KeralaNEWS

ആരോഗ്യ രംഗത്ത് പുതിയ ഉണർവ്വ് എന്ന ലക്ഷ്യവുമായി കിംസ് ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ ഡോ. സദക്കത്തുള്ള സംഘടിപ്പിച്ച ക്ലിനിക്കൽ മെഡിസിൻ മെഗാ തുടർ വിദ്യാഭ്യാസ പരിപാടി കോട്ടയത്ത് നടന്നു

     കോട്ടയം കിംസ് ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ കേരളത്തിലെ വിവിധ ആശുപത്രികളിൽ വ്യത്യസ്ത വിഭാഗങ്ങളിൽ സേവനമനുഷ്ഠിക്കുന്ന ഡോക്ടർമാരുടെ നേതൃത്വത്തിൽ തുടർമെഡിക്കൽ വിദ്യാഭ്യാസ പരിപാടി സംഘടിപ്പിച്ചു. കിംസ് ഹോസ്പിറ്റൽ സീനിയർ ഫിസിഷ്യൻ ഡോ. സദക്കത്തുള്ളയാണ്   പരിപാടി സംഘടിപ്പിച്ചത്. പല ആശുപത്രികളിൽ ജോലി ചെയ്യുന്ന പ്രഗത്ഭ  ഡോക്ടർമാരെ ഒരു കുടകീഴിൽ കൊണ്ടു വരുകയും നൂതന ചികിത്സരീതികളെ പറ്റിയും, ആരോഗ്യരംഗം നേരിടുന്ന പ്രശ്നങ്ങളെ പറ്റിയും ചർച്ച ചെയ്ത് പരിഹാരമാർഗങ്ങൾ തേടുക തുടങ്ങിയവയാണ് സി.എം. ഇ യുടെ ലക്ഷ്യങ്ങൾ. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പരിപാടി  ഉദ്ഘാടനം ചെയ്തു.

സീനിയർ ഫിസിഷ്യനായ ഡോ. സദക്കത്തുള്ളയോടൊപ്പം സീനിയർ  ഡോക്ടർമാരായ ഡോ. ആർ. വി ജയകുമാർ,  ഡോ. ആർ. എൻ ശർമ്മ,  ഡോ. പി. സുകുമാരൻ, ഡോ. വി. എൽ ജയപ്രകാശ്, ഡോ. കെ. വിജയകുമാർ, ഡോ. സോജൻ സ്കറിയ, ഡോ രാജേഷ് മേനോൻ, ഡോ. പ്രവീൺ, ഡോ. കുര്യൻ സേവ്യയർ, ഡോ രജീബ് മുഹമ്മദ്‌, ഡോ. രാജു നായർ, ഡോ. ഹരികൃഷ്ണൻ ജി, ഡോ. അനിൽ മാത്യു തുടങ്ങിയവരുടെ നേതൃത്വത്തിൽ ഇന്ന് (ഞായർ) രാവിലെ 9 മണി മുതൽ  ഇന്ദ്രപ്രസ്ഥ ഹോട്ടലിൽ വച്ചാണ്  പരിപാടി സംഘടിപിച്ചത്.

Signature-ad

കാർഡിയോളജി, പൾമോനോളജി, എൻഡോക്രിനോളജി, ഹെമറ്റൊളജി, റൂമ്മറ്റൊളജി തുടങ്ങിയ വിഭാഗങ്ങളിലെ പ്രമുഖ ഡോക്ടർമാർ പങ്കെടുത്തു. കേരളത്തിലെ മികച്ച ആശുപത്രികളിൽ വ്യത്യസ്ത വിഭാഗങ്ങളിൽ സേവനം അനുഷ്‌ടിക്കുന്ന പ്രഗത്ഭരായ  ഡോക്ടർമാരെ ഒരു കുടകീഴിൽ കൊണ്ട് വരാനും, ആരോഗ്യരംഗത്തെ  നൂതന ചികിത്സരീതികളെ പറ്റിയും, നേരിടുന്ന പ്രശ്നങ്ങളെ പറ്റിയും, അതിന്റെ പരിഹാരമാർഗങ്ങളും വിശദമായ ചർച്ചയിലൂടെയും സംവാദങ്ങളിടൂടെയും പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നതും വഴി ആരോഗ്യരംഗത്തു കൃത്യമായ വളർച്ച സംഭാവന ചെയ്യാനും, ഡോക്ടർമാരുടെ അറിവിനും കഴിവിനും മാറ്റുകൂട്ടാനുമാണ് ഇത്ര വിപുലമായ നിലയിൽ പ്രോഗ്രാം സംഘടിപ്പിച്ചത്. ഡോ. ഉണ്ണി. എസ്. പിള്ള, ഡോ. ദീപക് ഡേവിഡ്സൺ, ഡോ. വേണുഗോപാൽ, ഡോ. ജീവൻ ജോസഫ്, ഡോ. പി. കെ ജബ്ബാർ, ഡോ. സദക്കത്തുള്ള, ഡോ. എബ്രഹാം മോഹൻ എന്നിവർ വിവിധ  വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.  യൂട്യൂബ്, സൂം ലിങ്ക് വഴി പരിപാടിയുടെ തത്സമയ സംപ്രേക്ഷണവും ഒരുക്കിയിരുന്നു. കോട്ടയം കിംസ് ഹെൽത്ത്‌ പീഡിയാട്രിക്സ് വിഭാഗം സീനിയർ കൺസൽടന്റ് ഡോ. ഷാജി. കെ. തോമസ് നന്ദി പ്രകാശിപ്പിച്ചു.

Back to top button
error: