ഗുഡ്ഗാവ്:ഹിന്ദുക്കള്‍ക്ക് തോക്ക് ലൈസൻസ് നല്‍കണമെന്ന ആവശ്യവുമായി ഹിന്ദു മഹാപഞ്ചായത്ത്.വര്‍ഗീയ കലാപം നടന്ന ഹരിയാനയിലെ പല്‍വാളില്‍ നടന്ന ഹിന്ദു സംഘടനകളുടെ മഹാപഞ്ചായത്തിലാണ് ആവശ്യം.
ഹിന്ദുക്കള്‍ക്ക് തോക്ക് ലൈസൻസ് നല്‍കണമെന്നും ഓരോ ഹിന്ദു ഗ്രാമത്തിലും 100 ആയുധങ്ങള്‍ വീതം നല്‍കണമെന്നുമാണ് ആവശ്യം. ഞായറാഴ്ചയായിരുന്നു മഹാപഞ്ചായത്ത്.വിദ്വേഷ പ്രസംഗങ്ങള്‍ ഉണ്ടാവരുതെന്ന നിബന്ധനയോടെയാണ് അഞ്ഞൂറോളം പേര്‍ക്ക് ഒരുമിച്ച് കൂടാനുള്ള അനുമതി നല്‍കിയത്. എന്നാല്‍ നിബന്ധന ലംഘിച്ചാണ് പ്രകോപന പ്രസ്താവനകള്‍ നടത്തിയത്.
പല്‍വാളിലെ കിറ ഗ്രാമത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഹിന്ദു പഞ്ചായത്തിന് ക്രമസമാധാന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പൊലിസ് അനുമതി നിഷേധിച്ചിരുന്നു.തുടര്‍ന്ന് പോണ്ട്രി ഗ്രാമത്തിലാണ് പഞ്ചായത്ത് നടത്തിയത്.
ഈ മാസം 28 ന് നൂഹില്‍ വീണ്ടും ഘോഷയാത്ര നടത്താനും ഹിന്ദു മഹാ പഞ്ചായത്ത് തീരുമാനമെടുത്തു. നേരത്തെ നടത്തിയ ഒരു ഘോഷയാത്രയാണ് കലാപത്തിന് കാരണമായത്. എന്നാല്‍ വീണ്ടും ഘോഷയാത്ര നടത്തണമെന്നാണ് പഞ്ചായത്തിന്റെ തീരുമാനം.