KeralaNEWS

അങ്കമാലി താലൂക്ക് ആശുപത്രിയിൽ രക്ത പരിശോധനക്കെത്തിയ ഏഴു വയസുകാരിക്ക് പേവിഷബാധക്കുള്ള കുത്തിവെപ്പ് നല്‍കി നഴ്സ്

എറണാകുളം: അങ്കമാലി താലൂക്ക് ആശുപത്രിയിൽ രക്ത പരിശോധനക്കെത്തിയ ഏഴു വയസുകാരിക്ക് പേവിഷബാധക്കുള്ള കുത്തിവെപ്പ് നല്‍കിയതായി പരാതി.അങ്കമാലി കോതകുങ്ങര സ്വദേശിയായ കുട്ടിക്കാണ് കുത്തിവെപ്പ് മാറി നല്‍കിയത്.

പനിയെ തുടര്‍ന്ന് രക്തപരിശോധനയ്ക്ക് വേണ്ടി അമ്മയ്ക്ക് ഒപ്പം ആശുപത്രിയിലെത്തിയതായിരുന്നു കുട്ടി.അമ്മ ഒ പി ടിക്കറ്റെടുക്കാൻ പോയ സമയത്താണ് നഴ്സ് കുട്ടിയ്ക്ക് കുത്തിവച്ചത്.അതേസമയം പൂച്ച കടിച്ചെന്ന് കുട്ടി പറഞ്ഞതിനാലാണ് കുത്തിവെപ്പെടുത്തതെന്നാണ് നഴ്സിന്‍റെ വിശദീകരണം.

Signature-ad

രക്ഷിതാവിനോട് ചോദിക്കാതെ കുട്ടിക്ക് കുത്തിവെപ്പെടുത്തതില്‍ നഴ്സിന്‍റെ ഭാഗത്ത് നിന്നും വീഴ്ച്ചയുണ്ടായതായും അന്വേഷണം നടത്തി നടപടിയെടുക്കുമെന്നും വിഷയത്തിൽ ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചു.

Back to top button
error: