കണ്ണൂർ:പതിമൂന്ന് വയസുകാരിയെ ലൈംഗീക അതിക്രമത്തിന് ഇരയാക്കിയ ക്ഷേത്ര ജീവനക്കാരനെ ദേവസ്വം ബോര്‍ഡ് സസ്‌പെന്റ് ചെയ്തു.ചെറുതാഴം രാഘവപുരം ക്ഷേത്രത്തിലെ വഴിപാട് അറ്റന്‍ഡര്‍ കരയടത്ത് വീട്ടില്‍ മധുസൂദനനെയാണ് (43) അന്വഷണ വിധേയമായി സസ്‌പെന്റ് ചെയ്തു കൊണ്ടു കൊണ്ട് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എ.വാസുദേവന്‍ നമ്ബൂതിരി ഉത്തരവിറക്കിയത്.
വെള്ളിയാഴ്ച്ച വൈകുന്നേരം പരിയാരം പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ മധുസൂദനന്‍ ഇപ്പോള്‍ റിമാന്റിലാണ്.പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ അമ്മസ്‌കൂള്‍ അധികൃതര്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് പരിയാരം പൊലിസ് ഇയാള്‍ക്കെതിരെ പോക്്സോ കേസെടുത്തത്.