Month: August 2023
-
Kerala
ഓണത്തിന് കാട് കയറിയാലോ ? ഇതാ പത്തനംതിട്ട – ഗവി – കുമളി ബസുകളുടെ സമയവിവരങ്ങള്‍
ഓണാവധിക്ക് ഗവി സന്ദർശിക്കാൻ ഉദ്ദേശിക്കുന്നവർക്കായി പത്തനംതിട്ടയിൽ നിന്നും ഗവിയിലേക്കുള്ള കെഎസ്ആർടിസി ബസ് സമയവിവരങ്ങൾ. കടന്നു പോകുന്ന സ്ഥലങ്ങൾ : മൈലപ്ര , മണ്ണാറകുളഞ്ഞി , കുമ്പളാംപൊയ്ക , വടശ്ശേരിക്കര , മാടമണ്‍ , പെരുനാട് , പുതുക്കട , ചിറ്റാര്‍ , സീതത്തോട് , ആങ്ങമൂഴി , മൂഴിയാര്‍ ഡാം , അപ്പർ മൂഴിയാര്‍ , പെന്‍സ്റ്റോക്ക് വ്യൂ പോയിന്റ് , കക്കി ഡാം , ആനത്തോട് ഡാം , പമ്പ ഡാം , ഗവി , ഗവി ഡാം , പുല്ലുമേട് റോഡ് , വള്ളക്കടവ് , വണ്ടിപ്പെരിയാര്‍ , ചെളിമട. ബസ് – 1 ■ പത്തനംതിട്ട :- 05.30am ■ കുമളി :-11.30am ————————- ബസ് – 2 ■ പത്തനംതിട്ട :- 6:30 am ■ കുമളി :- 12:30 pm ————————- ബസ് – 3 ■ പത്തനംതിട്ട :- 12:30 pm ■…
Read More » -
Food
ഓണസദ്യയിലെ പ്രധാന വിഭവമായ പരിപ്പ് കറി തയാറാക്കാം
ഓണസദ്യ കഴിച്ചു തുടങ്ങുന്നതു തന്നെ പരിപ്പും നെയ്യുമൊഴിച്ച് പപ്പടത്തോടൊപ്പം കൂട്ടിയിളക്കിയാണ്. സാധാരണ ഭക്ഷണങ്ങളേക്കാൾ പോഷകസമൃദ്ധമായ സദ്യ കഴിക്കുമ്പോൾ മികച്ചൊരു സ്റ്റാർട്ടർ ഭക്ഷണമെന്ന രീതിയിലാണു പൂർവികർ പരിപ്പും നെയ്യും ആദ്യം വിളമ്പിയത്. രക്തക്കുഴലുകളിൽ മാലിന്യം അടിഞ്ഞു കൂടുന്നത് ഇല്ലാതാക്കാൻ പരിപ്പിനു കഴിയും. ഓണസദ്യയിലെ പ്രധാന വിഭവമായ പരിപ്പ് കറി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ചേരുവകള്‍ പരിപ്പ് –100 ഗ്രാം മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ പച്ചമുളക് – 5 എണ്ണം നാളികേരം – അരമുറി ജീരകം – ¼ ടീസ്പൂൺക കടുക്- ആവശ്യത്തിന് ഉപ്പ് – പാകത്തിന് കറിവേപ്പില – ഒരു തണ്ട് നെയ്യ് – ഒരു ടീസ്പൂൺ വെളിച്ചെണ്ണ – 20 എംഎൽ തയ്യാറാക്കുന്ന വിധം പരിപ്പ് ചീനച്ചട്ടിയിൽ ചൂടാക്കിയ ശേഷം കഴുകിയെടുത്ത് മഞ്ഞൾപ്പൊടിയും പച്ചമുളകും ഉപ്പും വെള്ളവും ചേർത്ത് കുക്കറിൽ വേവിക്കുക. വെന്തു കഴിയുമ്പോൾ മൂടി മാറ്റി അതിൽ ജീരകവും നാളികേരം അരച്ചതും ചേർത്ത് തിളപ്പിക്കുക. കുറുകി വരുമ്പോൾ കടുകും കറിവേപ്പിലയും…
Read More » -
NEWS
ജീവിതത്തില്‍ രണ്ടാമതൊരവസരം അത്യപൂർവ്വം, ജാഗ്രതയോടെയും കരുതലോടെയും പ്രശ്നങ്ങളെ നേരിടുക
വെളിച്ചം വിവാഹജീവിതത്തിന്റെ ആദ്യത്തെ കുറെ വര്‍ഷങ്ങള്‍ അവര്‍ മാതൃകാദമ്പതികളായിരുന്നു. പിന്നീട് അവരുടെ ജീവിതത്തില്‍ പ്രശ്‌നങ്ങളും കലഹങ്ങളും പതിവായി. അവര്‍ കുറച്ചുനാള്‍ പിരിഞ്ഞു താമസിച്ചു. എങ്കിലും ആ വര്‍ഷത്തെ വിവാഹ വാര്‍ഷികത്തിന് അയാള്‍ കുറെ പൂക്കളുമായി തന്റെ ഭാര്യയുടെ അടുത്തെത്തി. പിണക്കം മറന്ന് അവൾ അത് സന്തോഷത്തോടെ സ്വീകരിച്ചു. അവള്‍ തന്നെ ഉണ്ടാക്കിയ കേക്കെടുത്ത് അലങ്കരിക്കുന്ന സമയത്ത് ഒരു ഫോണ്‍വന്നു. ഫോണെടുത്തപ്പോള്‍ മറുവശത്ത് ഒരു പോലീസുകാരന്‍ ആയിരുന്നു. അയാള്‍ പറഞ്ഞു: “നിങ്ങളുടെ ഭര്‍ത്താവിന്റെ മരണവാര്‍ത്തയറിയിക്കാനാണ് ഞാന്‍ വിളിക്കുന്നത്.” വാര്‍ത്ത അവൾ നിഷേധിച്ചു. ‘തന്റെ ഭര്‍ത്താവ് തന്റെ കൂടെയുണ്ട്’ എന്നവള്‍ പറഞ്ഞു. “ഇന്ന് വൈകുന്നേരമുണ്ടായ ഒരു വാഹനാപകടത്തില്‍ നിങ്ങളുടെ ഭര്‍ത്താവ് മരിച്ചു. അയാളുടെ പേഴ്‌സില്‍ നിന്നും കിട്ടിയ നമ്പറില്‍ നിന്നാണ് ഞാന്‍ നിങ്ങളെ വിളിക്കുന്നത്.” പോലീസുകാരന്‍ പറഞ്ഞു. പൂക്കളുമായി വന്ന ഭര്‍ത്താവ് തന്റെ തോന്നലായിരുന്നോ എന്ന് ഒരു നിമിഷം അവൾ ശങ്കിച്ചു. ഒരവസരം കൂടി കിട്ടിയിരുന്നെങ്കില്‍ പിണക്കങ്ങൾ എല്ലാം പരിഹരിക്കാമായിരുന്നു എന്ന് അവൾ…
Read More » -
Kerala
അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡല്‍ കേരളത്തില്‍ നിന്ന് 9 പേര്‍ക്ക്
തിരുവനന്തപുരം: അന്വേഷണമികവിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ 2023 ലെ മെഡലിന് കേരളത്തില്‍ നിന്ന് ഒന്‍പതുപേര്‍ അര്‍ഹരായി. എസ്.പിമാരായ ആര്‍.ഇളങ്കോ, വൈഭവ് സക്സേന, ഡി.ശില്‍പ്പ, അഡീഷണൽ എസ്.പി എം.കെ സുല്‍ഫിക്കര്‍, ഡിവൈ. എസ്.പിമാരായ പി.രാജ്കുമാര്‍, കെ.ജെ. ദിനില്‍, ഇന്‍സ്പെക്ടര്‍മാരായ കെ.ആര്‍ ബിജു, പി.ഹരിലാല്‍, സബ് ഇന്‍സ്പെക്ടര്‍ കെ. സാജന്‍ എന്നിവര്‍ക്കാണ് മെഡല്‍ ലഭിച്ചത്. എസ്.പി ആർ. ഇളങ്കോ നിലവില്‍ സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ചില്‍ ടെക്നിക്കല്‍ ഇന്‍റലിജന്‍സ് വിഭാഗം എസ്.പിയാണ്. കൊല്ലം റൂറല്‍, കണ്ണൂര്‍ സിറ്റി എന്നിവിടങ്ങളില്‍ ജില്ലാ പൊലീസ് മേധാവിയായിരുന്നു. വൈഭവ് സക്സേന നിലവില്‍ കാസര്‍ഗോഡ് ജില്ലാ പൊലീസ് മേധാവിയാണ്. പൊലീസ് ആസ്ഥാനത്ത് എ.എ.ഐ.ജിയായും തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി കമ്മീഷണറായും ജോലി നോക്കിയിട്ടുണ്ട്. ഡി.ശില്‍പ്പ ഇപ്പോൾ തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവിയാണ്. കോട്ടയം ജില്ലാ പൊലീസ് മേധാവി, വനിതാ ബറ്റാലിയന്‍ കമാണ്ടന്‍റ് എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. എം.കെ സുല്‍ഫിക്കര്‍ നിലവില്‍ തിരുവനന്തപുരം റൂറല്‍ അഡീഷണല്‍ എസ്.പിയാണ്. നെടുമങ്ങാട്, പത്തനംതിട്ട സ്പെഷ്യല്‍ ബ്രാഞ്ച് എന്നിവിടങ്ങളില്‍…
Read More » -
Kerala
ഓണക്കാലത്തെ യാത്രാ ദുരിതം: മറുനാടൻ മലയാളികൾക്ക് ചെറിയ ആശ്വാസം; മുംബൈ ടു കേരള സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു
തിരുവനനന്തപുരം: ഉത്സവാഘോഷ കാലത്ത് നാട്ടിലെത്തുകയെന്നതാണ് ഭൂരിഭാഗം മറുനാടൻ മലയാളിയുടെയും ആഗ്രഹം. എന്നാൽ പലപ്പോഴും ഇതിന് വെല്ലുവിളിയാകുന്നത് ട്രെയിൻ, ബസ്, ഫ്രൈറ്റ് ടിക്കറ്റുകളുടെ ക്ഷാമമാണ്. എല്ലാ തവണയുമുള്ളത് പോലെ ഇത്തവണയും വലിയ പ്രതിസന്ധിയാണ് മറുനാടൻ മലയാളികൾ നേരിടുന്നത്. കേന്ദ്രത്തിനോട് സ്പെഷ്യൽ ട്രെയിൻ ആവശ്യപ്പെട്ട കേരളത്തിന് ഇത്തവണ ചെറിയ ഒരു ആശ്വാസത്തിന് വകയുണ്ട്. ഓണക്കാലത്തെ മലയാളികളുടെ യാത്രാ ദുരിതം പരിഹരിക്കാൻ കേന്ദ്രത്തിന്റെ ആദ്യ നീക്കം. കേരളത്തിന്റെ ആവർത്തിച്ചുള്ള ആവശ്യം പരിഗണിച്ച് മുംബൈയിൽ നിന്നും ഇന്ത്യൻ റെയിൽവേ പ്രത്യേക ട്രെയിൻ അനുവദിച്ചു. പൽവേൽ-നാഗർകോവിൽ സ്പെഷ്യൽ ട്രെയിൻ ഈ മാസം 22ന് നാഗർകോവിലിൽ നിന്ന് പൻവേലിലേക്കും, 24 ന് പൻവേലിൽ നിന്ന് നാഗർകോവിലിലേക്കും സർവീസ് നടത്തും. സെപ്തംബർ 7 വരെ ആകെ മൂന്ന് സർവീസാണ് കേരളത്തിലേക്കുണ്ടാകുക. തിരിച്ചും മൂന്ന് സർവീസ് ഉണ്ടാകും. ഓണക്കാലം അടുക്കുന്തോറും വിവിധ സംസ്ഥാനങ്ങളിൽ നിന്ന് നാട്ടിലെത്താനുള്ള മലയാളികളുടെ ചിലവും വർധിക്കുകയാണ്. പ്രമുഖ നഗരങ്ങളിൽ നിന്ന് കേരളത്തിലേക്ക് ബസിലെത്താമെന്ന് വിചാരിച്ചാൽ ടിക്കറ്റ് വില കണ്ട്…
Read More » -
Kerala
ഓണം മഴയെടുക്കുമോ; സംസ്ഥാനത്ത് വീണ്ടും മഴമുന്നറിയിപ്പ്
തിരുവനന്തപുരം:സംസ്ഥാനത്ത് വീണ്ടും മഴ വ്യാപകമായേക്കും.ആറ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഓഗസ്റ്റ് മാസത്തില്‍ ഇതാദ്യമായാണ് കാലാവസ്ഥാ വകുപ്പ് സംസ്ഥാനത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിക്കുന്നത്. ഓഗസ്റ്റ് മാസത്തില്‍ ഇതുവരെ കാര്യമായ മഴ സംസ്ഥാനത്ത് ലഭിച്ചിരുന്നില്ല.ഓഗസ്റ്റ് സെപ്റ്റംബര്‍ മാസത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളിലേതു പോലെ മഴ ലഭിക്കില്ലെന്ന് കാലാവസ്ഥാ വകുപ്പ് നേരത്തെ തന്നെ അറിയിച്ചിരുന്നു.അതിനാണ് ഇപ്പോൾ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്.ഓണം അടുത്തതോടെ ഇത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.
Read More » -
India
മംഗലാപുരത്ത് കോണ്‍ഗ്രസ് എം.എല്‍.എ കെ.എസ്.ആനന്ദിനെതിരെ വാട്സ്‌ആപ് സ്റ്റാറ്റസിട്ട വനിത പൊലീസിന് സസ്പെൻഷൻ
മംഗലാപുരം:കഡൂർ മണ്ഡലം കോണ്‍ഗ്രസ് എം.എല്‍.എ കെ.എസ്.ആനന്ദിനെതിരെ വാട്സ്‌ആപ് സ്റ്റാറ്റസിട്ട വനിത പൊലീസിന് സസ്പെൻഷൻ.തരികെരെ പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ കെ.ലതക്കെതിരെയാണ് ചിക്കമംഗളൂരു ജില്ല പൊലീസ് സൂപ്രണ്ട് ഉമ പ്രശാന്തിന്റെ നടപടി. കടുര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് ലതയെ ഈയിടെയാണ് തരികെരെയിലേക്ക് സ്ഥലം മാറ്റിയത്.കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഹെല്‍മറ്റ് ധരിക്കാത്ത ഏതാനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് താൻ പിഴ ചുമത്തിയതിന് എം.എല്‍.എയുടെ പ്രതികാരമാണ് സ്ഥലം മാറ്റം എന്നാണ് ലതയുടെ ആരോപണം. ഇക്കാര്യം പറഞ്ഞ് എം.എല്‍.എയുടെ വീട്ടില്‍ ചെന്ന് പ്രതിഷേധിച്ചതിന് പിറകെയായിരുന്നു വാട്സ്‌ആപ് സ്റ്റാറ്റസ്. ഇത് സമൂഹമാധ്യമങ്ങളില്‍ വൈറലായതിനെത്തുടര്‍ന്നാണ് അച്ചടക്ക നടപടി.പൊലീസ് സ്റ്റേഷനുകളില്‍ ഉള്‍പ്പെടെ ബി.ജെ.പി നേതാക്കള്‍ക്ക് മേല്‍ക്കോയ്മ ഉണ്ടായിരുന്ന ചിക്കമംഗളൂരു ജില്ലയില്‍ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ മുഴുവൻ സീറ്റുകളും കോണ്‍ഗ്രസ് തൂത്തുവാരിയിരുന്നു.
Read More » -
Kerala
തട്ടിപ്പുകാര്‍ ചേര്‍ന്ന ഇന്ത്യ മുന്നണിയ്ക്ക് പുതുപ്പള്ളിയില്‍ ഒരു സ്ഥാനാര്‍ത്ഥി പോരേയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ
കോട്ടയം:പുതുപ്പള്ളിയില്‍ എല്‍ഡിഎഫും യുഡിഎഫും രണ്ടായി മത്സരിയ്ക്കുന്നതിനെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.തട്ടിപ്പുകാര്‍ ചേര്‍ന്ന ഇന്ത്യ മുന്നണിയ്ക്ക് പുതുപ്പള്ളിയില്‍ ഒരു സ്ഥാനാര്‍ത്ഥി പോരേയെന്നായിരുന്നു സുരേന്ദ്രന്റെ ചോദ്യം. എല്ലാ കാര്യങ്ങളിലും യുഡിഎഫിനും, എല്‍ഡിഎഫിനും ഒരേ നിലപാടാണുള്ളത്. ഗണപതി നിന്ദയുടെ കാര്യത്തിലും മാസപ്പടി വാങ്ങിയതിലും ബിജെപിയെ എതിര്‍ക്കുന്നതിലുമെല്ലാം ഇവര്‍ രണ്ട് കൂട്ടരും ഒരേ നിലപാടാണ് സ്വീകരിക്കുന്നത്. എങ്കില്‍പ്പിന്നെ ഇരുമുന്നണികള്‍ക്കും പുതുപ്പള്ളിയില്‍ ഒരാളെ നിര്‍ത്തിയാല്‍ പോരേയെന്നും, എന്തിനാണ് ജനങ്ങളെ കബളിപ്പിക്കുന്നതെന്നും കെ സുരേന്ദ്രൻ ചോദിച്ചു. അതേസമയം ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് പുതുപ്പള്ളിയില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ലിജിൻ ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് സൂചന.ബിജെപി കോട്ടയം ജില്ലാ അധ്യക്ഷനാണ് ലിജിൻ ലാല്‍. രാവിലെ തൃശൂരിൽ ചേര്‍ന്ന കോര്‍ കമ്മറ്റി യോഗത്തിലും സംസ്ഥാന ഭാരവാഹി യോഗത്തിലും മുൻ ജില്ല അധ്യക്ഷൻ എൻ ഹരിയുടെ പേരാണ് ഉയര്‍ന്ന് വന്നത്. എന്നാല്‍ മത്സരിക്കാൻ തയാറല്ലെന്ന നിലപാട് എൻ ഹരി സ്വീകരിച്ചതോടെയാണ് മറ്റ് പേരുകള്‍ ചര്‍ച്ചയായത്.ഇതേത്തുടർന്ന് ബിജെപി നേതൃയോഗം നടക്കുന്ന തൃശൂരിലേക്ക്…
Read More » -
India
ഗുജറാത്തിൽ റോഡരികിൽ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലേക്ക് മിനിലോറിയിടിച്ചുകയറി പത്തുപേര്‍ മരിച്ചു;13 പേര്‍ക്ക് പരിക്ക്
രാജ്കോട്ട്:ഗുജറാത്തില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലേക്ക് മിനിലോറിയിടിച്ചുകയറി പത്തുപേര്‍ മരിച്ചു.13 പേര്‍ക്ക് പരിക്കേറ്റു.രാജ്കോട്ട്-അഹമ്മദാബാദ് ഹൈവേയില്‍ രാവിലെ 11 മണിക്കാണ് സംഭവം. സുരേന്ദ്ര നഗറിലെ ചോട്ടിലയില്‍നിന്നും വരുകയായിരുന്ന മിനിലോറിയുടെ ടയര്‍ പഞ്ചറായതോടെ നിയന്ത്രണംവിട്ട് ട്രക്കിലിടിക്കുകയായിരുന്നു.മൊത്തം 23 പേരാണ് മിനിലോറിയിൽ ഉണ്ടായിരുന്നത്. മരിച്ചവരില്‍ മൂന്നുകുട്ടികളും ഉള്‍പ്പെടും. മതപരമായ ചടങ്ങിൽ പങ്കെടുത്തശേഷം ഖേഡയില്‍ കപടവഞ്ചിലെ ഗ്രാമത്തിലേക്ക് പോവുകയായിരുന്നു യാത്രക്കാര്‍. അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ടുലക്ഷം രൂപവീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപവീതവും പ്രധാനമന്ത്രി സഹായധനം പ്രഖ്യാപിച്ചു.
Read More » -
Kerala
നിയന്ത്രണംവിട്ട ബൈക്ക് ഡിവൈഡറിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു
ചാലക്കുടി:നിയന്ത്രണംവിട്ട ബൈക്ക് ഡിവൈഡറിലിടിച്ച് തെറിച്ചുവീണ് വിദ്യാര്‍ത്ഥി മരിച്ചു. ചാലക്കുടി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കൻഡറി സ്കൂള്‍ വിദ്യാര്‍ത്ഥി നായരങ്ങാടി സ്വദേശി ശ്രീഹരി (19) ആണ് മരിച്ചത്. മുരിങ്ങൂര്‍ ദേശീയപാതയില്‍ ആണ് അപകടം നടന്നത്. ബൈക്കില്‍ നിന്ന് 50 മീറ്റര്‍ അകലേക്ക് തെറിച്ചുവീണ ശ്രീഹരി തല്‍ക്ഷണം മരിക്കുകയായിരുന്നു.വിദ്യാര്‍ത്ഥി സഞ്ചരിച്ച ബൈക്കും ഹെല്‍മറ്റും തകര്‍ന്നുതരിപ്പണമായി.അമിതവേഗതയാണ് അപകടകാരണമെന്നാണ് സൂചന. കൊരട്ടി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
Read More »