Month: August 2023
-
Kerala
ഓഗസ്റ്റ് 15ന് വെറും 20 രൂപയ്ക്ക് കൊച്ചി മെട്രോയില്‍ യാത്ര ചെയ്യാം
കൊച്ചി:സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് യാത്രക്കാര്‍ക്ക് പ്രത്യേക ഇളവുകളുമായി കൊച്ചി മെട്രോ. ഓഗസ്റ്റ് 15ന് വെറും 20 രൂപയ്ക്ക് കൊച്ചി മെട്രോയില്‍ യാത്ര ചെയ്യാം.ചൊവ്വാഴ്ച രാവിലെ ആറ് മുതല്‍ രാത്രി 11 വരെ ഈ നിരക്കുകളിൽ യാത്ര ചെയ്യാൻ സാധിക്കും. അന്നേ ദിവസം മെട്രോ യാത്രക്കായുള്ള പരമാവധി ടിക്കറ്റ് നിരക്ക് 20 രൂപ ആയിരിക്കും. 30, 40, 50, 60 രൂപ ടിക്കറ്റുകള്‍ക്ക് യഥാക്രമം 10,20,30,40 രൂപ വീതം ഇളവ് ലഭിക്കും. മിനിമം ടിക്കറ്റ് നിരക്ക് പത്ത് രൂപയായി തുടരും. കൊച്ചി മെട്രോയിൽ ഓഗസ്റ്റിൽ ഇതുവരെയുള്ള ദിവസേന യാത്രക്കാരുടെ ശരാശരി എണ്ണം 89,401 ആണ്. വിവിധ ഓഫറുകളും യാത്രാ പാസുകളും കൂടുതൽ യാത്രികരെ ആകര്‍ഷിക്കുന്നതില്‍ പങ്കുവഹിച്ചിട്ടുണ്ട്. ഓണം അവധിക്കാലത്ത് കൂടുതല്‍ യാത്രക്കാരെ മെട്രോയിലേക്ക് ആകര്‍ഷിക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഇതിനായി മെട്രോ സ്റ്റേഷനുകളില്‍ വിവിധ ഓണാഘോഷ പരിപാടികള്‍ക്കുള്ള തയാറെടുപ്പുകള്‍ പുരോഗമിക്കുകയാണ്
Read More » -
Kerala
പുഴയില്‍ കാല്‍ കഴുകുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് വിദ്യാര്‍ത്ഥി മരിച്ചു
കണ്ണൂര്‍: മൊകേരി ചാടാലപ്പുഴയില്‍ പുഴയില്‍ കാല്‍ കഴുകുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് വിദ്യാര്‍ത്ഥി മരിച്ചു.ചുണ്ടങ്ങാപ്പൊയില്‍ സ്വദേശി മുഹമ്മദ് താഹ (13) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാല് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. പുഴയുടെ തൊട്ടടുത്ത് കൂട്ടുകാരനൊപ്പം കളിക്കാനെത്തിയതായിരുന്നു താഹ. കാല്‍ കഴുകുന്നതിനിടെ പെട്ടെന്ന് മുങ്ങിപോവുകയായിരുന്നു. ഉടൻ തലശ്ശേരിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചുണ്ടങ്ങപൊയില്‍ ഹയര്‍സെക്കന്ററി സ്കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
Read More » -
India
സ്വകാര്യ ആശുപത്രിയിലെ നഴ്‌സിനെ ഡോക്ടറുടെ നേതൃത്വത്തില്‍ കൂട്ടമാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തി
പട്ന : സ്വകാര്യ ആശുപത്രിയിലെ നഴ്‌സിനെ ഡോക്ടറുടെ നേതൃത്വത്തില്‍ കൂട്ടമാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തി. ബീഹാറിലെ ഈസ്റ്റ് ചമ്ബാരൻ ജില്ലയിലാണ് സംഭവം. മോത്തിഹാരിയില്‍ ജാനകി സേവാസദൻ നഴ്‌സിംഗ് ഹോമിലെ നഴ്സായിരുന്ന യുവതിയെയാണ് ഡോക്ടറായ ജയപ്രകാശ് ദാസും അഞ്ച് ജീവനക്കാരും ചേര്‍ന്ന് കൂട്ടമാനഭംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഡോക്ടര്‍ ജയപ്രകാശ് ദാസ് അടക്കം ആറുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.ഡോക്ടറും സംഘവും ഒളിവിലാണ്. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. നാലുവയസുള്ള കുട്ടിയുടെ അമ്മയും വിധവയുമായ 30കാരിയാണ് കൊല്ലപ്പെട്ടത്. മൻതോഷ് കുമാര്‍ എന്നയാളും ഡോ. ജയപ്രകാശ് ദാസും ചേര്‍ന്നാണ് നഴ്സിംഗ് ഹോം നടത്തിയിരുന്നത്. ജോലിക്ക് പോയ യുവതി തിരിച്ചെത്താതിനെ തുടര്‍ന്ന് നടത്തിയ വ്യാപകമായ തെരിച്ചിലിനൊടുവിലാണ് ആംബുലൻസില്‍ മൃതദേഹം കണ്ടെത്തിയത്. പ്രതികള്‍ക്കായി തെരച്ചില്‍ പുരോഗമിക്കുകയാണെന്നും ഉടൻ പിടികൂടുമെന്നും മോത്തിഹാരി പൊലീസ് അറിയിച്ചു.
Read More » -
Kerala
കൊട്ടാരക്കരയിൽ നഴ്‌സിംഗ് കോളജിന് അനുമതി
കൊല്ലം: കൊട്ടാരക്കരയിൽ നഴ്‌സിംഗ് കോളജിന് അനുമതി.സര്‍ക്കാര്‍ നഴ്സിംഗ് കോളജിന് കൊട്ടാരക്കരയില്‍ ആരോഗ്യ സര്‍വകലാശാലയുടെ അനുമതി ലഭിച്ചതായി മന്ത്രി കെ.എൻ.ബാലഗോപാല്‍ ആണ് അറിയിച്ചത്. കൊട്ടാരക്കര ഗേള്‍സ് ഹൈസ്കൂളിന് സമീപം വിദ്യാഭ്യാസ വകുപ്പ് വിട്ടുനല്‍കിയ കെട്ടിടത്തിലാണ് ആദ്യഘട്ടത്തില്‍ നഴ്സിംഗ് കോളേജ് പ്രവര്‍ത്തിക്കുക. ബിഎസ് സി നഴ്സിംഗ് കോഴ്സിന്‍റെ 40 സീറ്റുകളാണ് കോളജിന് അനുവദിച്ചിട്ടുള്ളത്. കേരള സര്‍ക്കാരിന്‍റെ അധീനതയിലുള്ള സെന്‍റര്‍ ഫോര്‍ പ്രൊഫഷണല്‍ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിനാണ് (സി-പാസ്) കോളജിന്‍റെ നടത്തിപ്പ് ചുമതല. കോളേജിന്‍റെ അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജമാക്കുന്നതിന്‍റെ ഭാഗമായി 30 ലക്ഷത്തില്‍പ്പരം രൂപയുടെ അനുബന്ധ പ്രവൃത്തികള്‍ സി-പാസ് പൂര്‍ത്തീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ആര്‍ട്സ് ആന്‍റ് സയൻസ് കോളജിനോടൊപ്പം നഴ്സിംഗ് കോളജ് കൂടി പ്രവര്‍ത്തനം ആരംഭിക്കുന്നത് ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കൊട്ടാരക്കരയ്ക്ക് വലിയ മുതല്‍ക്കൂട്ടാകുമെന്ന് മന്ത്രി പറഞ്ഞു. കൊട്ടാരക്കര താലൂക്ക് ആശുപത്രി മാതൃ ആശുപത്രിയായി നഴ്സിംഗ് കോളജ് ആരംഭിക്കുന്നതിന് സര്‍ക്കാരില്‍ നിന്നും നേരത്തേ അനുമതിപത്രം ലഭ്യമാക്കിയിരുന്നു.തുടര്‍ന്ന് കേരള നഴ്സിംഗ് കൗണ്‍സിലിന്‍റെ അനുമതി പത്രവും ലഭിക്കുകയുണ്ടായി.
Read More » -
Kerala
കണ്ണൂരില്‍ രണ്ടു ട്രെയിനുകള്‍ക്ക് നേരെ കല്ലേറ്
കണ്ണൂർ:കണ്ണൂരില്‍ രണ്ടു ട്രെയിനുകള്‍ക്ക് നേരെ കല്ലേറ്. തിരുവനന്തപുരത്തു നിന്നും മുംബൈയിലേക്ക് പോവുകയായിരുന്ന നേത്രാവതി എക്സ്പ്രസിനും ചെന്നൈയിലേക്ക് പോവുകയായിരുന്ന ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസിനും നേരെയാണ് കല്ലേറുണ്ടായത്. കല്ലേറിൽ രണ്ടു ട്രെയിനുകളുടെയും ജനല്‍ ചില്ലുകള്‍ പൊട്ടി. രാത്രി 7.11 നും 7.16 നും ആണ് റെയില്‍വേ സ്റ്റേഷൻ ഭാഗത്തു നിന്നു കല്ലേറ് ഉണ്ടായത്.സംഭവത്തില്‍ റെയില്‍വേ പോലീസ് അന്വേഷണം ആരംഭിച്ചു.
Read More » -
Kerala
കുളത്തില്‍ വീണ ക്രിക്കറ്റ് ബോള്‍ എടുക്കാൻ ശ്രമിച്ച വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
അങ്കമാലി: കൂട്ടുകാരോടൊത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ കുളത്തില്‍ വീണ ബോള്‍ എടുക്കാൻ ശ്രമിച്ച വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു.പീച്ചാനിക്കാട് മുന്നൂര്‍പ്പിള്ളി വീട്ടില്‍ അഭിനവ് രവിയാണ് മരിച്ചത്. 13 വയസായിരുന്നു. കൊരട്ടി എല്‍ എഫ് സ്കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.കറുകുറ്റി പതിനഞ്ചാം വാര്‍ഡില്‍ ഉപയോഗ ശൂന്യമായി കിടന്ന പാറക്കുളത്തിലാണ് അപകടം ഉണ്ടായത്. ക്രിക്കറ്റ് കളിക്കുന്നതിനിടെ കുളത്തില്‍ വീണ ബോള്‍ എടുക്കാൻ ശ്രമിക്കുന്നതിനിടെ കുട്ടി അബദ്ധത്തില്‍ കുളത്തിലേക്ക് വീഴുകയായിരുന്നു.ഇന്നലെ വൈകിട്ടായിരുന്നു സംഭവം.
Read More » -
Kerala
പൊലീസ് ഉദ്യോഗസ്ഥരെ മുറിയിൽ പൂട്ടിയിട്ട് തല്ലിച്ചതച്ചു
കണ്ണൂർ :പൊലീസ് ഉദ്യോഗസ്ഥരെ മുറിയിൽ പൂട്ടിയിട്ട് തല്ലിച്ചതച്ചു.കണ്ണൂര്‍ അത്താഴക്കുന്നിലാണ് സംഭവം.ഏഴംഗ സംഘമാണ് ഉദ്യോഗസ്ഥരെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചത്. മദ്യപിക്കുന്നത് തടയാനെത്തിയപ്പോഴാണ് സംഭവം. ടൗണ്‍ എസ് ഐ സി എച്ച് നസീബിനും സിപിഒ അനീഷിനും ഉൾപ്പെടെ പരിക്കേറ്റിട്ടുണ്ട്.സംഭവത്തില്‍ മൂന്ന് പേർ പിടിയിലായതായി പോലീസ് അറിയിച്ചു.
Read More » -
Kerala
ചാണ്ടി ഉമ്മന് വിജയാശംസകൾ നേർന്ന് രാഹുൽ ഗാന്ധി; തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്തി
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് വിജയാശംസകൾ നേർന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ചാണ്ടി ഉമ്മനെ ഫോണിൽ വിളിച്ചാണ് രാഹുൽ ഗാന്ധി ആശംസകൾ അറിയിച്ചത്. ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് പ്രവർത്തനങ്ങളും രാഹുൽ വിലയിരുത്തി. ഉപതെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടണമെന്നും, പിതാവിന്റെ പാത പിന്തുടർന്ന് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ സാധിക്കട്ടെയെന്ന് രാഹുൽ ഗാന്ധി ചാണ്ടി ഉമ്മനോട് പറഞ്ഞു. മീനടം മണ്ഡലത്തിൽ മഞ്ഞാടി ഭാഗത്ത് ഗൃഹസന്ദർശനം നടത്തി കൊണ്ടിരിക്കുമ്പോഴായിരുന്നു രാഹുൽ ഗാന്ധിയുടെ വിളി വന്നത്. രാഹുൽ ഗാന്ധിയുടെ ആത്മാർത്ഥമായ പിന്തുണ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്നതായി ചാണ്ടി ഉമ്മനും പറഞ്ഞു.
Read More » -
Kerala
വിശുദ്ധൻ ചർച്ച തെരഞ്ഞെടുപ്പുമായി കൂട്ടി കുഴയ്ക്കേണ്ട, ചാണ്ടിയും ജെയ്ക്കും സഭയുടെ മക്കൾ ഓര്‍ത്തഡോക്സ് സഭ
കോട്ടയം: ഉമ്മൻ ചാണ്ടിയുടെ വിശുദ്ധ പദവിയുമായി ബന്ധപ്പെട്ട ചർച്ചകളെ തെരഞ്ഞെടുപ്പുമായി കൂട്ടി കുഴയ്ക്കേണ്ടെതില്ലെന്ന് ഓർത്തഡോക്സ് സഭ. ഉമ്മൻചാണ്ടി വിശുദ്ധൻ ആണോ എന്ന കാര്യത്തെ കുറിച്ച് 50 വർഷത്തിനുശേഷം മാത്രമേ സഭയ്ക്ക് ചിന്തിക്കാൻ പോലും കഴിയൂ എന്നും ഓർത്തഡോക്സ് സഭ കോട്ടയം ഭദ്രാസനാധിപൻ യൂഹനാൻ മാർ ദിയോസ്കോറസ് പറഞ്ഞു. ജനങ്ങളുടെ മനസിലാണ് ഒരാൾ വിശുദ്ധനാകുന്നതെന്ന് കോട്ടയം ഭദ്രാസനാധിപൻ വ്യക്തമാക്കി. ചാണ്ടി ഉമ്മനും ജെയ്ക് സി തോമസും സഭയുടെ മക്കളാണെന്നും ഓര്‍ത്തഡോക്സ് ബിഷപ്പ് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് സഭ പറയില്ലെന്നും യൂഹനാൻ മാർ ദിയോസ്കോറസ് കൂട്ടിച്ചേര്‍ത്തു. അതിനിടെ, എൻഎസ്എസിനെയും ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെയും പ്രസംശിച്ച് പുതുപ്പള്ളിയിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസ് രംഗത്തെത്തി. എൻഎസ്എസ് വര്‍ഗീയതയ്ക്കെതിരെ ശക്തമായ നിലപാടുള്ള സംഘടനയാണെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കൂടിക്കാഴ്ചക്കെത്തിയ തന്നെ ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ സ്നേഹവായ്പ്പോടെയാണ് സ്വീകരിച്ചതെന്നും ജെയ്ക്ക് പറഞ്ഞു.
Read More » -
Kerala
ജെയ്ക്കിനായി സാക്ഷാൽ മുഖ്യമന്ത്രി കളത്തിൽ ഇറങ്ങും; 24ന് പുതുപ്പള്ളിയിലെത്തും
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയിൽ ഇടത് സ്ഥാനാർത്ഥിയായി ജെയ്ക് സി തോമസിന്‍റെ പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയനെത്തും. 24 ന് പ്രചാരണത്തിനെത്തുന്ന മുഖ്യമന്ത്രി അയർക്കുന്നത്തും പുതുപ്പള്ളിയിലും ചേരുന്ന എൽഡിഎഫിന്റെ യോഗങ്ങളിൽ പങ്കെടുക്കും. അതേസമയം, ആദ്യഘട്ട പ്രചാരണത്തിന് മന്ത്രിമാർ പങ്കെടുക്കുന്നില്ല. 31 ന് ശേഷമാണ് രണ്ടാം ഘട്ട പ്രചാരണം. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ജെയ്ക് സി തോമസിനെ മൂന്നാം അങ്കത്തിന് ഇറക്കാന്‍ ഇറക്കുകയാണ് സിപിഎം. വ്യക്തിപരമായ ആക്രമണം പ്രചാരണ വേദിയിൽ വേണ്ടെന്നാണ് സിപിഎമ്മിന്‍റെ നിലപാട്. പുതുപ്പള്ളിയിൽ രാഷ്ട്രീയം മാത്രം പറയും. വികസനം തടസപ്പെടുത്തുന്ന പ്രതിപക്ഷ നയം ആയുധമാക്കണമെന്നും കേന്ദ്രത്തിന്റെ നയസമീപനങ്ങൾ ചർച്ചയാക്കണമെന്നുമാണ് സിപിഎമ്മിന്‍റെ തീരുമാനം. അതേസമയം, ഞായറാഴ്ച ദിവസം പ്രവർത്തകരോടൊപ്പം ഭവന സന്ദർശനത്തിന്‍റെ തിരക്കിലാണ് പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ. പള്ളിത്തർക്കമടക്കം വിവാദ ചോദ്യങ്ങളിൽ നിന്ന് ചാണ്ടി ഉമ്മൻ പക്ഷേ ഒഴിഞ്ഞുമാറി.
Read More »