തിരുവനന്തപുരം:ഏഷ്യാനെറ്റ് ന്യൂസിന്റെ തിരുവനന്തപുരത്തെ പ്രധാന ഓഫീസിന് നേരെ ആക്രമണം.ഇന്ന് പുലർച്ചെയാണ് സംഭവം.സംഭവത്തിൽ സൂരജ് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.രാജാജി നഗറിലെ താമസക്കാരനാണ് ഇയാൾ.
കോര്‍പ്പറേറ്റ് ഓഫീസിന്റെ മുന്നിലെ സെക്യൂരിറ്റി ക്യാബിന്റെ ചില്ല് എറിഞ്ഞ് പൊട്ടിക്കുകയും ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ജീവനക്കാരന്റെ വാഹനത്തിന്റെ ചില്ല് അടിച്ചു പൊട്ടിക്കുകയും ചെയ്തു.പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം.സൂരജിനെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസിന്റെ തിരുവനന്തപുരത്തെ കോര്‍പ്പറേറ്റ് ഓഫീസിന് നേരെ നേരത്തേയും ആക്രമണമുണ്ടായിരുന്നു.