NEWSWorld

യു.എസിലെ ഏറ്റവും സമ്ബന്നരായ സ്ത്രീകളുടെ പട്ടികയില്‍ ഇന്ത്യക്കാരിയും; ആസ്തി 19,752 കോടി രൂപ 

2023-ലെ ഫോര്‍ബ്സ് റിപ്പോര്‍ട്ട് അനുസരിച്ച്‌ യു.എസിലെ ഏറ്റവും സമ്ബന്നരായ സ്ത്രീകളുടെ പട്ടികയില്‍ ഇടം നേടിയ നാല് സ്ത്രീകളില്‍ ഒരാളാണ് ഇന്ത്യൻ വംശജയായ ജയശ്രീ വി ഉല്ലാല്‍. അന്താരാഷ്ട്ര ക്ലൗഡ് നെറ്റ്‌വര്‍ക്കിങ് കമ്ബനിയായ അരിസ്റ്റ നെറ്റ്‌വര്‍ക്കിന്റെ സി.ഇ.ഒയും പ്രസിഡന്റുമാണ് ഡല്‍ഹിയില്‍ വളര്‍ന്ന ജയശ്രീ.

റിപ്പേര്‍ട്ട് അനുസരിച്ച്‌ ജയശ്രീയുടെ ആസ്തി 19,752 കോടി രൂപയാണ്. അതേസമയം, ഗൂഗിളിലെ തോമസ് കുര്യന്റെ ആസ്തി 12,100 കോടി രൂപയും സത്യ നാദെല്ലയുടെ ആസ്തി 6,000 കോടി രൂപയും സുന്ദര്‍ പിച്ചൈയുടെ ആസ്തി 10,000 കോടി രൂപയുമാണെന്ന് കണക്കുകള്‍ കാണിക്കുന്നു.

2008 മുതല്‍ അരിസ്റ്റ സി.ഇ.ഒ ആണ് ജയശ്രീ. അരിസ്റ്റയിലെത്തുന്നതിനു മുൻപ് എ.എം.ഡിയില്‍ എൻജിനീയറിങ് വിഭാഗത്തിലടക്കം അവര്‍ ജോലി ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവും ഇതേ പട്ടികയില്‍ ഉല്ലാലിന്റെ പേര് ഉണ്ടായിരുന്നു.1.9 ബില്യണ്‍ ഡോളറായിരുന്നു അന്നത്തെ ആസ്തി. കമ്ബനിയുടെ മൂല്യനിര്‍ണ്ണയത്തിന്റെ അഞ്ച് ശതമാനം മാത്രമാണ് ഈ ആസ്തി.

ജനിച്ചത് ലണ്ടനിലാണെങ്കിലും ഉല്ലാല്‍ ന്യൂഡല്‍ഹിയിലെ ജീസസ് ആൻഡ് മേരി കോണ്‍വെന്റില്‍ നിന്നാണ് സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പിന്നീട് സാൻഫ്രാൻസിസ്‌കോ സ്‌റ്റേറ്റ് സര്‍വകലാശാലയില്‍ നിന്ന് ഇലക്‌ട്രിക് എൻജിനീയറിങ്ങില്‍ ബിരുദം നേടി. സാന്ത ക്ലാര സര്‍വകലാശാലയില്‍ നിന്ന് എൻജിനീയറിങ് മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി.

Back to top button
error: