തിരുവനന്തപുരം: ശനിയാഴ്ച രാത്രി 12 മുതല്‍ മിന്നിത്തിളങ്ങുന്ന ഉല്‍ക്കകള്‍ മാനത്ത് തലങ്ങും വിലങ്ങും പായുന്ന മനോഹര കാഴ്ചകാണാൻ സാധിക്കും.ഇതിനായി ലോകമെമ്ബാടുമുള്ള ശാസ്ത്രകാരന്മാര്‍ വിപുലമായ തയ്യാറെടുപ്പിലാണ്.
ചന്ദ്രനില്ലാത്ത ന്യൂമൂണ്‍ സമയമായതിനാല്‍ കൂടുതല്‍ വ്യക്തമായി കാണാൻ കഴിയും എന്നാണ് വിലയിരുത്തൽ.ഇന്ത്യയില്‍ ഇത് പൂര്‍ണതയോടെ കാണാനാകുമെന്ന് നാസ വ്യക്തമാക്കിയിട്ടുണ്ട്. കിഴക്കൻ ആകാശത്താണ് ദൃശ്യമാവുക.2007ലായിരുന്നു ഇതിനു മുൻപ് ഇത്തരമൊരു കാഴ്ച.