Month: August 2023
-
Local
പിറവത്ത് ട്രെയിനില്‍ നിന്നും പുഴയില്‍ വീണ് കാണാതായ യാത്രക്കാരന്റെ മൃതദേഹം കണ്ടെത്തി
പിറവം റോഡ് റയിൽവെ സ്റ്റേഷന് സമീപം ട്രെയിനില്‍ നിന്നും പുഴയില്‍ വീണ് കാണാതായ യാത്രക്കാരന്റെ മൃതദേഹം കണ്ടെത്തി.അതേസമയം മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയാനായിട്ടില്ല. 40-45 വയസ് പ്രായമുള്ളയാളുടേതാണ് മൃതദേഹമെന്നാണ് പ്രാഥമിക നിഗമനം.കഴിഞ്ഞ ദിവസം വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം നടന്നത്. മംഗലാപുരത്തു നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന പരശുറാം എക്സ്പ്രസിെന്റെ ചവിട്ടുപടിയിലിരുന്ന് യാത്ര ചെയ്യുകയായിരുന്നയാള്‍ മൂവാറ്റുപുഴയാറിലേക്ക് തെറിച്ചു വീഴുകയായിരുന്നു. വെള്ളൂര്‍ റെയില്‍വേ മേല്‍പ്പാലത്തിലൂടെ കടന്നുപോകവേയായിരുന്നു അപകടം. വൈക്കം കടത്തുരുത്തി ഫയര്‍ഫോഴ്സ് യൂണിറ്റുകളില്‍ നിന്നും സ്കൂബ ടീം എത്തി രാത്രിയുള്‍പ്പെടെ തെരച്ചില്‍ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായിരുന്നില്ല.രാവിലെ വീണ്ടും തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. തുടര്‍ന്നാണ്, മൃതദേഹം കണ്ടെത്തിയത്.
Read More » -
India
ഹിന്ദുക്കള്‍ക്ക് തോക്ക് ലൈസൻസ് നല്‍കണമെന്ന ആവശ്യവുമായി ഹിന്ദു മഹാപഞ്ചായത്ത്
ഗുഡ്ഗാവ്:ഹിന്ദുക്കള്‍ക്ക് തോക്ക് ലൈസൻസ് നല്‍കണമെന്ന ആവശ്യവുമായി ഹിന്ദു മഹാപഞ്ചായത്ത്.വര്‍ഗീയ കലാപം നടന്ന ഹരിയാനയിലെ പല്‍വാളില്‍ നടന്ന ഹിന്ദു സംഘടനകളുടെ മഹാപഞ്ചായത്തിലാണ് ആവശ്യം. ഹിന്ദുക്കള്‍ക്ക് തോക്ക് ലൈസൻസ് നല്‍കണമെന്നും ഓരോ ഹിന്ദു ഗ്രാമത്തിലും 100 ആയുധങ്ങള്‍ വീതം നല്‍കണമെന്നുമാണ് ആവശ്യം. ഞായറാഴ്ചയായിരുന്നു മഹാപഞ്ചായത്ത്.വിദ്വേഷ പ്രസംഗങ്ങള്‍ ഉണ്ടാവരുതെന്ന നിബന്ധനയോടെയാണ് അഞ്ഞൂറോളം പേര്‍ക്ക് ഒരുമിച്ച് കൂടാനുള്ള അനുമതി നല്‍കിയത്. എന്നാല്‍ നിബന്ധന ലംഘിച്ചാണ് പ്രകോപന പ്രസ്താവനകള്‍ നടത്തിയത്. പല്‍വാളിലെ കിറ ഗ്രാമത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഹിന്ദു പഞ്ചായത്തിന് ക്രമസമാധാന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പൊലിസ് അനുമതി നിഷേധിച്ചിരുന്നു.തുടര്‍ന്ന് പോണ്ട്രി ഗ്രാമത്തിലാണ് പഞ്ചായത്ത് നടത്തിയത്. ഈ മാസം 28 ന് നൂഹില്‍ വീണ്ടും ഘോഷയാത്ര നടത്താനും ഹിന്ദു മഹാ പഞ്ചായത്ത് തീരുമാനമെടുത്തു. നേരത്തെ നടത്തിയ ഒരു ഘോഷയാത്രയാണ് കലാപത്തിന് കാരണമായത്. എന്നാല്‍ വീണ്ടും ഘോഷയാത്ര നടത്തണമെന്നാണ് പഞ്ചായത്തിന്റെ തീരുമാനം.
Read More » -
India
ഹിമാചലിൽ ശിവക്ഷേത്രം തകർന്നുവീണ് 9 മരണം
ഹിമാചലില്‍ ക്ഷേത്രം തകര്‍ന്നുവീണ് 9 മരണം. കനത്ത മഴയെ തുടര്‍ന്ന് ശിവക്ഷേത്രം തകര്‍ന്നുവീണാണ് അപകടമുണ്ടായത്.കൂടുതല്‍ പേര്‍ ക്ഷേത്രാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നതായാണ് സൂചന. അതിനിടെ സോളനിലുണ്ടായ മേഘവിസ്‌ഫോടനത്തില്‍ ഏഴുപേര്‍ മരിച്ചു.അഞ്ച് പേരെ പരുക്കുകളോടെ രക്ഷപ്പെടുത്തി. കാണ്ഡഘട്ട് സബ്‌ഡിവിഷനിലെ ജാദണ്‍ ഗ്രാമത്തിലാണ് മേഘവിസ്‌ഫോടനം റിപ്പോര്‍ട്ട് ചെയ്‌തത്. സംഭവത്തില്‍ രണ്ട് വീടുകളും ഒരു ഗോശാലയും ഒലിച്ചുപോയി. സംസ്ഥാനത്ത് കനത്ത മഴയില്‍ മണ്ണിടിഞ്ഞ് റോഡുകള്‍ തടസ്സപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഉണ്ടായ മഴയില്‍ ഷിംല-ചണ്ഡീഗഡ് റോഡ് ഉള്‍പ്പെടെ നിരവധി റോഡുകളാണ് തടസ്സപ്പെട്ടത്.ബസുകള്‍ക്കും ട്രക്കുകള്‍ക്കുമായുള്ള പ്രധാനറോഡുകളാണിത്. ഹിമാചലിലെ എല്ലാ സ്‌കൂളുകളും കോളേജുകളും ഓഗസ്റ്റ് 14 വരെ അടച്ചിടുമെന്ന് മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിംഗ് സുഖു പ്രസ്താവനയില്‍ അറിയിച്ചു.ഇതുവരെ 14 മരണങ്ങള്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെ രാത്രിയില്‍ തുടങ്ങിയ മഴയില്‍ നിരവധി നാശനഷ്ടങ്ങളാണ് ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലുമായി ഉണ്ടായത്. ഉത്തരാഖണ്ഡില്‍ ഡെറാഡൂണില്‍ മാല്‍ദേവ്ധയിലുുള്ള ഡിഫൻസ് കോളേജിൻറെ കെട്ടിടം കന്നത്ത മഴയില്‍ തകര്‍ന്ന് ഒലിച്ചു പോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
Read More » -
Crime
രാത്രി സുഹൃത്തിന്റെ വീട്ടിലെത്തി മടങ്ങിയ യുവാവ് റോഡരികില്‍ മരിച്ച നിലയില്‍, ബൈക്ക് ആറ്റില്‍
ആലപ്പുഴ: ചെന്നിത്തല പറയങ്കേരി-കുരയ്ക്കലാര്‍ റോഡില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിപ്പാട് പറയങ്കേരി മൂന്നു തെങ്ങില്‍ ബിബിന്റെ (26) മൃതദേഹമാണ് കണ്ടെത്തിയത്. പറയങ്കേരി പാലത്തിന് വടക്ക് വശത്താണു മൃതദേഹം കണ്ടത്. ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് പഴയ പറയങ്കേരി ആറ്റില്‍ വീണ നിലയിലായിരുന്നു. റോഡിനു വശത്തിറക്കിയിട്ടിരിക്കുന്ന വൈദ്യുതി പോസ്റ്റുകള്‍ക്ക് സമീപമാണ് മൃതദേഹം കിടന്നത്. വിദേശത്തുനിന്നു വന്ന സുഹൃത്തിന്റെ വീട്ടില്‍ രാത്രിയിലെത്തി മടങ്ങുന്നതിനിടെ അപകടത്തില്‍പെട്ടതാം എന്നാണു നിഗമനം. മാന്നാര്‍ പോലീസെത്തി മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. അതേസമയം, കോഴിക്കോട് കണ്ണാടിക്കല്‍ ഓടയില്‍ കണ്ടെത്തിയ മൃതദേഹം ബോക്സിംഗ് പരിശീലകന്‍േ്‌റതെന്ന് തിരിച്ചറിഞ്ഞു. കുരുവട്ടൂര്‍ അണിയം വീട്ടില്‍ വിഷ്ണുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഓടയില്‍ ഇയാളുടെ ബൈക്കും കണ്ടെത്തി. രാവിലെ എട്ടു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. തിരക്കേറിയ റോഡിന് സമീപത്താണ് അപകടം നടന്നിരിക്കുന്നത്. കുറച്ച് ആഴമുള്ള ഓവുചാലിലാണ് മൃതദേഹം കിടന്നിരുന്നത്. തൊട്ടടുത്ത് അയാളുടെ ഹെല്‍മെറ്റും കിടപ്പുണ്ട്. പോലീസ് പറയുന്നത് അപകട സാധ്യതയുള്ള മേഖലയാണിത് എന്നാണ്. ഒരുപക്ഷേ വേഗത്തില്‍ വന്ന് തെന്നിപ്പോകാന്‍ സാധ്യതയുണ്ട്.…
Read More » -
Kerala
ചെടിച്ചട്ടിയില്‍ കഞ്ചാവ്;ഇൻഫോ പാർക്ക് ജീവനക്കാരൻ അറസ്റ്റിൽ
കൊച്ചി: തൃപ്പൂണിത്തുറയിലെ വീട്ടില്‍ ചെടിച്ചട്ടിയില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ കേസില്‍ ഇൻഫോ പാര്‍ക്ക് ജീവനക്കാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തൃപ്പൂണിത്തുറ എസ്.എൻ. ജങ്ഷന് സമീപം താമസിച്ചിരുന്ന ആലപ്പുഴ പുറക്കാട് പഴങ്ങനാട് പ്രഗീത് ഭവനില്‍ പ്രഗീതി (39) നെയാണ് ഹില്‍പ്പാലസ് ഇൻസ്പെക്ടര്‍ സമീഷിന്റെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റ് ചെയ്തത്. രണ്ട് കഞ്ചാവ് ചെടികള്‍ കൂടാതെ ഏഴ് ഗ്രാം കഞ്ചാവും ഇയാളുടെ പക്കല്‍ നിന്നും കണ്ടെടുത്തതായി പോലീസ് അറിയിച്ചു.
Read More » -
Crime
എസ്.ഐയെ കള്ളക്കേസില്‍ കുടുക്കി സസ്പെന്‍ഡ് ചെയ്ത സംഭവം; സി.ഐയ്‌ക്കെതിരേ നടപടിക്ക് സാധ്യത
തൃശൂര്‍: ക്രൈംബ്രാഞ്ച് എസ്ഐയെ കള്ളക്കേസില്‍ കുടുക്കി സസ്പെന്‍ഡ് ചെയ്ത സംഭവത്തില്‍ സിഐയ്ക്കെതിരെ നടപടിക്ക് സാധ്യത. പൊതുസ്ഥലത്ത് മദ്യപിച്ചെന്ന് പറഞ്ഞാണ് എസ്ഐ ടിആര്‍ പ്രമോദിനെ നെടുപുഴ സിഐ ടിജി ദിലീപ് കുമാര്‍ അറസ്റ്റ് ചെയ്ത് സസ്പെന്‍ഡ് ചെയ്തത്. എന്നാല്‍ അന്വേഷണത്തില്‍ ഇത് കള്ളക്കേസാണെന്ന് തെളിയുകയായിരുന്നു. വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ കടയില്‍ പോകുമ്പോഴാണു തന്റെ ഭര്‍ത്താവിനെ പിടികൂടിയതെന്നും തെളിവായി കാട്ടിയ മദ്യക്കുപ്പി സമീപത്തെ മരക്കമ്പനിയില്‍നിന്ന് എടുത്തുകൊണ്ടുവന്നതാണെന്നും ആരോപിച്ച് എസ്ഐയുടെ ഭാര്യ മുഖ്യമന്ത്രിക്കു പരാതി നല്‍കി. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് സത്യാവസ്ഥ പുറത്തായത്. ബ്രത്തലൈസറില്‍ ഊതിച്ചപ്പോള്‍ മദ്യലഹരിയിലാണെന്നു കണ്ടെത്തിയെന്നാണു വിശദീകരണം. രക്തപരിശോധനയ്ക്കു ശേഷം അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടു. എന്നാല്‍ മദ്യപിച്ചതിനു രക്തപരിശോധനയില്‍ തെളിവില്ലെന്നാണു സൂചന. പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ നേതാവായ ആമോദിനെ മനഃപൂര്‍വം കുടുക്കിയതാണെന്നു വാദമുയര്‍ന്നതോടെയാണു സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്.
Read More » -
Kerala
സിപിഎമ്മിന് എൻഎസ്‌എസിനോട് പിണക്കമില്ലെന്ന് സംസ്ഥാന സെക്രട്ടി എംവി ഗോവിന്ദൻ
തിരുവനന്തപുരം: സിപിഎമ്മിന് എൻഎസ്‌എസിനോടെന്നല്ല ആരുമായും പിണക്കമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.പുതുപ്പള്ളി തിരഞ്ഞെടുപ്പ് അടുത്ത വേളയില്‍ ഇടത് സ്ഥാനാര്‍ത്ഥി എൻഎസ് എസ് ജനറല്‍ സെക്രട്ടറിയെ സന്ദർശിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരമായാണ് എംവി ഗോവിന്ദന്റെ മറുപടി. സിപിഎമ്മിന് എൻഎസ്‌എസിനോട് എന്നല്ല ആരുമായും പിണക്കമില്ലെന്നും സ്ഥാനാര്‍ത്ഥി സന്ദര്‍ശനത്തെ തിണ്ണ നിരങ്ങലായി കണക്കാക്കരുതെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി. സമുദായ നേതാക്കളെ സ്ഥാനാര്‍ത്ഥി കാണുന്നത് ജനാധിപത്യ മര്യാദയാണ്. എൻഎസ്‌എസ് അപ്പപ്പോള്‍ എടുക്കുന്ന നയത്തെയാണ് ഞങ്ങൾ വിമര്‍ശിക്കുന്നത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും സമദൂരമെന്നാണ് എൻഎസ്‌എസ് നിലപാട്.പക്ഷേ പലപ്പോഴും അങ്ങനെ ആകാറില്ലെന്നും എംവി ഗോവിന്ദൻ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മിത്ത് വിവാദത്തില്‍ വസ്തുത ബോധ്യപ്പെടേണ്ടത് എൻഎസ്‌എസിനാണെന്നും ഗോവിന്ദൻ അഭിപ്രായപ്പെട്ടു.
Read More » -
Kerala
ചാണ്ടി ഉമ്മന്റെ കാറിന്റെ വീല്‍നട്ടുകള്‍ ഊരി മാറ്റിയ നിലയില്‍; അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്
കോട്ടയം: പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ കാറിന്റെ വീല്‍ നട്ട് അഴിഞ്ഞ് കിടന്നതില്‍ അട്ടിമറി ആരോപണവുമായി കോണ്‍ഗ്രസ്. ഇന്നലെ വൈകിട്ട് സിഎംഎസ് കോളേജിലെ പൊതുപരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് വാഹനത്തിന്റെ വീല്‍നട്ട് ഇളകിയതായി കണ്ടെത്തിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസുമായുള്ള പൊതുപരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് സംഭവം. ചാണ്ടി ഉമ്മന്‍ സ്ഥിരം സഞ്ചരിച്ചിരുന്ന കാറിലായിരുന്നില്ല സിഎംഎസ് കോളേജിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയത്. ഈ വാഹനത്തിന് സമീപം, പരിപാടിയില്‍ പങ്കെടുക്കാനെത്തിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയുടെ വാഹനം നിര്‍ത്തിയിട്ടിരുന്നു. ഇതിന്റെ ഡ്രൈവറായ ഹരികൃഷ്ണനാണ് നട്ട് ഊരിക്കിടക്കുന്നത് കണ്ടത്. വാഹനം മുന്നോട്ടെടുത്തപ്പോള്‍ ശബ്ദം കേട്ടു. ഉടന തന്നെ ഹരികൃഷ്ണന്‍ ഓടിയെത്തി ചാണ്ടി ഉമ്മന്റെ വാഹനം നിര്‍ത്തിച്ചു. വാഹനത്തിന്റെ പിന്നില്‍ ഇടതുവശത്തെ ടയറിന്റെ അഞ്ചില്‍ നാല് നട്ടുകളും ഇളകിക്കിടക്കുകയായിരുന്നു. വാഹനത്തിലുള്ളവര്‍ പുറത്തിറങ്ങി നട്ടുകള്‍ മുറുക്കിയാണ് യാത്ര തുടര്‍ന്നത്. സംഭവം പൊലീസ് സ്വമേധയാ അന്വേഷിക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ആവശ്യപ്പെട്ടു. ‘വലിയൊരു അപകടസാദ്ധ്യതയുണ്ട്. വലിയ അപകടത്തില്‍ നിന്നാണ് ചാണ്ടി…
Read More » -
Crime
ആമസോണ്‍ കാടുകളില്‍ നിന്ന് രക്ഷപ്പെടുത്തിയ കുട്ടികളുടെ രണ്ടാനച്ഛന്‍ അറസ്റ്റില്‍; കുട്ടികള്‍ പീഡനത്തിനിരയായെന്ന് സൂചന
ബൊഗോട്ട: മേയ് ഒന്നിന് ഉണ്ടായ വിമാന അപകടത്തിന് പിന്നാലെ ആമസോണ്‍ കാടുകളില്‍ അകപ്പെട്ട് പോയ നാലുകുട്ടികളെ സൈന്യം കണ്ടെത്തിയത് ഏറെ സന്തോഷത്തോടെയാണ് ലോകം കണ്ടത്. എന്നാല്‍ ഈ കുട്ടികളുടെ രണ്ടാനച്ഛനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. 40 ദിവസത്തെ തെരച്ചിലിന് ശേഷം കണ്ടെത്തിയ നാലുകുട്ടികളിലെ മുതിര്‍ന്ന രണ്ട് പേരെ പീഡിപ്പിച്ചെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ഇയാളെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. ഗുരുതരമായ നിര്‍ജലീകരണം, പോഷകാഹാരക്കുറവ് അടക്കമുള്ളവ നേരിട്ട കുട്ടികള്‍ കൊളംബിയന്‍ സര്‍ക്കാരിന്റെ സര്‍ക്കാരിന്റെ സംരക്ഷണയില്‍ കഴിയുന്നതിനിടെ നടന്ന മനശാസ്ത്ര പരിശോധനയിലാണ് കുട്ടികള്‍ പീഡനം നേരിട്ടതായി വ്യക്തമായത്. ലൈംഗിക പീഡനം അടക്കമുള്ളവയാണ് കുട്ടികള്‍ 32 വയസുകാരനായ രണ്ടാനച്ഛനില്‍ നിന്ന് നേരിട്ടിരുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയത്. സൊളനോയിലെ വീട്ടില്‍ വച്ച് മൂത്ത കുട്ടിക്ക് 10 വയസുള്ള സമയം മുതല്‍ കുട്ടികള്‍ പീഡനത്തിന് ഇരയായെന്നാണ് കണ്ടെത്തല്‍. പതിനാല് വയസില്‍ താഴെയുള്ളവര്‍ക്കെതിരായ ലൈംഗിക പീഡനം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് രണ്ടാനച്ഛനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അപകടത്തില്‍ പൈലറ്റും…
Read More »
