Month: August 2023

  • Kerala

    തലശ്ശേരിയിൽ പി.എച്ച്‌.ഡി വിദ്യാര്‍ത്ഥിനി ഉൾപ്പെടെ ആറു പേര്‍ മയക്കുമരുന്നുമായി പൊലിസ് പിടിയില്‍

    കണ്ണൂർ:യുവതി ഉള്‍പ്പെടെ ആറു പേര്‍ മയക്കുമരുന്നുമായി പൊലിസ് പിടിയില്‍.തലശേരി റെയിൽവേ സ്റ്റേഷൻ റോഡിലെ റസിഡൻസില്‍ പോലീസ് നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്.   ഡല്‍ഹിയില്‍ പി.എച്ച്‌.ഡി വിദ്യാര്‍ത്ഥിനിയും കോട്ടയം സ്വദേശിനിയുമായ അഖില (24), കോഴിക്കോട് മുക്കം സ്വദേശി വിഷ്ണു (25), തലശേരി ചിറക്കര സ്വദേശി സഫ്വാൻ (25), ചൊക്ലി സ്വദേശി മുഹമ്മദ് സനുല്‍ (27), തലശേരി ചിറക്കരയിലെ സിനാൻ (23), കൊല്ലം സ്വദേശി അനന്ദു (26) എന്നിവരെയാണ് തലശേരി സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടര്‍ അനില്‍ കുമാറും സംഘവും അറസ്റ്റു ചെയ്തത്.  ‍ ഇവർ താമസിച്ച മുറിയില്‍ നിന്ന് 2.77 ഗ്രാം എംഡി എം എ യും3.77 ഗ്രാം കഞ്ചാവും പോലീസ് പിടിച്ചെടുത്തു. രഹസ്യവിവരത്തെ തുടര്‍ന്ന് ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് നടത്തിയ പോലീസ് റെയ്ഡിലാണ് സംഘം പിടിയലായത്.മംഗ്ളൂരില്‍ നിന്നും ട്രെയിൻമാര്‍ഗമാണ് സംഘം തലശേരിയിലെത്തിയത്. പ്രതികളെ വിശദമായി ചോദ്യം ചെയ്ത ശേഷം തലശേരി കോടതി മജിസ്ട്രേറ്റിനു മുൻപില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.സോഷ്യല്‍ മീഡിയയിലൂടെയാണ്…

    Read More »
  • Pravasi

    മലയാളി വിദ്യാര്‍ത്ഥി ബഹ്‌റൈനില്‍ ബാല്‍ക്കണിയില്‍ നിന്ന് വീണ് മരിച്ചു

    മനാമ:മലയാളി വിദ്യാര്‍ത്ഥി ബഹ്‌റൈനില്‍ ബാല്‍ക്കണിയില്‍ നിന്ന് വീണ് മരിച്ചു.കണ്ണൂര്‍ പഴയങ്ങാടി മുട്ടം വെള്ളച്ചാല്‍ സ്വദേശി സയാന്‍ അഹമ്മദ് (15) ആണ് മരിച്ചത്. ജുഫൈറിലെ അപ്പാര്‍ട്ട്‌മെന്റിലെ പതിനൊന്നാം നിലയില്‍ നിന്ന് വീണ് മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇന്നലെ വൈകിട്ടാണ് സംഭവം.ബഹ്‌റൈന് ന്യൂ മില്ലെനിയം സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ബഹ്‌റൈനില്‍ ബിസിനസ് നടത്തി വരുന്ന ഷജീറാണ് പിതാവ്. മാതാവ്: ഫായിസ. അടുത്തിടെയാണ് കുടുംബം ഒമാനില്‍ നിന്ന് ബഹ്‌റൈനിലെത്തിയത്. മൃതദേഹം സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

    Read More »
  • Kerala

    തിരുവനന്തപുരത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അടിയേറ്റ് കൊല്ലപ്പെട്ടു

    തിരുവനന്തപുരം:കുടുംബവഴക്കിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അടിയേറ്റ് കൊല്ലപ്പെട്ടു.കാഞ്ഞിരംകുളം സ്വദേശി സാം ജെ വല്‍സലമാണ് മരിച്ചത്. കുടുംബ തര്‍ക്കത്തെ തുടര്‍ന്ന് ഇന്നലെയാണ് സാം ജെ വല്‍സലാമിന് ഇരുമ്ബ് കമ്ബികൊണ്ടുള്ള അടിയേറ്റത്. ചികിത്സയിലിരിക്കെ, ഇന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചാണ് മരണം. സംഭവത്തിൽ കാഞ്ഞിരംകുളം പൊലീസ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.കര്‍ഷക കോണ്‍ഗ്രസ് മുൻ നിയോജക മണ്ഡലം പ്രസിസന്റായിരുന്നു സാം ജെ വല്‍സലാം

    Read More »
  • LIFE

    ഡ്രൈവര്‍ ഉറങ്ങിപ്പോയാല്‍ വാഹനം തനിയെ ഓഫാകുന്ന ഡ്രൈവര്‍ ഡ്രൗസിനസ് ഡിറ്റക്ഷന്‍ സിസ്റ്റം പരിചയപ്പെടുത്തി മലയാളി പ്ലസ്ടു വിദ്യാര്‍ഥി

    തിരുവനന്തപുരം: ഡ്രൈവർ ഉറങ്ങിപ്പോയാൽ വാഹനം തനിയെ ഓഫാകുന്ന ഡ്രൈവർ ഡ്രൗസിനസ് ഡിറ്റക്ഷൻ സിസ്റ്റം പരിചയപ്പെടുത്തി പ്ലസ്ടു വിദ്യാർഥി. ഒറ്റശേഖരമംഗലം ജനാർദ്ദനപുരം ഹയർസെക്കൻഡറി സ്‌കൂൾ പ്ലസ്ടു വിദ്യാർഥിയായ എ.കെ ആദിത്യനാണ് ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി നടന്ന എക്സിബിഷനിൽ മോഡൽ അവതരിപ്പിച്ചത്. ഡ്രൈവറുടെ കണ്ണുകൾ ലക്ഷ്യമാക്കി സെൻസ് ചെയ്യുന്ന ക്യാമറകൾ നിശ്ചിത സെക്കൻഡുകൾ പിന്നിട്ടാൽ വാഹനം തനിയെ ഓഫ് ആകും. പൈതൺ സോഫ്റ്റുവെയർ ഉപയോഗിച്ചാണ് സംവിധാനത്തിന്റെ പ്രവർത്തനം. വലിയ ദുരന്തങ്ങൾ ഒഴിവാക്കാൻ സാധിക്കുന്നതാണ് സംവിധാനമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. മന്ത്രി വി ശിവൻകുട്ടിയുടെ കുറിപ്പ് ഫ്രീഡം ഫെസ്റ്റിൽ ശ്രദ്ധേയമായി ആദിത്യൻ അവതരിപ്പിച്ച ഡ്രൈവർ ഡ്രൗസിനസ് ഡിറ്റക്ഷൻ സിസ്റ്റം. ടാഗോർ തിയേറ്ററിൽ സംഘടിപ്പിക്കുന്ന ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി നടന്ന എക്സിബിഷനിൽ ശ്രദ്ധേയമായി ഡ്രൈവർ ഡ്രൗസിനസ് ഡിറ്റക്ഷൻ സിസ്റ്റം. ഒറ്റശേഖരമംഗലം ജനാർദ്ദനപുരം ഹയർസെക്കൻഡറി സ്‌കൂൾ പ്ലസ് ടു വിദ്യാർത്ഥിയായ ആദിത്യൻ എ. കെ.യാണ് മോഡൽ അവതരിപ്പിച്ചത്. ദൂരയാത്രകളിൽ ഡ്രൈവർ മയങ്ങിപ്പോയി ഉണ്ടായ ഒട്ടനേകം ദുരന്തങ്ങൾ നമുക്ക്…

    Read More »
  • NEWS

    ജോലി ആവശ്യങ്ങൾക്കായി ആപ്പിൾ ഐഫോണുകളും ഐപാഡുകളും ഉപയോഗിക്കുന്നതിൽ നിന്ന് ജീവനക്കാരെ വിലക്കി റഷ്; വ്യക്തിഗത ആവശ്യങ്ങൾക്ക് വേണമെങ്കിൽ ആപ്പിൾ ഡിവൈസുകൾ ഉപയോഗിക്കാം

    മോസ്കോ: ജോലി ആവശ്യങ്ങൾക്കായി ആപ്പിൾ ഐഫോണുകളും ഐപാഡുകളും ഉപയോഗിക്കുന്നതിൽ നിന്ന് ജീവനക്കാരെ വിലക്കി റഷ്യ. വ്യക്തിഗത ആവശ്യങ്ങൾക്ക് ആപ്പിൾ ഡിവൈസുകൾ ഉപയോഗിക്കുന്നതിന് വിലക്കില്ലെന്നും റഷ്യൻ ഡിജിറ്റൽ വികസന മന്ത്രാലയം. നടപടി ഐഫോൺ ഉപകരണങ്ങളിൽ നിന്ന് ഡേറ്റ ചോരുന്നെന്ന റിപ്പോർട്ടിന് പിന്നാലെയാണ് തീരുമാനം. വിവര ചോർച്ച സംബന്ധിച്ച റഷ്യയുടെ സുരക്ഷാ ഏജൻസിയായ എഫ് എസ്ബിയുടെ റിപ്പോർട്ട് വന്ന് രണ്ട് മാസത്തിന് ശേഷമാണ് തീരുമാനം. ആപ്പിൾ ഉപകരണങ്ങൾ യുഎസ് നിർദ്ദേശം പാലിച്ച് നിരവധി തവണ ഡാറ്റ ലീക്ക് ചെയ്തതായാണ് റഷ്യയുടെ കണ്ടെത്തൽ. എന്നാൽ റഷ്യയുടെ കണ്ടെത്തലിനേക്കുറിച്ച് അമേരിക്ക ഇതുവരെ പ്രതികരിച്ചിട്ടില്ല. 2023ലെ ഐഫോൺ ലോഞ്ച് സെപ്തംബർ 12 നടക്കാനിരിക്കെയാണ് റഷ്യയുടെ തീരുമാനം എത്തുന്നത്. കഴിഞ്ഞ വർഷം ആപ്പിൾ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ ഗുരുതരമായ ചില സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയ സാഹചര്യത്തിൽ ഐഫോൺ ഉൾപ്പെടെയുള്ള ആപ്പിൾ ഉപകരണങ്ങൾ ഉപയോഗിക്കുന്നവർക്ക് ഖത്തറിലെ നാഷണൽ സൈബർ സെക്യൂരിറ്റി ഏജൻസി മുന്നറിയിപ്പ് നൽകിയിരുന്നു. ആപ്പിൾ ഉകരണങ്ങൾ ഏറ്റവും പുതിയ ഐഒഎസ് വേർഷനായ…

    Read More »
  • India

    കോണ്‍ട്രാക്ടർമാരില്‍നിന്ന് ബിജെപി 50 ശതമാനം കമ്മീഷൻ വാങ്ങുന്നു; ആരോപണത്തില്‍ പ്രിയങ്കഗാന്ധിക്കെതിരെ മധ്യപ്രദേശില്‍ കേസ്

    ഇൻഡോർ: അഴിമതി ആരോപണം ഉന്നയിച്ച പ്രിയങ്കഗാന്ധിയും കമൽനാഥും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ മധ്യപ്രദേശിൽ കേസ്. കോൺട്രാക്ടർമാരിൽനിന്ന് ബിജെപി 50 ശതമാനം കമ്മീഷൻ വാങ്ങുന്നുവെന്ന ആരോപണത്തിലാണ് നടപടി. നിയമസഭ തെര‍ഞ്ഞെടുപ്പ് അടുത്തിരിക്കെ കർണാടക മോഡൽ പ്രചാരണം മധ്യപ്രദേശിലും സജീവമാക്കാനുള്ള കോൺഗ്രസ് നീക്കത്തിനിടയിലാണ് കേസ്. കർണാടകയിൽ ബിജെപി സർക്കാരിൻറെ അടിത്തറയിളകിയത് നാൽപ്പത് ശതമാനം കമ്മീഷനനെന്ന കോൺഗ്രസിൻറെ പ്രചാരണമായിരുന്നു. ആ പ്രചരണം ആണ് മധ്യപ്രദേശിലും കോൺഗ്രസ് ആവർത്തിക്കുന്നത്. നിർമാണ പദ്ധതികളുടെ തുക ബിജെപി നേതാക്കൾക്കുള്ള അൻപത് ശതമാനം കമ്മീഷൻ കഴിഞ്ഞിട്ടാണ് തങ്ങൾക്ക് കിട്ടുന്നതെന്ന പരാതി കോൺട്രാക്ടർമാരുടെ ഒരു സംഘം സുപ്രീംകോടതി, ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർക്ക് നൽകിയെന്നായിരുന്നു പാർട്ടി ആരോപണം. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കഗാന്ധി, മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥ്, മുൻ കേന്ദ്രമന്ത്രി അരുൺ യാദവ് എന്നിവർ സാമൂഹിക മാധ്യമങ്ങളിലൂടെ അടക്കം ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ പങ്ക് വെച്ച് ആരോപിച്ചു. സംഭവത്തിൽ ഭോപ്പാലിലും ഇൻഡോറിലുമാണ് കേസ് എടുത്തിരിക്കുന്നത്. ആരോപങ്ങൾ അടിസ്ഥാന രഹിതമാണെന്നും വ്യാജമായ പരാതി കോൺഗ്രസ്…

    Read More »
  • India

    സ്വാതന്ത്ര്യദിനാഘോഷം: ചെങ്കോട്ടയിൽ മെയ്തെയ് – കുക്കി വിഭാ​ഗക്കാരുടെ പ്രതിഷേധത്തിന് സാധ്യത; കനത്ത സുരക്ഷയിൽ രാജ്യം

    ദില്ലി: സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് മുന്നോടിയായി കനത്ത സുരക്ഷയിൽ രാജ്യം. ചെങ്കോട്ടയിൽ മെയ്തെയ് – കുക്കി വിഭാ​ഗക്കാരുടെ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ പരിശാധന ശക്തമാക്കി. പ്രധാന ന​ഗരങ്ങളിലെല്ലാം നിരീക്ഷണം ശക്തമാണ്. വിവിധ അർദ്ധസൈനിക വിഭാ​ഗങ്ങളുടെ നിരീക്ഷണം, ന​ഗരത്തിലെങ്ങും പരിശോധന, തന്ത്രപ്രധാന മേഖലകളിലെല്ലാം ത്രിതല സുരക്ഷാ വിന്യാസം എന്നിവ സജ്ജമാക്കിയിട്ടുണ്ട്. എഴുപത്തിയേഴാം സ്വാതന്ത്ര്യ ദിനത്തിന് രാജ്യം ഒരുങ്ങുമ്പോൾ രാജ്യതലസ്ഥാനം കനത്ത ജാഗ്രതയിലാണ്. പ്രധാനമന്ത്രിയുൾപ്പടെ പങ്കെടുക്കുന്ന ചടങ്ങുകൾ നടക്കുന്ന ചെങ്കോട്ടയിലോ സമീപത്തോ മണിപ്പൂരിൽനിന്നുള്ള മെയ്തെയ് – കുക്കി വിഭാ​ഗക്കാരുടെ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാ​ഗത്തിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം ദില്ലിയിൽ ചേർന്ന ഇന്റലിജൻസ് ഉന്നത ഉദ്യോഗസ്ഥരുടെ യോ​ഗത്തിൽ സ്ഥിതി വിലയിരുത്തി. പതിനായിരത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ചെങ്കോട്ടക്ക് ചുറ്റും വിന്യസിച്ചിട്ടുള്ളത്. വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളുൾപ്പടെ 1800 അതിഥികളെയാണ് ചെങ്കോട്ടയില് 15 ന് രാവിലെ നടക്കുന്ന ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുള്ളത്. അതിർത്തിയിലെ റോഡ് നിർമ്മിച്ച തൊഴിലാളികളും പുതിയ പാർലമെന്റ് നിർമാണ തൊഴിലാളികളും നെയ്തുകാരും ഇത്തവണ അതിഥികളായെത്തും. വിവിധ സേനാവിഭാ​ഗങ്ങളുടെ…

    Read More »
  • Crime

    സൂക്ഷിക്കുക ഇങ്ങനെയും പണം നഷ്ടപ്പെടാം… ഡെലിവറി കസ്റ്റമർ കെയർ ഏജൻ്റെന്ന വ്യാജേന 64 കാരിയിൽനിന്ന് തട്ടിയെടുത്തത് ഇരുപത്തയ്യായിരം രൂപ!

    കേൾക്കുമ്പോൾ ഏറെ വിചിത്രമായി തോന്നാമെങ്കിലും ബാംഗ്ലൂരിൽ നിന്നും പുറത്തുവരുന്ന ഒരു തട്ടിപ്പിന്റെ കഥ ആശങ്കപ്പെടുത്തുന്നതാണ്. ബംഗളൂരു സ്വദേശിനിയായ ഒരു സ്ത്രീയിൽ നിന്നും ഫുഡ് ഡെലിവറി കസ്റ്റമർ കെയർ ഏജൻറ് ആണെന്ന വ്യാജേന ഒരാൾ തട്ടിയെടുത്തത് ഇരുപത്തയ്യായിരം രൂപയാണ്. ബെംഗളൂരുവിലെ നാഗവാര പ്രദേശത്ത് താമസിക്കുന്ന 64 കാരിയായ ശിൽപ സർണോബത്ത് ആണ് തട്ടിപ്പിനിരയായത്. ഓഗസ്റ്റ് 6 -ന് ഇവർ ഒരു ഫുഡ് ഡെലിവറി പ്ലാറ്റ്ഫോം വഴി ഭക്ഷണം ഓർഡർ ചെയ്തു. എന്നാൽ ഏതാനും മിനിറ്റുകൾക്കുള്ളിൽ തന്നെ അവർ ഓർഡർ റദ്ദാക്കി. ഇതേത്തുടർന്ന് ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോം അവർക്കെതിരെ ക്യാൻസലേഷൻ ചാർജുകൾ ചുമത്തി. ഇതിനുശേഷം രണ്ട് ദിവസം കഴിഞ്ഞ് ഓഗസ്റ്റ് എട്ടിന് രാവിലെ ശിൽപയ്ക്ക് ഒരു അജ്ഞാത നമ്പറിൽ നിന്ന് കോൾ വന്നു. ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമിലെ കസ്റ്റമർ കെയർ ജീവനക്കാരനാണെന്ന് മറുവശത്തുള്ള ആൾ സ്വയം പരിചയപ്പെടുത്തി. ഫുഡ് ഓർഡർ വിശദാംശങ്ങൾ ചർച്ച ചെയ്ത ശേഷം ക്യാൻസലേഷൻ ചാർജ് തിരികെ വാങ്ങിത്തരാമെന്ന് അയാൾ പറഞ്ഞു…

    Read More »
  • Social Media

    ടെറ്റാനിക് ചിത്രത്തിലെ ഏറ്റവും വൈകാരികമായ നിമഷത്തില്‍ റോസ് ധരിച്ചിരുന്ന നീളമുള്ള കമ്പിളി ഓവർകോട്ട് വിൽപ്പനയ്ക്ക്; വില അറിഞ്ഞാൽ ഞെട്ടും!

    ന്യൂയോർക്ക്: ലോക ചലച്ചിത്രങ്ങളിലെ എണ്ണം പറഞ്ഞ ക്ലാസിക് സിനിമകളിൽ ഒന്നാണ് ടൈറ്റാനിക്. ഈ ചിത്രത്തിൽ നായികയായ കേറ്റ് വിൻസ്‌ലെറ്റ് ധരിച്ചിരുന്ന ഓവർകോട്ട് ലേലത്തിന് വെച്ചിരിക്കുകയാണ്. ന്യൂയോർക്ക് പോസ്റ്റിന്റെ റിപ്പോർട്ട് പ്രകാരം ഇതിന് ഒരു ലക്ഷം ഡോളറിലധികം വില ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1997-ലെ സിനിമയുടെ മുങ്ങുന്ന സീക്വൻസുകളിൽ നടി ധരിച്ച ഓവർകോട്ടാണ് ഇപ്പോൾ ലേലത്തിൽ വച്ചിരിക്കുന്നത്. ജാക്ക് ഒടുവിൽ കടലിലേക്ക് മുങ്ങുന്ന രംഗത്തിൽ അടക്കം റോസായി അഭിനയിച്ച കേറ്റ് വിൻസ്‌ലെറ്റ് ഈ കോട്ടാണ് ധരിച്ചിരിക്കുന്നത്. ലേല സ്ഥാപനമായ ഗോൾഡിൻ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ കെൻ ഗോൾഡിൻ പറയുന്നത് അനുസരിച്ച് ഈ ഓവർക്കോട്ടിന് ഒരുലക്ഷം ഡോളറിൽ (ഏതാണ്ട് 83 ലക്ഷം രൂപ) കൂടുതൽ വിളി പോയേക്കും. വെള്ളിയാഴ്ച രാത്രി വരെ അഞ്ച് വ്യക്തികൾ ബിഡ് നടത്തിക്കഴിഞ്ഞു. ഇതുവരെ ഉയർന്ന തുക 34,000 ഡോളറാണ് അതേ സമയം ഇപ്പോൾ ലേലത്തിൽ വച്ച കോട്ടിൽ ചിത്രീകരണ വേളയിൽ ഉണ്ടായ വെള്ളത്തിന്റെ പാടുകൾ ഇപ്പോഴും അതുപോലെയുണ്ട് എന്നതാണ്…

    Read More »
  • Kerala

    കാലവർഷം പകുതി പിന്നിട്ടിട്ടും പാലക്കാട് മഴ മാറി നിൽക്കുന്നു; കാർഷിക ജലസേചന പദ്ധതികൾ പ്രതിസന്ധിയിൽ

    പാലക്കാട്: കാലവർഷം പകുതി പിന്നിട്ടിട്ടും പാലക്കാട് മഴ മാറി നിൽക്കുകയാണ്. അണക്കെട്ടുകളിലും ജലനിരപ്പ് താഴ്ന്നതോടെ, കാർഷിക ജലസേചന പദ്ധതികൾ പ്രതിസന്ധിയിലായി. ഞാറ്റുവേല കലണ്ടർ താളം തെറ്റിയതോടെ, കതിരിടും മുൻപ് പാലക്കാട്ടെ പാടശേഖരങ്ങൾ വരണ്ടുണങ്ങി തുടങ്ങി. തിരുവാതിര തിരി മുറിയാതെ എന്ന പഴഞ്ചാല്ല് അടുത്ത കാലം വരെ പാലക്കാട് യാഥാർത്ഥ്യമായിരുന്നു. ജൂണിൽ തുടങ്ങി സെപ്തംബർ വരെ മഴയുടെ സമൃദ്ധിയായിരുന്നു. എന്നാൽ ഇക്കുറി കണക്ക് പാളി. തിരുവാതിര ഞാറ്റുവേല കഴിഞ്ഞ് പൂയം എത്തിയിട്ടും മഴ മാത്രമില്ല. ഇങ്ങനെ പോയാൽ, കതിരിടും മുമ്പേ നെൽച്ചെടി കരിഞ്ഞുണങ്ങുമെന്നാണ് കർഷകർ പറയുന്നത്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്ക് പ്രകാരം കിട്ടേണ്ടതിന്റെ പകുതി മഴ മാത്രമാണ് പാലക്കാട് ജൂൺ മുതൽ ഓഗസ്റ്റ് വരെ കിട്ടിയത്. 611 മില്ലീമീറ്റർ മഴ മാത്രം. നിലവിലെ ശരാശരി അന്തരീക്ഷ താപനില 33 ഡിഗ്രി. ചൂടിന്റെ കാഠിന്യമറിയിച്ച് പലയിടത്തും കൊന്ന പൂത്തു തുടങ്ങി. മൺസൂൺ തുടക്കത്തിൽ അറബിക്കടലിൽ രൂപംകൊണ്ട ചക്രവാതച്ചുഴി, കാലവർഷക്കാറ്റിനെ കവർന്നതും ഭൂമിശാസ്ത്ര പ്രത്യേകത…

    Read More »
Back to top button
error: