ഹരിയാനയിൽ മെഡിക്കല്‍ കോളേജിന് 2.6 ഏക്കര്‍ ഭൂമി സൗജന്യമായി നൽകിയ കുടുംബത്തെയും വെറുതെ വിടാതെ സർക്കാർ.കുടുംബത്തിന്റെ കടയും വീടും ബുള്‍ഡോസര്‍ ഉപയോഗിച്ചാണ് തകര്‍ത്തത്.
മേവാതി മെഡിക്കല്‍ കോളേജിന് ഭൂമി നല്കിയ കുടുംബത്തിന്റെ കടയും വീടുമാണ് ബുൾഡോസർ ഉപയോഗിച്ച് തകർത്തത്. കലാപം നടന്ന നൂഹിലാണ് ഇവർ താമസിച്ചിരുന്നത്.സംഘര്‍ഷം നടന്ന നൂഹില്‍ നിരവധി കെട്ടിടങ്ങളാണ് ബുൾഡോസർ ഉപയോഗിച്ച് അധികൃതര്‍ ഇതേപോലെ പൊളിച്ചത്.മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ നിര്‍ദേശപ്രകാരമാണ് നടപടി.
അനധികൃത കൈയേറ്റം ആരോപിച്ചാണ് 250 ഓളം കുടിലുകളും കടകളും ബുള്‍ഡോസര്‍ ഉപയോഗിച്ച് തകർത്തത്.മുസ്ലീം സമുദായത്തിൽപ്പെട്ടവരുടെ കുടിലുകൾ മാത്രമാണ് ഇത്തരത്തിൽ പൊളിച്ചത്.ഇവരിലേറെയും നൂറുവർഷങ്ങൾ മുൻപ് തൊട്ട് ഇവിടെ താമസിക്കുന്നവരാണ്.