ഇടുക്കി: കുട്ടിക്കാനം വളഞ്ഞങ്ങാനത്തിനു സമീപം ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് പാറ ഉരുണ്ടു വീണ് വീട്ടമ്മ മരിച്ചു. ഉപ്പുതറ സ്വദേശി സോമിനി ( 67) ആണ് മരിച്ചത്.
യാത്രക്കാരായ 2 കുട്ടികൾ ഉൾപ്പെടെ 4 പേർക്ക് പരിക്കേറ്റു.ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഇന്ന് വൈകുന്നേരമാണ് സംഭവം.