Kerala
ചാലക്കുടിയിൽ വെള്ളക്കെട്ടിൽ വീണ് രണ്ടു വയസുകാരി മരിച്ചു
ചാലക്കുടി: വെള്ളക്കെട്ടിൽ വീണ് രണ്ടു വയസുകാരിക്ക് ദാരുണാന്ത്യം.ജാര്‍ഖണ്ഡ് സ്വദേശികളായ ചന്ദ്രദേവിന്റെയും അനുവിന്റെയും മകള്‍ അനന്യയാണ് മരിച്ചത്. കോട്ടാറ്റുള്ള ഗംഗ ടൈല്‍ ഫാക്ടറി വളപ്പില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഷെഡിനോടു ചേര്‍ന്നുള്ള വെള്ളക്കുഴില്‍ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം. കുട്ടി കളിച്ച് പുറത്തേയ്ക്കിറങ്ങിയപ്പോള്‍ അബദ്ധത്തില്‍ കുഴിയില്‍ വീണതാകാമെന്നാണ് സൂചന.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Read More » -
Kerala
സ്കൂട്ടറിന്റെ പിന്നിൽ ടോറസ് ഇടിച്ച് യുവാവ് മരിച്ചു
പത്തനംതിട്ട:സ്കൂട്ടറിന്റെ പിന്നിൽ ടോറസ് ഇടിച്ച് യുവാവ് മരിച്ചു.അടൂർ മണക്കാല കളീയ്ക്കൽ രാജേഷ് (34) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അടൂർ പാലപ്പുറത്ത് ലാലൻ (52) എന്നയാളെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 7.30 മണിയോടെ എം.സി.റോഡിൽ കുരമ്പാല പെട്രോൾ പമ്പിന് സമീപം വച്ചായിരുന്നു അപകടം.
Read More » -
Kerala
വികസനമില്ലാതെ മല്ലപ്പള്ളി-മാമ്മൂട് റോഡ്
ചങ്ങനാശേരി: സമീപത്തെ മറ്റ് റോഡുകളെല്ലാം ഉന്നതനിലവാരത്തിൽ വികസിപ്പിച്ചപ്പോഴും ശാപമോക്ഷം ഇല്ലാതെ മല്ലപ്പള്ളി-മാമ്മൂട് റോഡ്.പത്തനംതിട്ട-കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന നൂറുവർഷത്തിലേറെ പഴക്കമുള്ള റോഡാണിത്. മല്ലപ്പള്ളിയെ ചങ്ങനാശ്ശേരിയുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡുകൂടിയാണിത്. നിരവധി ബസ് സർവീസ് ഉൾപ്പെടെ ദിനംപ്രതി 100കണക്കിന് വാഹനങ്ങളാണ് റോഡിനെ ആശ്രയിക്കുന്നത്. എന്നാൽ റോഡിന്റെ അവസ്ഥ വളരെ പരിതാപകരമാണ്. ഇതിനു സമീപ പാതകളും ഇതിലേക്ക് വന്നുചേരുന്ന മറ്റു പാതകളും ഉന്നത നിലവാരത്തിൽ ഇതിനകം നിർമ്മിച്ച് കഴിഞ്ഞു . കോട്ടയം- കോഴഞ്ചേരി (SH9) സംസ്ഥാനപാതയെയും, വാഴൂർ-ചങ്ങനാശ്ശേരി(MDR)റോഡിനെയും ബന്ധിപ്പിക്കുന്ന റോഡുമാണിത്. റോഡ് മെച്ചപ്പെട്ട രീതിയിൽ നിർമ്മിക്കുകയാണെങ്കിൽ മല്ലപ്പള്ളി,റാന്നി,വടശ്ശേരിക്കര തുടങ്ങിയ പത്തനംതിട്ട ജില്ലയിലെ പ്രധാന സ്ഥലങ്ങളെ ചങ്ങനാശ്ശേരിയുമായി ബന്ധിപ്പിക്കുവാനുള്ള ഏറ്റവും എളുപ്പമാർഗ്ഗമാണ് ഇത്.കിഴക്കൻ മേഖലകളിൽ നിന്ന് ആദ്യകാലങ്ങളിൽ ചങ്ങനാശ്ശേരി ചന്തയിൽ വരുവാൻ ആളുകൾ ഉപയോഗിച്ചിരുന്ന പ്രധാന പാത കൂടിയാണ് ഇത്.
Read More » -
India
രാജ്യത്തെ റയിൽവെ സ്റ്റേഷനുകളില്‍ ഇനി പ്രധാനമന്ത്രി ഭാരതീയ ജന്‍ ഔഷധി കേന്ദ്രങ്ങളും
ന്യൂഡൽഹി:രാജ്യത്തെ റയിൽവെ സ്റ്റേഷനുകളില്‍ പ്രധാനമന്ത്രി ഭാരതീയ ജന്‍ ഔഷധി കേന്ദ്രങ്ങൾ സ്ഥാപിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ.മരുന്നുകള്‍ എല്ലാവര്‍ക്കും താങ്ങാവുന്ന വിലയില്‍ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. ആദ്യ ഘട്ടമായി 50 റെയില്‍വേ സ്റ്റേഷനുകളില്‍ പ്രധാനമന്ത്രി ഭാരതീയ ജനൗഷധി കേന്ദ്രങ്ങള്‍ സ്ഥാപിക്കും.റെയില്‍വേ ഡിവിഷനുകള്‍ നിശ്ചയിക്കുന്ന സ്ഥലങ്ങളില്‍ ലൈസന്‍സ് ഉള്ളവര്‍ പ്രധാന്‍മന്ത്രി ജന്‍ ഔഷധി കേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കും. ഇന്ത്യന്‍ റെയില്‍വേ പോര്‍ട്ടല്‍ വഴി റെയില്‍വേ ഡിവിഷനുകള്‍ ഇ-ലേലത്തിലൂടെയാണ് സ്റ്റാളുകള്‍ നല്‍കുന്നത്.
Read More » -
Kerala
കാസർകോട് ബാങ്ക് മാനജരെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കാസർകോട്:ബാങ്ക് മാനജരെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ബദിയഡുക്ക നാരമ്ബാടി നാടുവങ്കൊടി ദുര്‍ഗാനിലയത്തിലെ പി രാമചന്ദ്ര എന്ന വിനോദ് (44) ആണ് മരിച്ചത്. എടനാട് സര്‍വീസ് സഹകരണ ബാങ്കിന്റെ കളത്തൂര്‍ ശാഖ മാനജരാണ്. വെള്ളിയാഴ്ച വൈകീട്ടോടെയാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച ബാങ്കില്‍ നിന്ന് അവധി എടുത്ത് അസിസ്റ്റന്റ് മാനജര്‍ക്ക് താക്കോല്‍ കൈമാറിയിരുന്നു. ഭാര്യയും മകനും വീട്ടില്‍ ഇല്ലാത്ത സമയത്തായിരുന്നു സംഭവം. ഭാര്യ കമലാക്ഷി മൗവ്വാറിലെ സ്വന്തം വീട്ടിലേക്കും ബദിയഡുക്ക നവജീവൻ ഹയര്‍ സെകൻഡറി സ്‌കൂളിലെ ഒമ്ബതാം ക്ലാസ് വിദ്യാര്‍ഥിയായ ഏക മകൻ വൈശാഖ് സ്‌കൂളിലും പോയിരുന്നു. ബദിയഡുക്ക പൊലീസ് ഇൻക്വസ്റ്റ് നടത്തി അന്വേഷണം ആരംഭിച്ചു. പരേതനായ ലക്ഷ്മണ – ഭാനുമതി ദമ്ബതികളുടെ മകനാണ്.
Read More » -
India
ഹരിയാനയിലെ നുഹിൽ കലാപകാരികള്‍ വെടിയുതിര്‍ക്കുന്നതിന്റെ ദൃശ്യം പുറത്ത്
ഗുഡ്ഗാവ്:ഹരിയാനയിലെ നുഹിൽ കലാപകാരികള്‍ വെടിയുതിര്‍ക്കുന്നതിന്റെ ദൃശ്യം പുറത്ത്.ജൂലൈ 31 നാണ് വിഎച്ച്പി റാലിയോടനുബന്ധിച്ച് ഇവിടെ വര്‍ഗീയ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. കലാപകാരികൾ മറ്റൊരു സംഘത്തിന് നേരെ ഒന്നിലധികം തവണ വെടിയുതിര്‍ക്കുന്നതായാണ് വീഡിയോ ദൃശ്യത്തിലുള്ളത്. കലാപകാരികള്‍ ഇരുചക്ര വാഹനം തടഞ്ഞുനിര്‍ത്തി യാത്രക്കാരനെ മര്‍ദ്ദിക്കുന്ന മറ്റൊരു വീഡിയോയും പുറത്തുവന്നിട്ടുണ്ട്.വീഡിയോയില്‍ കാണുന്നവരെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനും ശ്രമിക്കുന്നതായി പൊലീസ് അറിയിച്ചു. ജൂലൈ 31 ന് നുഹില്‍ മതപരമായ ഘോഷയാത്രയ്ക്കിടെയാണ് രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള വര്‍ഗീയ സംഘര്‍ഷം തുടങ്ങിയത്.സംഘർഷം ആസൂത്രിതമാണെന്ന് നേരത്തെ തന്നെ റിപ്പോർട്ട് ഉണ്ടായിരുന്നു.
Read More » -
NEWS
ഭർത്താവിനൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഷാർജയിൽ മലയാളി യുവതി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
പാലക്കാട്:ഭർത്താവിനൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഷാർജയിൽ മലയാളി യുവതി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ശ്രീകൃഷ്ണപുരം സ്വദേശിനി ചേരത്തൊടി ശരണ്യ(32)യാണ് മരിച്ചത്. ശരണ്യയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇവർ ഭർത്താവ് മൃദുൽ മോഹനനൊപ്പം മൂന്നു വർഷത്തോളമായി ഷാർജയിലാണ് താമസം. മൃദുൽ ദുബൈ കമ്പനിയിൽ എൻജിനീയറായി ജോലി ചെയ്യുകയാണ്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും.
Read More » -
Kerala
പുതുപ്പള്ളിയില്‍ ജയ്കിന് ഹാട്രിക് കിട്ടും; അപ്പനോടും മകനോടും തോറ്റു എന്ന പേരുമുണ്ടാവും: കെ മുരളീധരൻ
കോട്ടയം:പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ജയ്ക് സി തോമസിന് ഹാട്രിക് കിട്ടുമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ.ഒപ്പം അപ്പനോടും മകനോടും തോറ്റു എന്ന പേരുമുണ്ടാവും.അതിന് ആശംസകളെന്നും മുരളീധരൻ പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട്.സിപിഎം നടത്തുന്നത് തറ പ്രചരണം മാത്രമാണ്. ഉമ്മൻ ചാണ്ടിക്ക് എല്ലാ ചികിൽസയും കുടുംബം നൽകി.ഇടതുമുന്നണിക്ക് നേട്ടങ്ങൾ ഒന്നും പറയാൻ ഇല്ലാത്തതു കൊണ്ടാണ് തറയായ കാര്യങ്ങൾ പറയുന്നതെന്നും കെ മുരളീധരൻ പറഞ്ഞു. അതേസമയം മാസപ്പടി വിവാദത്തില്‍ യൂഡിഎഫ് കാര്യമായി പ്രതികരിക്കാത്തതിനെ മുരളീധരൻ ന്യായീകരിച്ചു പത്ര വാർത്തകളുടെ അടിസ്ഥാനത്തിൽ മാത്രം മറുപടി പറയേണ്ടതില്ല എന്നത് കൊണ്ടാണ് പറയാത്തത് .എല്ലാ രാഷ്ട്രീയ പാർട്ടികളും പണം സ്വീകരിക്കാറുണ്ട്.എന്നാൽ ഇപ്പോഴത്തെ വിവാദവുമായി അതിന് ബന്ധമില്ല.ബ്ലാക്ക് ലിസ്റ്റിൽ പെടാത്ത കമ്പനികളില്‍ നിന്നും സാധാരണയായി രാഷ്ട്രീയ പാർട്ടികൾ സംഭാവന വാങ്ങാറുണ്ട്.കാള പെറ്റു എന്ന് കേട്ടാൽ കയറെടുക്കുന്ന പരിപാടി കോൺഗ്രസിനില്ല.വീണ വിജയന് ഡയറക്ട് ആണ് തുക കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു.
Read More »