KeralaNEWS

പീഡനവും മോഷണവും കൊലപാതകങ്ങളും; കെണിയിൽ വീഴുന്നതിലധികവും വീട്ടമ്മമാർ

കൊച്ചി:പീഡനവും മോഷണവും കൊലപാതകങ്ങളും കേരളത്തിൽ പെരുകുമ്പോൾ കെണിയിൽ വീഴുന്നതിലധികവും വീട്ടമ്മമാർ.കഴിഞ്ഞ ദിവസം മാഹിയിൽ ലോഡ്ജിലെത്തിച്ച്‌ പീഡിപ്പിച്ച ശേഷം വീട്ടമ്മയുടെ സ്വര്‍ണമാല മോഷ്ടിച്ച സംഭവത്തില്‍ യുവാവ് പൊലീസിന്റെ പിടിയിലായിരുന്നു.ഭർത്താവും രണ്ടുമക്കളുമുള്ള വടകര സ്വദേശിനിയായിരുന്നു പരാതിക്കാരി.
ഇന്നലെ തിരുവല്ലയിൽ കാമുകനോടൊപ്പം ലോഡ്ജിൽ നിന്നും പിടികൂടിയത് പത്തനംതിട്ട കൊടുമൺ സ്വദേശിനിയായ വീട്ടമ്മയെയായിരുന്നു.ഇവർക്കും ഭർത്താവും രണ്ടു കുട്ടികളുമുണ്ട്.വെറും രണ്ടാഴ്ചത്തെ പരിചയം മാത്രമായിരുന്നു ഇരുവരും തമ്മിൽ.കാമുകനാകട്ടെ കഞ്ചാവ് വിൽപ്പനക്കാരനുമായിരുന്നു.

യുവതിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ കൊടുമണ്‍ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മൊബൈല്‍ നമ്ബര്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് ചിലങ്ക ജങ്ഷന് സമീപത്തെ ലോഡ്ജില്‍ നിന്നും വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെ ഇരുവരും പിടിയിലായത്.മുറിയില്‍ നിന്ന് 330 ഗ്രാം കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം കൊച്ചിയിലും സമാനമായ സംഭവം നടന്നിരുന്നു.ഇവിടെ യുവതി കൊല്ലപ്പെടുകയും ചെയ്തു.കൊല്ലപ്പെട്ടത് ചങ്ങനാശേരി ചീരന്‍വേലിയില്‍ രവിയുടെ മകള്‍ രേഷ്മ (26) യും കൊന്നത് കാമുകൻ കോഴിക്കോട് തലയാട് തോട്ടത്തില്‍വീട്ടില്‍ നൗഷിദു(30) മാണ്.

Signature-ad

കലൂരിലെ ഓയോ ഹോട്ടലില്‍ കെയര്‍ ടേക്കറാണ് നൗഷിദ്.രാത്രി 10.30-നായിരുന്നു സംഭവം. ലാബ് അറ്റന്‍ഡറായി ജോലി ചെയ്യുന്ന രേഷ്മയെ ഹോട്ടലിലേക്ക് ഇയാള്‍ വിളിച്ചുവരുത്തുകയായിരുന്നു.പിന്നീട് ക്രൂരമായി പീഡിപ്പിച്ച ശേഷമായിരുന്നു കൊലപാതകം.2019 ല്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്.തുടര്‍ന്ന് പ്രണയത്തിലായി.രേഷ്മയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന നൗഷിദിന്‍റെ സംശയമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്.ബുധനാഴ്ച ഹോട്ടലില്‍ വച്ച്‌ ഇരുവരും തമ്മില്‍ ഇതിനെച്ചൊല്ലി തര്‍ക്കത്തിലേര്‍പ്പെട്ടു.തുടര്‍ന്ന് നൗഷിദ് കത്തിയെടുത്ത് രേഷ്മയുടെ കഴുത്തിലും ദേഹമാസകലവും കുത്തുകയായിരുന്നു എന്നാണ് വിവരം.

Back to top button
error: