സാമ്ബത്തിക തട്ടിപ്പ്, അനധികൃത സ്വത്ത് സമ്ബാദന കേസില്‍ നാല് തവണ നേരത്തെ ഇഡി നോട്ടിസ് അയച്ചെങ്കിലും അശോക് കുമാര്‍ ഹാജരായിരുന്നില്ല. കഴിഞ്ഞ ദിവസം അശോക് കുമാറിന്റെ ഭാര്യ നിര്‍മ്മലയുടെ പേരിലുണ്ടായിരുന്ന വീടും ഭൂമിയും കണ്ടുകെട്ടിയിരുന്നു. പിന്നാലെയാണ് കേരളത്തില്‍ നിന്നും അശോകിനെ കസ്റ്റഡിയിലെടുത്തത്.
നാല് തവണ സമൻസ് അയച്ചിട്ടും ഹാജരാകാൻ വിസമ്മതിച്ച അശോക് കുമാര്‍, ഇ.ഡി നിരീക്ഷണത്തിലായിരുന്നു. കൊച്ചിയില്‍ നിന്ന് അശോക്കിനെ കസ്റ്റഡിയില്‍ എടുത്തതായി രാവിലെ മുതല്‍ അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും ഉച്ചക്ക് ശേഷമാണ് ഇ. ഡി വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്തകള്‍ പുറത്തുവന്നത്. അശോക് കൊച്ചിയില്‍ ഒളിവില്‍ കഴിയുകയായിരുന്നോ എന്നതിലും വ്യക്തമല്ല.
ഇന്നലത്തെ കൊച്ചി-ചെന്നൈ വിമാനങ്ങളില്‍ അശോക് കുമാര്‍ എന്ന പേരില്‍ ആരും ടിക്കറ്റ് എടുക്കാതിരുന്നതും ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്.ഇന്ന് ചെന്നൈ പ്രിൻസിപ്പല്‍ സെഷൻസ് കോടതി ജഡ്ജി എസ് അല്ലിക്ക് മുന്നില്‍ അശോക്കിനെ ഹാജരാക്കുമെന്നാണ് വിവരം.