Month: August 2023
-
Kerala
ഓട്ടോമാറ്റിക് കാറിന് പ്രത്യേക ലൈസന്‍സ്: ഓട്ടോമാറ്റിക്, ഗിയര്‍ എന്നിങ്ങനെ ഇനി മുതൽ കാറുകള്‍ക്കു രണ്ടുതരം ലൈസന്‍സും പ്രത്യേകം ഡ്രൈവിങ് ടെസ്റ്റും
ഓട്ടോമാറ്റിക് കാറുകള്‍ ഓടിക്കാന്‍ ഇനി പ്രത്യേക ലൈസന്‍സെടുക്കണം. ഇരുചക്ര വാഹനങ്ങളുടെ മാതൃകയില്‍ കാറുകള്‍ക്കും ഓട്ടോമാറ്റിക്, ഗിയര്‍ എന്നിങ്ങനെ രണ്ടുതരം ലൈസന്‍സുകൾ ഉണ്ടാകും. ഇരുവിഭാഗത്തിനും പ്രത്യേകം ഡ്രൈവിങ് ടെസ്റ്റും നടത്തും. ഓട്ടോമാറ്റിക് വാഹനം ഓടിക്കേണ്ടവര്‍ക്ക് ഇ.വാഹനങ്ങളിലോ ഓട്ടോമാറ്റിക് കാറുകളിലോ ഡ്രൈവിങ് ടെസ്റ്റില്‍ പങ്കെടുക്കാം. ഗിയര്‍വാഹനങ്ങള്‍ ഓടിക്കാന്‍ ലൈസന്‍സ് നേടുന്നവര്‍ക്ക് അതേവിഭാഗത്തിലെ ഓട്ടോമാറ്റിക് വാഹനങ്ങളും ഓടിക്കാം. പക്ഷേ, ഓട്ടോമാറ്റിക് വാഹന ലൈസന്‍സുള്ളവര്‍ക്ക് ഗിയര്‍വാഹനങ്ങള്‍ ഓടിക്കാന്‍ അനുമതിയുണ്ടാകില്ല. അവര്‍ ഗിയര്‍വാഹനങ്ങളില്‍ വീണ്ടും ടെസ്റ്റ് പാസാകേണ്ടിവരും. സംസ്ഥാനസര്‍ക്കാരിന്റെ നിവേദനത്തെത്തുടര്‍ന്നാണ് കേന്ദ്രഉപരിതല ഗതാഗത മന്ത്രാലയം കാറുകളും ചെറുവാനുകളും ഉള്‍പ്പെടുന്ന ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ (എല്‍.എം.വി) വിഭാഗത്തിന് പ്രത്യേക ക്ലാസ് ലൈസന്‍സ് ഏര്‍പ്പെടുത്തിയത്. കേന്ദ്ര ഡ്രൈവിങ് ലൈസന്‍സ് സംവിധാനമായ ‘സാരഥി’യിലേക്ക് മാറിയപ്പോള്‍ വിവിധ സംസ്ഥാനങ്ങളിലെ ലൈസന്‍സ് വിഭാഗങ്ങളും കേന്ദ്രം ക്രമീകരിച്ചിരുന്നു. സംസ്ഥാനത്തുണ്ടായിരുന്ന ഓട്ടോറിക്ഷ, മീഡിയം, ഹെവി, ഗുഡ്സ് വിഭാഗം ലൈസന്‍സുകള്‍ ഇല്ലാതായി. പകരം ഏര്‍പ്പെടുത്തിയ എല്‍.എം.വി. ലൈസന്‍സില്‍ ഓട്ടോറിക്ഷ മുതല്‍ മിനി വാനുകള്‍വരെ ഓടിക്കാനാകും. അടുത്തിടെ കേന്ദ്രസര്‍ക്കാര്‍…
Read More » -
Kerala
ആരോഗ്യ രംഗത്ത് പുതിയ ഉണർവ്വ് എന്ന ലക്ഷ്യവുമായി കിംസ് ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ ഡോ. സദക്കത്തുള്ള സംഘടിപ്പിച്ച ക്ലിനിക്കൽ മെഡിസിൻ മെഗാ തുടർ വിദ്യാഭ്യാസ പരിപാടി കോട്ടയത്ത് നടന്നു
കോട്ടയം കിംസ് ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ കേരളത്തിലെ വിവിധ ആശുപത്രികളിൽ വ്യത്യസ്ത വിഭാഗങ്ങളിൽ സേവനമനുഷ്ഠിക്കുന്ന ഡോക്ടർമാരുടെ നേതൃത്വത്തിൽ തുടർമെഡിക്കൽ വിദ്യാഭ്യാസ പരിപാടി സംഘടിപ്പിച്ചു. കിംസ് ഹോസ്പിറ്റൽ സീനിയർ ഫിസിഷ്യൻ ഡോ. സദക്കത്തുള്ളയാണ് പരിപാടി സംഘടിപ്പിച്ചത്. പല ആശുപത്രികളിൽ ജോലി ചെയ്യുന്ന പ്രഗത്ഭ ഡോക്ടർമാരെ ഒരു കുടകീഴിൽ കൊണ്ടു വരുകയും നൂതന ചികിത്സരീതികളെ പറ്റിയും, ആരോഗ്യരംഗം നേരിടുന്ന പ്രശ്നങ്ങളെ പറ്റിയും ചർച്ച ചെയ്ത് പരിഹാരമാർഗങ്ങൾ തേടുക തുടങ്ങിയവയാണ് സി.എം. ഇ യുടെ ലക്ഷ്യങ്ങൾ. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പരിപാടി ഉദ്ഘാടനം ചെയ്തു. സീനിയർ ഫിസിഷ്യനായ ഡോ. സദക്കത്തുള്ളയോടൊപ്പം സീനിയർ ഡോക്ടർമാരായ ഡോ. ആർ. വി ജയകുമാർ, ഡോ. ആർ. എൻ ശർമ്മ, ഡോ. പി. സുകുമാരൻ, ഡോ. വി. എൽ ജയപ്രകാശ്, ഡോ. കെ. വിജയകുമാർ, ഡോ. സോജൻ സ്കറിയ, ഡോ രാജേഷ് മേനോൻ, ഡോ. പ്രവീൺ, ഡോ. കുര്യൻ സേവ്യയർ, ഡോ രജീബ് മുഹമ്മദ്, ഡോ. രാജു നായർ, ഡോ.…
Read More » -
Kerala
കുട്ടിക്കാനത്തിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് പാറ വീണ് വീട്ടമ്മ മരിച്ചു
ഇടുക്കി: കുട്ടിക്കാനം വളഞ്ഞങ്ങാനത്തിനു സമീപം ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് പാറ ഉരുണ്ടു വീണ് വീട്ടമ്മ മരിച്ചു. ഉപ്പുതറ സ്വദേശി സോമിനി ( 67) ആണ് മരിച്ചത്. യാത്രക്കാരായ 2 കുട്ടികൾ ഉൾപ്പെടെ 4 പേർക്ക് പരിക്കേറ്റു.ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഇന്ന് വൈകുന്നേരമാണ് സംഭവം.
Read More » -
India
ലഖ്‌നൗവില്‍ യുവതി റോഡരികില്‍ പ്രസവിച്ചു; കുഞ്ഞ് മരിച്ചു
ലഖ്നൗ:ഉത്തർപ്രദേശിലെ ലഖ്‌നൗവില്‍ യുവതി റോഡരികില്‍ പ്രസവിച്ചു.സൈക്കിൾ റിക്ഷയിൽ പോലീസുകാർ അമ്മയേയും കുഞ്ഞിനെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു. ലഖ്‌നൗവില്‍ രാജ്ഭവനിനു തൊട്ടുമുന്നിലുള്ള വഴിയിലാണ് സംഭവം നടന്നത്.രൂപ സോണി എന്ന യുവതിയാണ് പ്രസവിച്ചത്.ആശുപത്രിയിലേക്ക് കൊണ്ടു പോകാൻ ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്നാണ് യുവതി വഴിയരികിൽ പ്രസവിച്ചത്.അതേസമയം സംസ്ഥാനത്തിന്റെ ആരോഗ്യ സംവിധാനം പരാജയമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തി.
Read More » -
NEWS
ഡുറണ്ട് കപ്പ് ഫുട്ബോൾ: കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ച് ഗോകുലം കേരള
കൊൽക്കത്ത:ഡുറണ്ട് കപ്പ് ഫുട്ബോളിലെ തങ്ങളുടെ ആദ്യമത്സരത്തിൽ ഗോകുലം കേരളയോട് തോറ്റ് കേരള ബ്ലാസ്റ്റേഴ്സ്.മൂന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ഗോകുലം ത്തിന്റെ വിജയം. അമിനൗ ബൗബ, ശ്രീകുട്ടൻ, അഭിജിത്ത്, അലക്സ് സാഞ്ചസ് എന്നിവർ ഗോകുലത്തിനായി ഗോളുകൾ നേടിയപ്പോൾ ഇമ്മാനുവൽ ജസ്റ്റിൻ, പ്രബീർ ദാസ്, അഡ്രിയാൻ ലൂണ എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിനായി ഗോൾ നേടിയത്. ടൂർണമെന്റിൽ ഗോകുലിന്റെ രണ്ടാം വിജയമാണിത്. ഇതോടെ ആറ് പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമതെത്തിയിരിക്കുകയാണ് ഗോകുലം കേരള.
Read More » -
Kerala
വിയറ്റ്നാമിലേക്ക് നേരിട്ടുള്ള ആദ്യ വിമാന സർവീസ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ആരംഭിച്ചു
കൊച്ചി:കേരളത്തിൽ നിന്ന് വിയറ്റ്നാമിലേക്ക് നേരിട്ടുള്ള ആദ്യ വിമാന സർവീസ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ആരംഭിച്ചു.വിയറ്റ്നാമിലെ ഹോ-ചി- മിൻ സിറ്റിയിലേക്ക് ആഴ്ചയിൽ നാലു ദിവസം നേരിട്ടുള്ള ഫ്ലൈറ്റ് സർവീസ് തുടങ്ങിയതോടെ കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്ക് കൊച്ചി വിമാനത്താവളത്തിൽ നിന്ന് 45 പ്രതിവാര വിമാന സർവീസുകളാകുകയാണ്. തിങ്കൾ, ബുധൻ, വെള്ളി, ശനി എന്നീ ദിവസങ്ങളിൽ വിയറ്റ്ജെറ്റ് (VIETJET) ആണ് ഹോ-ചി- മിൻ സിറ്റിയിലേക്ക് സർവീസ് നടത്തുക. നിലവിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സിംഗപ്പൂർ, ക്വാലാലംപൂർ, ബാങ്കോക്ക് എന്നിവിടങ്ങളിലേക്കുള്ള സർവ്വീസുകൾക്ക് പുറമെയാണ് ഈ പുതിയ സർവീസ് ആരംഭിച്ചിരിക്കുന്നത്. സിംഗപ്പൂരിലേക്ക് 2 പ്രതിദിന വിമാന സർവീസുകളാണ് ഉള്ളത്. ആഴ്ചയിൽ 6 ദിവസം ബാങ്കോക്കിലേക്ക് 1 വിമാന സർവീസും , ക്വാലാലംപൂരിലേക്ക് 3 പ്രതിദിന സർവീസുകളുമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇപ്പോൾ പ്രവർത്തിക്കുന്നത്. കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ സന്ദർശിക്കുന്ന വിനോദസഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കാൻ വിയറ്റ്നാമിലേക്കുള്ള പുതിയ സർവീസിന് സാധിക്കും. ഇതിലൂടെ കേരളത്തിലെ വിനോദസഞ്ചാര വ്യവസായ…
Read More » -
Kerala
പതിമൂന്ന് വയസുകാരിയെ ലൈംഗീക അതിക്രമത്തിന് ഇരയാക്കിയ ക്ഷേത്ര ജീവനക്കാരനെ ദേവസ്വം ബോര്‍ഡ് സസ്‌പെന്റ് ചെയ്തു
കണ്ണൂർ:പതിമൂന്ന് വയസുകാരിയെ ലൈംഗീക അതിക്രമത്തിന് ഇരയാക്കിയ ക്ഷേത്ര ജീവനക്കാരനെ ദേവസ്വം ബോര്‍ഡ് സസ്‌പെന്റ് ചെയ്തു.ചെറുതാഴം രാഘവപുരം ക്ഷേത്രത്തിലെ വഴിപാട് അറ്റന്‍ഡര്‍ കരയടത്ത് വീട്ടില്‍ മധുസൂദനനെയാണ് (43) അന്വഷണ വിധേയമായി സസ്‌പെന്റ് ചെയ്തു കൊണ്ടു കൊണ്ട് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എ.വാസുദേവന്‍ നമ്ബൂതിരി ഉത്തരവിറക്കിയത്. വെള്ളിയാഴ്ച്ച വൈകുന്നേരം പരിയാരം പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ മധുസൂദനന്‍ ഇപ്പോള്‍ റിമാന്റിലാണ്.പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ അമ്മസ്‌കൂള്‍ അധികൃതര്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് പരിയാരം പൊലിസ് ഇയാള്‍ക്കെതിരെ പോക്്സോ കേസെടുത്തത്.
Read More » -
India
ഛത്രപതി ശിവാജി മഹാരാജ് ആശുപത്രിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരിച്ചത് 17 രോഗികൾ; അന്വേഷണം പ്രഖ്യാപിച്ചു
മുംബൈ:മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ കല്‍വയിലെ ഛത്രപതി ശിവാജി മഹാരാജ് ആശുപത്രിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരിച്ചത് 17 രോഗികള്‍.സംഭവത്തില്‍ സംസ്ഥാനതല സമിതി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രായമായ രോഗികളാണ് മരിച്ചവില്‍ ഭൂരിഭാഗവുമെന്ന് ആശുപത്രിയുടെ ഡീൻ ഡോ രാകേഷ് ബരോട്ട് സ്ഥിരീകരിച്ചു. ഓഗസ്റ്റ് 10ന് 12 മണിക്കൂറിനിടെ അഞ്ച് രോഗികള്‍ മരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ക്ലിനിക്കല്‍ കാരണങ്ങള്‍, വൈദ്യചികിത്സയിലെ അപാകതകള്‍, ഉപകരണങ്ങളുടെ അഭാവം എന്നിവയുണ്ടെങ്കില്‍ നിഷ്പക്ഷമായി പരിശോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. താനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ കീഴിലാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്.
Read More » -
India
21-കാരിയുടെ കൊലപാതകം;ഒഡീഷ സ്വദേശി അറസ്റ്റിൽ
ബലാത്സംഗശ്രമത്തിനിടെ യുവതിയെ കൊലപ്പെടുത്തിയ അന്യസംസ്ഥാന തൊഴിലാളിയെ പോലീസ് അറസ്റ്റു ചെയ്തു.ഒഡിഷ സ്വദേശി കൃഷ്ണചന്ദാണ് അറസ്റ്റിലായത്.ബംഗളൂരുവിലാണ് സംഭവം. മഹാദേവപുരയില്‍ താമസിക്കുന്ന കലബുറഗി സ്വദേശിയായ മഹാനന്ദി (21) ആണ് കൊല്ലപ്പെട്ടത്.വ്യാഴാഴ്ച രാത്രിയില്‍ കാണാതായ യുവതിയെ വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ വീടിന് മുൻവശത്ത് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച പൊലീസ് അയൽവാസിയായ കൃഷ്ണചന്ദിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പീഡിപ്പിക്കാൻ ശ്രമിക്കവേ ബഹളംവെച്ച യുവതിയെ ഇയാൾ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു.തുടര്‍ന്ന് മൃതദേഹം രാത്രി പ്രതിയുടെവീട്ടില്‍ സൂക്ഷിച്ചശേഷം പുലര്‍ച്ചെ യുവതിയുടെ വീടിനുമുന്നില്‍ കൊണ്ടുവെക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു
Read More » -
Kerala
ഗണേശ്‌കുമാര്‍ എംഎല്‍എയെ അടര്‍ത്തിയെടുക്കാൻ യുഡിഎഫ് നീക്കം; പത്തനാപുരത്തിനൊപ്പം കൊട്ടാരക്കരയും വിട്ടു നൽകും
തിരുവനന്തപുരം:ഗണേശ്‌കുമാര്‍ എംഎല്‍എയെ എൽഡിഎഫിൽ നിന്നും അടര്‍ത്തിയെടുക്കാനുള്ള നീക്കം സജീവമാക്കി യുഡിഎഫ് നേതൃത്വം. സ്പീക്കര്‍ എ.എൻ. ഷംസീറിന്റെ ഗണപതി പരാമര്‍ശവിവാദവുമായി ബന്ധപ്പെട്ട് പ്രതിഷേധം ഉയര്‍ത്തിയ എൻഎസ്‌എസ് നേതൃത്വത്തിന് ഒപ്പം നില്‍ക്കുകയും നിലപാട് വ്യക്തമാക്കുകയും ചെയ്തതിന് പിന്നാലെയാണ് ഗണേശ് കുമാറിനെ മുന്നണിയിലെത്തിക്കാൻ നീക്കം സജീവമാക്കിയത്. ഇടതുമുന്നണിയുമായുള്ള ഗണേശ് കുമാറിന്റെ ബന്ധം വഷളാകുന്നുവെന്ന വിലയിരുത്തലിലാണ് യുഡിഎഫ് നേതൃത്വം. ഗണേശ് കുമാറിനെ ഉള്‍പ്പെടെ എത്തിച്ച് മുന്നണി വിപൂലീകരണമാണ് ലക്ഷ്യം. സ്പീക്കര്‍ എ.എൻ. ഷംസീറിന്റെ ഗണപതി പരാമര്‍ശവിവാദത്തില്‍ കര്‍ശന നിലപാട് സ്വീകരിച്ച എൻ എസ് എസിനൊപ്പമായിരുന്നു ഗണേശ്. ഗണേശ്‌കുമാര്‍ എൻ.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡ് അംഗവുമാണ്. എൻ.എസ്.എസിനും ഗണേശ്‌കുമാര്‍ ഇടതുമുന്നണിയില്‍ തുടരുന്നതിനോട് താത്പര്യമില്ലെന്നാണു സൂചന. കേരളാ കോണ്‍ഗ്രസ് (ബി)യുടെ മുന്നണി മാറ്റത്തില്‍ എസ്‌എസ്‌എസിന്റെ നിലപാടും അനുകൂലമാകുമെന്നാണ് പ്രതീക്ഷ. മന്ത്രിസഭാ രൂപീകരണ സമയത്ത് ഇടതു മുന്നണിയില്‍ എടുത്ത ധാരണപ്രകാരം ഗണേശിന് മന്ത്രിപദവി കിട്ടേണ്ടതാണ്. നിലവിലെ സാഹചര്യത്തില്‍ അതുണ്ടാകാൻ ഇടയില്ല. സര്‍ക്കാരിനെതിരേ പരസ്യവിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത് അടക്കം ഗണേശ്‌കുമാറിനെതിരെ മുന്നണി നേതൃത്വത്തിന് അതൃപ്തിയുണ്ട്. ഗണേശ്‌കുമാറിനെ…
Read More »