IndiaNEWS

ലഖ്‌നൗവില്‍ യുവതി റോഡരികില്‍ പ്രസവിച്ചു; കുഞ്ഞ് മരിച്ചു

ലഖ്നൗ:ഉത്തർപ്രദേശിലെ ലഖ്‌നൗവില്‍ യുവതി റോഡരികില്‍ പ്രസവിച്ചു.സൈക്കിൾ റിക്ഷയിൽ പോലീസുകാർ അമ്മയേയും കുഞ്ഞിനെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു.

ലഖ്‌നൗവില്‍ രാജ്ഭവനിനു തൊട്ടുമുന്നിലുള്ള വഴിയിലാണ് സംഭവം നടന്നത്.രൂപ സോണി എന്ന യുവതിയാണ് പ്രസവിച്ചത്.ആശുപത്രിയിലേക്ക് കൊണ്ടു പോകാൻ ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്നാണ് യുവതി വഴിയരികിൽ പ്രസവിച്ചത്.അതേസമയം സംസ്ഥാനത്തിന്റെ ആരോഗ്യ സംവിധാനം പരാജയമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തി.

Back to top button
error: