വെള്ളിയാഴ്ച രാവിലെ ആറുമണിയോടെയായിരുന്നു പുലിയുടെ ജഡം കണ്ടെത്തിയത്. തോട്ടത്തിലെത്തിയ ടാപ്പിങ് തൊഴിലാളി രാധാകൃഷ്ണനാണ് പുലിയെ ആദ്യം കണ്ടത്. തുടര്‍ന്ന് നാട്ടുകാരെയും വനപാലകരെയും വിവരമറിയിക്കുകയായിരുന്നു. പുലിയുടെ പിൻകാല്‍ അറ്റ നിലയിലായിരുന്നു. പുലി ചത്ത ശേഷമാണ് ഇതെന്ന് പോസ്റ്റ്മാര്‍ട്ടത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.മുറിഞ്ഞ കാലിന്റെ മുകള്‍ഭാഗത്ത് ദശയും തോലും ഉണ്ടായിരുന്നില്ല. മുറിഞ്ഞുപോയ കാലിന്റെ ഭാഗവും സമീപത്ത് നിന്ന് കണ്ടെത്തി.
പുലിയുടെ വയറ് ഭാഗത്തെ തൊലി നഷ്ടപ്പെട്ടിട്ടുണ്ട്. ഇത് തോല് ഉരിയാൻ ശ്രമിച്ചതായിരിക്കാമെന്നാണ് പോലീസ് നിഗമനം.മുള്ളൻപന്നിയുടെ മുള്ളുകളും പുലിയുടെ ശരീരത്തില്‍ കുത്തിയ നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.എന്നാല്‍ മുള്ളൻ പന്നിയുമായി ഏറ്റുമുട്ടല്‍ നടന്നതിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്താനായില്ലെന്ന് അധികൃതര്‍ പറയുന്നത്. സ്ഥലത്ത് ഡോഗ് സ്ക്വാഡ് ഉൾപ്പെടെ പരിശോധന നടത്തി.വനംവകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.