KeralaNEWS

പത്തനംതിട്ടയില്‍ ആറ് മാസം പ്രായമുള്ള കുട്ടിയുടെ മൃതദേഹം ചതുപ്പിനുള്ളില്‍ നിന്ന് കണ്ടെത്തി

പത്തനംതിട്ട:തിരുവല്ലയ്ക്ക് സമീപം പുളിക്കീഴിൽ ആറ് മാസം പ്രായമുള്ള കുട്ടിയുടെ മൃതദേഹം ചതുപ്പിനുള്ളില്‍ നിന്ന് കണ്ടെത്തി.മൃതദേഹത്തിന് രണ്ട് ദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് നിഗമനം.

ചതുപ്പില്‍ കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.ശരീരം നായ്ക്കള്‍ കടിച്ചുകീറിയിരുന്നു. മൃതദേഹം ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.സംഭവത്തില്‍ തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. മൃതദേഹം ഇൻക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി ആശുപത്രിയിലേക്ക് മാറ്റി.

Back to top button
error: