Month: August 2023

  • Kerala

    പത്തനംതിട്ടയില്‍ ആറ് മാസം പ്രായമുള്ള കുട്ടിയുടെ മൃതദേഹം ചതുപ്പിനുള്ളില്‍ നിന്ന് കണ്ടെത്തി

    പത്തനംതിട്ട:തിരുവല്ലയ്ക്ക് സമീപം പുളിക്കീഴിൽ ആറ് മാസം പ്രായമുള്ള കുട്ടിയുടെ മൃതദേഹം ചതുപ്പിനുള്ളില്‍ നിന്ന് കണ്ടെത്തി.മൃതദേഹത്തിന് രണ്ട് ദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് നിഗമനം. ചതുപ്പില്‍ കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.ശരീരം നായ്ക്കള്‍ കടിച്ചുകീറിയിരുന്നു. മൃതദേഹം ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.സംഭവത്തില്‍ തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. മൃതദേഹം ഇൻക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി ആശുപത്രിയിലേക്ക് മാറ്റി.

    Read More »
  • Kerala

    പരശുറാം എക്സ്പ്രസിൽ നിന്നും പുഴയിൽ വീണ യാത്രക്കാരനായി തിരച്ചിൽ; സംഭവം പിറവം റോഡ് റയിൽവെ സ്റ്റേഷന് സമീപം

    പിറവം:ട്രെയിനിന്റെ ചവിട്ടുപടിയിൽ ഇരുന്നു യാത്ര ചെയ്യുന്നതിനിടയിൽ പുഴയിൽ വീണ യാത്രക്കാരനെ കാണാതായി.പരശുറാം എക്സ്‌പ്രസിൽ നിന്നും മൂവാറ്റുപുഴ ആറിലേക്കാണ് യാത്രക്കാരൻ വീണത്.പിറവം റോഡ് റെയിൽ പാലത്തിൽ ഒന്നാം ട്രാക്കിന് സമീപം ഇന്ന് വൈകിട്ടാണ് സംഭവം. മംഗലാപുരത്തുനിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന പരശുറാം എക്സ്പ്രസിൽ നിന്നാണ് യാത്രക്കാരൻ ആറ്റിലേക്ക് തെറിച്ചു വീണത്.പുഴയിൽ വീണ യാത്രക്കാരൻ അൽപ്പം നീന്തിയെങ്കിലും പിന്നീട് മുങ്ങിപ്പോയെന്ന്  ദൃക്സാക്ഷികൾ പറയുന്നു. വൈക്കം കടുത്തുരുത്തി എന്നിവിടങ്ങളിൽ നിന്നുമെത്തിയ ഫയർഫോഴ്സും സ്കൂബ ടീമും സ്ഥലത്ത് തിരച്ചിൽ തുടരുകയാണ്.യാത്രക്കാരനെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല.

    Read More »
  • Kerala

    എന്തായാലും ഇടപെടില്ലെന്ന് കേന്ദ്ര സർക്കാർ; വിമാന ടിക്കറ്റ് നിരക്ക് കുറയില്ല 

    ദില്ലി: ഓണം സീസണിൽ വിദേശ രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് വർദ്ധനവ് നിയന്ത്രിക്കാൻ ഇടപെടണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സർക്കാർ നിരസിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ കത്തിനുള്ള മറുപടിയിൽ സിവിൽ വ്യോമയാന മന്ത്രി  ജ്യോതിരാദിത്യ സിന്ധ്യ ഇക്കാര്യം വിശദമാക്കി. ടിക്കറ്റ് നിരക്ക് നിശ്ചയിക്കാനുള്ള അവകാശവും അധികാരവും വിമാനക്കമ്പനികൾക്കാണ്. ഓണസമയത്ത് മറ്റുള്ള സമയത്തേക്കാൾ 9.77 ശതമാനം വർദ്ധനവ് മാത്രമേയുള്ളൂ. ഡൈനാമിക് പ്രൈസിംഗ് രീതിയായതിനാൽ യാത്രക്കാർ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്യുക മാത്രമേ മാർഗമുള്ളൂവെന്ന് സിന്ധ്യ മുഖ്യമന്ത്രിക്കുള്ള കത്തിൽ വ്യക്തമാക്കി. ഓരോ അപേക്ഷയും പ്രത്യേകമായി പരിഗണിച്ചു കൊണ്ടാണ് ചാർട്ടർ വിമാനങ്ങൾ അനുവദിക്കുന്നതെന്നും വ്യോമയാന മന്ത്രി മറുപടിയിൽ വ്യക്തമാക്കി. അമിത വിമാനയാത്രാ നിരക്ക് നിയന്ത്രിക്കണമെന്നും ചട്ടങ്ങൾക്കനുസരിച്ച് ചാർട്ടേഡ് വിമാനങ്ങൾ ഓപ്പറേറ്റ് ചെയ്യാൻ  അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി മാർച്ച് 30 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്തയച്ചിരുന്നു.

    Read More »
  • India

    മെഡിക്കല്‍ കോളേജിന് 2.6 ഏക്കര്‍ ഭൂമി നല്‍കിയ കുടുംബത്തിന്റെ കടയും വീടും തകർത്ത് ഹരിയാന സർക്കാർ

    ഹരിയാനയിൽ മെഡിക്കല്‍ കോളേജിന് 2.6 ഏക്കര്‍ ഭൂമി സൗജന്യമായി നൽകിയ കുടുംബത്തെയും വെറുതെ വിടാതെ സർക്കാർ.കുടുംബത്തിന്റെ കടയും വീടും ബുള്‍ഡോസര്‍ ഉപയോഗിച്ചാണ്‌ തകര്‍ത്തത്. മേവാതി മെഡിക്കല്‍ കോളേജിന് ഭൂമി നല്‍കിയ കുടുംബത്തിന്റെ കടയും വീടുമാണ് ബുൾഡോസർ ഉപയോഗിച്ച് തകർത്തത്. കലാപം നടന്ന നൂഹിലാണ് ഇവർ താമസിച്ചിരുന്നത്.സംഘര്‍ഷം നടന്ന നൂഹില്‍ നിരവധി കെട്ടിടങ്ങളാണ് ബുൾഡോസർ ഉപയോഗിച്ച്‌ അധികൃതര്‍ ഇതേപോലെ പൊളിച്ചത്.മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. അനധികൃത കൈയേറ്റം ആരോപിച്ചാണ് 250 ഓളം കുടിലുകളും കടകളും ബുള്‍ഡോസര്‍ ഉപയോഗിച്ച്‌ തകർത്തത്.മുസ്ലീം സമുദായത്തിൽപ്പെട്ടവരുടെ കുടിലുകൾ മാത്രമാണ് ഇത്തരത്തിൽ പൊളിച്ചത്.ഇവരിലേറെയും നൂറുവർഷങ്ങൾ മുൻപ് തൊട്ട് ഇവിടെ താമസിക്കുന്നവരാണ്.

    Read More »
  • Kerala

    പനി ബാധിച്ച് അഞ്ചു വയസ്സുകാരൻ മരിച്ചു

    കണ്ണൂർ:പനി ബാധിച്ച് അഞ്ചു വയസ്സുകാരൻ മരിച്ചു.ചെറുകുന്ന് കവിണിശ്ശേരിയിലെ ആരവ് നിഷാന്ത് (5) ആണ് മരിച്ചത്.കവിണിശ്ശേരി മുണ്ടത്തടത്തിലെ കരയപ്പാത്ത് നിഷാന്തിന്റെയും ശ്രീജയുടെയും മകനാണ്. ചെറുകുന്ന് ഒതയമ്മാടം യുപി സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ഥിയാണ്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെയായിരുന്നു മരണം.

    Read More »
  • Kerala

    അങ്കമാലി താലൂക്ക് ആശുപത്രിയിൽ രക്ത പരിശോധനക്കെത്തിയ ഏഴു വയസുകാരിക്ക് പേവിഷബാധക്കുള്ള കുത്തിവെപ്പ് നല്‍കി നഴ്സ്

    എറണാകുളം: അങ്കമാലി താലൂക്ക് ആശുപത്രിയിൽ രക്ത പരിശോധനക്കെത്തിയ ഏഴു വയസുകാരിക്ക് പേവിഷബാധക്കുള്ള കുത്തിവെപ്പ് നല്‍കിയതായി പരാതി.അങ്കമാലി കോതകുങ്ങര സ്വദേശിയായ കുട്ടിക്കാണ് കുത്തിവെപ്പ് മാറി നല്‍കിയത്. പനിയെ തുടര്‍ന്ന് രക്തപരിശോധനയ്ക്ക് വേണ്ടി അമ്മയ്ക്ക് ഒപ്പം ആശുപത്രിയിലെത്തിയതായിരുന്നു കുട്ടി.അമ്മ ഒ പി ടിക്കറ്റെടുക്കാൻ പോയ സമയത്താണ് നഴ്സ് കുട്ടിയ്ക്ക് കുത്തിവച്ചത്.അതേസമയം പൂച്ച കടിച്ചെന്ന് കുട്ടി പറഞ്ഞതിനാലാണ് കുത്തിവെപ്പെടുത്തതെന്നാണ് നഴ്സിന്‍റെ വിശദീകരണം. രക്ഷിതാവിനോട് ചോദിക്കാതെ കുട്ടിക്ക് കുത്തിവെപ്പെടുത്തതില്‍ നഴ്സിന്‍റെ ഭാഗത്ത് നിന്നും വീഴ്ച്ചയുണ്ടായതായും അന്വേഷണം നടത്തി നടപടിയെടുക്കുമെന്നും വിഷയത്തിൽ ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചു.

    Read More »
  • Kerala

    നെഹ്‌റു ട്രോഫിയില്‍ മുത്തമിട്ട് വീയപുരം ചുണ്ടന്‍; കിരീട നേട്ടം ഫോട്ടോ ഫിനിഷില്‍

    ആലപ്പുഴ: ഓളപ്പരപ്പിന്റെ ഒളിംപിക്‌സായ നെഹ്റു ട്രോഫി ജലോത്സവത്തില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടന്‍ ജലരാജാക്കന്മാരായി. അഞ്ച് ഹീറ്റ്സിലായി മികച്ച സമയം കുറിച്ച മറ്റ് നാലുചുണ്ടന്‍ വള്ളങ്ങളെ ഫൈനലില്‍ പരാജയപ്പെടുത്തി 4.21.22 മിനിറ്റിലാണ് വീയപുരം ചുണ്ടന്‍ ഒന്നാമതെത്തിയത്. കുമരകം ടൗണ്‍ ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടനാണ് രണ്ടാമത്. യു.ബി.സി. കൈനകരി തുഴഞ്ഞ നടുഭാഗം ചുണ്ടനാണ് മൂന്നാമത്. കേരള പോലീസ് ബോട്ട് ക്ലബ് തുഴഞ്ഞ മഹാദേവികാട് കാട്ടില്‍തെക്കേതില്‍ നാലാമതും എത്തി. അലന്‍, എയ്ഡന്‍ കോശി എന്നിവരാണ് വീയപുരത്തെ നയിച്ചത്. ചമ്പക്കുളം 4.21.28 മിനിറ്റിലും, നടുഭാഗം ചുണ്ടന്‍ 4.22.22 മിനിറ്റിലും കാട്ടില്‍തെക്കേതില്‍ 4.22.63 മിനിറ്റിലും ഫൈനല്‍ പൂര്‍ത്തിയാക്കി. രണ്ടാം ഹീറ്റ്സില്‍ ഒന്നാമതെത്തിയ നടുഭാഗം ചുണ്ടനെ പിന്തള്ളിയാണ് ചമ്പക്കുളം ഫൈനലില്‍ രണ്ടാമതെത്തിയത്. മികച്ച സമയത്തില്‍ ഫിനിഷ് ചെയ്തതിനെത്തുടര്‍ന്നാണ് ചമ്പക്കുളം ഫൈനലില്‍ എത്തുന്നത്. കേരളാ പോലീസ് കഴിഞ്ഞ തവണ ചമ്പക്കുളം ചുണ്ടന്‍ തുഴഞ്ഞ് നാലാമതായിരുന്നു. അവര്‍ ഇത്തവണയും നാലാം സ്ഥാനത്താണ്. കഴിഞ്ഞ തവണ പുന്നമട…

    Read More »
  • Kerala

    ഇന്ന് രാത്രി 12 മുതല്‍  ഉല്‍ക്കകള്‍ മാനത്ത് തലങ്ങും വിലങ്ങും പായും

    തിരുവനന്തപുരം: ശനിയാഴ്ച രാത്രി 12 മുതല്‍ മിന്നിത്തിളങ്ങുന്ന ഉല്‍ക്കകള്‍ മാനത്ത് തലങ്ങും വിലങ്ങും പായുന്ന മനോഹര കാഴ്ചകാണാൻ സാധിക്കും.ഇതിനായി ലോകമെമ്ബാടുമുള്ള ശാസ്ത്രകാരന്മാര്‍ വിപുലമായ തയ്യാറെടുപ്പിലാണ്. ചന്ദ്രനില്ലാത്ത ന്യൂമൂണ്‍ സമയമായതിനാല്‍ കൂടുതല്‍ വ്യക്തമായി കാണാൻ കഴിയും എന്നാണ് വിലയിരുത്തൽ.ഇന്ത്യയില്‍ ഇത് പൂര്‍ണതയോടെ കാണാനാകുമെന്ന് നാസ വ്യക്തമാക്കിയിട്ടുണ്ട്. കിഴക്കൻ ആകാശത്താണ് ദൃശ്യമാവുക.2007ലായിരുന്നു ഇതിനു മുൻപ് ഇത്തരമൊരു കാഴ്ച.

    Read More »
  • Kerala

    കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് ടൗണ്‍ ടു ടൗണ്‍ കെഎസ്ആർടിസി ബസ്

    കണ്ണൂരിൽ നിന്നുള്ള ജനശതാബ്ദി എക്സ്പ്രസ്, എക്സിക്യൂടീവ് എക്സ്പ്രസ് എന്നീ ട്രെയിനുകളില്‍ യാത്ര ചെയ്യുവാനുള്ള സൗകര്യാര്‍ഥം പയ്യന്നൂരില്‍ നിന്ന് കെഎസ്‌ആര്‍ടിസി കണക്ഷന്‍ ബസ് സര്‍വീസ് ആരംഭിക്കുന്നു. ഓഗസ്റ്റ് 16 മുതല്‍ എല്ലാ ദിവസവും പുലർച്ചെ 3.20 മണിയോടെ പയ്യന്നൂരില്‍ നിന്ന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലേക്കാണ് ടൗണ്‍ ടു ടൗണ്‍ ബസ് സര്‍വീസ് തുടങ്ങുന്നത്. യാത്രക്കാരുടെ നിരന്തരമായ അഭ്യര്‍ഥന പരിഗണിച്ചാണ് നടപടിയെന്ന് കെഎസ്‌ആര്‍ടിസി ജില്ലാ ട്രാന്‍സ്പോര്‍ട് ഓഫീസര്‍ അറിയിച്ചു.

    Read More »
  • Kerala

    പാലക്കാട് പട്ടങ്ങിട്ടത്തോടിയില്‍ പുലിയുടെ ജഡം കണ്ടെത്തി

    പാലക്കാട്:പട്ടങ്ങിട്ടത്തോടിയില്‍ പുലിയുടെ ജഡം കണ്ടെത്തി.ചുങ്കപ്പുര സജിയുടെ റബ്ബര്‍ത്തോട്ടത്തിലാണ് രണ്ട് വയസ്സുള്ള ആണ്‍പുലിയുടെ ജഡം കണ്ടെത്തിയത്.നെഞ്ചെത്ത് ഏറ്റ അടിയാണ് മരണകാരണമെന്നാണ് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്. വെള്ളിയാഴ്ച രാവിലെ ആറുമണിയോടെയായിരുന്നു പുലിയുടെ ജഡം കണ്ടെത്തിയത്. തോട്ടത്തിലെത്തിയ ടാപ്പിങ് തൊഴിലാളി രാധാകൃഷ്ണനാണ് പുലിയെ ആദ്യം കണ്ടത്. തുടര്‍ന്ന് നാട്ടുകാരെയും വനപാലകരെയും വിവരമറിയിക്കുകയായിരുന്നു. പുലിയുടെ പിൻകാല്‍ അറ്റ നിലയിലായിരുന്നു. പുലി ചത്ത ശേഷമാണ് ഇതെന്ന് പോസ്റ്റ്മാര്‍ട്ടത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.മുറിഞ്ഞ കാലിന്റെ മുകള്‍ഭാഗത്ത് ദശയും തോലും ഉണ്ടായിരുന്നില്ല. മുറിഞ്ഞുപോയ കാലിന്റെ ഭാഗവും സമീപത്ത് നിന്ന് കണ്ടെത്തി. പുലിയുടെ വയറ് ഭാഗത്തെ തൊലി നഷ്ടപ്പെട്ടിട്ടുണ്ട്. ഇത് തോല് ഉരിയാൻ ശ്രമിച്ചതായിരിക്കാമെന്നാണ് പോലീസ് നിഗമനം.മുള്ളൻപന്നിയുടെ മുള്ളുകളും പുലിയുടെ ശരീരത്തില്‍ കുത്തിയ നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.എന്നാല്‍ മുള്ളൻ പന്നിയുമായി ഏറ്റുമുട്ടല്‍ നടന്നതിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്താനായില്ലെന്ന് അധികൃതര്‍ പറയുന്നത്. സ്ഥലത്ത് ഡോഗ് സ്ക്വാഡ് ഉൾപ്പെടെ പരിശോധന നടത്തി.വനംവകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    Read More »
Back to top button
error: