KeralaNEWS

പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച വീട്ടമ്മ ചികിത്സയിലിരിക്കെ മരിച്ചു

തിരുവനന്തപുരം:പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച വീട്ടമ്മ ചികിത്സയിലിരിക്കെ മരിച്ചു.അമ്ബൂരി ചന്തയ്ക്കു സമീപം മീതിയാങ്കല്‍ ഹൗസില്‍ റെനുവിന്റെ ഭാര്യ ജയയാണ്(38) മരിച്ചത്.
ശനിയാഴ്ച വൈകീട്ട് 3.15-ഓടെ അമ്ബൂരി കവലയിലെ കുരിശ്ശടിക്കു സമീപത്ത് റോഡരികിലാണ് സംഭവം.

റോഡിനരികില്‍ നില്‍ക്കുകയായിരുന്ന ഭര്‍ത്താവുമായി സാമ്ബത്തിക കാര്യങ്ങളെ ചൊല്ലി വഴക്കിട്ട ജയ കൈവശമുണ്ടായിരുന്ന കുപ്പിയില്‍ നിറച്ച പെട്രോള്‍ സ്വന്തം ദേഹത്ത് ഒഴിച്ചശേഷം തീ കത്തിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഭര്‍ത്താവും സമീപത്തുണ്ടായിരുന്നവരും ചേര്‍ന്ന് തീ കെടുത്തിയശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ എത്തിച്ചു. ദേഹമാസകലം ഗുരുതരമായി പൊള്ളലേറ്റ ജയ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കേ ഞായറാഴ്ച പുലര്‍ച്ചെയോടെ മരിച്ചു.

ഭര്‍ത്താവിന്റെ കച്ചവടത്തിനായി കടം വാങ്ങിയ പണം തിരികെ നല്‍കാനാകാത്തതിലെ വഴക്കിനെത്തുടര്‍ന്നുള്ള സംഭവങ്ങളാണ് ആത്മഹത്യയ്ക്കു കാരണമായതെന്ന് പൊലീസ് പറഞ്ഞു. മക്കള്‍: ജെറിൻ മാത്യു, നിഖില്‍ മാത്യു.

Back to top button
error: